"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2016, ഡിസംബർ 27, ചൊവ്വാഴ്ച

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

Application Forms
 New Ration Card(Malayalam)
 Addition of Members in Ration Card(Malayalam)(Malayalam)
 Surrender/ Reduction/ Non Inclusion/ Non renewal Certificates(Malayalam)
 Change of Address/ARD(Malayalam)
 Correction of Details in Ration Card(Malayalam)
Kerala ration card details online, food, civil supplies and Consumer Affairs Department, Government of Kerala Kerala citizens e-service is providing their food safety cards (ration card) can check civilsupplieskerala.gov.in check the status of the ration card through food, civil Supplies Department online through the official website.
Kerala State Civil Supplies Department about
Civil Supplies Department public distribution, market discipline and consumer awareness and to promote the protection of their interest enforcement discharge of responsibilities. In the 60 ‘s and 70 ‘s this universal ration system in the implementation of many of the leading achievements award. Distributed to the public and targeting system (from carbon subsidy) above the poverty line (APL) under the Government of India decided Accordingly families. below poverty line (BPL) 1997/ 06/01 has been implemented and the effects have been identified of categories, each category under URissued.and of the food ration card under each category at different prices are distributed to families.

How to find online Kerala Ration Card details?
1. an official of the State Civil Supplies Department Beneficiaries Kera log on the website http://civilsupplieskerala.gov.in/
2. lift the side of the Web page “ration card details” in addition to click.

Kerala Ration card details online
3. now must full description
4. click the “reports” icon.
5. wait a few minutes being removed from the ration card database data Central.
6. you will see the new redirected Web page.
7. now find your details on the Web page (depending on the owner, Ward, house numbers, address)
8. finally get ration card details online
(courtesy:)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

Create 3D View Of Your Dream Home ..............?

Download Link : http://fordownload.touchthis.link/1p
Create 3D View Of Your Dream Home Android/ iPhone / Pc App 
ഈ വീഡിയോ മോബൈലിലേക്ക് സേവ് ചെയ്യാന്‍ :http://qoogle.in/vdo/HomePlan3DCreator.mp4
#3d #homePlans Home Designs #

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

പ്രശസ്തമായ കേരളത്തിലെ ഭക്ഷണ ശാലകളെ നിങ്ങളുടെ വിരൽ തുമ്പിൽ ...............?

Download App from this Link: https://goo.gl/jfyp8Z

നല്ല രുചികരമായ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമല്ലേ? എന്നാൽ നിങ്ങൾക്കുവേണ്ടി ഇതാ രുചികരമായ ഒരു App. രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ ഭക്ഷണ ശാലകളെ നിങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുകയാണ് TastySpots Mobile App. സാധാരണ ഹോട്ടലുകള്‍ അല്ല ഇതില്‍ ലിസ്റ്റ് ചെയ്യുന്നത്,നാവില്‍ രുചിയൂറുന്ന, വയറിനു കേടില്ലാത്ത ഭക്ഷണം നല്‍കുന്ന, ആ നാട്ടിലെ പ്രസിദ്ധമായ ഭക്ഷണശാലകള്‍ മാത്രം. ഓരോ നാട്ടിൽ എത്തുമ്പോഴും എവിടെ പോകണമെന്നും എന്ത് കഴിക്കണമെന്നും TastySpots നിങ്ങൾക്ക് വിശദമായി പരിചയപ്പെടുത്തും. Android or iOS മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ നിങ്ങൾക്ക് താഴെയുള്ള ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം Download App from this Link: https://goo.gl/jfyp8Z

കേരളത്തിലെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് നിർമിച്ചിരിക്കുന്ന അന്താരാഷ്ട്ര നിലവാരം ഉള്ള ഈ App നെ കുറിച്ച് ലോകം അറിയട്ടെ, പരമാവധി ഷെയർ ചെയ്യൂ.

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

പല്ലി പാറ്റ കൂറ, എലി മുതലായവയെ ഓടിക്കാൻ !!

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

പാലക്കാട്ടെ രാമശ്ശേരി ഇഡ്ഡലിയെ കുറിച്ച് കേട്ടിട്ടുണ്ടോ..??

പാലക്കാട്ടെ രാമശ്ശേരി ഇഡ്ഡലിയെ കുറിച്ച് കേട്ടിട്ടുണ്ടോ..?? 100 വർഷത്തിനു മുകളിലാകുന്നു ഇവിടുത്തുകാർ ഈ സ്‌പെഷ്യൽ ഇഡ്ഡലി ഉണ്ടാക്കാൻ തുടങ്ങിയിട്ട്. ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുളള കേരളത്തിലെ നിരവധി രുചിയിടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ TastySpotsൽ ലഭ്യമാണ്. Android or iOS മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ നിങ്ങൾക്ക താഴെയുള്ള ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം Download App from this Link: http://tastyspots.com/app. രാമശ്ശേരി ഇഡ്ഡലിയെ കുറിച്ച് കൂടുതലറിയാംhttp://tastyspots.com/kerala/foodspots/ramassery-idali/
രാമശ്ശേരിയുടെ ഇഡ്ഡലിയെ ലോകത്തെ അറിയിക്കണ്ടെ... ഈ വിവരം ഷെയർ ചെയ്യു. !!

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

എൽ. പി. ജി... [Liquid Petroleum Gas ] നിങ്ങൾ അറിയേണ്ടത്...

പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.
എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയധികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്..

എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ നമ്മൾ പാചകവാതകം എന്ന് വിളിക്കുന്നതും..
ഏകദേശം നമ്മുടെ മുട്ടോളം ഉയരത്തിൽ ചുവന്ന സിലിണ്ടറുകളിലായി നമ്മുടെ വീട്ടിലേക്ക് എത്തുന്ന എൽ.പി.ജിക്ക് ഒരു നിമിഷം കൊണ്ട് നമ്മുടെ കുടുംബത്തെ മുഴുവൻ ചുട്ട് ചാമ്പലാക്കാനുള്ള ശക്തിയുണ്ട് എന്ന് പറഞ്ഞാൽ എൽ.പി.ജി യുമായി അടുത്തിടപഴകുന്ന വീട്ടമ്മമാർക്കും എൽ.പി.ജിയെ കുറിച്ച് അറിയാത്ത സാധാരണക്കാർക്കും അതൊരു കള്ളമായോ അല്ലെങ്കിൽ പേടിപ്പിക്കലായോ അതുമല്ലെങ്കിൽ പൊലിപ്പിച്ചു പറയാലായോ ഒക്കെ തോന്നാം.. പക്ഷേ കൂട്ടുകാരേ അത് സത്യമാണ്. ആ ചെറിയ സിലിണ്ടറിൽ നിറച്ചിരിക്കുന്ന 25 മുതൽ 30 ലിറ്റർ വരെയുള്ള എൽ.പി.ജി മതി നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും ജീവനും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ..
എൽ.പി.ജി ലീക്ക്‌ ആയിക്കഴിഞ്ഞാൽ എങ്ങനെയാണ് അത് അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് എന്നും ഇത്രയും വലിയ അപകടം ക്ഷണിച്ച് വരുത്താൻ എൽ.പി.ജി എങ്ങിനെയാണ് കാരണമാകുന്നത് എന്നുമാണ് ആദ്യം പറയുന്നത്..
എൽ.പി.ജി.ക്ക് അന്തരീക്ഷവായുവിനെക്കാൾ സാന്ദ്രത അല്ലെങ്കിൽ ഭാരം കൂടുതലാണ്. അത് കൊണ്ട് തന്നെ എൽ.പി.ജി ലീക്കായി കഴിഞ്ഞാൽ ആ വാതകത്തിന് അന്തരീക്ഷവായുവുമായി പെട്ടെന്ന് കലരാനോ വളരെവേഗം അന്തരീക്ഷവുമായി ലയിച്ച് ചേരാനോ കഴിയില്ല. ആയതിനാൽ സ്വാഭാവികമായും ന്യൂട്ടന്‍റെ ഗുരുത്വാകർഷണ നിയമത്തിൽ പറയുന്നതനുസരിച്ച് അന്തരീക്ഷ വായുവിനെക്കാൾ എൽ.പി.ജിക്ക് ഭാരം കൂടുതൽ ആയത് കൊണ്ട് തന്നെ എൽ.പി.ജി ഒരു നിശ്ചിത ഉയരത്തിൽ നമ്മുടെ ഭൂ ഉപരിതലത്തോട് ചേർന്ന് കിടക്കുകയാണ് ചെയ്യാറ്..
ലീക്കാവുന്ന എൽ.പി.ജി യുടെ അളവും കാറ്റിന്‍റെ ഗതിയും അനുസരിച്ചിരിക്കും എൽ.പി.ജി യുടെ അന്തരീക്ഷ വ്യാപനം.. അതായത് എൽ.പി.ജി ലീക്ക് ആയ സ്ഥലത്തെ കാറ്റിന്‍റെ ഗതി തെക്കോട്ട് ആണ് എങ്കിൽ എൽ.പി.ജി തെക്കോട്ട് വ്യാപിക്കാൻ തുടങ്ങും അതല്ല മറിച്ച് കിഴക്കോട്ടാണെങ്കിൽ അങ്ങോട്ടും..
ഇത്രയും പറഞ്ഞത് തുറസായ സ്ഥലത്ത് ഗ്യാസ് ലീക്കായാൽ ഉള്ള കാര്യമാണ്. പക്ഷേ നമ്മുടെ വീടുകളിലെ അടച്ചിട്ട അടുക്കളകളിലെ സ്ഥിതി വളരെ അപകടം പിടിച്ച അവസ്ഥയാണ്. നമ്മുടെ അടുക്കളകളിൽ എൽ.പി.ജി. ലീക്കായാൽ അത് ഒരിക്കലും അന്തരീക്ഷവായുവുമായി ലയിച്ച് ചേരുകയോ അല്ലെങ്കിൽ മേൽ പറഞ്ഞത് പോലെ പുറത്തേക്ക് വ്യാപിക്കുകയോ ഇല്ല. കാരണം അടച്ചിട്ട നമ്മുടെ അടുക്കളകളിൽ വേണ്ടത്ര വായുസഞ്ചാരം ഇല്ല എന്നുള്ളത് തന്നെയാണ്..
വായു സഞ്ചാരം ഇല്ലാത്തത് കൊണ്ടും മേൽ പറഞ്ഞത് പോലെ എൽ.പി.ജിക്ക് സാന്ദ്രത അന്തരീക്ഷവായുവിനെക്കാൾ കൂടുതൽ ആയത് കൊണ്ടും എൽ.പി.ജി തറയോട് ചേർന്ന് ഒരു നിശ്ചിത ഉയരത്തിൽ അടിഞ്ഞ് കൂടി കിടക്കുകയാണ് ചെയ്യുന്നത്..(അളവ് കൂടുന്നതിനനുസരിച്ച് വ്യാപ്തിയിലും വ്യത്യാസം ഉണ്ടാകും) ആ സമയം ഉണ്ടാകുന്ന ഒരു ചെറിയ സ്പാർക്ക് പോലും വലിയ അപകടത്തിന് വഴിയൊരുക്കും എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക..
ഇനി എങ്ങനെയാണ് എൽ.പി.ജി ലീക്കായ സ്ഥലത്ത് ഫയർ അല്ലെങ്കിൽ തീ ഉണ്ടാകുന്നത് എന്നും അതിന്‍റെ ശാസ്ത്രീയ വശം എന്തെന്നും നോക്കാം..
ഒരു ഫയർ അല്ലെങ്കിൽ തീ ഉണ്ടാകണമെങ്കിൽ മൂന്ന് കാര്യങ്ങളാണ് വേണ്ടത്..
1, കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ
2, ഫ്യുവൽ അല്ലെങ്കിൽ ഇന്ധനം
3, ഹീറ്റ് അല്ലെങ്കിൽ ചൂട്
ഈ മൂന്ന് കാര്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ഒരുമിച്ച് ചേരുമ്പോഴാണ് തീ ഉണ്ടാകുന്നത്.. അല്ലാത്ത പക്ഷം നമുക്ക് തീ ഉണ്ടാകാൻ കഴിയുകയേ ഇല്ല.
ഈ മൂന്ന് കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിനെ ഒഴിവാക്കുമ്പോഴാണ് സാധാരയായി തീ കെടുന്നത്... അതിനായി സ്മൂതറിംഗ്, സ്റ്റാർവേഷൻ തുടങ്ങിയ വിവിധ രീതികൾ വിവിധ തരത്തിലുള്ള ഫയറുകൾ ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് ടീം ഉപയോഗിക്കാറുണ്ട്.

നമുക്ക് എൽ.പി.ജിയിലേക്ക് തന്നെ തിരികെ വരാം.
സാധാരണ ഈ പറഞ്ഞ മൂന്ന് കാര്യങ്ങളാണ് ഫയർ ഉണ്ടാകാൻ കാരണമാകുന്നത് എന്നിരിക്കെ എൽ.പി.ജി ലീക്കായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടായിരിക്കും..
ഒന്ന് അന്തരീക്ഷവായുവായ ഓക്സിജൻ.
രണ്ടാമതായി ഫ്യുവൽ അതായത് ഇന്ധനം. ആ ഇന്ധനമാണ് അവിടെ നിറഞ്ഞു നിൽക്കുന്ന എൽ.പി.ജി..
ഇനി തീ ഉണ്ടാകണമെങ്കിൽ അവിടെ വേണ്ടത് ഹീറ്റ് അല്ലെങ്കിൽ ചൂട് ആണ്..
എൽ.പി.ജി എന്നത് വളരെയതികം കത്താൻ താൽപര്യം കാണിക്കുന്ന ഒരു ഇന്ധനം (വാതകം) ആയത് കൊണ്ട് തന്നെ ഒരു സ്ഫോടനത്തോടെ എൽ.പി.ജി കത്തിത്തീരാൻ അവിടെ വേണ്ട ചൂടിന്‍റെ അളവ് വളരെ കുറവ് മതിയാകും.. അതായത് നമ്മൾ നടക്കുമ്പോൾ കല്ലുകൾ തമ്മിൽ ഉരഞ്ഞ് ഉണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും മതിയാകും എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തമായി ഭവിക്കാൻ...
ഇനി എന്ത് കൊണ്ടാണ് എൽ.പി.ജി ഒരു വൻ സ്ഫോടനത്തോട് കൂടി ഇത്ര ഭീകരമായി കത്തിപ്പടരുന്നത് എന്ന് നോക്കാം..
നമ്മൾ ഒരു സ്ഥലത്ത് കുറച്ച് പച്ചിലകളും മറ്റൊരു സ്ഥലത്ത് കുറച്ച് ഉണങ്ങിയ ഇലകളും കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചാൽ വളരെ വേഗം കത്തിപ്പടരുന്നത് ഉണങ്ങിയ ഇലകൾ ആയിരിക്കും എന്നതിൽ സംശയമില്ല.. കാരണം ഉണങ്ങിയ ഇലകൾക്ക് കത്താനുള്ള പ്രവണത വളരെയധികം കൂടുതലാണ്.. അത് പോലെ കത്താൻ വളരെയതികം പ്രവണത കൂടുതൽ ഉള്ള വാതകമാണ് എൽ.പി.ജി. കൂടാതെ എൽ.പി.ജി. തിങ്ങിക്കിടക്കുന്നത് കൊണ്ടും എൽ.പി.ജി യുടെ ഓരോ കണികയ്ക്കും കത്താനുള്ള ശേഷി ഒരുപോലെ ആയത് കൊണ്ടും കത്തുന്ന സമയം എൽ.പി.ജി പെട്ടെന്ന് ഒരുമിച്ച് കത്തിത്തീരാനുള്ള ടെന്‍റൻസി കാണിക്കുകയും വലിയ സ്ഫോടനത്തോട് കൂടി കത്തിയമരുകയും ചെയ്യും..
ഇനി എൽ.പി.ജിയെ കുറിച്ച് നിലനിൽക്കുന്ന ഒരു തെറ്റായ ധാരണയാണ് ചൂണ്ടിക്കാണിക്കുന്നത്.
പലരും പറഞ്ഞ് കേൾക്കുന്നുണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്ന്..!! അതൊരു തെറ്റായ വാദമാണ്. കാരണം സിലിണ്ടർ പൊട്ടിത്തെറിക്കുക എന്നത് അപൂർവ്വത്തിൽ അപൂർവ്വമാണ്.. !
എൽ.പി.ജി അപകടം സംഭവിച്ച വീടുകളിൽ പോയിട്ടുള്ളവർക്ക് അറിയാം സിലിണ്ടർ അവിടെ തന്നെ ഉണ്ടാകും പൊട്ടിത്തെറിക്കാതെ തന്നെ. പലരും സംശയവും ഉന്നയിച്ചേക്കാം എന്താണിങ്ങനെ എന്ന്.
കത്തി തീരുന്നത് സിലിണ്ടറിന് പുറത്ത് ലീക്കായി വ്യാപിച്ച് കിടക്കുന്ന എൽ.പി.ജി ആണ്..!! സിലിണ്ടറിനുള്ളിൽ ഓക്സിജൻ കടക്കാതെ ഭദ്രമായി ആവരണം ചെയ്തിട്ടുള്ളത് കൊണ്ടും. ഒരു തീപ്പൊരി പോലും അകത്തേക്ക് കടക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടും സിലിണ്ടർ പൊട്ടിത്തെറിക്കുകയില്ല.
അപൂർവ്വ സമയങ്ങളിൽ സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ തീ പിടിക്കുകയോ അത് ഉള്ളിലേക്ക് കടക്കുകയോ ചെയ്താൽ ചിലപ്പോൾ പൊട്ടിത്തെറിച്ചെന്ന് വരാം.
അതും അപൂർവ്വമായേ സംഭവിക്കാറുള്ളു. കാരണം എൽ.പി.ജി ശക്തിയായി പുറത്തേക്ക് പ്രവഹിക്കുകയാണെങ്കിൽ തീ അകത്തേക്ക് കടക്കാൻ സാധ്യത വളരെ കുറവാണ്.
പകരം എവിടെ വെച്ചാണോ പുറത്തേക്ക് വരുന്ന എൽ.പി.ജി ഓക്സിജനുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് അവിടം മുതൽ തീ ചീറി കത്തുകയാണ് ചെയ്യാറ്. അതും സിലിണ്ടറിലെ എൽ.പി.ജി തീരും വരെ. നമ്മുടെ ഗ്യാസ് അടുപ്പ് പ്രവർത്തിക്കുന്ന തത്വവും അതാണ്.
ഇനി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കാൻ മറ്റൊരു സാദ്ധ്യത കൂടി ഉണ്ട്. അതായത് എൽ.പി.ജി അപകടം സംഭവിച്ച് തീ കത്തിക്കൊണ്ടിരിക്കുന്ന സമയം സിലിണ്ടറിന് അടുത്തുള്ള ഏതെങ്കിലും ഒരു വസ്തുവിന് തീ പിടിച്ച് അത് ശക്തിയായി കത്തുകയാണെങ്കിൽ സിലിണ്ടറിനുളളിൽ നിറച്ചിരിക്കുന്ന എൽ.പി.ജി ദ്രാവക രൂപത്തിൽ ആയതിനാൽ ഉള്ളിലെ എൽ.പി.ജി ഈ തീയുടെ ചൂടേറ്റ് ബോയിലാകാൻ തുടങ്ങും അങ്ങനെ എൽ.പി.ജി ബോയിൽ ആകുമ്പോൾ സിലിണ്ടറിനുളളിലെ പ്രഷർ വർദ്ധിക്കുകയും ശക്തിയായി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്യും..
ഇനി എൽ.പി.ജി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പറയട്ടെ...
1, എൽ.പി.ജി സിലിണ്ടർ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കുക. കാരണം ജനലിന്‍റെ അരുകിലോ, വാതിലന്‍റെ അരുകിലോ ഒക്കെ ഗ്യാമ്പ് അടുപ്പ് സൂക്ഷിച്ചാൽ നമ്മുടെ ശ്രദ്ധ മാറുമ്പോൾ കാറ്റടിച്ച് അടുപ്പ് അണയാൻ സാധ്യത ഉണ്ട്. അങ്ങനെ അണഞ്ഞാൽ എൽ.പി.ജി ലീക്കാകാൻ തുടങ്ങും അല്പo കഴിഞ്ഞ് അടുപ്പ് അണഞ്ഞത് ശ്രദ്ധയിൽ പെട്ട് നമ്മളത് വീണ്ടും അലക്ഷ്യമായി കത്തിക്കാൻ ശ്രമിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
2, അടുപ്പ് കത്തിക്കാൻ പോകുന്നതിന് മുമ്പ് സിലിണ്ടറിൽ നിന്നും അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോധിച്ചിരിക്കണം.. പൊട്ടലോ, മുറിവോ ഇല്ലെന്ന് ഉറപ്പു വരുത്തിയിരിക്കണം..
3, അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ സെക്കന്‍റുകൾക്കകം തന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം.. വൈകുന്ന ഒരോ നിമിഷവും നിങ്ങൾ അപകടം ക്ഷണിച്ച് വരുത്തുകയാണ്.
4, എൽ.പി.ജി യുടെ ഉപയോഗം കഴിഞ്ഞ് ഉടൻ തന്നെ സിലിണ്ടറിലെ വാല്‍വ് അടച്ചിരിക്കണം. ഒരിക്കലും അടുപ്പിന്‍റെ നോബ് മാത്രം അടച്ച് നിങ്ങൾ തിരക്കുള്ളവരായി മാറുകയോ എളുപ്പം കാണിക്കുകയോ ചെയ്യരുത്. ഏതെങ്കിലും സാഹചര്യത്തിൽ ട്യൂബിന് പൊട്ടൽ വരുകയോ റെഗുലേറ്റർ ലീക്ക് ഉണ്ടാവുകയോ ചെയ്താൽ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ട്..
5, എൽ.പി.ജി ഉപയോഗിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് എൽ.പി.ജി യുടെ അപകട സാധ്യതയെ കുറിച്ചുള്ള ചെറിയ അറിവെങ്കിലും ഉണ്ടായിരിക്കണം...
ഇനി നിങ്ങളുടെ വീടുകളിൽ എൽ.പി.ജി ലീക്കായി എന്ന് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായും ചെയ്യേണ്ട കുറച്ച് കാര്യങ്ങളാണ് പറയുന്നത്.. ശ്രദ്ധിക്കുക..
1, എൽ.പി.ജി ലീക്ക് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഒരിക്കലും നിങ്ങൾ പാനിക് ആകരുത്. ആദ്യമായി എത്രയും വേഗം സിലിണ്ടറിലെ വാല്‍വ് ഓഫ് ചെയ്യാൻ ശ്രമിക്കുക.. അധികമായുള്ള പേടി നിങ്ങൾക്ക് അപകടം ക്ഷണിച്ച് വരുത്തും..
2, എൽ.പി.ജി ലീക്കായത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കത് നിയന്ത്രിക്കാൻ കഴിയാത്തതിലും അപ്പുറമാണ് എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ഫോൺ എടുത്ത് ആ പ്രദേശത്ത് നിന്നും അകലേക്ക് മാറി നിന്ന് ഫയർ ആന്‍റ് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുക. (നമ്പർ - 101)
3, എൽ.പി.ജി ലീക്കായി എന്ന് തോന്നി കഴിഞ്ഞാൽ ആ സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനോ അല്ലെങ്കിൽ സ്വിച്ചുകൾ ഓൺ ചെയ്യാനോ ഓൺ ആയി കിടക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്യാനോ പാടില്ല.. പകരം മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇലക്ട്രിസിറ്റി തടയാൻ ശ്രമിക്കുക.. കാരണം സ്വിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു നീല വെട്ടം നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും ആ ചെറിയ സ്പാർക്ക് മതിയാകും തിങ്ങി നിൽക്കുന്ന എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തം വിതയ്ക്കാൻ..
4, എൽ.പി.ജി ലീക്കായ റൂമിലെ അല്ലെങ്കിൽ കിച്ചനിലെ ജനാലകളും വാതിലുകളും സാവധാനത്തിൽ തുറന്നിട്ട് റൂമിൽ വായുസഞ്ചാരം പരമാവധി കൂട്ടാൻ ശ്രമിക്കുക..
5, എൽ.പി.ജി ലീക്ക് ആയ സ്ഥലത്ത് കൂടി വേഗതയിൽ ഓടാനോ നടക്കാനോ ശ്രമിക്കരുത്..
6, എൽ.പി.ജി ലീക്ക് ആയ റൂമിന്‍റെ തറയിൽ വെള്ളം ഒഴിച്ചിടാനോ അല്ലെങ്കിൽ നനഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടാനോ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...
7, അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ അവരോട് വിവരം അറിയിച്ച ശേഷം അടുപ്പുകൾ ഓഫ് ചെയ്യാനും ഇലക്ട്രിസിറ്റി കട്ട് ചെയ്യാനും ആവശ്യപ്പെടുക..
8, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞ ശേഷം ഫയർ ഫോഴ്സ് വരുന്നത് വരെ കഴിയുന്നതും ദൂരത്തേക്ക് മാറി നിൽക്കുക..
9, ഫയർ ആന്‍റ് റെസ്ക്യൂ വരുമ്പോൾ കൃത്യമായി വീടിന്‍റെ രീതിയും റൂമുകളുടെ സ്ഥാനവും എൽ.പി.ജി ലീക്ക് ആയ സ്ഥലവും വ്യക്തമായി കാണിച്ച് കൊടുക്കുക.
10, ഇനി ഒരു എൽ.പി.ജി ടാങ്കർ മറിഞ്ഞ് എൽ പി.ജി ലീക്ക് ആയ ഒരു സ്ഥലത്താണ് നിങ്ങൾ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് ഒരു കിലോമീറ്റർ അകലെയെങ്കിലും മാറി നിൽക്കുക. ഒരിക്കലും ടാങ്കറിനടുത്തേക്ക് പോകാൻ ശ്രമിക്കരുത്. കാരണം നിങ്ങൾക്കവിടെ ഒന്നും ചെയ്യാനില്ല. സ്വന്തം ജീവൻ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അപ്പോൾ നിങ്ങൾക്കുണ്ടാകാൻ പാടുള്ളു. കഴിയുമെങ്കിൽ കൂടെ നിൽക്കുന്നവരെ കൂടി കൂട്ടി എത്രയും വേഗം ഒരു കിലോമീറ്റർ അകലെയെങ്കിലും എത്തി സെയ്ഫ് സോണിൽ സ്ഥാനം പിടിക്കുക...
വായിച്ച ശേഷം കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്...
ഇനിയും ഒരു ദുരന്തം കൂടി ഉണ്ടാകാൻ ഇട വരാതിരിക്കട്ടെ..
ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങള്‍ക്കും മറുപടി ലഭിക്കുവാന്‍ ഈ പേജ് ലൈക്‌ ചെയുക .

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

www.buildnext.in

BuildNext was founded by a team of enthusiastic IIT-IIM 

grads in 2015, with the target of providing customer 

experience at par with modern retail, in the building construction sector. We are now a team of experienced professionals from the fields of real estate, construction, e-commerce, procurement and technology.

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഫർണിച്ചർ വാങ്ങുകയാണോ; ഇതാ 6 ടിപ്സ്...........?

ട്രെൻഡുകളെക്കുറിച്ചു വായിക്കുക സുഖമുള്ള കാര്യം തന്നെയാണ്. പക്ഷേ, അവയെ കണ്ണുമടച്ചു പിന്തുടരുത്. കാരണം ഗൃഹോപകരണങ്ങൾ  സാധാരണഗതിയിൽ ദീർഘകാല നിക്ഷേപമാണ്.  അതുകൊണ്ടുതന്നെ ഒരു സീസണിലേക്കും മറ്റും നിൽക്കുന്ന ട്രെൻഡിൽ വലിയ ആവേശം കാണിക്കേണ്ടതില്ല. ഇവിടെ താല്‌പര്യത്തിനു മുൻഗണന നൽകുക.

ഒരുപക്ഷേ, മനം മയക്കുന്ന നിറങ്ങളായിരിക്കാം അല്ലെങ്കിൽ ഏതെങ്കിലും വിഷയം ആസ്‌പദമാക്കിയുള്ള ഗൃഹോപകരണങ്ങളായിരിക്കാം ഒരു സീസണിലെ ചൂടൻ ഫാഷൻ. പക്ഷേ ഒരു നിമിഷം നിൽക്കൂ, ആലോചിക്കൂ!

വസ്‌ത്രങ്ങളാണെങ്കിൽ അതിന്റെ ഫാഷൻ നഷ്‌ടപ്പെട്ടാൽ അലമാരയുടെ ഏതെങ്കിലും മൂലയിലേക്കു തള്ളിയിടാം. പിന്നീട് അതേപ്പറ്റി ഓർത്തെന്നും വരില്ല. എന്നാൽ ഫർണിച്ചറിന്റെ കാര്യം അങ്ങനെയല്ല. വർഷങ്ങളോളം അവയോടൊപ്പം നിങ്ങൾക്കു ജീവിക്കേണ്ടതായുണ്ട്. 

അതേസമയം നിങ്ങൾക്കു വളരെ അതുല്യമെന്നു തോന്നുന്ന ഫർണിച്ചർ തീർച്ചയായും പരീക്ഷിക്കുകയും വേണം.‌

2. ലൈഫ്‌സ്റ്റൈൽ 

ഗൃഹോപകരണങ്ങൾ വീട്ടുടമസ്ഥരുടെ ജീവിതശൈലിയെയും വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കും. അവ വീട്ടുടമസ്ഥന്റെ ജീവിതശൈലിയെക്കുറിച്ചു പറയാതെ പറയുന്നു. ഫർണിച്ചർ ശിശുസൗഹൃദമാണോ? ചെറിയ വളർത്തു മൃഗങ്ങളുണ്ടോ? നിറങ്ങളുള്ള ഉപകരണങ്ങളാണോ നിങ്ങൾക്കു പ്രിയപ്പെട്ടത്? അതോ ആരെയും ആകർഷിക്കുന്ന ഒറ്റപ്പെട്ടുനിൽക്കുന്ന ഫർണീച്ചറാണോ? പരിസ്ഥിതി സൗഹൃദ ക്രാഫ്‌റ്റ് ഫർണിച്ചറിനാണോ മുൻഗണന?...

ഇത്തരത്തിൽ താൽപര്യവും മുൻഗണനയും വിലയിരുത്തുക. ഇത് യോജിച്ച ഇനങ്ങൾ തെരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും.

3. ഭംഗി വേണം; പ്രയോജനവും 

വീട്ടിലെ ഓരോ ഇഞ്ച് ഇടത്തിനും ചെലവുള്ളതാണ്. പ്രത്യേകിച്ചും നഗരങ്ങളിൽ. അതിനാൽ ഉപയോഗസൗകര്യത്തിനു മുന്തിയ പരിഗണന നൽകണം. പക്ഷേ, സൗന്ദര്യവും ഭംഗിയുമുണ്ടായിരിക്കണം.

ഉപയോഗസൗഹൃദ ഫർണിച്ചറിന്റെ ആവശ്യം ഓരോ ദിവസവും വർധിച്ചുവരികയാണ്. ഉദാഹരണത്തിന്, ദിവസവും മണിക്കൂറുകൾ ചെലവഴിക്കുന്ന ഇടമാണ് ടിവി, ലാപ്‌ടോപ് എന്നിവ വച്ചിരിക്കുന്ന സ്ഥലങ്ങൾ. ഇവയ്‌ക്കു രണ്ടിനും പ്രത്യേകം പ്രത്യേകം ഇടങ്ങൾ വേണമോ? അതോ രണ്ടുപയോഗവും സാധിക്കുന്ന വിധത്തിൽ മാറ്റിയെടുക്കാവുന്ന ഫർണിച്ചറാണോ  സൗകര്യപ്രദം? 

ഇത്തരത്തിൽ വ്യക്തിഗത ആവശ്യത്തിനു മാറ്റിയെടുക്കാവുന്ന വിധത്തിൽ, നന്നായി രൂപകൽപ്പന ചെയ്‌തിട്ടുള്ള, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപം മാറ്റാവുന്ന ഫർണിച്ചർ പരിഗണിക്കാവുന്നതാണ്. പ്രത്യേകിച്ചും ചെറിയ ഇടങ്ങളിൽ താമസിക്കുമ്പോൾ. 

4. മുറികൾക്കൊത്ത് ഫർണിച്ചർ

ശാന്തവും വിശാലവുമായി തോന്നണമോ? അല്ലെങ്കിൽ ഊഷ്‌മളതയും സുഖകരവുമായി തോന്നണമോ? സീലിങ്ങിന്റെ ഉയരത്തോടു ബാലൻസ് ചെയ്യുന്ന ഉയരമുള്ള ഇനം വേണമോ?  ഇതു മുറി കുത്തിനിറഞ്ഞു നിൽക്കുന്നതായി തോന്നിപ്പിക്കുമോ? കലാ വസ്തുക്കൾകൊണ്ടോ ഫർണിച്ചർ കൊണ്ടോ ഭിത്തി ആകർഷകമാക്കണോ?... തുടങ്ങി പല കാര്യങ്ങൾ മുറിയുടെ സൗന്ദര്യവത്‌കരണ സമയത്ത് ഉയർന്നുവരും.

മുറിക്കു യോജിച്ച വിധത്തിൽ പ്രത്യേകമായി ഫർണിച്ചർ രൂപകൽപ്പന ചെയ്‌തെടുക്കുകയാണ് അഭികാമ്യം.

5. ഏതാണ്ട് ഇതുപോലെ 

മാസികയിലോ മറ്റു വീടുകളിൽ സന്ദർശനം നടത്തുമ്പോഴോ സിനിമകളിലോ ഒക്കെ നിങ്ങൾക്കിഷ്‌ടപ്പെട്ട ഫർണിച്ചറുകളും രൂപകൽപ്പനകളും  കണ്ടിട്ടുണ്ടായിരിക്കാം. അക്കാര്യം മടികൂടാതെ  ഫർണിച്ചർ കടയിലെ സ്റ്റോർ മാനേജരോടു പറയാം, ഡിസൈനറോടു പറയാം. അല്ലെങ്കിൽ ഫോണിൽ ചിത്രമെടുത്തിട്ടുണ്ടെങ്കിൽ അത് അവരെ കാണിക്കാം. ഫർണിച്ചർ ഡിസൈനർക്കോ സ്റ്റോർ മാനേജർക്കോ നിങ്ങളുടെ അഭിരുചി എളുപ്പത്തിൽ മനസിലാകാൻ ഇതു സഹായിക്കും. അതേപോലെയുള്ള ഫർണിച്ചർ അവർ ലഭ്യമാക്കാൻ ശ്രമിക്കും. അതിനു സാധിച്ചില്ലെങ്കിൽ  അതിനോടു കിടപിടിക്കുന്നവ. അങ്ങനെ നിങ്ങളുടെ മനസിനിണങ്ങിയത് നിങ്ങൾക്കു കിട്ടുന്നു.

6. ഭംഗിയുള്ള പെയിന്റ് 

വീട്ടുപകരണങ്ങളെ ഒട്ടാകെ ഒന്നു വിലയിരുത്തുക. ഏതിലൊക്കെ മാറ്റം വരുത്തണം. പുതിയ ഇടത്തിൽ ഇവയെ എങ്ങനെ കൊള്ളിക്കാം തുടങ്ങിയവയെക്കുറിച്ച് ആലോചിക്കുക. ചിലതു പഴയതായി തോന്നും. അവയ്‌ക്ക് എങ്ങനെ പുതിയ ലുക്ക് നൽകാമെന്നാലോചിക്കാം.

ചിലതിനു പുതിയ അപ്‌ഹോൾസ്റ്ററി നൽകിയാൽ പുതിയ ലുക്ക് വരും. ചെറിയൊരു പെയിന്റടി ചിലപ്പോൾ ഫർണിച്ചറിന്റെ ഭാവം തന്നെ മാറ്റിമറിച്ചേക്കാം. പഴയെ ഫർണിച്ചറിനു പുതിയ രൂപം നൽകാം.

എങ്ങനെ ഒരു ഡ്രസിങ് ടേബിളിനെ ടിവി സ്റ്റാൻഡായി മാറ്റാം. അല്ലെങ്കിൽ ഗോവണിയെ എങ്ങനെ ബുക് ഷെൽഫാക്കാം? ഓപ്‌ഷനുകൾ പലതുണ്ട്. ഒന്നു പരീക്ഷിക്കുകയല്ലേ!
(courtesy:manoramaonline)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

വീടിന്‍െറ അകവും പുറവും മാത്രമല്ല, ലൈറ്റിങ്ങും ആകെ മാറി. സ്മാര്‍ട്ട്ഫോണുണ്ടെങ്കില്‍ എവിടെനിന്നും നിയന്ത്രിക്കാവുന്ന എല്‍ഇഡി ബള്‍ബുകള്‍ വിപണിയില്‍ സുലഭമാണ്. ടി.വിയിലും വഴിയിലും വണ്ടിയിലും എല്‍ഇഡികളുടെ വിളയാട്ടമാണ്. ഒരുകാലത്ത് എവിടെയും ഫിലമെന്‍റ് ബള്‍ബുകള്‍ മാത്രമായിരുന്നു കാണാനുണ്ടായിരുന്നത്. പിന്നീട് കോംപാക്ട് ഫ്ളൂറസന്‍റ് ലാമ്പുകളും (സിഎഫ്എല്‍) കുറച്ചുകാലം മുമ്പ് എല്‍ഇഡി (ലൈറ്റ് എമിറ്റിങ് ഡയോഡ്) ലാമ്പുകളും വീടുകളിലേക്ക് ചേക്കേറി. എല്‍ഇഡി എന്നത് ഒരു അര്‍ധചാലക ഡയോഡ് ആണ്. ഒരുദിശയിലേക്ക് മാത്രം വൈദ്യുതി കടത്തിവിടുന്ന രണ്ട് അറ്റങ്ങളുള്ള ( two terminal ) ഉപകരണത്തെയാണ് ഡയോഡ് എന്ന് വിളിക്കുക.
ഉദാഹരണത്തിന് വയറുകളും ഫ്യൂസുകളും അടക്കം നിരവധി വസ്തുക്കള്‍ രണ്ടുദിശയിലേക്കും വൈദ്യുതി കടത്തിവിടുന്നവയാണ്. പോസിറ്റീവും നെഗറ്റീവും കൃത്യമായ വൈദ്യുതി സര്‍ക്യൂട്ടില്‍ ഘടിപ്പിച്ചാല്‍ പ്രകാശിക്കുന്ന ഡയോഡുകളാണ് എല്‍ഇഡികള്‍. ഡയോഡുകളിലെ ആനോഡിനും കാഥോഡിനും ഇടക്കുള്ള അര്‍ധചാലകത്തിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കുന്നു. ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡുകളില്‍ (ഒഎല്‍ഇഡി) അര്‍ധചാലകമായി കാര്‍ബണ്‍ അടങ്ങിയ ഓഗാനിക് വസ്തുക്കള്‍ ഉപയോഗിക്കുന്നു. ആദ്യകാലങ്ങളില്‍ തീവ്രത കുറഞ്ഞ കാണാന്‍കഴിയാത്ത ഇന്‍ഫ്രാറെഡ് ലൈറ്റാണ് എല്‍ഇഡി പുറപ്പെടുവിച്ചിരുന്നത്. ഈ എല്‍ഇഡികളാണ് റിമോട്ട് കണ്‍ട്രോളുകളില്‍ ഉപയോഗിച്ചത്. കാണാന്‍ കഴിയുന്ന കുറഞ്ഞ തീവ്രതയുള്ള എല്‍ഇഡിക്ക് ചുവപ്പുനിറത്തിലായിരുന്നു പ്രകാശം. പിന്നീട് കാണാവുന്നതും അള്‍ട്രാ വയലറ്റ്, ഇന്‍ഫ്രാറെഡ് ലൈറ്റുകളുള്ള തീവ്രതകൂടിയ എല്‍ഇഡികള്‍ വന്നു. മൊട്ട് പോലെയുള്ള രൂപത്തില്‍നിന്ന് സര്‍ഫസ് മൗണ്ടഡ് ഡിവൈസ് (എസ്എംഡി) എല്‍ഇഡികളിലേക്ക് മാറി. എസ്എംഡിയില്‍ ഒന്നിലധികം എല്‍ഇഡി ചിപ്പുകള്‍ പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡില്‍ ഘടിപ്പിക്കുകയാണ്. ഇപ്പോള്‍ ഇറങ്ങുന്ന സാദാ ഹോള്‍ഡറില്‍ ഇടുന്ന എല്‍ഇഡി ബള്‍ബുകള്‍ ഇത്തരമാണ്. ആദ്യം ആയിരങ്ങള്‍ വിലയുണ്ടായിരുന്ന എല്‍ഇഡികള്‍ക്ക് ഇപ്പോള്‍ നൂറുകള്‍ നല്‍കിയാല്‍ മതി. ഗ്യാരണ്ടിയില്ലാത്ത ചൈനീസ് എല്‍ഇഡികള്‍ 30 രൂപക്കും കിട്ടും. 

ചരിത്രം
ടങ്സ്റ്റണ്‍ ഫിലമെന്‍റുള്ള ബള്‍ബ് 1906ല്‍ ജനറല്‍ ഇലക്ട്രിക് കമ്പനിയാണ് പുറത്തിറക്കിയത്. ജനറല്‍ ഇലക്ട്രികിലെ എന്‍ജിനീയര്‍ എഡ്വേര്‍ഡ് ഇ. ഹാമ്മര്‍ 1976ലാണ് സി.എഫ്.എല്‍ കണ്ടുപിടിച്ചത്. 1961 സെപ്റ്റംബറില്‍ രംഗത്തുവന്ന എല്‍ഇഡി പ്രകാശം പരത്താന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷമായിട്ടേയുള്ളൂ. റോബര്‍ട്ട് ബിയേര്‍ഡും ഗാരി പിറ്റ്മാനും ചേര്‍ന്നാണ് എല്‍ഇഡി കണ്ടുപിടിച്ചത്. 1962ല്‍ ജനറല്‍ ഇലക്ട്രിക് കമ്പനിയിലെ നിക് ഹൊളോന്യാക്ക് ആണ് കാണാവുന്ന പ്രകാശമുള്ള ആദ്യ എല്‍ഇഡി കണ്ടത്തെിയത്. 

ഗുണം
കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന എല്‍ഇഡികള്‍ ചൂടും കുറക്കുന്നു. സിഎഫ്എല്ലിന്‍െറ പകുതി വൈദ്യുതി മാത്രമേ എല്‍ഇഡിക്ക് വേണ്ടിവരുന്നുള്ളൂ. ഏതാകൃതിയിലും ഏതാവശ്യത്തിനും ഏത് നിറത്തിലും ഉപയോഗിക്കാനാവുമെന്നതാണ് എല്‍ഇഡിയുടെ പ്രത്യേകത. ഇന്‍കാഡസന്‍റ് ബള്‍ബുകള്‍ പോലെ ഡിം ചെയ്യിക്കാനും എല്‍ഇഡി മതി. സിഎഫ്എല്ലുകള്‍ ഡിം ചെയ്യിക്കാന്‍ കഴിയുമായിരുന്നില്ല. ഒന്‍പതു വാട്ട് സിഎഫ്എല്‍ തരുന്ന പ്രകാശം മൂന്നുവാട്ട് എല്‍ഇഡി നല്‍കും. എല്‍ഇഡിയില്‍ 80-90 ശതമാനം വൈദ്യുതിയും പ്രകാശമാവുന്നു. സാധാരണ ബള്‍ബില്‍ 20-40 ശതമാനം വൈദ്യുതി മാത്രമാണു പ്രകാശമാവുന്നത്. ഒരു വാട്ട് എല്‍ഇഡിയില്‍ നിന്ന് 70-90 ലൂമെന്‍ പ്രകാശം ലഭിക്കുന്നു. ഒരു വാട്ട് സിഎഫ്എല്ലില്‍ നിന്ന് 40-45 ലൂമെന്‍ പ്രകാശം മാത്രമാണ് ലഭിക്കുക. സാധാരണ ബള്‍ബ് പ്രകാശിക്കാന്‍ 230 വോള്‍ട്ട് വേണമെങ്കില്‍ എല്‍ഇഡി പ്രവര്‍ത്തിക്കാന്‍ 85 വോള്‍ട്ട് മതി. 
വാട്ടല്ല കാര്യം 
ബള്‍ബിന്‍െറ പ്രകാശതീവ്രതയെ (brightness) സൂചിപ്പിക്കുന്നതാണ് വാട്ട്സ് (watts) എന്നാണ് എല്ലാവരുടെയും വിശ്വാസം. എന്നാല്‍ അതല്ല കാര്യം. വാട്ട് എത്ര മാത്രം വൈദ്യുതി ബള്‍ബ് ഉപയോഗിക്കും എന്നതിനെ സൂചിപ്പിക്കുന്നതാണ്. പഴയ ഗ്ളാസ് ബള്‍ബിന്‍െറ (ഇന്‍കാഡസന്‍റ്) കാര്യത്തില്‍ വാട്ടും പ്രകാശതീവ്രതയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. കാരണം ഫിലമെന്‍റ് കത്തുമ്പോഴാണല്ളോ പ്രകാശം പ്രസരിക്കുന്നത്. എന്നാല്‍ എല്‍ഇഡി ബള്‍ബില്‍ വാട്ടിന് വലിയ പങ്കില്ല. ലൂമെന്‍സ് ആണ് പ്രകാശത്തിന്‍െറ തോത് സൂചിപ്പിക്കുന്നത്. 60-100 വാട്ട് ഇന്‍കാഡസന്‍റ് ബള്‍ബ് ഒരു വാട്ട് വൈദ്യുതിക്ക് 15 ലൂമെന്‍സ് പ്രകാശം ഉല്‍പാദിപ്പിക്കുമ്പോള്‍ സിഎഫ്എല്‍ 73 ലൂമെന്‍സും എല്‍ഇഡി ബള്‍ബ് 85 ലൂമെന്‍സും പ്രകാശം പ്രസരിപ്പിക്കും. 40 വാട്ടുള്ള സാദാ ബള്‍ബും ഒമ്പത് വാട്ടുള്ള സിഎഫ്എല്ലും ആറ് വാട്ടുള്ള എല്‍ഇഡിയും ഉല്‍പാദിപ്പിക്കുക 450 ലൂമെന്‍സ് പ്രകാശമാണ്. 
ആയുസ്
സാധാരണ എല്‍ഇഡി ബള്‍ബ് 50,000 മുതരല്‍ ഒരുലക്ഷം വരെ മണിക്കൂര്‍ വരെ നില്‍ക്കും. അതായത് ദിവസം എട്ടുമണിക്കൂര്‍ ഉപയോഗിച്ചാല്‍ 17 വര്‍ഷവും ദിവസം 12 മണിക്കൂര്‍ ഉപയോഗിച്ചാല്‍ 11 വര്‍ഷവും നിലനില്‍ക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഇന്‍കാഡസന്‍റ് ബള്‍ബുകള്‍ക്ക് 750-1000 വരെയും സിഎഫ്എല്ലുകള്‍ക്ക് 6000-15,000 മണിക്കൂര്‍ വരെയും ആയിരുന്നു ആയുസ്. 
വെളിച്ചം
 ഇപ്പോള്‍ എല്ലാവരും നീല കലര്‍ന്ന തൂവെള്ള പ്രകാശമുള്ള ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. ഇത് ഉയര്‍ന്ന കളര്‍ ടെമ്പറേച്ചറാണ്. കുറഞ്ഞ കളര്‍ ടെമ്പറേച്ചറുള്ള ബള്‍ബ് മഞ്ഞ കലര്‍ന്ന വെളിച്ചമാണ് പുറപ്പെടുവിക്കുക. വീടുകളില്‍ അല്‍പം മഞ്ഞ കലര്‍ന്ന വെളിച്ചമായിരിക്കും ഉചിതം. പഴയ ഫിലമെന്‍റ് ബള്‍ബിന്‍െറ പ്രകാശത്തിന് തുല്യമായത് ഇതാണ്. അത് വാം വൈറ്റ് , സോഫ്റ്റ് വൈറ്റ് എന്നാണ് പറയുന്നത്. കളര്‍ ടെമ്പറേച്ചറിന്‍െറ തോത് കെല്‍വിനാണ്. ഇതിന്‍െറ കളര്‍ ടെമ്പറേച്ചര്‍ 2700-3000 കെല്‍വിനാണ്. ഓഫിസിലും മറ്റും വെള്ള പ്രകാശമാണ് ഉചിതം. ഇതിന് ന്യൂട്രല്‍ വൈറ്റ് എന്നാണ് പറയുന്നത്. 3500-4100 കെല്‍വിനാണ് കളര്‍ ടെമ്പറേച്ചര്‍. ഇനി നീല കലര്‍ന്ന വെള്ള കിട്ടാന്‍ കൂള്‍ വൈറ്റ്/ ഡേ ലൈറ്റ് ഉപയോഗിക്കണം. ഇതാണ് പുസ്തകവായനക്ക് നല്ലത്. 5000-6500 കെല്‍വിനാണ് ഇതിന്‍െറ കളര്‍ ടെമ്പറേച്ചര്‍. 
(courtesy: madhyamam)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ജൂലൈ 31, ഞായറാഴ്‌ച

അടുക്കളയിലെ മികച്ച സുരക്ഷാക്രമം...........?

ശാസ്ത്രീയമായി പണിതെടുക്കുന്ന അടുക്കള ആരോഗ്യത്തിനു പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ശുചിത്വവും ജോലി ചെയ്യുന്നവരുടെ ഓരോ ചലനങ്ങളിലും ഉണ്ടാകമാകുന്ന എല്ലാ അപകടങ്ങള്‍കക്കും ആപത്തുകള്‍ക്കുമുള്ള സുരക്ഷിതത്വവും ശാരീരിക മാനസീക ഉല്ലാസവും പ്രധാനം ചെയ്യുന്നു. 

ശരിയായ ആരോഗ്യത്തിനും പുതുമയാർന്ന ജീവിത ശൈലിക്കും ശാസ്ത്രീയ കിച്ചണ്‍ നിർമ്മാണം

ഞങ്ങൾ കിച്ചണ്‍ ഡോക്ടർ ടീം നിങ്ങളുടെ കിച്ചണിലെ ആരോഗ്യ പ്രശ്നങ്ങളെ അപഗ്രഥിച്ച് ശരിയായ ആരോഗ്യത്തിനും നില നിൽക്കുന്ന സന്തോഷത്തിനും വേണ്ടിയുള്ള മാർഗ്ഗ നിർദേശം നൽകുന്നു. ഞങ്ങളെക്കുറിച്ച് .കൂടുതൽ അറിയാൻ നല്കിയിരിക്കുന്ന നമ്പറിലോ ഇ-മെയിൽ വഴിയോ ബന്ധപ്പെടുക. for more details click here 

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

സ്വപ്നത്തിലെ വീട് സ്വന്തമാക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ 9 കാര്യങ്ങള്‍ ............?

സ്വപ്നത്തിലെ വീട് സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണോ നിങ്ങള്‍? വീട് വാങ്ങുമ്പോള്‍ ഒരു വിവാഹത്തിന്റെ കാര്യത്തിലെന്നതുപോലെതന്നെ ജാഗ്രത ഉണ്ടായിരിക്കണം. കാരണം സ്വന്തക്കാരും സുഹൃത്തുക്കളും മുതല്‍ ബില്‍ഡറും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും വരെ വലിയൊരു നിര നിരവധി പ്രലോഭനങ്ങളുമായി നിങ്ങള്‍ക്ക് ചുറ്റിനുമുണ്ടാകും. പ്രത്യേകിച്ച് പണച്ചെലവൊന്നുമില്ലാത്തതിനാല്‍ ഉപദേശങ്ങള്‍ ധാരാളം കിട്ടിയേക്കും. എന്തായാലും ഒടുവിലത്തെ തീരുമാനം നിങ്ങളുടേത് തന്നെയായിരിക്കണം. കാരണം വീട് എന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന്റെ ഗുണദോഷങ്ങള്‍ സ്വയം അനുഭവിക്കേണ്ടത് വാങ്ങുന്നയാളാണ്. വീട് വാങ്ങാന്‍ തീരുമാനമെടുത്തെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:

സ്വയം ശേഷി വിലയിരുത്തുക
വീട് വാങ്ങാനുള്ള ശേഷി നിങ്ങള്‍ക്ക് ഉണ്ടെന്ന്് ഉറപ്പാക്കാന്‍ ചില ഘടകങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് മറ്റ് സാമ്പത്തിക ബാധ്യതകള്‍ എത്രത്തോളമുണ്ട്, അവയുടെ തിരിച്ചടവ് സ്വഭാവം എന്താണ്? ദീര്‍ഘകാലത്തേക്കുള്ള ഒരു സാമ്പത്തിക ബാധ്യത താങ്ങാന്‍ തക്കവണ്ണം നിങ്ങളുടെ വരുമാനം സ്ഥിരമാണോ? അടുത്ത മാസം കിട്ടുന്ന ശമ്പളത്തില്‍ നിന്നു വേണോ ഭവന വായ്പ അട യ്ക്കാന്‍, അതോ ഭവന വായ്പയുടെ തിരിച്ചടവിനായി നിങ്ങള്‍ക്ക് പ്രത്യേക സമ്പാദ്യം ഉണ്ടോ? ഇക്കാര്യങ്ങളില്‍ തൃപ്തികരമായ ഒരു ഉത്തരമാണ് നിങ്ങള്‍ക്ക് കിട്ടുന്നതെങ്കില്‍ മാത്രം വീടുവാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുക.

വീട് എവിടെയായിരിക്കണം
നിങ്ങളുടേത് ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റമുള്ള ജോലിയാണോ, ഓഫീസില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട്ടിലേക്കുള്ള ദൂരം എത്രയാണ് തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചു വേണം വീട് എവിടെ വാങ്ങണം എന്ന തീരുമാനമെടുക്കാന്‍.

ഭാവിയിലേക്കുള്ള പ്രതീക്ഷ
കണ്ണടച്ച് വാങ്ങിച്ചോ, വില ഒരിക്കലും ഇടിയില്ല എന്നുപറയാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ സത്യമതല്ല. മറ്റു പലതിന്റേതുമെന്നപോലെ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളുടെയും വില ഇടിഞ്ഞേക്കാം. അതിനാല്‍ ഭാവിയില്‍ വന്‍ ലാഭത്തിന് വില്‍ക്കാനാകും എന്ന പ്രതീക്ഷയിലാകരുത് വീട് വാങ്ങുന്നത്.

വായ്പ കിട്ടാനുള്ള വഴി
സമ്പാദ്യം എടുത്താണോ വീട് വാങ്ങുന്നത്, അതോ ഭവന വായ്പ എടുത്തോ? വായ്പ എടുത്താണെങ്കില്‍ ഏത് ബാങ്കില്‍ നിന്ന്, എത്ര രൂപ ലഭിക്കും തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കിയതിന് ശേഷം മാത്രം ബില്‍ഡറുമായി കരാറില്‍ ഏര്‍പ്പെടുക. വായ്പ തങ്ങള്‍ ശരിയാക്കിതരാം, ബാങ്കുമായി ടൈ അപ് ഉണ്ട്, എന്നൊക്കെ ബില്‍ഡര്‍ പറഞ്ഞേക്കാം. അത് ശരിയുമായിരിക്കും. പക്ഷേ അങ്ങനെ കിട്ടുന്ന വായ്പയുടെ പലിശനിരക്ക് എന്തായിരിക്കും എന്നത് പരിശോധിക്കണം. ചിലപ്പോള്‍ അത് മറ്റൊരു ബാങ്കില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടിയേക്കാവുന്ന നിരക്കിനേക്കാള്‍ കൂടുതലായേക്കാം.

വില്‍പ്പന കരാര്‍ പരിശോധിക്കുക
കരാറില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ പിന്നെ അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ സാധ്യമായെന്ന് വരില്ല. അതിനാല്‍ ശ്രദ്ധിക്കുക, ബില്‍ഡറോ, ബ്രോക്കറോ എത്ര തിരക്ക് പിടിച്ചാലും വില്‍പ്പന കരാര്‍ ശ്രദ്ധാപൂര്‍വം വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം ഒപ്പിടുക.

അടിസ്ഥാന വിലയും യഥാര്‍ത്ഥ വിലയും
പരസ്യത്തില്‍ പറയുന്നതായിരിക്കില്ല മിക്കപ്പോഴും അപ്പാര്‍ട്ട്‌മെന്റിന്റെ യഥാര്‍ത്ഥ വില. പരസ്യത്തിലേത് അടിസ്ഥാന വിലയായിരിക്കും. അതിന്റെ കൂടെ കാര്‍ പാര്‍ക്കിംഗ്, കെയര്‍ടേക്കിംഗ് ചാര്‍ജ്, മാലിന്യ-മലിനജല സംസ്‌കരണം പോലുള്ള പൊതു സംവിധാനങ്ങള്‍ക്കുള്ള ചാര്‍ജ് തുടങ്ങിയവകൂടി ച്ചേര്‍ക്കുമ്പോള്‍ അടിസ്ഥാന വിലയേക്കാള്‍ 20-30 ശതമാനം കൂടുതല്‍ കൊടുക്കേണ്ടി വന്നേക്കും. വില്‍പ്പനകരാര്‍ വെക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ചോദിച്ചറിയണം.

സൂപ്പര്‍ ഏരിയയും കാര്‍പ്പെറ്റ് ഏരിയയും
സ്റ്റെയര്‍കേസ്, ലോബി, ഇടനാഴി തുടങ്ങിയ പൊതുസൗകര്യങ്ങളുടെകൂടി അളവ് ചേര്‍ന്നതാണ് ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ സൂപ്പര്‍ ഏരിയ. അപ്പാര്‍ട്ട്‌മെന്റിന്റെ ഉള്‍വശത്ത് ആകെ ഉപയോഗിക്കുന്ന സ്ഥലമാണ് കാര്‍പ്പെറ്റ് ഏരിയ. കാര്‍പ്പറ്റ് ഏരിയയാണ് നിങ്ങള്‍ക്ക് സ്വന്തമായി ലഭിക്കുന്നത്, അവിടെയാണ് താമസിക്കേണ്ടി വരുന്നത്. അതിനാല്‍ കാര്‍പ്പെറ്റ് ഏരിയ എത്രയെന്ന് വ്യക്തമായി അറിയണം.

നികുതികള്‍ ആര് കൊടുക്കും?
വില്‍പ്പന നികുതി, രജിസ്‌ട്രേഷന്‍ ചാര്‍ജ്, കെട്ടിട നികുതി ഇങ്ങനെ വിവിധ നികുതികള്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന് ബാധകമാണ്. ചില ബില്‍ഡര്‍മാര്‍ നികുതി അടയ്ക്കുകയും പിന്നീട് വാങ്ങുന്നവരില്‍ നിന്ന് വിലയില്‍ ഉള്‍പ്പെടുത്തി ഈടാക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. കൈമാറുന്നതിനു മുമ്പ് നികുതികള്‍ അടച്ചു തീര്‍ക്കേണ്ടത് ബില്‍ഡര്‍മാരുടെ ഉത്തരവാദിത്തമാണ്. ഇത് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ബാധ്യതകള്‍ അറിയുക
നിങ്ങള്‍ വാങ്ങുന്ന അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡറുടെ സ്വന്തം ഭൂമിയില്‍ പണിതതാണോ, അതോ മറ്റൊരാളുടെ ഭൂമിയില്‍ പണിതതോ എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റൊരാളുടെ ഭൂമിയില്‍ പണിതതാണെങ്കില്‍ ബില്‍ഡര്‍ക്ക് അതിന് അവകാശമുണ്ടെന്നതിനുള്ള രേഖകള്‍ പരിശോധിക്കണം. ഭൂമിയുടെ മേല്‍ കടബാധ്യതകളില്ലെന്ന് ഉറപ്പ് വരുത്തണം. മുന്‍ ആധാരങ്ങള്‍ ചോദിച്ച് വാങ്ങണം

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ജൂലൈ 22, വെള്ളിയാഴ്‌ച

200 Years Old Cabinet....see the video ?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ജൂലൈ 16, ശനിയാഴ്‌ച

ഭാര്യമാരെ സംശയമുള്ളവര്‍ക്കിതു വാങ്ങി വീട്ടില്‍ വയ്ക്കാം...?

ഇതു വാങ്ങാന്‍ : ➤ http://fkrt.it/oafWIuuuuNഫ്ലിപ് കാര്‍ട്ട് ആപ്പ് : ➤http://fkrt.it/rzR~jNNNNN
ഫ്ലിപ്കാര്‍ട്ടില്‍ നിന്നും പ്രൊഡക്റ്റുകള്‍ എങ്ങിനെ വാങ്ങും എന്നുള്ള മലയാളം വീഡിയോ കാണാന്‍https://www.facebook.com/RatheeshRMenonOfficial/videos/1707932866093337/ആമസോണില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന വീഡിയോ കാണാന്‍ ➤http://ekm.pw/Amazonee

NB:ഭാര്യമാരെ സംശയമുള്ളവര്‍ക്കിതു വാങ്ങി വീട്ടില്‍ വയ്ക്കാം
സ്വന്തം ഭാര്യമാരെ തരിമ്പ് പോലും വിശ്വാസമില്ലാത്തവര്‍ക്ക് വീട്ടില്‍ ആരു വരുന്നു,ഭാര്യ എപ്പോ പുറത്ത് പോകുന്നു / വരുന്നു എന്നൊക്കെ അറിയാന്‍ ഈ ക്യാമറ ഉപയോഗിക്കാം,ഒപ്പം ഒരു ഹോം സെക്യൂരിറ്റിയുമായ് ഉപയോഗിക്കാം,വിശ്വാസമില്ലാത്തവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു,

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ജൂലൈ 13, ബുധനാഴ്‌ച

കേരളാ പോലീസിന്റെ മുന്നറിയിപ്പ്.

ജാഗ്രതപാലിക്കുക. !

പ്രിയപ്പെട്ടവരെ, അര്‍ദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവര്‍ച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവര്‍ച്ചക്കാരുടെ അടുത്ത ഇര നമ്മള്‍ ആവാതിരിക്കാന്‍ പോലീസ് പറയുന്നചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാം
* കവര്‍ച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത് : വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പുo ഉള്ളതാക്കുകയും ലോക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക ,എല്ലാ വാതിലുകളും അടക്കുകയും താക്കോല്‍ ഉപയോഗിച്ചും പൂട്ടുക ,വാതിലിന്റെ പുറകില്‍ ഇരുമ്ബിന്റെ പട്ട പിടിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കും
* അടുക്കളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും ലൈറ്റ് ഓഫാക്കാതിരിക്കുക
* അപരിചിതരായ സന്ദര്‍ശകര്‍ ,പിരിവുകാര്‍ ,യാചകര്‍ ,പുതപ്പ് പോലുളളവ വില്‍ക്കുന്ന കച്ചവടക്കാര്‍,പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക
* കവര്‍ച്ചക്കാര്‍ക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്‍ ,ആയുധങ്ങള്‍ എന്നിവ വീട്ടില്‍ അവര്‍ക്ക് കിട്ടാത്ത രീതിയില്‍ സുരക്ഷിതമാക്കി വെക്കുക
* കൂടുതല്‍ ആഭരണങ്ങള്‍ അണിയാതിരിക്കുകയും പണം ആഭരണം തുടങ്ങിയവ അലമാര, മേശ പോലുള്ളവയില്‍ സൂക്ഷിക്കാതിരിക്കുക
*കവര്‍ച്ച നടന്നാല്‍ ഉടന്‍ മറ്റുള്ളവരെ അറിയിക്കുക. സംഘടിതമായി ഒരേ സമയം അന്വേഷണം നടത്തുക
* പോലീസ് വരുന്നതിന് മുന്‍പ് കവര്‍ച്ച നടന്ന മുറി ,വാതില്‍ ,അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ തൊടാതിരിക്കുക. തെളിവ് നഷ്ടപെടും
* വലിയ സമ്ബാദ്യം ഉള്ളവര്‍ CCTV Camera Curcuit സ്ഥാപിക്കുക
* കവര്‍ച്ച ശ്രമം നടന്നാല്‍ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക
* രാത്രി മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കാതിരിക്കുക.
ഇത്തരം കാര്യങ്ങള്‍ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീര്‍ന്നാല്‍ ഗൗരവമായി തീരും.
ഇന്നത്തെ ഇര നാം ആകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം മറ്റുള്ളവരിലേക്കും എത്തിക്കുകയും ചെയ്യുക
NB : നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിതരോ അന്യസംസ്ഥാനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കില്‍/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. ..
പകല്‍ പുറത്തിറങ്ങാതെ റൂമില്‍ കഴിയുന്നവരെയും ആര്‍ഭാഢ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കുക ...
ഷെയർ ചെയ്യുക....

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ജൂലൈ 8, വെള്ളിയാഴ്‌ച

Wonderful of design Furnitures .............?

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ജൂലൈ 3, ഞായറാഴ്‌ച

എൽ.പി.ജി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ...?

ഇനി പറയട്ടെ...
1, എൽ.പി.ജി സിലിണ്ടർ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കുക. കാരണം ജനലിന്‍റെ അരുകിലോ, വാതിലന്‍റെ അരുകിലോ ഒക്കെ ഗ്യാമ്പ് അടുപ്പ് സൂക്ഷിച്ചാൽ നമ്മുടെ ശ്രദ്ധ മാറുമ്പോൾ കാറ്റടിച്ച് അടുപ്പ് അണയാൻ സാധ്യത ഉണ്ട്. അങ്ങനെ അണഞ്ഞാൽ എൽ.പി.ജി ലീക്കാകാൻ തുടങ്ങും അല്പo കഴിഞ്ഞ് അടുപ്പ് അണഞ്ഞത് ശ്രദ്ധയിൽ പെട്ട് നമ്മളത് വീണ്ടും അലക്ഷ്യമായി കത്തിക്കാൻ ശ്രമിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
2, അടുപ്പ് കത്തിക്കാൻ പോകുന്നതിന് മുമ്പ് സിലിണ്ടറിൽ നിന്നും അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോധിച്ചിരിക്കണം.. പൊട്ടലോ, മുറിവോ ഇല്ലെന്ന് ഉറപ്പു വരുത്തിയിരിക്കണം..
3, അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ സെക്കന്‍റുകൾക്കകം തന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം.. വൈകുന്ന ഒരോ നിമിഷവും നിങ്ങൾ അപകടം ക്ഷണിച്ച് വരുത്തുകയാണ്.
4, എൽ.പി.ജി യുടെ ഉപയോഗം കഴിഞ്ഞ് ഉടൻ തന്നെ സിലിണ്ടറിലെ വാല്‍വ് അടച്ചിരിക്കണം. ഒരിക്കലും അടുപ്പിന്‍റെ നോബ് മാത്രം അടച്ച് നിങ്ങൾ തിരക്കുള്ളവരായി മാറുകയോ എളുപ്പം കാണിക്കുകയോ ചെയ്യരുത്. ഏതെങ്കിലും സാഹചര്യത്തിൽ ട്യൂബിന് പൊട്ടൽ വരുകയോ റെഗുലേറ്റർ ലീക്ക് ഉണ്ടാവുകയോ ചെയ്താൽ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ട്..
5, എൽ.പി.ജി ഉപയോഗിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് എൽ.പി.ജി യുടെ അപകട സാധ്യതയെ കുറിച്ചുള്ള ചെറിയ അറിവെങ്കിലും ഉണ്ടായിരിക്കണം...
ഇനി നിങ്ങളുടെ വീടുകളിൽ എൽ.പി.ജി ലീക്കായി എന്ന് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായും ചെയ്യേണ്ട കുറച്ച് കാര്യങ്ങളാണ് പറയുന്നത്.. ശ്രദ്ധിക്കുക..
1, എൽ.പി.ജി ലീക്ക് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഒരിക്കലും നിങ്ങൾ പാനിക് ആകരുത്. ആദ്യമായി എത്രയും വേഗം സിലിണ്ടറിലെ വാല്‍വ് ഓഫ് ചെയ്യാൻ ശ്രമിക്കുക.. അധികമായുള്ള പേടി നിങ്ങൾക്ക് അപകടം ക്ഷണിച്ച് വരുത്തും..
2, എൽ.പി.ജി ലീക്കായത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കത് നിയന്ത്രിക്കാൻ കഴിയാത്തതിലും അപ്പുറമാണ് എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ഫോൺ എടുത്ത് ആ പ്രദേശത്ത് നിന്നും അകലേക്ക് മാറി നിന്ന് ഫയർ ആന്‍റ് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുക. (നമ്പർ - 101)
3, എൽ.പി.ജി ലീക്കായി എന്ന് തോന്നി കഴിഞ്ഞാൽ ആ സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനോ അല്ലെങ്കിൽ സ്വിച്ചുകൾ ഓൺ ചെയ്യാനോ ഓൺ ആയി കിടക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്യാനോ പാടില്ല.. പകരം മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇലക്ട്രിസിറ്റി തടയാൻ ശ്രമിക്കുക.. കാരണം സ്വിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു നീല വെട്ടം നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും ആ ചെറിയ സ്പാർക്ക് മതിയാകും തിങ്ങി നിൽക്കുന്ന എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തം വിതയ്ക്കാൻ..
4, എൽ.പി.ജി ലീക്കായ റൂമിലെ അല്ലെങ്കിൽ കിച്ചനിലെ ജനാലകളും വാതിലുകളും സാവധാനത്തിൽ തുറന്നിട്ട് റൂമിൽ വായുസഞ്ചാരം പരമാവധി കൂട്ടാൻ ശ്രമിക്കുക..
5, എൽ.പി.ജി ലീക്ക് ആയ സ്ഥലത്ത് കൂടി വേഗതയിൽ ഓടാനോ നടക്കാനോ ശ്രമിക്കരുത്..
6, എൽ.പി.ജി ലീക്ക് ആയ റൂമിന്‍റെ തറയിൽ വെള്ളം ഒഴിച്ചിടാനോ അല്ലെങ്കിൽ നനഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടാനോ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...
7, അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ അവരോട് വിവരം അറിയിച്ച ശേഷം അടുപ്പുകൾ ഓഫ് ചെയ്യാനും ഇലക്ട്രിസിറ്റി കട്ട് ചെയ്യാനും ആവശ്യപ്പെടുക..
8, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞ ശേഷം ഫയർ ഫോഴ്സ് വരുന്നത് വരെ കഴിയുന്നതും ദൂരത്തേക്ക് മാറി നിൽക്കുക..
9, ഫയർ ആന്‍റ് റെസ്ക്യൂ വരുമ്പോൾ കൃത്യമായി വീടിന്‍റെ രീതിയും റൂമുകളുടെ സ്ഥാനവും എൽ.പി.ജി ലീക്ക് ആയ സ്ഥലവും വ്യക്തമായി കാണിച്ച് കൊടുക്കുക.
10, ഇനി ഒരു എൽ.പി.ജി ടാങ്കർ മറിഞ്ഞ് എൽ പി.ജി ലീക്ക് ആയ ഒരു സ്ഥലത്താണ് നിങ്ങൾ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് ഒരു കിലോമീറ്റർ അകലെയെങ്കിലും മാറി നിൽക്കുക. ഒരിക്കലും ടാങ്കറിനടുത്തേക്ക് പോകാൻ ശ്രമിക്കരുത്. കാരണം നിങ്ങൾക്കവിടെ ഒന്നും ചെയ്യാനില്ല. സ്വന്തം ജീവൻ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അപ്പോൾ നിങ്ങൾക്കുണ്ടാകാൻ പാടുള്ളു. കഴിയുമെങ്കിൽ കൂടെ നിൽക്കുന്നവരെ കൂടി കൂട്ടി എത്രയും വേഗം ഒരു കിലോമീറ്റർ അകലെയെങ്കിലും എത്തി സെയ്ഫ് സോണിൽ സ്ഥാനം പിടിക്കുക...
വായിച്ച ശേഷം കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക.. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്...
ഇനിയും ഒരു ദുരന്തം കൂടി ഉണ്ടാകാൻ ഇട വരാതിരിക്കട്ടെ..!!

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ജൂൺ 26, ഞായറാഴ്‌ച

വാട്ടർ ടാങ്കിലെ വെള്ളം കലങ്ങാതെ അഴുക്കു മുഴുവൻ വലിച്ചെടുക്കുന്ന സാങ്കേതിക വിദ്യ.....?

വാട്ടർ ടാങ്കിലെ വെള്ളം കലങ്ങാതെ അഴുക്കു മുഴുവൻ വലിച്ചെടുക്കുന്ന സാങ്കേതിക വിദ്യ95 സൈഫോണിക് വാട്ടർ ക്ലീനർ- Patented (Syphonic Water Tank Cleaner).
വൈദ്യുതിയോ അല്ലെങ്കിൽ പമ്പോ ആവശ്യമില്ലാത്ത 4 മിനിറ്റിനു ഉള്ളിൽ 1000 ലിറ്റർ വാട്ടർ ടാങ്ക് വരെ വൃത്തിയാക്കാൻ കഴിയുന്ന ഉപകരണം.
കൂടുതൽ വിവരങ്ങൾക്ക്: 0471- 6444414 ,9526993600
Like Sandesh One Page

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, മേയ് 7, ശനിയാഴ്‌ച

വസ്തു വാങ്ങുന്നതിന് മുൻപ് പരിശോദിക്കേണ്ട പ്രധാന രേഖകൾ ?

For more like this informative news : http://lalithbabupalakkad.blogspot.in/

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, മേയ് 4, ബുധനാഴ്‌ച

Building lifting How ?

Hari Om Building Lifting has carved a niche in the market as a prominent Service Provider of Building Lifting, House Shifting, House Lifting, Building Lifting Technology and many more solutions. We have been using modular machines, tools and cutting-edge techniques to ensure to provide unmatched services. Our expert team of engineers and other professionals provide valuable solutions to industrial as well as commercial sectors according to the safety and quality norms. We have been offering services within the stipulated time frame provided by the clients at very nominal prices.
Our Services
  • House Lifting
  • Building Lifting
  • Shifting
  • House Shifting
  • Building Lifting Technology
Nature of Business
Service Provider
No. of Engineers
02
Company Registration No
964
Original Equipment Manufacturer
No
Warehousing Facility
No
Credit Rated
No
Bank
SBP
No. of Employees
10
Year of Establishment
2010

for more information click here 

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO