വീട്ടിലെ ഓരോ മുറിയും അടിച്ചു വാരി വൃത്തിയാക്കുക ഓരോ വീട്ടമ്മയുടെയും സ്ഥിരം തലവേദനയാണല്ലോ. പണ്ട് ചൂൽ ഉപയോഗിച്ച് മുറികളും പരിസരവും വൃത്തിയാക്കിയവർ ഇന്ന് വാക്വം ക്ലീനർ ഉപയോഗിച്ച് തുടങ്ങിയെങ്കിൽ വരും നാളുകളിൽ ഒരു സ്വിച്ചിട്ട് മാറി നിന്നാൽ യന്ത്രമനുഷ്യൻ വൃത്തിയാക്കൽ ജോലി കൃത്യമായി നിർവഹിക്കുന്നതാകും കാണാൻ സാധിക്കുക.
' ഐ റോബോട്ട് ' എന്ന പേരിലറിയപ്പെടുന്ന, കാഴ്ച ശക്തിയുളള യന്ത്ര മനുഷ്യനെയാണ് മനുഷ്യ സഹായമില്ലാതെ വളരെയെളുപ്പത്തിൽ മുറികൾ വൃത്തിയാക്കാൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഭാരം നോക്കാൻ ഉപയോഗിക്കുന്ന പേഴ്സണൽ വേയിംഗ് യന്ത്രത്തിന്റെ രൂപത്തിന് സദൃശ്യമായ ഈ റോബോട്ടിനെ സ്മാർട്ട് ഫോൺ ഉപയോഗിച്ചും നിയന്ത്രിക്കാനാകും.
വീട്ടിലെ മുറികളുടെ ലേ-ഔട്ട് വ്യക്തമായി മനസ്സിലാക്കി സോഫയുടെയും ഡൈനിങ് ടേബിളിനടിയിലുമൊക്കെ നുഴഞ്ഞ് കയറി ഏൽപ്പിച്ച പണി ഗംഭീരമായി ചെയ്തു തീർക്കുന്നവനാണ് ഈ സ്മാർട്ട് ക്ലീനർ. ഇനി അഥവാ നാം വീടിന് പുറത്താണെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ മുറികൾ വൃത്തിയാക്കാൻ ഇതിലെ ഷെഡ്യൂളിങ് സംവിധാനവും ഉപയോഗിക്കാം. ലോകത്ത് എവിടെയിരുന്നും ഇന്റർനെറ്റിലൂടെ നിയന്ത്രിയ്ക്കാവുന്ന ഐ റോബോട്ട് ഒരു കൂട്ടം സെൻസറുകളുടെയും കാമറയുടെയും സഹായത്താലാണ് പ്രവർത്തിക്കുന്നത്.വിഷൻ സ്റ്റിമുലസ് ലൊക്കേഷൻ ആന്റ് മാപ്പിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സെൻസറുകളുടെ സഹായത്താൽ വ്യക്തിയാക്കേണ്ട മുറിയുടെ ഒരു മാപ്പ് തയാറാക്കുകയാണ് ഐ റോബോട്ട് ആദ്യം ചെയ്യുക. പിന്നീട് മുറിയിലെ ഫർണീച്ചറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും സ്ഥാന ചലനമോ കേടുപാടുകളോ വരുത്താതെ തറ വൃത്തിയാക്കുന്ന പണിയാരംഭിക്കുന്ന റോബോട്ട് ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. പണി ചെയ്യുന്നതിനിടയിൽ ചാർജ് കുറഞ്ഞാൽ സ്വയം ചാർജിംഗ് പോർട്ടിലെത്തി ആവശ്യമായ ചാർജ് സംഭരിച്ച് ഈ മിടുക്കൻ തൂപ്പുകാരൻ ജോലി തുടരും.
(courtesy: Manorama)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ