"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

പെരിന്തല്‍മണ്ണ:- വൈദ്യുതി: പരാതികള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ !

പെരിന്തല്‍മണ്ണ: ഉപഭോക്താകള്‍ വൈദ്യുതി സംബന്ധമായ എല്ലാപരാതികളും അന്വേഷണങ്ങളും ടോള്‍ ഫ്രീ നമ്പറായ 1912 ല്‍ അറിയിക്കണമെന്ന് പെരിന്തല്‍മണ്ണ ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. 0471 2555544 എന്ന നമ്പറിലും പരാതി നല്‍കാം. ഇവയില്‍നിന്നുള്ള സേവനം തൃപ്തികരമല്ളെങ്കില്‍ കോള്‍സെന്‍റര്‍ മാനേജര്‍ 9496012400, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ 9446008196, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ 9446008017, ചീഫ് എന്‍ജിനീയര്‍ 9496011747 എന്നിവരുമായും ബന്ധപ്പെടാം.
(courtesy;madhayamam)







"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കുടിവെള്ളം : ഇ-ബില്ലിങ് ഏറ്റവുമെളുപ്പം !!

ഓരോ വീട്ടിലും ഓരോ കിണറും കുളവുമുണ്ടായിരുന്ന നാടാണ് നമ്മുടേത്. എന്നാൽ നഗരവത്കരണം ദ്രുതഗതിയിലായതോടെ ടൗൺ എന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ, കുടിവെള്ളത്തിനുപോലും സർക്കാറിനെ ആശ്രയിക്കേണ്ടിവരുന്നു.
ഗാർഹികാവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കുമുള്ള വെള്ളത്തിന്റെ കണക്ഷൻ വെവ്വേറെയാണ്. വീടുപണി നടക്കുമ്പോൾ വെള്ളം ആവശ്യമാണെങ്കിൽ താൽക്കാലിക കണക്ഷൻ എടുക്കാം. പിന്നീട് വീടുപണി കഴിഞ്ഞതിനുശേഷം ഗാർഹിക കണക്ഷനായി മാറ്റിയെടുക്കാം. ജലവിതരണ കണക്ഷൻ എടുക്കാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് അപേക്ഷ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്.
ഇ-ബില്ലിങ് ഏറ്റവുമെളുപ്പം
ദ്വൈമാസ ബില്ലിങ്ങും സ്പോട് ബില്ലിങ്ങുമാണ് ഉള്ളത്. ഗ്രാമീണമേഖലയിൽ ആറ് മാസത്തിലൊരിക്കലാണ് മീറ്റർ റീഡിങ് എടുക്കുന്നത്. 2014 ഒക്ടോബറിലാണ് ഗവൺമെന്റ് ഏറ്റവുമവസാനം വെള്ളക്കരം പുതുക്കിയത്. മാസം 5000 ലീറ്റർ വെള്ളം ഉപയോഗിക്കുന്നവർക്ക് കിലോലീറ്ററിന് 4 രൂപ നിരക്കിലാണ് ചാർജ് ചെയ്യുന്നത്. 5000-10000 ലീറ്റർ വെള്ളം ഉപയോഗിക്കുന്നവർക്ക്, അധികമുപയോഗിക്കുന്ന 1000 ലീറ്ററിന് നാല് രൂപ വീതം കൂടുതൽ നൽകേണ്ടി വരും. ഇത്തരത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് നിരക്കിലും വ്യത്യാസമുണ്ടാകും.

വാട്ടർ അതോറിറ്റിയുടെ സെക്ഷൻ/സബ് ഡിവിഷൻ ഓഫിസുകളിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.15 മണി വരെയും ഉച്ചയ്ക്കു ശേഷം രണ്ട് മുതൽ മൂന്ന് മണി വരെയും ബില്ലുകൾ അടയ്ക്കാം. സംസ്ഥാന സർക്കാറിന്റെ ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിലും ബില്‍ അടയ്ക്കാം. കൂടാതെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ ചെക്കോ ഡിഡിയോ മണിയോർഡറോ എടുത്തും അയയ്ക്കാം. ഓൺലൈൻ വഴി ബിൽ അടയ്ക്കുന്നതാണ് ഏറ്റവും സൗകര്യപ്രദമായ മാർഗം. http://kwa.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വാട്ടർബിൽ സെക്ഷനിൽ കൺസ്യൂമർ നമ്പർ നൽകിയാൽ ബിൽ കാണാവുന്നതാണ്.
മീറ്റർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഉപഭോക്താവിന്റെ ചുമതലയാണ്. കേടുപാടുകളുണ്ടെങ്കിൽ വാട്ടർ അതോറിറ്റിയിൽ വിവരമറിയിച്ച് പുതിയ മീറ്റർ സ്ഥാപിക്കണം. മീറ്റർ മോഷണം പോയാൽ ഉടൻ പോലിസ് സ്റ്റേഷനിൽ വിവരമറിയിക്കണം. എന്നാണ് നിയമം. പഴയ വീട് വാങ്ങുകയാണെങ്കിൽ കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റി വാങ്ങിക്കാവുന്നതാണ്.
വെള്ളത്തിന്റെ ഉപഭോഗം നിയന്ത്രിക്കാനും ഗുണമേന്മയുള്ളതാക്കാനും വാട്ടർ അതോറിറ്റി നിരവധി നിർദേശങ്ങൾ ഉപഭോക്താവിന് നൽകുന്നുണ്ട്. വെള്ളം കവിഞ്ഞൊഴുകാതിരിക്കാൻ വാൽവുകൾ ഘടിപ്പിക്കുക, ചെടികൾ നനയ്ക്കുന്നതിനോ വാഹനങ്ങൾ കഴുകുന്നതിനോ കുടിവെള്ളം ഉപയോഗിക്കാതിരിക്കുക, ഐഎസ്ഐ മുദ്രയുള്ള പൈപ്പുകളും ഫിറ്റിങ്ങുകളും ഉപയോഗിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

വീടുവയ്ക്കാന്‍ ഇനി കൂടുതല്‍ സര്‍ക്കാര്‍ മരം; ഓണ്‍ലൈന്‍ ലേലം ജനകീയമാവുന്നു. !!

     

ആലപ്പുഴ: വീട് നിര്‍മിക്കാന്‍ വനംവകുപ്പില്‍നിന്ന് ലഭിക്കുന്ന സര്‍ക്കാര്‍ മരത്തിന്റെ അളവ് കൂട്ടി. ഇതോടെ വനംവകുപ്പിന്റെ ഓണ്‍ലൈന്‍ ലേലവും ജനകീയമായി. ഇതുവരെ വെറും അഞ്ച് ക്യുബിക് മീറ്ററിനുള്ളില്‍ മാത്രമെ വീട്ടാവശ്യത്തിനുള്ള മരം ലഭിക്കുമായിരുന്നുള്ളൂ. ഇനി അത് എട്ട് ക്യുബിക് മീറ്റര്‍ (280 ക്യുബിക് അടി) വരെ ലഭിക്കും. പുറത്തുനിന്ന് വാങ്ങുന്നതിന്റെ പകുതിവിലയ്ക്ക് തടി വാങ്ങി ഉപയോഗിക്കാം. വീടിന്റെ പ്ലാനും നിര്‍മാണാനുമതിയും മറ്റ് രേഖകളും നല്‍കണമെന്നുമാത്രം. പരമ്പരാഗത ലേലത്തില്‍നിന്ന് പിന്മാറി കഴിഞ്ഞവര്‍ഷം നവംബര്‍ മുതലാണ് സംസ്ഥാന വനംവകുപ്പ് മരം വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എം.എസ്.ടി.സി. യാണ് ഓണ്‍ലൈന്‍ ലേലം നിയന്ത്രിക്കുന്നത്. ലഭിക്കുന്ന മരത്തിന്റെ അളവുകുറവും ഓണ്‍ലൈന്‍ ലേലത്തിലുള്ള അറിവില്ലായ്മയും കാരണം വീടുവയ്ക്കുന്നവരില്‍ ഭൂരിഭാഗവും പുറത്തുനിന്നായിരുന്നു മരം വാങ്ങിയിരുന്നത്. എന്നാല്‍, വാങ്ങാവുന്ന മരത്തിന്റെ അളവ് കൂട്ടുകയും പുറത്തുനിന്ന് ലഭിക്കുന്നതിനേക്കാള്‍ വലിയ ലാഭത്തില്‍ സര്‍ക്കാര്‍മരം ലഭിക്കുമെന്ന് ബോധ്യമാകുകയും ചെയ്തതോടെ ജനം വ്യാപകമായി ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുവരെ കച്ചവടക്കാരായിരുന്നു കൂടുതലും മരം ഓണ്‍ലൈന്‍വഴി കൊണ്ടുപോയിക്കൊണ്ടിരുന്നത്.  560 രൂപ അടച്ച് എം.എസ്.ടി.സി. വഴി രജിസ്റ്റര്‍ ചെയ്താല്‍ ആര്‍ക്കും സര്‍ക്കാരിന്റെ മരം ലേലത്തില്‍ പങ്കെടുക്കാം. എം.എസ്.ടി.സി. ആവശ്യപ്പെടുന്ന രേഖകള്‍ കൂടി നല്‍കിയാല്‍ ആദായനികുതി ഒഴിവാക്കിക്കിട്ടും. സര്‍ക്കാര്‍മരം വാങ്ങി ഉപയോഗിച്ചാല്‍ പുറത്തുനിന്ന് വാങ്ങുന്നതിന്റെ പകുതി ചെലവ് പോലും വരുന്നില്ല. ബി-രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഒരു ക്യുബിക് മീറ്റര്‍ തേക്കിന് (35 ക്യുബിക് അടി) 1,20,000 വരെയൊക്കെയേ വിലവരൂ. സര്‍ക്കാരിന്റെ വിവിധ കൂപ്പുകളില്‍ വില വ്യത്യാസപ്പെടും. ബി -ഒന്ന് വിഭാഗത്തിന് 1,50,000 വരെ വിലവരാം. തേക്കിന്റെ വിഭാഗം മാറിവരുന്നതിന് അനുസരിച്ച് വില കുറയും. തേക്ക് കൂടാതെ ഇരുമ്പ് മരമെന്ന് അറിയപ്പെടുന്ന ഇരുള്‍, ആഞ്ഞിലി, വെണ്‍തേക്ക്, കമ്പകം തുടങ്ങി എല്ലാ ഇനം മരങ്ങളും വനംവകുപ്പിന്റെ വിവിധ ഡിപ്പോകളില്‍ ലഭിക്കും. ഇപ്പോള്‍ ഏറെ അവശ്യക്കാരുള്ള നാടന്‍ ഇരുള്‍മരം കണ്ണൂരിലാണ് കൂടുതല്‍ ലഭിക്കുന്നത്. മലേഷ്യന്‍ ഇരുളിനേക്കാള്‍ ഏറെ നല്ലത് നാടന്‍ ഇരുളാണ്.  സംസ്ഥാനത്ത് വനംവകുപ്പിന്റെ 35 ഡിപ്പോകളില്‍നിന്ന് മരം ലഭിക്കും. മാസത്തില്‍ 40 ലക്ഷം വരെ ഒരു ഡിപ്പോയില്‍നിന്ന് മരം ലേലത്തില്‍ പോകുന്നുണ്ട്.        

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

വീട് വൃത്തിയാക്കാനും റോബോട്ട് ??


വീട്ടിലെ ഓരോ മുറിയും അടിച്ചു വാരി വൃത്തിയാക്കുക ഓരോ വീട്ടമ്മയുടെയും സ്ഥിരം തലവേദനയാണല്ലോ. പണ്ട് ചൂൽ ഉപയോഗിച്ച് മുറികളും പരിസരവും വൃത്തിയാക്കിയവർ ഇന്ന് വാക്വം ക്ലീനർ ഉപയോഗിച്ച് തുടങ്ങിയെങ്കിൽ വരും നാളുകളിൽ ഒരു സ്വിച്ചിട്ട് മാറി നിന്നാൽ യന്ത്രമനുഷ്യൻ വൃത്തിയാക്കൽ ജോലി കൃത്യമായി നിർവഹിക്കുന്നതാകും കാണാൻ സാധിക്കുക.
' ഐ റോബോട്ട് ' എന്ന പേരിലറിയപ്പെടുന്ന, കാഴ്ച ശക്തിയുളള യന്ത്ര മനുഷ്യനെയാണ് മനുഷ്യ സഹായമില്ലാതെ വളരെയെളുപ്പത്തിൽ മുറികൾ വൃത്തിയാക്കാൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഭാരം നോക്കാൻ ഉപയോഗിക്കുന്ന പേഴ്സണൽ വേയിംഗ് യന്ത്രത്തിന്റെ രൂപത്തിന് സദൃശ്യമായ ഈ റോബോട്ടിനെ സ്മാർട്ട് ഫോൺ ഉപയോഗിച്ചും നിയന്ത്രിക്കാനാകും.
വീട്ടിലെ മുറികളുടെ ലേ-ഔട്ട് വ്യക്തമായി മനസ്സിലാക്കി സോഫയുടെയും ഡൈനിങ് ടേബിളിനടിയിലുമൊക്കെ നുഴഞ്ഞ് കയറി ഏൽപ്പിച്ച പണി ഗംഭീരമായി ചെയ്തു തീർക്കുന്നവനാണ് ഈ സ്മാർട്ട് ക്ലീനർ. ഇനി അഥവാ നാം വീടിന് പുറത്താണെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ മുറികൾ വൃത്തിയാക്കാൻ ഇതിലെ ഷെഡ്യൂളിങ് സംവിധാനവും ഉപയോഗിക്കാം. ലോകത്ത് എവിടെയിരുന്നും ഇന്റർനെറ്റിലൂടെ നിയന്ത്രിയ്ക്കാവുന്ന ഐ റോബോട്ട് ഒരു കൂട്ടം സെൻസറുകളുടെയും കാമറയുടെയും സഹായത്താലാണ് പ്രവർത്തിക്കുന്നത്.വിഷൻ സ്റ്റിമുലസ് ലൊക്കേഷൻ ആന്റ് മാപ്പിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സെൻസറുകളുടെ സഹായത്താൽ വ്യക്തിയാക്കേണ്ട മുറിയുടെ ഒരു മാപ്പ് തയാറാക്കുകയാണ് ഐ റോബോട്ട് ആദ്യം ചെയ്യുക. പിന്നീട് മുറിയിലെ ഫർണീച്ചറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും സ്ഥാന ചലനമോ കേടുപാടുകളോ വരുത്താതെ തറ വൃത്തിയാക്കുന്ന പണിയാരംഭിക്കുന്ന റോബോട്ട് ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. പണി ചെയ്യുന്നതിനിടയിൽ ചാർജ് കുറഞ്ഞാൽ സ്വയം ചാർജിംഗ് പോർട്ടിലെത്തി ആവശ്യമായ ചാർജ് സംഭരിച്ച് ഈ മിടുക്കൻ തൂപ്പുകാരൻ ജോലി തുടരും. 



(courtesy: Manorama)


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

അലമാര വൃത്തിയാക്കൻ 6 വഴികൾ !!

വീടൊന്ന് അടുക്കിപ്പെറുക്കി വയ്ക്കണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് ഒരു പാട് നാളായി. പക്ഷെ എവിടെ തുടങ്ങണം എന്ന് ഒരു ധാരണയില്ലാതെ വിഷമിക്കുകയാണോ? രാവിലെ വസ്ത്രങ്ങൾ കണ്ടെടുക്കാനുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ വസ്ത്രങ്ങളൊന്ന് തരംതിരിച്ചാലോ? അടുക്കിപ്പെറുക്കാൻ ചില പൊടിക്കൈകൾ വായിക്കാം.
തരം തിരിക്കാം
വീട് വൃത്തിയാക്കുമ്പോൾ ഇപ്പോൾ നിങ്ങൾ ഉപയോഗിക്കാത്ത വസ്ത്രങ്ങളുടെയും, ചെരുപ്പിന്റെയുമൊക്കെ നീണ്ട നിരകണ്ടെന്നു വരും. ഇങ്ങനെ ഉപേക്ഷിക്കേണ്ടി വരുന്ന വസ്ത്രങ്ങളും മറ്റും ആർക്കെങ്കിലും ഉപകാരപ്പെടുന്നതാണെങ്കിൽ ഒരു കവറിലാക്കി സൂക്ഷിച്ച് ആവശ്യക്കാർക്ക് കൊടുക്കാം. ഉപയോഗയോഗ്യമെന്ന് ഉറപ്പുള്ളത് മാത്രമേ ഇങ്ങനെ തിരഞ്ഞെടുത്ത് മാറ്റി വയ്ക്കാവു.
വേണോ വേണ്ടയോ?
വസ്ത്രങ്ങൾ തരം തിരിക്കുമ്പോൾ ചിലകാര്യങ്ങൾ സ്വയം ചോദിക്കാം . ഇത് എനിക്ക് ഇഷ്ടമാണോ?
2.ഈ ഡ്രസ് ധരിക്കുന്നത് നല്ലതാണോ?
3.ഈ വസ്ത്രം ധരിക്കുമ്പോൾ ആത്മവിശ്വാസം തോന്നാറുണ്ടോ?
ഈ മൂന്ന് ചോദ്യങ്ങൾക്ക് അതേ...യെന്നാണ് ഉത്തരമെങ്കിൽ വൃത്തിയായി മടക്കി സൂക്ഷിക്കാം. മൂന്ന് ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരമില്ലെങ്കിൽ സ്ഥലനഷ്ടമാണോ...പഴയ വസ്ത്രമാണോ വലുത് എന്ന് ആലോചിച്ച് സൂക്ഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഒരിക്കലും ഉപയോഗിക്കാത്ത വസ്ത്രങ്ങൾ ചിലപ്പോൾ നമ്മുടെ അലമാരയിൽ ഇരിപ്പുണ്ടായിരിക്കും. നിങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ സാധ്യതയില്ലെങ്കിൽ വെറുതെ സ്ഥലം കളയാം എന്ന് മാത്രമെയുള്ളു.
ഭംഗിയായി സൂക്ഷിക്കാം നിങ്ങൾ സൂക്ഷിക്കാൻ തീരുമാനിച്ച ഡ്രസുകൾ ആയി. ഇനി അവ ഭംഗിയായി അടുക്കി വയ്ക്കാം. ഓഫിസിൽ ധരിക്കാനുള്ളത്, വീട്ടിൽ ധരിക്കുന്നത്, ആഘോഷവേളയിൽ, യാത്രകളിൽ ധരിക്കുന്നത് എന്നിങ്ങനെ തരം തിരിക്കാം. ഓരോ വിഭാഗത്തിലും പെട്ട വസ്ത്രങ്ങളെ നിറം അനുസരിച്ച് തരം തിരിച്ചു നോക്കു.
വൃത്തിയായി സൂക്ഷിക്കാം
നിങ്ങൾ ധരിക്കുന്ന വസ്ത്രം നിങ്ങളുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നതാണ്. ചുളിവുകളില്ലാതെ വൃത്തിയായി നല്ല ഹാൻഗറിൽ തൂക്കിയിട്ടാൽ നിങ്ങളുടെ വസ്ത്രങ്ങൾ എപ്പോഴും മെച്ചപ്പെട്ടതായിരിക്കും.
വേണ്ടെന്ന് വയ്ക്കരുത്...
ഇത്രയൊക്കെ ചെയ്താൽ മതിയല്ലോ എന്ന് വിചാരിക്കാൻ വരട്ടെ. വിചാരിച്ചതു പോലെ എളുപ്പമാകില്ല ഈ പുന:ക്രമീകരണം!...പകുതി എത്തുമ്പോൾചിലപ്പോൾ മടുപ്പു തോന്നാം. അലമാര വൃത്തിയായി ഇരിക്കുന്നത് ഭാവനയിൽ ആലോചിച്ച് കൂടിക്കുഴഞ്ഞു കിടക്കുന്നതൊക്കെ മടക്കി വൃത്തിയാക്കുക തന്നെ ചെയ്യണം.
ഇഷ്ടവസ്ത്രങ്ങൾ...
ചിലർ ഒരു ചെറിയ കടലാസ് കക്ഷണം മേശപ്പുറത്ത് വച്ചാലും അതിനൊരു ഭംഗിയുണ്ട്. എത്ര വിലപിടിച്ച വസ്തുക്കൾ ഉണ്ടെന്നല്ല എങ്ങനെ അത് സൂക്ഷിക്കുന്നു എന്നതിലാണ് കാര്യം. ചില വിലപിടിച്ച വസ്ത്രങ്ങളൊക്കെ കണ്ടില്ലെന്ന് വരാറില്ലേ...ഇങ്ങനെ ഒരു വൃത്തിയാക്കൽ പരിപാടിയിൽ ചിലപ്പോൾ നക്ഷ്ടപ്പെട്ടെന്നു കരുതിയ ഇഷ്ടവസ്ത്രങ്ങൾ പലതും തിരിച്ചു കിട്ടും. for more news tips, information click here 

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

വീടു കണ്ടു, ഇഷ്ടമായി, ഇനി, സച്ചിൻ @ കൊച്ചിൻ !!

കൊച്ചി ∙ കൊച്ചിയുടെ കായൽപ്പരപ്പിലൂടെയുള്ള ആദ്യ യാത്രയുടെ ഹരംപിടിച്ചെത്തിയ സച്ചിൻ കായലോരത്തെ വീട് തൊട്ടറിഞ്ഞു. മനസ്സു നിറഞ്ഞു ബോധിച്ചതോടെ വാക്കുറപ്പിച്ചു; പ്രിയപ്പെട്ട കൊച്ചിയിൽ തന്റെ വീട് ഇതുതന്നെ. ഇനി വീടു കൈമാറ്റത്തിന്റെ ഔപചാരികതകൾ മാത്രം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഇനി കൊച്ചിക്കാരൻകൂടിയാവുകയാണ്. പ്രൈം മെറിഡിയൻ ബിൽഡേഴ്സിന്റെ പനങ്ങാട്ടുള്ള ബ്ലൂ വാട്ടേഴ്സ് പ്രോജക്ടിലെ ആഡംബര വില്ലയാണു സച്ചിനു സ്വന്തമാകാൻ പോവുന്നത്. ഇന്റർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സച്ചിൻ സമ്മേളനം കഴിഞ്ഞതും പവർ ബോട്ടിൽ പനങ്ങാട്ടെ വാട്ടർ ഫ്രണ്ട് വില്ല പ്രോജക്ടിലേക്കുള്ള യാത്രയായി. 20 മിനിറ്റ് നീണ്ട യാത്ര കഴിഞ്ഞു 12.15നു പ്രോജക്ട് സൈറ്റിൽ ഇറങ്ങിയ സച്ചിൻ 200 മീറ്ററോളം നടന്നാണു തനിക്കായി ഒരുക്കിയ വീട്ടിലേക്കെത്തിയത്. അതിനു മുൻപുതന്നെ സമീപത്തെ വീടുകളുടെ മട്ടുപ്പാവിൽ സച്ചിൻ ആരാധകർ പ്രിയപ്പെട്ട താരത്തെ ഒരുനോക്കുകാണാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.പ്രോജക്ടിലെ മറ്റു വില്ലകളുടെ പണി പുരോഗമിക്കുകയാണെങ്കിലും സച്ചിനായുള്ള വില്ല ഇന്റീരിയറടക്കം പൂർത്തിയാക്കിയിരുന്നു. വീടിനുള്ളിൽ കയറിയ സച്ചിൻ വീടിന്റെ ഓരോ ഭാഗവും നോക്കിക്കണ്ടു. വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിലെത്തിയ സച്ചിൻ സമീപത്തെ കെട്ടിടങ്ങൾക്കു മുകളിൽ ആർത്തുവിളിച്ച കുട്ടിയാരാധകർക്കു നേരെ കൈവീശി. പിന്നീടു മൂന്നാം നിലയിലെ മട്ടുപ്പാവിലും എത്തി കായലിന്റെ വിശാലമായ കാഴ്ച ആസ്വദിച്ചു. 15 മിനിറ്റോളം വീടിനുള്ളിൽ ചെലവഴിച്ചശേഷമാണു സംതൃപ്തിയോടെ സച്ചിൻ പുറത്തേക്ക് എത്തിയത്.‘മനോഹരമായ സ്ഥലമാണിത്. ഇവിടെയുള്ളവരുടെ സ്നേഹവും മറക്കാനാവില്ല. കൊച്ചിയിൽ കളിക്കാനായി വന്നപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐഎസ്എല്ലിനെത്തിയപ്പോഴും ലഭിച്ച പിന്തുണ ഗംഭീരമായിരുന്നു. കേരളത്തിന്റെ സൗന്ദര്യവും ഏറെ കണ്ടറിഞ്ഞിട്ടുണ്ട്. കായികരംഗവുമായി ബന്ധപ്പെട്ടു വീണ്ടും വീണ്ടും ഇവിടേക്കു വരാൻ താൽപര്യമുണ്ട്’ - സച്ചിൻ വ്യക്തമാക്കി.
മൂന്നു നിലകളിലായി 5000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണു സച്ചിനായി ഒരുക്കിയിരിക്കുന്നത്. നാലു കിടപ്പുമുറിയും രണ്ടു ലിവിങ് റൂമും പെഴ്സൺ ലിഫ്റ്റും ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങളാണു വീട്ടിലുള്ളത്. മുന്നിൽ പുൽത്തകിടിയുമുണ്ട്. സ്വിമ്മിങ് പൂളും ക്ലബ് ഹൗസും മറീനയും ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങളും 15 വില്ലകൾ ഉൾപ്പെട്ട പ്രോജക്ടിലുണ്ട്. വീടിന്റെ ഡിസൈനിലും ഇന്റീരിയറിലുമെല്ലാം സച്ചിൻ പൂർണ സംതൃപ്തി അറിയിച്ചതായി പ്രൈം മെറിഡിയൻ മാനേജിങ് ഡയറക്ടർ രവിശങ്കർ പറഞ്ഞു.
(courtesy;manorama)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ബിഎസ്എൻഎൽ ഇന്റർനെറ്റ് വേഗം നാലിരട്ടി ഉയർത്തും !!

കഴിഞ്ഞ വർഷത്തെ നഷ്ടക്കണക്കുകൾ വ്യത്യസ്തമായി ചിന്തിക്കാൻ ബിഎസ്എൻഎലിനെ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാൻ. ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് നെറ്റ് വർക്കിലെ നിലവിലെ ഏറ്റവും കുറഞ്ഞ വേഗതയായ 512 കെബി പിഎസിനെ 2 എംബിപിഎസ് ആയി ഉയർത്തി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനൊരുങ്ങുകയാണ് രാജ്യത്തെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഈ ടെലികോം സ്ഥാപനം.
ഒക്ടോബർ 1 മുതൽ നിലവിലെ എല്ലാ ബ്രോഡ്ബാൻഡ് വരിക്കാർക്കും യാതൊരു അധികച്ചെലവുമില്ലാതെ ഇത്തരത്തിൽ വർധിപ്പിച്ച വേഗതയിലുളള ഇന്റർനെറ്റ് സേവനം ലഭ്യമായിത്തുടങ്ങും. കമ്പനി മാറ്റത്തിന്റെ പാതയിലാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷം 2 കോടി വരിക്കാരെ തങ്ങൾക്ക് നഷ്ടമായെന്നും തന്മൂലം 7600 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും ബിഎസ്എൻഎൽ സി.എം.ഡി അനുപം ശ്രീവാസ്തവ പറയുന്നു.

ബിഎസ്എൻഎൽ മൊബൈല്‍, ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളില്‍ നിന്നും സ്വകാര്യ ടെലെകോംകമ്പനികളിലേക്കുള്ള കൊഴിഞ്ഞുപോക്ക് ശക്തമായതാണ് കുറഞ്ഞ ഇന്റര്‍നെറ്റ് വേഗത നാല് മടങ്ങ്‌ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനും ഈ വര്‍ഷം മാര്‍ച്ചിനുമിടയില്‍ 1.78 കോടി മൊബൈല്‍ വരിക്കാരെയും 20 ലക്ഷം ലാന്‍ഡ് ലൈന്‍ വരിക്കാരെയും ബിഎസ്എൻഎലിന് നഷ്ടപ്പെട്ടിരുന്നു.
(courtesy;manorama)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

പ്രവാസികളെ സഹായിക്കാന്‍ വീട്പദ്ധതിയുമായി ഭവന നിര്‍മാണ ബോര്‍ഡ് !!


തിരുവനന്തപുരം: വീട് നിര്‍മാണത്തിന് അനുമതി വാങ്ങുന്നതുള്‍പ്പെടെയുള്ള നൂലാമാലകള്‍ തരണംചെയ്യാന്‍ പ്രവാസികള്‍ക്ക് സഹായവുമായി ഭവന നിര്‍മാണ ബോര്‍ഡ്. പ്രവാസികള്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കാനും അവയ്ക്ക് നിര്‍മാണ അനുമതി ലഭ്യമാക്കാനും ബോര്‍ഡ് സഹായം നല്‍കും. പദ്ധതി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് അവരുടെ സ്വന്തം ഭൂമിയില്‍ മികച്ചരീതിയില്‍ പെട്ടെന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതാണ് പദ്ധതി. വീട് നിര്‍മാണത്തിനായി അടിക്കടി നാട്ടിലെത്തുന്നതും ഇതിന്റെ പിന്നാലെ നടക്കുന്നതുമൂലമുള്ള സാമ്പത്തികനഷ്ടവും സമയനഷ്ടവും ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


വീട് നിര്‍മാണത്തിന് ആവശ്യമായ പ്ലാനുകളും ബോര്‍ഡ് തന്നെ തയ്യാറാക്കിനല്‍കും. ചെറിയ ഫീസ് ഈടാക്കി പ്ലാനുകള്‍ തയ്യാറാക്കി നല്‍കുന്നതോടൊപ്പം അവക്ക് അനുമതി നേടിക്കൊടുക്കുകയും ചെയ്യും. വീട് നിര്‍മിച്ച് നല്‍കുന്നതിന് തവണകളായി പണം നല്‍കിയാല്‍ മതിയാകും. മുടക്കുന്ന തുകയ്ക്ക് പരമാവധി മൂല്യം ഉറപ്പാക്കലാണ് ബോര്‍ഡ് ഇതിലൂടെ ലക്ഷ്യം െവയ്ക്കുന്നത്. ഭവന നിര്‍മാണത്തിനാവശ്യമായ വായ്പകള്‍ നല്‍കുന്ന ബാങ്കുകളുമായി ബോര്‍ഡിനെ കൂട്ടിയോജിപ്പിച്ച് വീടുകളുടെ നിര്‍മാണ ചുമതല ഏല്‍പ്പിക്കും.

പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തഘട്ടമായി സാധാരണ ജനങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭ്യമാക്കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. 


ഉപഭോക്താക്കള്‍ തുക നല്‍കുന്നതിന് അനുസരിച്ചായിരിക്കും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. വീഴ്ച വരുത്താതെ വീടു നിര്‍മാണത്തിനുള്ള തുക നല്‍കുന്നവര്‍ക്കായിരിക്കും മുന്‍ഗണന. പാരസ്പര്യം എന്ന പേരില്‍ മറ്റൊരു പദ്ധതിയും ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ബോര്‍ഡിനെ നഷ്ടത്തില്‍ നിന്നും കരകയറ്റുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് പാരസ്പര്യം പദ്ധതി. ഇതുവഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനൊന്ന് സ്ഥലങ്ങളില്‍ ഫ്ലൂറ്റുകള്‍ നിര്‍മിച്ച് വില്പന നടത്തും.



തിരുവനന്തപുരം അമ്പലനഗര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഇരിങ്ങാലക്കുട, കിഴക്കേ ചാലക്കുടി, എറണാകുളം കുമാരനാശാന്‍ നഗര്‍, തൃക്കാക്കര, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഓരോ ഫ്ലൂറ്റ് സമുച്ചയവും ഇരുമ്പനത്ത് രണ്ട് ഫ്ലൂറ്റ് സമുച്ചയവും നിര്‍മിക്കാനാണ് പദ്ധതി. ഇതില്‍ രണ്ട് ഫ്ലൂറ്റുകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പനമ്പള്ളി നഗറിലെ ഫ്ലൂറ്റിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. 32 ഫ്ലൂറ്റുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ഫ്ലൂറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 




"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO