ജാഗ്രതപാലിക്കുക. !
പ്രിയപ്പെട്ടവരെ, അര്‍ദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവര്‍ച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവര്‍ച്ചക്കാരുടെ അടുത്ത ഇര നമ്മള്‍ ആവാതിരിക്കാന്‍ പോലീസ് പറയുന്നചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാം
* കവര്‍ച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത് : വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പുo ഉള്ളതാക്കുകയും ലോക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക ,എല്ലാ വാതിലുകളും അടക്കുകയും താക്കോല്‍ ഉപയോഗിച്ചും പൂട്ടുക ,വാതിലിന്റെ പുറകില്‍ ഇരുമ്ബിന്റെ പട്ട പിടിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കും
* അടുക്കളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും ലൈറ്റ് ഓഫാക്കാതിരിക്കുക
* അപരിചിതരായ സന്ദര്‍ശകര്‍ ,പിരിവുകാര്‍ ,യാചകര്‍ ,പുതപ്പ് പോലുളളവ വില്‍ക്കുന്ന കച്ചവടക്കാര്‍,പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക
* കവര്‍ച്ചക്കാര്‍ക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്‍ ,ആയുധങ്ങള്‍ എന്നിവ വീട്ടില്‍ അവര്‍ക്ക് കിട്ടാത്ത രീതിയില്‍ സുരക്ഷിതമാക്കി വെക്കുക
* കൂടുതല്‍ ആഭരണങ്ങള്‍ അണിയാതിരിക്കുകയും പണം ആഭരണം തുടങ്ങിയവ അലമാര, മേശ പോലുള്ളവയില്‍ സൂക്ഷിക്കാതിരിക്കുക
*കവര്‍ച്ച നടന്നാല്‍ ഉടന്‍ മറ്റുള്ളവരെ അറിയിക്കുക. സംഘടിതമായി ഒരേ സമയം അന്വേഷണം നടത്തുക
* പോലീസ് വരുന്നതിന് മുന്‍പ് കവര്‍ച്ച നടന്ന മുറി ,വാതില്‍ ,അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ തൊടാതിരിക്കുക. തെളിവ് നഷ്ടപെടും
* വലിയ സമ്ബാദ്യം ഉള്ളവര്‍ CCTV Camera Curcuit സ്ഥാപിക്കുക
* കവര്‍ച്ച ശ്രമം നടന്നാല്‍ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക
* രാത്രി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കാതിരിക്കുക.
ഇത്തരം കാര്യങ്ങള്‍ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീര്‍ന്നാല്‍ ഗൗരവമായി തീരും.
ഇന്നത്തെ ഇര നാം ആകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം മറ്റുള്ളവരിലേക്കും എത്തിക്കുകയും ചെയ്യുക
NB : നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിതരോ അന്യസംസ്ഥാനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കില്‍/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. ..
പകല്‍ പുറത്തിറങ്ങാതെ റൂമില്‍ കഴിയുന്നവരെയും ആര്‍ഭാഢ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കുക ...
ഷെയർ ചെയ്യുക....
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ