പുതുവായനാശീലങ്ങളുടെ കാലത്ത് ഇ-ബുക് റീഡറുമായി മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് കുതിരവട്ടത്തെ ദേശപോഷിണി വായനശാല. ഒരേ പുസ്തകത്തിന്റെ വിരസതയില്‍ വായനയില്‍ മടുപ്പ് തോന്നുന്നവര്‍ക്കായിട്ടാണ് ഇ-ബുക്.
ദേശപോഷിണിയുടെ സ്ഥാപകരിലൊരാളായ എ.പി. ബാലകൃഷ്ണപിള്ളയുടെ പേരമകനായ എ.പി. കാര്‍ത്തികാണ് വായനശാലക്കായി ഇ-ബുക് റീഡര്‍ നല്‍കിയത്. ഒരേ സമയം 3000 പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ആമസോണ്‍ കമ്പനിയുടെ 'കിന്റര്‍' എന്ന അഞ്ച് ടാബാണ് കാര്‍ത്തിക് നല്‍കിയത്. ഇതോടെ ഇ-ബുക് റീഡറുളള കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറിയായി ദേശപോഷിണി മാറി. വായനശാലയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇ-ബുക് റീഡറൊരുക്കിയത്.
ലോകപ്രശസ്തമായ രണ്ടര ലക്ഷം പുസ്തകങ്ങള്‍ ഇ-ബുക്കിനായി ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ആലീസ് ഇന്‍ വണ്ടര്‍ലന്‍ഡ്, ചാള്‍സ് ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ്, ക്രിസ്മസ് കരോള്‍, എ ടെയ്ല്‍ ഓഫ് ടൂ സിറ്റീസ്, ഷെര്‍ലക്ക് ഹോംസിന്റെ ഉപജ്ഞാതാവായ ആര്‍തര്‍ കോനന്‍ ഡോയലിന്റെ കഥകള്‍ തുടങ്ങി ആഗോളതലത്തിലെ പ്രധാനപുസ്തകങ്ങളെല്ലാം ലഭ്യമാണ്. പകര്‍പ്പാവകാശമില്ലാത്ത എല്ലാ പുസ്തകങ്ങളും ഇ-റീഡറില്‍ വായിക്കാം. അധ്യാത്മരാമായണം, കെ.എം. മാത്യുവിന്റെ എട്ടാമത്തെ മോതിരം, അയാം ദ സ്റ്റിവ് തുടങ്ങി പുസ്തകങ്ങളാണ് മലയാളത്തില്‍. ഇതിന് പുറമെ വിങ്ക് സ്റ്റോറില്‍ ലഭിക്കുന്ന ഡി.സി ബുക്സിന്റെ പുസ്തകങ്ങളും ലഭിക്കും.
തുടക്കത്തില്‍ വായനശാലയിലാണ് ഇ-ബുക് സൂക്ഷിക്കുക. ഇ-റീഡിങ്ങിനായി പ്രത്യേകസൗകര്യം ഒരുക്കിയിട്ടുണ്ട്. പീന്നീട് ആജീവനാന്ത അംഗങ്ങള്‍ക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ നല്‍കും. 700 ആജീവനാന്ത അംഗങ്ങളുണ്ട്. അംഗങ്ങള്‍ക്ക് ആവശ്യമുളള പുസ്തകം ഡൗണ്‍ലോഡ് ചെയ്തു നല്‍കുകയാണ് ചെയ്യുക.
1928ല്‍ കെ.പി.സി.സി പ്രമേയത്തെ തുടര്‍ന്നാണ് കുതിരവട്ടത്ത് വായന വര്‍ധിപ്പിക്കാനായി വായനശാല തുടങ്ങാന്‍ തീരുമാനിച്ചത്. 1937 നവംബറിലാണ് വായനശാല തുടങ്ങുന്നത്. ഇന്ന് 8000ഓളം അംഗങ്ങളുളള വായനശാലയില്‍ 50000ത്തിനടുത്ത് പുസ്തകങ്ങളുണ്ട്."ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ