ഓരോ വീട്ടിലും ഓരോ കിണറും കുളവുമുണ്ടായിരുന്ന നാടാണ് നമ്മുടേത്. എന്നാൽ നഗരവത്കരണം ദ്രുതഗതിയിലായതോടെ ടൗൺ എന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ, കുടിവെള്ളത്തിനുപോലും സർക്കാറിനെ ആശ്രയിക്കേണ്ടിവരുന്നു.
ഗാർഹികാവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കുമുള്ള വെള്ളത്തിന്റെ കണക്ഷൻ വെവ്വേറെയാണ്. വീടുപണി നടക്കുമ്പോൾ വെള്ളം ആവശ്യമാണെങ്കിൽ താൽക്കാലിക കണക്ഷൻ എടുക്കാം. പിന്നീട് വീടുപണി കഴിഞ്ഞതിനുശേഷം ഗാർഹിക കണക്ഷനായി മാറ്റിയെടുക്കാം. ജലവിതരണ കണക്ഷൻ എടുക്കാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് അപേക്ഷ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്.
ഇ-ബില്ലിങ് ഏറ്റവുമെളുപ്പം
ദ്വൈമാസ ബില്ലിങ്ങും സ്പോട് ബില്ലിങ്ങുമാണ് ഉള്ളത്. ഗ്രാമീണമേഖലയിൽ ആറ് മാസത്തിലൊരിക്കലാണ് മീറ്റർ റീഡിങ് എടുക്കുന്നത്. 2014 ഒക്ടോബറിലാണ് ഗവൺമെന്റ് ഏറ്റവുമവസാനം വെള്ളക്കരം പുതുക്കിയത്. മാസം 5000 ലീറ്റർ വെള്ളം ഉപയോഗിക്കുന്നവർക്ക് കിലോലീറ്ററിന് 4 രൂപ നിരക്കിലാണ് ചാർജ് ചെയ്യുന്നത്. 5000-10000 ലീറ്റർ വെള്ളം ഉപയോഗിക്കുന്നവർക്ക്, അധികമുപയോഗിക്കുന്ന 1000 ലീറ്ററിന് നാല് രൂപ വീതം കൂടുതൽ നൽകേണ്ടി വരും. ഇത്തരത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് നിരക്കിലും വ്യത്യാസമുണ്ടാകും.
വാട്ടർ അതോറിറ്റിയുടെ സെക്ഷൻ/സബ് ഡിവിഷൻ ഓഫിസുകളിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.15 മണി വരെയും ഉച്ചയ്ക്കു ശേഷം രണ്ട് മുതൽ മൂന്ന് മണി വരെയും ബില്ലുകൾ അടയ്ക്കാം. സംസ്ഥാന സർക്കാറിന്റെ ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിലും ബില്‍ അടയ്ക്കാം. കൂടാതെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ ചെക്കോ ഡിഡിയോ മണിയോർഡറോ എടുത്തും അയയ്ക്കാം. ഓൺലൈൻ വഴി ബിൽ അടയ്ക്കുന്നതാണ് ഏറ്റവും സൗകര്യപ്രദമായ മാർഗം. http://kwa.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വാട്ടർബിൽ സെക്ഷനിൽ കൺസ്യൂമർ നമ്പർ നൽകിയാൽ ബിൽ കാണാവുന്നതാണ്.
മീറ്റർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഉപഭോക്താവിന്റെ ചുമതലയാണ്. കേടുപാടുകളുണ്ടെങ്കിൽ വാട്ടർ അതോറിറ്റിയിൽ വിവരമറിയിച്ച് പുതിയ മീറ്റർ സ്ഥാപിക്കണം. മീറ്റർ മോഷണം പോയാൽ ഉടൻ പോലിസ് സ്റ്റേഷനിൽ വിവരമറിയിക്കണം. എന്നാണ് നിയമം. പഴയ വീട് വാങ്ങുകയാണെങ്കിൽ കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റി വാങ്ങിക്കാവുന്നതാണ്.
വെള്ളത്തിന്റെ ഉപഭോഗം നിയന്ത്രിക്കാനും ഗുണമേന്മയുള്ളതാക്കാനും വാട്ടർ അതോറിറ്റി നിരവധി നിർദേശങ്ങൾ ഉപഭോക്താവിന് നൽകുന്നുണ്ട്. വെള്ളം കവിഞ്ഞൊഴുകാതിരിക്കാൻ വാൽവുകൾ ഘടിപ്പിക്കുക, ചെടികൾ നനയ്ക്കുന്നതിനോ വാഹനങ്ങൾ കഴുകുന്നതിനോ കുടിവെള്ളം ഉപയോഗിക്കാതിരിക്കുക, ഐഎസ്ഐ മുദ്രയുള്ള പൈപ്പുകളും ഫിറ്റിങ്ങുകളും ഉപയോഗിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ