തിരുവനന്തപുരം: വീട് നിര്‍മാണത്തിന് അനുമതി വാങ്ങുന്നതുള്‍പ്പെടെയുള്ള നൂലാമാലകള്‍ തരണംചെയ്യാന്‍ പ്രവാസികള്‍ക്ക് സഹായവുമായി ഭവന നിര്‍മാണ ബോര്‍ഡ്. പ്രവാസികള്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കാനും അവയ്ക്ക് നിര്‍മാണ അനുമതി ലഭ്യമാക്കാനും ബോര്‍ഡ് സഹായം നല്‍കും. പദ്ധതി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് അവരുടെ സ്വന്തം ഭൂമിയില്‍ മികച്ചരീതിയില്‍ പെട്ടെന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതാണ് പദ്ധതി. വീട് നിര്‍മാണത്തിനായി അടിക്കടി നാട്ടിലെത്തുന്നതും ഇതിന്റെ പിന്നാലെ നടക്കുന്നതുമൂലമുള്ള സാമ്പത്തികനഷ്ടവും സമയനഷ്ടവും ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വീട് നിര്‍മാണത്തിന് ആവശ്യമായ പ്ലാനുകളും ബോര്‍ഡ് തന്നെ തയ്യാറാക്കിനല്‍കും. ചെറിയ ഫീസ് ഈടാക്കി പ്ലാനുകള്‍ തയ്യാറാക്കി നല്‍കുന്നതോടൊപ്പം അവക്ക് അനുമതി നേടിക്കൊടുക്കുകയും ചെയ്യും. വീട് നിര്‍മിച്ച് നല്‍കുന്നതിന് തവണകളായി പണം നല്‍കിയാല്‍ മതിയാകും. മുടക്കുന്ന തുകയ്ക്ക് പരമാവധി മൂല്യം ഉറപ്പാക്കലാണ് ബോര്‍ഡ് ഇതിലൂടെ ലക്ഷ്യം െവയ്ക്കുന്നത്. ഭവന നിര്‍മാണത്തിനാവശ്യമായ വായ്പകള്‍ നല്‍കുന്ന ബാങ്കുകളുമായി ബോര്‍ഡിനെ കൂട്ടിയോജിപ്പിച്ച് വീടുകളുടെ നിര്‍മാണ ചുമതല ഏല്‍പ്പിക്കും.
പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തഘട്ടമായി സാധാരണ ജനങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭ്യമാക്കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്.
ഉപഭോക്താക്കള്‍ തുക നല്‍കുന്നതിന് അനുസരിച്ചായിരിക്കും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. വീഴ്ച വരുത്താതെ വീടു നിര്‍മാണത്തിനുള്ള തുക നല്‍കുന്നവര്‍ക്കായിരിക്കും മുന്‍ഗണന. പാരസ്പര്യം എന്ന പേരില്‍ മറ്റൊരു പദ്ധതിയും ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ബോര്‍ഡിനെ നഷ്ടത്തില്‍ നിന്നും കരകയറ്റുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് പാരസ്പര്യം പദ്ധതി. ഇതുവഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനൊന്ന് സ്ഥലങ്ങളില്‍ ഫ്ലൂറ്റുകള്‍ നിര്‍മിച്ച് വില്പന നടത്തും.
തിരുവനന്തപുരം അമ്പലനഗര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഇരിങ്ങാലക്കുട, കിഴക്കേ ചാലക്കുടി, എറണാകുളം കുമാരനാശാന്‍ നഗര്‍, തൃക്കാക്കര, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഓരോ ഫ്ലൂറ്റ് സമുച്ചയവും ഇരുമ്പനത്ത് രണ്ട് ഫ്ലൂറ്റ് സമുച്ചയവും നിര്‍മിക്കാനാണ് പദ്ധതി. ഇതില്‍ രണ്ട് ഫ്ലൂറ്റുകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പനമ്പള്ളി നഗറിലെ ഫ്ലൂറ്റിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. 32 ഫ്ലൂറ്റുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ഫ്ലൂറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ