"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2026 മാർച്ച് 17, ചൊവ്വാഴ്ച

ലോൺ ക്ലോസ് ചെയ്തു എന്ന് കരുതി ആശ്വസിക്കേണ്ട… ഈ രേഖകൾ കൈവശം ഇല്ലെങ്കിൽ ക്ലോസ് ചെയ്ത ലോൺ പോലും നിങ്ങളെ തകർക്കും.”

 ലോൺ ക്ലോസ് ചെയ്തു എന്ന് കരുതി ആശ്വസിക്കേണ്ട… ഈ രേഖകൾ കൈവശം ഇല്ലെങ്കിൽ ക്ലോസ് ചെയ്ത ലോൺ പോലും നിങ്ങളെ തകർക്കും.”⚠️⚠️⚠️⚠️⚠️

1. NOC (No Objection Certificate) ലഭിച്ചോ എന്ന് ഉറപ്പാക്കുക

ലോൺ പൂർണ്ണമായി അടച്ചു കഴിഞ്ഞാൽ ബാങ്ക് നൽകേണ്ട ഏറ്റവും പ്രധാന രേഖയാണ് NOC.

ഈ രേഖയിൽ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമാകണം:


നിങ്ങളുടെ പേര്

ലോൺ അക്കൗണ്ട് നമ്പർ

ലോൺ പൂർണ്ണമായും അടച്ചുവെന്ന് നൽകുന്ന പ്രഖ്യാപനം

ബാങ്കിന് ഇനി ഈ ലോൺ സംബന്ധിച്ച് യാതൊരു അവകാശവാദവും ഇല്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവന

തീയതിയും ബാങ്കിന്റെ മുദ്രയും (seal)


ഈ രേഖ ഇല്ലെങ്കിൽ, ഭാവിയിൽ CIBIL റിപ്പോർട്ടിലും നിയമപരമായ കാര്യങ്ങളിലും പ്രശ്നങ്ങൾ നേരിടേണ്ടി വരാം.


2. Original Documents എല്ലാം തിരികെ ലഭിച്ചോ എന്ന് പരിശോധിക്കുക

Housing loan / Mortgage loan ആയാൽ, ബാങ്ക് സുരക്ഷയ്ക്ക് പിടിച്ചുവെക്കുന്ന എല്ലാ രേഖകളും പൂർണ്ണമായി തിരികെ ലഭിച്ചോ എന്ന് വിശദമായി പരിശോധിക്കുക:


സെയിൽ ഡീഡ് – ഒറിജിനൽ

മദർ ഡീഡ്

EC (Encumbrance Certificate) പകർപ്പുകൾ

ബിൽഡിംഗ് പ്ലാൻ, ടാക്സ് രസീതുകൾ

ലീഗൽ ഒപീനിയൻ പാപ്പറുകൾ


Vehicle loan ആയാൽ:


RC Book-ലുണ്ടായിരുന്ന Hypothecation റിമൂവ് ചെയ്തത് ഉറപ്പാക്കുക

Form 35യും ബാങ്ക് നൽകിയ NOC-ഉം നേടുക


3. Mortgage Release റജിസ്ട്രേഷൻ ഓഫീസിൽ പൂർത്തിയാക്കിയോ എന്നത് ഉറപ്പാക്കുക

Housing loan / land loan അടച്ചാൽ, ബാങ്ക് Mortgage Release Letter നൽകും.

ഈ രേഖ കൈപ്പറ്റിയ ശേഷം:


Sub-Registrar Office-ൽ പോയി

Mortgage release റജിസ്ട്രറിൽ രേഖപ്പെടുത്തണം


ഇത് ചെയ്യാതെ വിട്ടാൽ:


വീടോ ഭൂമിയോ വിൽക്കുമ്പോൾ തടസ്സം

ലോൺ ക്ലോസ് ആയിട്ടും രേഖകളിൽ ബാങ്കിന്റെ ഹിപ്പോത്തെക്കേഷൻ കാണിച്ചുതുടരും


4. CIBIL സ്കോർ 30 ദിവസത്തിന് ശേഷം അപ്ഡേറ്റ് ആയോ എന്ന് പരിശോധിക്കുക

ലോൺ അടച്ചതിനു ശേഷം ബാങ്ക് CIBIL-ലേക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യും:


Closed — ശരിയായ ക്ലോഷർ

Settled — ക്രെഡിറ്റ് സ്കോറിന് ഏറെ ഹാനികരം


30–45 ദിവസത്തിന് ശേഷം നിങ്ങളുടെ CIBIL റിപ്പോർട്ട് പരിശോധിച്ച് സ്റ്റാറ്റസ് ശരിയായി Closed ആണോ എന്ന് ഉറപ്പാക്കണം.


5. Loan Closure Statement എടുത്ത് സൂക്ഷിക്കുക

ലോൺ കാലയളവിൽ നിങ്ങൾ അടച്ച EMI, പലിശ, മറ്റ് ചാർജുകൾ എന്നിവയുടെ മുഴുവൻ വിശദാംശങ്ങളും അടങ്ങിയ അവസാന Loan Account Statement പേപ്പറോ PDF-യോ ആയി വാങ്ങണം.

Housing loan ആണെങ്കിൽ Interest Certificate കൂടി നേടി സൂക്ഷിക്കുക.


6. ECS / ACH / Auto-Debit റദ്ദാക്കി തന്നോ എന്ന് പരിശോധിക്കുക

ലോൺ അടച്ചിട്ടും ചിലപ്പോൾ EMI auto-debit തുടരാൻ സാധ്യതയുണ്ട്. അതിനാൽ:


ECS cancellation receipt

Auto debit stop confirmation

Mandate cancellation രേഖ


എല്ലാം ബാങ്കിൽ നിന്ന് എഴുതി വാങ്ങി സൂക്ഷിക്കുക.


7. മുഴുവൻ പണമടച്ച രസീതുകളും ഡിജിറ്റലായി സൂക്ഷിക്കുക

ലോൺ അടയ്ക്കാൻ ഉപയോഗിച്ച:


NEFT / IMPS / UPI / Bank transfer രസീതുകൾ

ചെക്ക് ക്ലിയറൻസ് തെളിവുകൾ

Foreclosure charges അടച്ചതിന്റെ receipt (ഉണ്ടെങ്കിൽ)


എല്ലാം സ്കാൻ ചെയ്ത് ഡിജിറ്റലായി സൂക്ഷിക്കുക.


8. Zero Dues Certificate എടുത്തോ എന്ന് പരിശോധിക്കുക

NOC-നേക്കാൾ കൂടുതൽ വിശദമായ സർട്ടിഫിക്കറ്റാണ് Zero Dues Certificate.

ഇതിൽ:


നിങ്ങൾക്ക് ഇനി ഒന്നും കുടിശ്ശിക ഇല്ല

ബാങ്കിന്‍റെ ചാർജ് നീക്കം ചെയ്തു


എന്നിവ വ്യക്തമാക്കണം.

ഭാവിയിൽ dispute നിലവിൽ വരാതിരിക്കാൻ ഇത് വളരെ പ്രാധാന്യമുള്ള രേഖയാണ്.


9. ലോൺ ‘Settlement’ ചെയ്യുന്നത് ഒഴിവാക്കുക

ബാങ്കുകൾ ചിലപ്പോൾ കുടിശ്ശിക കുറച്ച് തുകക്ക് "settlement" ചെയ്യാൻ നിർദ്ദേശിക്കും.

ഉദാഹരണത്തിന്:

5 ലക്ഷം കുടിശ്ശിക → 3 ലക്ഷം കൊടുത്ത് settle

ഇത് ചെയ്യരുത്, കാരണം:


CIBIL-ൽ 7 വർഷം വരെ നെഗറ്റീവ് മാർക്ക്

ഭാവിയിൽ മറ്റേതെങ്കിലും ലോൺ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാകും


Settlement അവസാന മാർഗമായി മാത്രം ചിന്തിക്കണം.


10. എല്ലാ രേഖകളും 20–30 വർഷം സൂക്ഷിക്കുക

കാരണം ഭാവിയിൽ:


പ്രോപ്പർട്ടി വിൽപ്പന

അവകാശപതിപ്പ് (inheritance)

നിയമപരമായ തർക്കം

ലോൺ പരിശോധന

വാങ്ങുന്നവരുടെ legal verification

എന്നിവയ്ക്കെല്ലാം ഈ രേഖകൾ ആവശ്യമായേക്കാം.

സൂക്ഷിക്കേണ്ട പ്രധാന രേഖകളുടെ ഒറ്റ ലിസ്റ്റ്


NOC

Zero Dues Certificate

Mortgage Release Letter

പ്രോപ്പർട്ടിയുടെയും വാഹനത്തിന്റെയും ഒറിജിനൽ രേഖകൾ

Loan closure statement

Interest certificate

ECS / Auto-debit cancellation proof

RC hypothecation cancellation (vehicle loan)

Payment receipts മുഴുവനായും



(courtesy)

Nidhin Chackochi

2026 മാർച്ച് 11, ബുധനാഴ്‌ച

ആധാരം രജിസ്റ്റർ ചെയ്‌താൽ വസ്തു സ്വന്തമായി” എന്ന വിശ്വാസം ഇന്നും നിങ്ങളെ നിയമക്കുഴിയിൽ വീഴ്‌ത്താം…

വീട് അല്ലെങ്കിൽ ഭൂമി വാങ്ങുമ്പോൾ രജിസ്ട്രേഷൻ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്‌താൽ ആ വസ്തു പൂർണ്ണമായി നമ്മുടെ ഉടമസ്ഥതയിലായി എന്നതാണ് പൊതുവെ നിലനിൽക്കുന്ന ധാരണ. എന്നാൽ ഇത് നിയമപരമായി തെറ്റായ ധാരണയാണ്. രജിസ്ട്രേഷൻ എന്നത് ഉടമസ്ഥാവകാശം കൈമാറുന്ന അവസാനഘട്ടമല്ല; മറിച്ച് ഒരു ഇടപാട് രേഖപ്പെടുത്തുന്ന ആദ്യഘട്ടം മാത്രമാണ്. സുപ്രീം കോടതി പലവിധികളിലൂടെയും വ്യക്തമാക്കിയിരിക്കുന്നത് — ആധാരം രജിസ്റ്റർ ചെയ്‌തത് കൊണ്ട് മാത്രം ഉടമസ്ഥാവകാശം പൂർണ്ണമായി കൈമാറപ്പെടുന്നില്ല എന്നതാണ്.

ആധാരം രജിസ്ട്രേഷൻ എന്നത് വിൽക്കുന്ന ആളും വാങ്ങുന്ന ആളും തമ്മിലുള്ള ഒരു കരാർ സർക്കാർ രേഖയിൽ ഉൾപ്പെടുത്തുന്ന പ്രക്രിയയാണ്. ഇത് ടൈറ്റിൽ (Title) ഉറപ്പിക്കുന്ന രേഖയല്ല, മറിച്ച് ടൈറ്റിലിലേക്ക് നയിക്കുന്ന ഒരു തെളിവ് മാത്രമാണ്. യഥാർത്ഥ ഉടമസ്ഥാവകാശം ഉറപ്പിക്കാൻ റവന്യൂ നിയമപ്രകാരമുള്ള നടപടികളും മറ്റ് നിർണായക രേഖകളും നിർബന്ധമായും പാലിക്കേണ്ടതുണ്ട്.

പോക്കുവരവ് (Mutation) – നിയമപരമായ അടിസ്ഥാനം

പോക്കുവരവ് എന്നത് രജിസ്റ്റർ ചെയ്‌ത ആധാരത്തിന്റെ അടിസ്ഥാനത്തിൽ വസ്തുവിന്റെ ഉടമസ്ഥാവകാശം റവന്യൂ രേഖകളിൽ പുതിയ ഉടമയുടെ പേരിലേക്ക് മാറ്റുന്ന നിയമനടപടിയാണ്. കേരളത്തിൽ ഇത് കേരള ലാൻഡ് ടാക്‌സ് ആക്ട്, റവന്യൂ ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. പോക്കുവരവ് പൂർത്തിയായാൽ മാത്രമേ പുതിയ ഉടമയുടെ പേര് തണ്ടപ്പേര് രജിസ്റ്ററിൽ ഉൾപ്പെടുകയുള്ളൂ, അതോടെയാണ് കരം അടയ്ക്കാനുള്ള നിയമാവകാശം ഉണ്ടാകുന്നത്.

ഗുണം: സർക്കാർ രേഖകളിൽ ഉടമസ്ഥാവകാശം അംഗീകരിക്കപ്പെടുന്നു, വായ്പ, വികസന അനുമതി, കൈവശ സർട്ടിഫിക്കറ്റ് എന്നിവക്ക് വഴിയൊരുക്കുന്നു.

ദോഷം: പോക്കുവരവ് ചെയ്യാത്ത പക്ഷം കരം അടയ്ക്കാൻ കഴിയില്ല, ബാങ്ക് വായ്പ നിഷേധിക്കപ്പെടാം, ഉടമസ്ഥാവകാശം തർക്കവിധേയമാകും.

തണ്ടപ്പേര് നമ്പർ – നികുതി നിയമത്തിലെ പ്രധാന കണ്ണി

തണ്ടപ്പേര് ബുക്കുകൾ വില്ലേജ് ഓഫീസിൽ സൂക്ഷിക്കുന്ന അധികൃത നികുതി രേഖകളാണ്. ഭൂവുടമയുടെ പേര്, സർവേ നമ്പർ, വിസ്തീർണം, ഭൂമിയുടെ ഇനം തുടങ്ങിയ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തിയിരിക്കും. ഓരോ ഭൂമിക്കും അനുവദിച്ചിരിക്കുന്ന അക്കൗണ്ടിനാണ് തണ്ടപ്പേര് നമ്പർ.

ഗുണം: നികുതി അടച്ചതിന്റെ ഔദ്യോഗിക തെളിവ്, സർക്കാർ പദ്ധതികൾക്കും നഷ്ടപരിഹാരങ്ങൾക്കും അർഹത.

ദോഷം: തെറ്റായ തണ്ടപ്പേര് വിവരങ്ങൾ ഉണ്ടെങ്കിൽ നിയമവിവാദങ്ങൾക്കും ഉടമസ്ഥാവകാശ തർക്കങ്ങൾക്കും ഇടയാകും.

മുന്നാധാരം (Prior Title Deeds) – ടൈറ്റിലിന്റെ ശൃംഖല

ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കാൻ മുന്നാധാരങ്ങളുടെ ശൃംഖല (Chain of Title) നിർണ്ണായകമാണ്. കുറഞ്ഞത് 20–30 വർഷത്തെ മുൻ ആധാരങ്ങൾ പരിശോധിച്ചാൽ മാത്രമേ വിൽക്കുന്ന വ്യക്തിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഉറപ്പാക്കാനാകൂ.

ഗുണം: ടൈറ്റിൽ ക്ലിയറാണെന്ന് ഉറപ്പാക്കാം, ഭാവിയിലെ കേസ് സാധ്യത കുറയും.

ദോഷം: മുന്നാധാരങ്ങളിൽ വൈരുദ്ധ്യം ഉണ്ടെങ്കിൽ മുഴുവൻ ഇടപാടും അസാധുവാകാൻ സാധ്യത.

എൻകംബ്രൻസ് സർട്ടിഫിക്കറ്റ് (EC) – ബാധ്യതകളുടെ കണക്ക്

EC ഒരു വസ്തുവിന് മേൽ കടം, ഈടുവെപ്പ്, കോടതി ഉത്തരവ്, ലീസ് തുടങ്ങിയ ബാധ്യതകൾ ഉണ്ടോ എന്ന് വ്യക്തമാക്കുന്ന നിയമരേഖയാണ്. രജിസ്ട്രേഷൻ ആക്ട് പ്രകാരം ഇത് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ലഭിക്കും.

ഗുണം: സുരക്ഷിത നിക്ഷേപം, ബാങ്ക് വായ്പയ്ക്ക് അനിവാര്യം.

ദോഷം: EC പരിശോധിക്കാതെ വാങ്ങിയാൽ പഴയ കടങ്ങളും നിയമബാധ്യതകളും പുതിയ ഉടമയ്ക്ക് ബാധകമാകും.

കൈവശ സർട്ടിഫിക്കറ്റ് (Possession Certificate)

കൈവശ സർട്ടിഫിക്കറ്റ് സർക്കാർ നൽകുന്ന കൈവശാവകാശത്തിന്റെ ഔദ്യോഗിക അംഗീകാരമാണ്. ഭവനവായ്പ, വൈദ്യുതി/വെള്ള കണക്ഷൻ, സർക്കാർ സബ്‌സിഡി എന്നിവയ്ക്കിത് നിർബന്ധമാണ്.

ഗുണം: പ്രായോഗിക കൈവശം തെളിയിക്കുന്നു.

ദോഷം: കൈവശ സർട്ടിഫിക്കറ്റ് മാത്രം ടൈറ്റിലിന്റെ പൂർണ്ണ തെളിവല്ല.

ടാക്സ് അടച്ച രസീത് – തുടർച്ചയായ ഉടമസ്ഥാവകാശത്തിന്റെ തെളിവ്

ഏറ്റവും പുതിയ ഭൂനികുതി രസീത് തുടർച്ചയായ കൈവശവും ഉപയോഗവും തെളിയിക്കുന്ന രേഖയാണ്.

ഗുണം: കോടതിയിൽ ശക്തമായ അനുബന്ധ തെളിവ്.

ദോഷം: നികുതി അടച്ചത് കൊണ്ട് മാത്രം ടൈറ്റിൽ ലഭിക്കുന്നില്ല.

അവകാശ രേഖ – മറഞ്ഞ അവകാശങ്ങൾ കണ്ടെത്താൻ

വസ്തുവിൽ മറ്റ് അവകാശികൾ, പാരമ്പര്യ അവകാശങ്ങൾ, സഹഉടമസ്ഥത എന്നിവ ഉണ്ടോ എന്ന് കണ്ടെത്താൻ അവകാശ രേഖ നിർണ്ണായകമാണ്.

ഗുണം: ഭാവിയിലെ കുടുംബ തർക്കങ്ങൾ ഒഴിവാക്കാം.

ദോഷം: പരിശോധിക്കാത്ത പക്ഷം പാരമ്പര്യ കേസ് വർഷങ്ങളോളം നീളാം.

ഇപ്പോഴത്തെ നിയമസ്ഥിതി –

ഇന്ത്യൻ നിയമപ്രകാരം രജിസ്റ്റർ ചെയ്ത സെയിൽ ഡീഡ് ഒരു ശക്തമായ തെളിവാണ്, എന്നാൽ ടൈറ്റിലിന്റെ അന്തിമ ഉറപ്പ് അല്ല. ടൈറ്റിൽ ഉറപ്പിക്കുന്നത് മുന്നാധാരങ്ങൾ, റവന്യൂ രേഖകൾ, കൈവശം, നികുതി രേഖകൾ എന്നിവയുടെ സമന്വയത്തിലൂടെയാണ്. അതിനാൽ രജിസ്ട്രേഷൻ, പോക്കുവരവ്, EC, തണ്ടപ്പേര്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ ഒന്നിച്ച് ഉണ്ടെങ്കിൽ മാത്രമേ ഒരു വസ്തുവിനെ നിയമപരമായി സുരക്ഷിത നിക്ഷേപം എന്ന് വിളിക്കാൻ കഴിയൂ.

വസ്തു ഇടപാടുകളിൽ ഒരു രേഖയും ഒറ്റയ്ക്ക് മതിയാകില്ല. എല്ലാ രേഖകളും നിയമപരമായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ ഇടപാട് നടത്താവൂ. സാധ്യമായാൽ നിയമ വിദഗ്ധരുടെ സഹായത്തോടെ ടൈറ്റിൽ വെരിഫിക്കേഷൻ നടത്തുക. ചെറിയ അവഗണന പോലും ഭാവിയിൽ വലിയ സാമ്പത്തിക നഷ്ടത്തിനും വർഷങ്ങളോളം നീളുന്ന നിയമപോരാട്ടങ്ങൾക്കും കാരണമാകും.

ജാഗ്രതയാണ് ഏറ്റവും വലിയ നിക്ഷേപ സുരക്ഷ.1

✍🏻© LaTa

2025 ഡിസംബർ 19, വെള്ളിയാഴ്‌ച

നിങ്ങളുടെ സ്വപ്നഭവനം ഇനി നേരിൽ കാണാം! 🏠✨*

വീട് പണിയുന്നതിന് മുൻപ് തന്നെ അത് എങ്ങനെയിരിക്കുമെന്ന് കൃത്യമായി അറിയണ്ടേ? HR Builders അവതരിപ്പിക്കുന്നു അതിമനോഹരമായ 3D എലിവേഷൻ 

ഡിസൈനുകൾ. ഇപ്പോൾ വെറും 3999/- രൂപയ്ക്ക്!

​✨ Our Services:

✅ Architectural & Structure Designing

✅ Interior Designing

✅ 3D Visualization

_ഓരോ വീടും ഒരു കലയാണ്. ആ കലയ്ക്ക് മിഴിവേകാൻ HR Builders-ന്റെ 3D വിഷ്വലൈസേഷൻ സഹായിക്കുന്നു. നിങ്ങളുടെ വീടിന്റെ ഡിസൈനിൽ വിട്ടുവീഴ്ച വേണ്ട, അത് മികച്ചതാക്കാൻ ഞങ്ങളെ ഏൽപ്പിക്കൂ._

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:

7736467753 , 9072417266

​🌐 Visit: www.hrbuildersonline.com 

https://www.instagram.com/hr_builders_kannur_?igsh=MTRzd2s5OGZpZDc3eg==

​​

2025 നവംബർ 15, ശനിയാഴ്‌ച

ഒരു വസ്തു വാങ്ങുമ്പോൾ പരിശോധിക്കേണ്ട പ്രധാന രേഖകൾ ?

ഒരു വസ്തുവിന്റെ രജിസ്‌ട്രേഷന് മുൻപായി, വാങ്ങുന്നയാൾ വിൽപ്പനക്കാരന്റെ കയ്യിൽ നിന്നും നിർബന്ധമായും വാങ്ങി, പരിശോധിച്ച് ഉറപ്പാക്കേണ്ട സുപ്രധാന രേഖകൾ താഴെ നൽകുന്നു. ഈ രേഖകൾ വസ്തുവിന്റെ ഉടമസ്ഥാവകാശം, ബാധ്യതകൾ, നിയമപരമായ നിലനിൽപ്പ് എന്നിവ ഉറപ്പിക്കാൻ അത്യന്താപേക്ഷിതമാണ്.

1. മുന്നാധാരങ്ങൾ :

വസ്തു മുൻപ് കൈവശം വെച്ച ആളുകളുടെ ഉടമസ്ഥാവകാശ കൈമാറ്റങ്ങളും ഇടപാടുകളും വ്യക്തമാക്കുന്ന രേഖകളാണ് മുന്നാധാരങ്ങൾ. വസ്തുവിന്റെ അവകാശ ചരിത്രം കൃത്യമായി മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. എത്ര പിന്നോട്ട് പോകാൻ സാധിക്കുമോ അത്രയും വർഷങ്ങളിലെ ആധാരങ്ങൾ പരിശോധിച്ച്, ഉടമസ്ഥാവകാശം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയില്ലെന്ന് ഉറപ്പാക്കണം.

2. കുടിക്കടം/ബാധ്യത സർട്ടിഫിക്കറ്റ് (Encumbrance Certificate)

നിലവിൽ വസ്തുവിന്മേൽ വല്ല ബാധ്യതയോ (കടം), ഈടോ, അല്ലെങ്കിൽ നിയമപരമായ തർക്കങ്ങളോ ഉണ്ടോ എന്ന് അറിയാൻ ഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിശ്ചിത കാലയളവിൽ വസ്തുവിൽ നടന്ന എല്ലാ ക്രയവിക്രയങ്ങളും ബാധ്യതകളും ഇതിൽ രേഖപ്പെടുത്തിയിരിക്കും.

3. ഭൂനികുതി രശീതികളും പോക്കുവരവ് രേഖകളും :

വിൽപ്പനക്കാരൻ അയാളുടെ പേരിൽ വസ്തുവിന് കരം അടച്ചതിന്റെ ഏറ്റവും പുതിയ രസീതുകൾ നികുതി  കുടിശ്ശികയില്ലെന്ന് ഉറപ്പാക്കുന്നു.

വസ്തുവിന്റെ ഉടമസ്ഥാവകാശം വില്ലേജ് ഓഫീസിലെ റെക്കോർഡുകളിൽ (തണ്ടപ്പേർ അക്കൗണ്ട്) നിലവിലെ വിൽപ്പനക്കാരന്റെ പേരിൽ തന്നെയാണോ എന്നും ഉറപ്പാക്കണം.

4. കൈവശാവകാശ സർട്ടിഫിക്കറ്റ് 

ഭൂമി നിലവിൽ വിൽപ്പനക്കാരന്റെ കൈവശത്തിൽ തന്നെയാണ് എന്ന് വില്ലേജ് ഓഫീസിൽ നിന്നും ഉറപ്പിക്കാൻ വേണ്ടിയാണിത്. വസ്തുവിന്റെ  കൈവശവും രേഖാമൂലമുള്ള ഉടമസ്ഥതയും ഒരാളിൽത്തന്നെയാണെന്ന് ഇതിലൂടെ സ്ഥിരീകരിക്കാം.

5. സ്ഥലത്തിന്റെ അളവുകളും അതിരുകളും വ്യക്തമാക്കുന്ന സ്കെച്ച് (Location Sketch / FMB Sketch)

ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അളവുകളും അതിരുകളും വസ്തുവിൽ കൃത്യമായി നിലവിലുണ്ടോ എന്ന് മനസ്സിലാക്കാൻ വില്ലേജ് അല്ലെങ്കിൽ സർവേ വകുപ്പ് നൽകുന്ന സ്കെച്ച് ആവശ്യമാണ്.

6. നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ് (Non-Attachment Certificate)

വസ്തു ഏതെങ്കിലും സർക്കാർ ആവശ്യങ്ങൾക്കോ, ജപ്തി നടപടികൾക്കോ (Revenue Recovery proceedings) വിധേയമായിട്ടില്ല എന്ന് ഉറപ്പുവരുത്തുന്നതിന് ഈ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നത് ഉചിതമാണ്.

വസ്തു വാങ്ങാൻ താങ്കൾ തീരുമാനിച്ചാൽ, ഈ മുകളിൽ പറഞ്ഞ എല്ലാ നിയമപരമായ രേഖകളും പിന്നീട് താങ്കൾക്ക് നൽകാൻ വിൽപ്പനക്കാരൻ ബാധ്യസ്ഥനാണ്.അത് നൽകുന്നില്ല എങ്കിൽ വസ്തു വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇവയെല്ലാം ഒരു അഭിഭാഷകന്റെ സഹായത്തോടെ കൃത്യമായി പരിശോധിച്ച് നിയമപരമായ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം മാത്രം രജിസ്‌ട്രേഷനുമായി മുന്നോട്ട് പോകുക.

Courtesy:- Adv Ahammed Sha


2025 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

land while buying careful notes.

 നമ്മളിൽ പലരുടെയും ജീവിത അഭിലാഷമാണ് സ്വന്തമായി അൽപ്പം ഭൂമി എന്നത്. പലപ്പോളും ഒരുപാട് നാളത്തെ അദ്ധ്വാനഫലവും  ആയുഷ്‌ക്കാലത്തെ നീക്കിയിരിപ്പും നൽകിയായിരിക്കും അത് സ്വന്തമാക്കുന്നത്. പക്ഷെ ചെറിയ ചില പാളിച്ചകൾ മതി വസ്തു ഇടപാടിൽ ചതിക്കപ്പെടാൻ. ഉദാഹരണത്തിന് നമ്മൾ ഒരു സ്ഥലം വാങ്ങി രെജിസ്റ്റ്റേഷൻ കഴിഞ്ഞ് അതിൽ വീടും പണിത് താമസം തുടങ്ങി കഴിഞ്ഞായിരിക്കും ആ സ്ഥലത്തിന് മുകളിൽ ഏതെങ്കിലും ധനകാര്യ സ്ഥാപനം അറ്റാച്ച്മെന്റ് കൊണ്ട് വരുന്നത് അതും വലിയ തുകയുടെ. മുൻപത്തെ ഉടമ ഏതെങ്കിലും കാലത്ത് ആ ധനകാര്യ സ്ഥാപനത്തിന് നൽകിയ കരമടച്ച റസീറ്റിന്റെ ഒരു കോപ്പി മതി അവർക്ക് ഇപ്പോൾ നമ്മുടേതായ സ്ഥലം അറ്റാച്ച് ചെയ്യാൻ. ഭാവിയിൽ ഇതുപോലുള്ള പ്രശനങ്ങൾ ഇല്ലാതിരിക്കാൻ ഭൂമി വാങ്ങുമ്പോൾ നിർബന്ധമായും പരിശോധിക്കേണ്ട ചില രേഖകൾ താഴെ കൊടുക്കുന്നു :-

1. TitleDeed (ആധാരം ):-  ആരിൽ നിന്നാണോ നമ്മൾ സ്ഥലം വാങ്ങുന്നത്  വ്യക്തിക്ക് പ്രസ്തുത  സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന  വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ  സ്ഥലം ഏറ്റെടുത്തിട്ടുള്ളത് എന്നതിന്റെ തെളിവാണ്  ആധാരം

2. മുന്നാധാരം :-  ആധാരത്തിനു മുൻപുള്ള ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആരാണോ സ്ഥലം വിറ്റത് അയാളുടെ ആധാരം ആണ് മുന്നാധാരം. അധാരവും മുന്നാധാരവും തമ്മിൽ വ്യത്യാസം ഉണ്ടാവരുത്. അങ്ങനെ ഉണ്ടെങ്കിൽ ശരിയാക്കാൻ വളരെയധികം ഫോർമാലിറ്റീസ് ഉണ്ട്. അതിനാൽ ഇത് ഒഴിവാക്കാൻ മുന്നാധാരം നല്ലത് പോലെ വായിച്ചു മനസ്സിലാക്കുക. കഴിയുന്നതും ഒരു നിയമ വിദഗ്ധന്റെ സഹായം തേടുന്നത് നന്നായിരിക്കും.

3. Encumbrance certificate ( ബാധ്യത സർട്ടിഫിക്കറ്റ്):- നമ്മൾ വാങ്ങാൻ പോകുന്ന വസ്തു ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ബാധ്യതപെടുത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള സർട്ടിഫിക്കട്ടാണ് ബാധ്യത സർട്ടിഫിക്കറ്റ്. വസ്തു ബാധ്യതപെടുത്തിയിട്ടുണ്ടെങ്കിൽ ഈ സർട്ടിഫിക്കറ്റിൽ നോക്കിയാൽ അറിയാൻ സാധിക്കുന്നതാണ്. ഇതിനായി സബ് രജിസ്റ്റർ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്.

4. Possession certificate (കൈവശ അവകാശ സർട്ടിഫിക്കറ്റ്):-  സ്ഥലത്തിന്റെ കൈവശ അവകാശം സ്ഥലം വിൽക്കുന്ന വ്യക്തിയിൽ തന്നെ നിക്ഷിപ്തമാണ്  എന്ന് ഉറപ്പുവരുത്താൻ വേണ്ടിയുള്ള സർട്ടിഫിക്കറ്റ് ആണ് കൈവശ സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കട്ടിനു വേണ്ടി വില്ലേജ് ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.

5. Non Attachment certificate:-  പ്രസ്തുത വസ്തുവിന്മേൽ  എന്തെങ്കിലും തരത്തിലുള്ള നിയമ നടപടികൾളോ  ജപ്തി നടപടികളോ അറ്റാച്മെന്റോ ഉണ്ടായിട്ടില്ല എന്ന്  ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ് ആണ്. ഇത്  വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

6. Land Tax Receipt (കരമടച്ച രസീത്):- കരമടച്ച രസീതി പരിശോദിക്കുമ്പോൾ ഏറ്റവും പുതിയ തീയതിയിൽ ഉള്ള  ഭൂനികുതി അടച്ച രസീതി ആണ് നോക്കേണ്ടത്. ആ വസ്തു സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിൽ സ്ഥലത്തിന്റെ രേഖ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തെണ്ടതാണ്. ഇതിനെയാണ് പോക്ക് വരവ് എന്ന് പറയുന്നത്.

7. Record of Right ( അവകാശങ്ങളുടെ രേഖ):- ഈ വസ്തു ആരുടെ പേരിൽ എന്നും ഇതിൽ വേറെ അവകാശികൾ ഉണ്ടോ എന്നും അറിയുന്നതിന് റവന്യു ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആണ്

8. Basic Tax Register:- നമ്മൾ വാങ്ങാൻ പോകുന്ന ഭൂമി ഏതു തരം ഭൂമിയാണ്  എന്ന് ഉറപ്പുവരുത്താൻ ഈ രെജിസ്ടരിൽ നോക്കിയാൽ മതി. നിലം, തോട്ടം, പുരയിടം ഇതിൽ ഏതാണെന്നറിയാൻ ഈ സർട്ടിഫിക്കറ്റ് കൊണ്ട് സാധിക്കും. ഉദാഹരണത്തിന് നിലം ആണെങ്കിൽ അതിൽ  കെട്ടിടം വയ്ക്കാൻ സാധിക്കില്ല.

9.Location Sketch:-  വസ്തുവിന്റെ അതിരുകളും ബന്ധപ്പെട്ട റോഡ്കളും കാണിച്ചു കൊണ്ട് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന രേഖയാണ് ഇത്.

ഈ രേഖകൾ എല്ലാം തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഇടപാട് നടത്തുക. കഴിയുന്നതും വസ്തു ഇടപാട് നടത്തി പരിചയമുള്ളവരുടെയും, നിയമ വിദഗ്ധരുടെയും സഹായവും തേടുന്നതും ഉചിതമായിരിക്കും….

2025 മാർച്ച് 31, തിങ്കളാഴ്‌ച

ലൈസന്‍സ് വേണോ?, ഇരുചക്ര വാഹന ലൈസന്‍സിന് രണ്ടാഴ്ചത്തെ ക്ലാസ് നിര്‍ബന്ധം; വിജ്ഞാപനമിറക്കി ?

 ന്യൂഡല്‍ഹി: ഇരുചക്ര വാഹന ലൈസന്‍സിനായി തിയറി, പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. 20 സെഷനുകളിലായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന തിയറി, പ്രായോഗിക പരിശീലനത്തില്‍ റോഡ് മര്യാദയും ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ് ഉള്‍പ്പെടെയാണ് പഠിക്കേണ്ടത്.

അംഗീകൃത ഡ്രൈവിങ് സെന്ററുകളില്‍ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയ്‌ക്കൊപ്പം നല്‍കിയാലേ ഇനി ലൈസന്‍സ് ലഭിക്കുകയുള്ളൂ. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ലൈസന്‍സിന് നാലാഴ്ച നീളുന്ന പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു. അതിന്റെ തുടച്ചയാണിത്. 

5. ഡ്രൈവിങ് ബാലപാഠങ്ങള്‍, ട്രാഫിക് വിദ്യാഭ്യാസം, അപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രഥമശുശ്രൂഷ തുടങ്ങിയ കാര്യങ്ങളാണ് ഏഴു സെഷനുകളിലായി തിയറി ക്ലാസില്‍ പഠിപ്പിക്കുക. ഡ്രൈവിങ്ങിന്റെ വിവിധ ഘട്ടം, രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് 13 സെഷനുകളിലായുള്ള പ്രായോഗിക പരിശീലന ക്ലാസില്‍ ഉള്‍peduthiyittullathu.

2025 മാർച്ച് 22, ശനിയാഴ്‌ച

Kitchen & Dining ! Save up to 40% off buy Amazon !!










"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO