"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2021, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

ഒരു സ്ഥലം വാങ്ങുമ്പോൾ ശ്രദിയ്ക്കണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകൾ !!

 പ്രത്യേകം ശ്രദ്ദിക്കുക : *ഒരു സ്ഥലം വാങ്ങുമ്പോൾ ശ്രദിയ്ക്കണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളെക്കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് . വിഡിയോയിൽ പറഞ്ഞിരിക്കുന്ന രേഖകളെ കൂടാതെ, വാങ്ങുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ അനുസരിച്ചു ചിലപ്പോൾ ഇതിൽ കൂടുതൽ രേഖകൾ പരിശോധിക്കേണ്ടത് ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന് വാങ്ങുന്ന ഒരു സ്ഥലത്തിന്റെ മുകളിൽ എന്തെങ്കിലും കേസ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് മറ്റു പല രേഖകളും, നടപടികളും ചെയ്യേണ്ടതുണ്ട് . അതിനെക്കുറിച്ചെല്ലാം മറ്റൊരു വിഡിയോയിൽ ചർച്ച ചെയ്യും* .

2021, ജൂലൈ 3, ശനിയാഴ്‌ച

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി !!

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട.

ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്.

ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും. നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താനും സാധിക്കും.

എം പാനൽഡ് ലൈസൻസികളാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ലോ റിസ്‌ക്  വിഭാഗത്തിലുള്ള കെട്ടിട നിർമ്മാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ള സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാം.


കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ തലങ്ങളിലെ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ഇതിലൂടെ ഒഴിവാകും. വേഗത്തിൽ കെട്ടിട നിർമാണം ആരംഭിക്കാനും ഇത് സഹായിക്കും. സ്വയം സാക്ഷ്യപ്പെടുത്തലിനുള്ള കെട്ടിട നിർമ്മാണ അപേക്ഷ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കും മറ്റു ബാധകമായ ചട്ടങ്ങൾക്കും വിധേയമായിരിക്കണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾ നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്തിരിക്കണം. നിർമ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കുമാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

2021, ജൂൺ 12, ശനിയാഴ്‌ച

ഒരു സ്ക്വയർ ഫീറ്റിന് 1250 രൂപ മുതൽ. A to Z ഫുൾ ഫിനിഷിങ് for Home !!

പ്രിയരെ, എല്ലാവർക്കും ഒരു അത്ഭുതം ആണ് ഇത് കേൾക്കുമ്പോൾ. അത് കൊണ്ട് തന്നെ പലരും ഇത് തട്ടിപ്പാണ് എന്ന് കരുതി തള്ളിക്കളയുന്നു. ഇതെങ്ങനെ ഇത്ര ചിലവ് കുറച്ച് വീട് പണി ചെയ്യുന്നു എന്നാണ് എല്ലാവരും ചോദിക്കുന്നത്. കാരണം ഇന്ന് കൊള്ള ലാഭം പ്രതീക്ഷിച്ച് ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുകയാണ് സർവ്വ മേഖലകളും

DIGIBIZ BUILD ON QUALITY RATING PVT LTD

 ഒരു സ്ക്വയർ ഫീറ്റിന് 1250 രൂപ മുതൽ. A to Z ഫുൾ ഫിനിഷിങ് ചെയ്യുന്നു. 250ൽ പരം പ്രൊജക്ടുകൾ ചെയ്ത പാരമ്പര്യം. 30 വർഷത്തെ പ്രവർത്തന പരിചയമുള്ള മാനേജ്മെന്റ്. ഞങ്ങളുടെ വർക്കുകൾ നേരിട്ട് കണ്ട് ബോധ്യപ്പെടാൻ അവസരംപത്ത് ഘട്ടങ്ങളിലായുള്ള പെയ്മെന്റ്. ബ്രാന്റ് മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ചുള്ള വീട് നിർമാണം. കസ്റ്റമറൈസഡ് പർച്ചേസിംഗ് സംവിധാനം.

ഇത്ര ഏറെ സുതാര്യമായ സമീപനത്തിൽ കേരളത്തിൽ എവിടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും DIGIBIZ സജ്ജമാണ്. കാരണം ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും കമ്പനിക്ക് വർക്കുകൾ ഉണ്ട്.

ഞങ്ങളുടെ നിത്യവുമുള്ള എല്ലാ വർക്കുകളുടെ ഫോട്ടോ & വീഡിയോ കാണാൻ ഇവിടെ ഞങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ഉപയോഗിക്കാം.

https://www.facebook.com/digibizbuildonqualityratingpvtltd/

Contact: 6282922247,Whatsapp:- https://wa.me/916282922247

1250 * PACKAGE DETAILS

തറ നിർമ്മാണം

1. കരിങ്കല്ല് ഉപയോഗിച്ച് കൊണ്ടുള്ള തറ നിർമ്മാണം. തറയ്ക്ക് മുകളിൽ 5 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള കോണ്ക്രീറ്റ് ബെൽറ്റ്.

2. പ്ലിന്ത് ബീം/കോളം ഫുട്ടിങ് ഫൗണ്ടഷൻ ആവിശ്യമായ സ്ഥലങ്ങളിൽ,  ISI CERTIFIED TMT കമ്പികളും, ISI CERTIFIED ബ്രാൻഡഡ് സിമന്റും ഉപയോഗിച്ച് ചെയ്യുന്നതാണ്. (ഒരോ പ്ലാനിനനുസരിച്ചു sqft റേറ്റിൽ വ്യത്യാസം വരുന്നതാണ്)

 ഫസ്റ്റ്‌ ക്വാളിറ്റി സിമന്റ് സോളിഡ് ബ്രിക്ക്/ വെട്ടുകല്ല്(Rs.35) ഉപയോഗിച്ച് കൊണ്ടുള്ള ചുമർ പടവ്/ ഭിത്തി കെട്ട്.

 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള ലിന്റൽ ബെൽറ്റ്

 4 ഇഞ്ച് കനത്തിൽ TATA STEEL & UltraTech മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മെയിൻ റൂഫ് കോണ്‌ക്രീറ്റ്.

2.5 ഇഞ്ച് കനത്തിൽ, ISI CERTIFIED TMT കമ്പികളും, സിമന്റും ഉപയോഗിച്ചു കൊണ്ടുള്ള സൻസേഡ്.

ISI CERTIFIED ബ്രാൻഡഡ് സിമന്റും, ഫസ്റ്റ് ക്വാളിറ്റി P SAND (തേപ്പ് സാൻഡ്) ഉപയോഗിച്ചു കൊണ്ടുള്ള ഫിനിഷിങ് തേപ്പ്

V-GUARD/FINOLEX  എന്നീ ബ്രാൻഡുകളുടെ വയറുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഫുൾ ഇലക്ട്രിക്കൽ വയറിങ്

വിട്രിഫൈഡ് ടൈൽസ് (30രൂപ) ഉപയോഗിച്ചു കൊണ്ടുള്ള ഫ്ലോറിങ്, എല്ലാ ബാത്ത്റൂമുകളിലും 7 അടി ഉയരത്തിൽ വാൾ ടൈൽസ്(30രൂപ).

(ഗ്രാനൈറ്റ്/ടൈൽസ് തിരഞ്ഞിടുക്കാനുള്ള പൂർണ്ണ അധികാരം കസ്റ്റമറിന്)

ISI മുദ്രയുള്ള PVC പൈപ്പുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മുഴുവൻ പ്ലംബിംഗ് വർക്കുകൾ.

എല്ലാ ബാത്ത്റൂമുകളിലും സ്റ്റീൽ ഫിറ്റിങ്‌സ് & CERA ബേസ് മോഡൽ ക്ലോസെറ്റ്‌സ്.

രണ്ട് കോട്ട് വൈറ്റ് സിമന്റ് അടിച്ചതിന് ശേഷം, ASIAN PAINTS ഉപയോഗിച്ച് കൊണ്ടുള്ള ഫുൾ പെയിന്റിങ്.

മുൻവാതിൽ, പിൻവാതിൽ കട്ടിലകൾ മരം (കരുവേലകം,മരുത്,കൈനി,വേങ്ങ, etc) ഉപയോഗിച്ചും, ബാക്കി കോൺക്രീറ്റ് കട്ടിലകൾ ഉപയോഗിച്ചും വർക് ചെയ്യുന്നതാണ്.

ISI CERTIFIED ബ്രാൻഡഡ് റെഡിമൈഡ് ഡോറുകൾ ഫിറ്റ് ചെയ്യുന്നതാണ്.500 ലിറ്റർ ISI CERTIFIED വാട്ടർ ടാങ്ക്.

ആവിശ്യമായ സ്ഥാനത്ത്  സെപ്റ്റിക് ടാങ്ക് & വേസ്റ്റ് കുഴി ചെയ്യുന്നതാണ്.DIGIBIZ BUILD ON QUALITY RATING PVT. LTD

ERNAKULAM | CALICUT | PERINTHALMANNA. (ALL KERALA WORKING )

കണ്ടീഷനുകൾ

1. സൈറ്റിലേക്ക് 1.5 യൂണിറ്റ് ലോറി കയറാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം റേറ്റ് വ്യത്യാസം വരുന്നതാണ്.2. സൈറ്റ് നനയ്ക്കേണ്ട ഉത്തരവാദിത്വം കസ്റ്റമർക്കായിരിക്കും.3. വെള്ളം വൈദ്യുതി എന്നീ സൗകര്യങ്ങൾ നൽകേണ്ടതാണ്4.തറയിൽ നിറയ്ക്കാനുള്ള മണ്ണ് സൈറ്റിൽ കസ്റ്റമർ അറിയേണ്ടതാണ്.5. വർക് തുടങ്ങുന്നതിനാവിശ്യമായ എല്ലാവിധ പേപ്പർ വർക്കുകളും കസ്റ്റമറുടെ ഉത്തരവാദിത്തത്തിൽ ചെയ്യേണ്ടതാണ്. 100രൂപ അധികം നൽകുകയാണെങ്കിൽ മുൻവാതിൽ, പിൻവാതിൽ, എല്ലാ ജനലുകളും ഫ്രെയിമുകളും കട്ടിലകളും മരം(കരുവേലകം,മരുത്,കൈനി,വേങ്ങ, etc) ഉപയോഗിച്ച്‌ ചെയ്യുന്നതാണ്.

2021, മാർച്ച് 8, തിങ്കളാഴ്‌ച

എയര്‍ കണ്ടീഷണര്‍; വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും....?

എയര് കണ്ടീഷണര്; വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും.

ഉഷ്ണകാലമാണ്; പലരും എയര് കണ്ടീഷണർ വാങ്ങാൻ തയ്യാറാവുന്ന കാലം.
എസി വാങ്ങുമ്പോൾ നല്ല ശ്രദ്ധ വേണം.
സാധാരണ കണ്ടുവരുന്ന ഒരു ടണ് എയര് കണ്ടീഷണര് 22 മണിക്കൂര് പ്രവര്ത്തിപ്പിച്ചാല് ആറ്‌ യൂണിറ്റ്‌ വൈദ്യുതി ചിലവാകും.
എയര് കണ്ടീഷണറുകളില് വൈദ്യുതി ലാഭിക്കാന് താഴെ പറയുന്ന കാര്യങ്ങള് ശ്രദ്ധിക്കുക.
1. വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെളള നിറത്തിലുളള പെയിന്റ്‌ ഉപയോഗിക്കുന്നതും ജനലുകള്ക്കും ഭിത്തികള്ക്കും ഷെയ്ഡ്‌ നിര്മ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങള് വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട്‌ കുറയ്ക്കാന് സഹായിക്കും.
2. ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച്‌ അനുയോജ്യമായവ തിരഞ്ഞെടുക്കുക.
3. വാങ്ങുന്ന സമയത്ത്‌ ബി.ഇ.ഇ സ്റ്റാര് ലേബല് ശ്രദ്ധിക്കുക. 5 സ്റ്റാര് ആണ്‌ ഏറ്റവും കാര്യക്ഷമത കൂടിയത്‌.
4. എയര് കണ്ടീഷണറുകള് ഘടിപ്പിച്ച മുറികളിലേക്ക്‌ ജനലുകള് വാതിലുകള്, മറ്റു ദ്വാരങ്ങള് എന്നിവയില്ക്കൂടി വായു അകത്തേക്കു കടക്കുന്നില്ലേന്ന്‌ ഉറപ്പുവരുത്തുക.
5. ഫിലമെന്റ്‌ ബള്ബ്‌ പോലുള്ള ചൂട്‌ പുറപ്പെടുവിക്കുന്ന ഉപകരണങ്ങള് മുറിയില് നിന്ന്‌ ഒഴിവാക്കുക.
6. എയര് കണ്ടീഷണറിന്റെ ടെംപറേച്ചര് സെറ്റിംഗ്‌ 22 ഡിഗ്രി സെല്ഷ്യസില് നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല് 25 ഡിഗ്രി സെല്ഷ്യസില് തെർമോസ്റ്റാറ്റ്‌ സെറ്റ്‌ ചെയ്യുന്നതാണ്‌ ഉത്തമം.
7. എയര്കണ്ടീഷണറിന്റെ ഫില്ട്ടര് എല്ലാ മാസവും വൃത്തിയാക്കുക.
8. എയര് കണ്ടീഷണറിന്റെ കണ്ടെന്സര് യൂണിറ്റ്‌ ഒരിക്കലും വീടിന്റെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ഘടിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. കേരളത്തിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്. വൈകുന്നേരത്തെ വെയിലിന്റെ ചൂട് ഏറ്റവുമധികം ഉണ്ടാവുക തെക്കു പടിഞ്ഞാറ് ഭാഗത്തായിരിക്കുമല്ലോ...
കണ്ടൻസർ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാൽ സ്വാഭാവികമായും ഊർജ്ജനഷ്ടം ഉണ്ടാവും.
9. എയര് കണ്ടീഷണറിന്റെ കണ്ടെന്സറിന്‌ ചുറ്റും ആവശ്യത്തിന്‌ വായു സഞ്ചാരം ഉറപ്പു വരുത്തുക.
10. കുറഞ്ഞ ചൂട്‌, അനുഭവപ്പെടുന്ന കാലാവസ്ഥകളില് കഴിവതും സീലിംഗ്‌ ഫാന്, ടേബിള് ഫാന് മുതലായവ ഉപയോഗിക്കുക.

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO