എല്ലാ സൗകര്യങ്ങളുമുള്ള വീട്. പക്ഷേ ചിലവ് കൂടാനും പാടില്ല. അങ്ങനെ മനസ്സില്‍ കണ്ട് പണിത അഞ്ച് വീടുകള്‍ ഇതാ...
വാള്‍ഡന്‍ എന്നാണ് വീടിന്റെ പേര്. ആകാശത്തേക്ക് പറക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഒരു പക്ഷിയെ ഓര്‍മ്മ വരും വീടിനു മുന്നിലെത്തുമ്പോള്‍. വീടു കൂടാതെ ചുറ്റുമുള്ള ലൊക്കേഷനും ആരെയും ആകര്‍ഷിക്കും. കാരാപ്പുഴ റിസര്‍വോയറിനാല്‍ ചുറ്റപ്പെട്ട്, ചുറ്റും വെള്ളവും അതിനടുത്ത് ഉയര്‍ന്ന പച്ചക്കുന്നുകളും നിറഞ്ഞ കാല്‍പനികാന്തരീക്ഷത്തിലുള്ള പരിസ്ഥിതിയോടു ചേര്‍ന്ന വീടു വേണമെന്ന് വീട്ടുകാരന് നിര്‍ബന്ധമായിരുന്നു. പറന്നിറങ്ങുന്നതു പോലുള്ള മേല്‍ക്കൂരയാണ് വീടിന്. പ്രധാനമായും പ്രാദേശികമായി ലഭിക്കുന്ന ഗ്രാനൈറ്റും ഇഷ്ടികയുമാണ് വീടിനുപയോഗിച്ചിരിക്കുന്നത്.
പുറം ചുവരുകളില്‍ ഇവ പ്ലാസ്റ്റര്‍ ചെയ്യാതെ നല്‍കി. വീടിന്റെ 30 ശതമാനം മാത്രമേ പ്ലാസ്റ്റര്‍ ചെയ്തിട്ടുള്ളൂ. അതിനാല്‍ പ്രകൃതിയുടെ സ്വാഭാവികനിറം വീടിന് ലഭിച്ചതു കാണാം. വീട്ടിനകത്തും കൃത്രിമ നിറങ്ങളോ ടെക്‌സ്ചറോ ഉപയോഗിക്കാത്തതിനാല്‍ അതേ സ്വാഭാവികത നിലനില്‍ക്കുന്നു. കിടപ്പുമുറികളും അകത്തെ ലൈബ്രറിയും പരമാവധി കാറ്റും വെളിച്ചവും പുറത്തെ ജലാശയത്തിലേക്ക് കാഴ്ചയും ലഭിക്കുന്ന വിധമാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. പ്രകൃതിയോടു ചേര്‍ന്നു പോവാന്‍ ബാംബൂ കൊണ്ട് സീലിങ്ങും ഫ്ലോറിങ്ങിന് ക്ലേ ടൈലുകളും നല്‍കിയതു കാണാം. മെസനിന്‍ ഫ്ലോര്‍ ആയാണ് ലൈബ്രറി പണിതിരിക്കുന്നത്. ഇവിടെ നിന്നു പുറത്തേക്ക് തുറക്കുന്ന വലിയ ജനാലയും മുകളിലെ ബാംബൂ സീലിങ്ങും തന്നെ വീട്ടിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ബെഡ്‌റൂമിലും ടോയ്‌ലറ്റിലും നല്ലവണ്ണം സ്‌കൈലൈറ്റ് കിട്ടും വിധമാണ് ഒരുക്കിയിരിക്കുന്നത്. വയനാടന്‍ കാലാവസ്ഥ നല്ലവണ്ണം വീട്ടിനുള്ളിലേക്ക് ആവാഹിക്കപ്പെടുന്ന ആര്‍കിടെക്ചറിങ് കാഴ്ച ഇവിടെ ആസ്വദിക്കാം. കോണ്‍ക്രീറ്റും സിമന്റും വളരെ കുറവ് മാത്രമേ ഇവിടെ ഉപയോഗിച്ചുള്ളൂ. കോണ്‍ക്രീറ്റ് ഇവിടെ വെറും 20 ശതമാനം മാത്രം. കൂടുതലായും ഓപ്പണ്‍ കണ്‍സപ്ട് ആയതിനാല്‍ ഇവിടത്തെ സിമന്റിന്റെ ഉപയോഗവും പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞു. സ്റ്റീലാണ് മേല്‍ക്കൂരയുടെ പട്ടികയ്ക്ക് ആയി ഉപയോഗിച്ചത്. ഇതിനെ വേണമെങ്കില്‍ തികച്ചും ഒരു ഗ്രീന്‍ വീടെന്നു വിളിക്കാം.
ഇന്റര്‍ലോക്ക് മാജിക്ക്
വാസ്തു നിയമങ്ങള്‍ കൃത്യമായും പാലിച്ച് കേരളീയസ്‌റ്റൈലിലൊരു വീടായിരുന്നു വീട്ടുകാരന്റെ ലക്ഷ്യം. ആഢംബരത്തിനേക്കാള്‍ ആവശ്യത്തിനു പ്രാധാന്യം നല്‍കുകയും വേണം. ആവശ്യങ്ങളുടെ ആദ്യപടിയെന്ന വണ്ണം, വീടിന് ഓടു നല്‍കിയതു കൊണ്ട് പഴമയുടെ മട്ടും ഭാവവും കിട്ടി. നാലു ബെഡ്‌റൂമുകളാണ് ഇവിടെ. രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലുമായി വരുന്നു. ഇവ നാലും മനോഹരമായ നിറങ്ങള്‍ നല്‍കിയും അറ്റാച്ച്ഡ് ബാത്‌റൂമുകള്‍ നല്‍കിയും ക്രമീകരിച്ചു. മുറികളിലെല്ലാം പകിട്ടുള്ള നിറങ്ങളുടെ പാറ്റേണ്‍ നല്‍കി. പഴയ നാലുകെട്ടിന്റെ രൂപമാണ് ആദ്യനോട്ടത്തില്‍ മനസില്‍ ഇടം പിടിക്കുക. ഇന്റര്‍ലോക്ക് ആണ് ഇവിടെ കൂടുതലായും ചുവരുകള്‍ക്ക് ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ വീടിന്റെ ചെലവും പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞു.
അകത്ത് ഇന്റീരിയറിന് സൗന്ദര്യമേകാന്‍ ജിപ്‌സം കൊണ്ടുള്ള പാനലുകള്‍ നല്‍കി. കനം കുറവും ചെലവ് തുച്ഛവുമായ ഫെറോസിമന്റ് സ്ലാബുകളാണ് കിച്ചണിലെ കാബിനറ്റുകള്‍ക്ക് നല്‍കിയത്. ബെഡ്‌റൂമിലും ഇത്തരം ഫെറോസിമന്റ് കാബിനറ്റുകള്‍ തടിപ്പണിയുടെ റോള്‍ ഏറ്റെടുത്തെന്നു പറയാം. പഴയ കാല വീടുകളിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത നിര്‍മാണമാതൃകകളുടെ പുനരാവിഷ്‌ക്കാരം വീട്ടില്‍ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണം മുന്‍വശത്തെ കൂത്തമ്പലം തന്നെ. ഇന്റീരിയര്‍ പല രൂപത്തിലും മോടി പിടിപ്പിക്കാന്‍ ശ്രമിച്ചു. അലുമിനിയം ഫ്രെയിമില്‍ തേക്ക് വുഡ് നല്‍കിയത് തടിപ്പണിയെ ശ്രദ്ധേയമാക്കി. മുന്‍വശത്തെ കോണ്‍ക്രീറ്റ് ഫില്ലറുകള്‍ക്കെല്ലാം കരിങ്കല്‍ സ്ട്രക്ചറുകള്‍ തന്നെയാണ് നല്‍കിയത്. ഇവിടുത്തെ കിണറിന്റെ സ്ട്രക്ചറും പ്രത്യേകശ്രദ്ധ ആകര്‍ഷിക്കുന്നു. സിമന്റില്‍, ഒരു മരം മുറിച്ചുവച്ചതുപോലെയാണിതിന്റെ ആകൃതി. ഒന്‍പതു മാസമെടുത്തു വീടിന്റെ പണി മുഴുവനും പൂര്‍ത്തിയാവാന്‍.
ഭൂമിയെ തൊടുന്ന മേല്‍ക്കൂര
സണ്‍ഷേഡ് ഒട്ടും ഇല്ലാത്ത വീടാണിത്. വീടു നിര്‍മിക്കാനുപയോഗിച്ച പല മെറ്റീരിയലു കളുടേയും തന്ത്രപരമായ ഉപയോഗം വീടിന്റെ ചെലവും കുറച്ചു, ഭംഗിയും കൂട്ടി. വീടിനകത്ത് എല്ലായ്‌പ്പോഴും കാറ്റും തണുപ്പും ലഭിക്കാന്‍ വേണ്ടി ഡബിള്‍ ഹൈറ്റിലായാണ് എക്‌സ്റ്റീരിയര്‍ ഭിത്തികള്‍ ചെയ്തിരിക്കുന്നത്. ഓടു കൂടി ഇതിനൊപ്പം വന്നതോടെ വീടിനകത്ത് പരമാവധി ചൂട് കുറയ്ക്കാന്‍ കഴിഞ്ഞു. രണ്ട് വശത്തും നിലം വരെ മേല്‍ക്കൂര സ്പര്‍ശിക്കുന്നതും കാണാം. വ്യത്യസ്തമായ ഈ സ്ട്രക്ചര്‍ തന്നെയാണ് ഈ വീടിന്റെ പ്രധാന ഹൈലൈറ്റും. വീടിന്റെ പുറത്തെ ഫിനിഷിനു സ്‌ലേറ്റ് സ്‌റ്റോണ്‍ നല്‍കിയിരിക്കുന്നത് വീടിന്റെ ഭംഗി കൂട്ടുന്നു. സ്‌ലേറ്റ് സ്‌റ്റോണ്‍ പതിച്ചതിനാല്‍ മെയിന്റനന്‍സ് വളരെ കുറയുമെന്ന മെച്ചവുമുണ്ട്. അകത്തെ ചൂടു കുറയ്ക്കാനും ഇതു പ്രധാന പങ്കു വഹിക്കുന്നു.
വരാന്ത മുഴുവനായും ആന്റിക് കണ്‍സെപ്ടില്‍ ടെറാകോട്ടയിലാണ് ചെയ്തത്. മുകളിലും താഴെയുമായി മൊത്തം മൂന്ന് കിടപ്പുമുറികളും വരുന്നു. താഴെ ഒരു ബെഡ്‌റൂം. മുകളില്‍ രണ്ട്. ലിവിങ് റൂം പ്രത്യേകമായി നല്‍കി. ഉപയോഗിച്ച് ബാക്കി വന്ന ബ്ലാക്ക് നിറത്തിലുള്ള ഗ്രാനൈറ്റ് കട്ട് പീസുകളും ഐവറി കളറിലുള്ള സെറാമിക് ടൈലുകളുമാണ് ഇവിടെ ഫ്ലോറിങ്ങിനുപയോഗിച്ചിരിക്കുന്നത്. പഴയ മരത്തടികള്‍ പെയിന്റ് ചെയ്ത് ഉപയോഗിച്ചപ്പോള്‍ ലഭിക്കുന്ന രാജകീയ പ്രതീതിയും ഇവിടെ കാണാം. ജനലിനും മറ്റും ഉപയോഗിച്ച അക്രിലിക് ഡിസൈനുകളും ആകര്‍ഷണത്തിനു മാറ്റു കൂട്ടുന്നു.
12 ഃ16 സൈസാണ് ബെഡ്‌റൂമുകള്‍ക്കുള്ളത്. താഴത്തെ ബെഡ്‌റൂം അറ്റാച്ച്ഡ് ആണ്. മുകളിലെ രണ്ടിനും കൂടി ഒരു കോമണ്‍ ടോയ്‌ലറ്റും വരുന്നു. സ്‌റ്റെയര്‍ കേസിന്റെ ഡിസൈനാണ് മറ്റൊരു ആകര്‍ഷണീയത. സ്റ്റയര്‍ കേസിന്റെ ഹാന്റ് റെയിലിനു ഫ്ലാവര്‍ ബേസ് ഡിസൈന്‍ നല്‍കിയിരിക്കുന്നു. ഈ ഓരോ 'പൂക്കൂട'കള്‍ക്കും അതിനൊത്ത നിറങ്ങളും നല്‍കിയിട്ടുണ്ട്. കിച്ചണ്‍ കാബിനറ്റുകള്‍ മുഴുവനായും ഫെറോസിമന്റ് കൊണ്ട് ചെയ്തു.

പക്ഷിച്ചിറകു പോലൊരു വീട്
ഒരു ജ്യോമെട്രിക് രൂപത്തെ വിപുലീകരിച്ചെടുത്തതാണ് വീടിന്റെ സ്ട്രക്ചര്‍. സ്‌ക്വയര്‍ ഷേപ്പില്‍ നിന്നും ഒരു ത്രികോണം കട്ട് ചെയ്തതു പോലെ. കാവ്യഭാഷയില്‍ ഒരു പക്ഷിയുടെ ചിറകും ശരീരവും കൊക്കും ചേര്‍ന്നൊരു സ്ട്രക്ചറെന്നു പറയാം. സൂക്ഷിച്ചു നോക്കിയാല്‍ പക്ഷിക്കൊക്ക് പോലെയായി.
മുകളിലെ സിറ്റൗട്ട് നീണ്ടു വരുന്നതുകാണാം. നാലു ബെഡ്‌റൂമാണ് ഇവിടെയുള്ളത്. രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലും. എല്ലാം അറ്റാച്ച്ഡ് ആണ്. ഫാമിലി ലിവിങ്, ലിവിങ് റൂം, ഓപ്പണ്‍ കിച്ചണ്‍, പാഷ്യോ, ഇന്‍ ബില്‍റ്റ് കാര്‍ പോര്‍ച്ച് എന്നിവയാണ് വീട്ടിലെ ആകെയുള്ള കെമിസ്ട്രി.
പോര്‍ച്ചിനു മുകളിലെ ബാല്‍ക്കണി ഡബിള്‍ ഹൈറ്റിലാണ് വരുന്നത്. സാധാരണ ബാല്‍ക്കണികളില്‍ നിന്നും വ്യത്യസ്തമായി ഈ സെന്‍ട്രല്‍ ബാല്‍ക്കണി വീടിനോട് തന്നെ ചേര്‍ന്നു നില്‍ക്കുകയും കാര്‍ പോര്‍ച്ചിലേക്കു കണ്ണുതുറക്കുകയും ചെയ്യുന്നു. മുകളിലെ ബെഡ്‌റൂമില്‍ നിന്ന് പുറത്തേക്കും ഒരു ബോക്‌സ് പോലെ തള്ളിനില്‍ക്കുന്ന ബാല്‍ക്കണി നല്‍കിയിട്ടുണ്ട്.
ബെഡ്‌റൂമുകള്‍ക്ക് അതിന്റേതായ സ്വകാര്യത നല്‍കി. ഫോര്‍മല്‍ ലിവിങ്ങില്‍നിന്നു നോക്കിയാല്‍ ഒരു ബെഡ്‌റൂമിലേക്കും കണ്ണെത്തില്ല. അതായത് ഒരു ബെഡ്‌റൂമിന്റെ ഔട്ട് സൈഡ് വ്യൂ ആയിരിക്കും മറ്റേ ബെഡ്‌റൂമില്‍ നിന്നും കാണാന്‍ കഴിയുക. വേറെ വേറെ ഔട്ട് ഡോര്‍ സ്‌പേസ് താഴത്തെ നിലയിലെ രണ്ടു ബെഡ്‌റൂമുകള്‍ക്കും കൊടുത്തിട്ടുണ്ട്. റസ്റ്റിക് ടൈലുകള്‍ ഉപയോഗിച്ചുള്ള ഫ്ലോറിങ്. സെന്‍ട്രല്‍ സ്റ്റെയര്‍ കേസ് പണിയാന്‍ തേക്കും സ്റ്റീലും ചേര്‍ന്ന കോംബിനേഷന്‍ പരീക്ഷിച്ചു. പടികള്‍ക്കു തേക്കും റെയിലിങ്ങിനു സ്റ്റീലും ഉപയോഗിച്ചു. ഈ സ്റ്റെയര്‍കേസാണ് വീടിന്റെ ഹൈലൈറ്റ്.
മൊത്തം ഓപ്പണ്‍ ഡിസൈന്‍ ആണ് വീടിന്. ഒരേ സമയം ഔട്ട് സൈഡ് ഡൈനിങ്ങിന്റേയും കോര്‍ട്ട് യാര്‍ഡിന്റേയും ചുമതല നിര്‍വഹിക്കുന്ന ഡിസൈനും ഇവിടെ കാണാം. ഡൈനിങ്ങില്‍ നിന്ന് നേരെ ഇവിടേക്കു പ്രവേശിക്കാം. ഒരു കോര്‍ട് യാര്‍ഡ് പോലെയാണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. 11 മാസമെടുത്തു വീടു പണി പൂര്‍ത്തിയാവാന്‍.
ഫ്ലാറ്റ് റൂഫിന് ചൂട് കൂടുമെന്നതിനാല്‍ സ്‌ലോപിങ് റൂഫ് ആക്കി. ഓപ്പണ്‍ ഡിസൈനായതിനാല്‍ ചുവരുകള്‍ പരമാവധി കുറവും. ഇത് ചെലവും കുറച്ചു. ചൂടു കുറയ്ക്കാനായി ഡബിള്‍ ഹൈറ്റും നല്‍കി. കണ്ടാല്‍ ആഢംബരമെന്ന് തോന്നുമെങ്കിലും, വില താരതമ്യേന കുറഞ്ഞ എന്നാല്‍ ഗുണമേന്‍മയുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചതും ചെലവു കുറയ്ക്കാന്‍ സഹായിച്ചു.
നാല് സെന്റില്‍ മൂന്നുനില
വീടും വീടിനോടു ചേര്‍ന്നു വരുന്ന രാജഗിരി സ്‌കൂളും തമ്മില്‍ ഒരു മതില്‍ വ്യത്യാസം മാത്രം. സ്ഥലപരിമിതി നല്ലവണ്ണമുണ്ടായിരുന്നു. അവശേഷിച്ചത് വെറും നാലു സെന്റും. നിരാശയൊക്കെ തോന്നിയെങ്കിലും സ്ഥലപരിമിതിയെ അതിജീവിച്ച് ഒരു വീടൊരുക്കാനായിരുന്നു വീട്ടുകാരന്റേയും ആര്‍കിടെക്ടിന്റേയും തീരുമാനം.
വാസ്തുനിയമങ്ങള്‍ പാലിക്കുന്നതിനേക്കാളും വീടിന്റെ സൗകര്യത്തിനാണ് മുന്‍ഗണന കൊടുത്തത്. കണ്‍ടെംപററി സ്‌റ്റൈലാണ് വീടിന്. സൗകര്യത്തിനു വേണ്ടി മൂന്ന് ലെവലുകളിലായാണ് വീട് സ്ഥിതി ചെയ്യുന്നത്. നാലു കിടപ്പുമുറികളുള്ളത് ഏറ്റവും മുകളിലെ നിലയില്‍ രണ്ടും മറ്റു നിലകളില്‍ ഓരോന്നും വരുന്നു. ഇവയൊക്കെയും നല്ലവണ്ണം കാറ്റും വെളിച്ചവും കിട്ടുന്ന വിധത്തില്‍ അറേഞ്ച് ചെയ്യാന്‍ ശ്രദ്ധിച്ചു.
ചെലവു ചുരുക്കാന്‍ വേണ്ടി മാത്രമായി ഒന്നും ചെയ്തില്ലെങ്കിലും പല കാര്യങ്ങളും ചെയ്തു പൂര്‍ത്തിയായപ്പോള്‍ വിചാരിച്ചത്രയും ചെലവു വേണ്ടി വന്നില്ലെന്നതാണ് അനുഭവം. ഉദാഹരണത്തിന് ലൈറ്റിങ്ങിന്റെ കാര്യം തന്നെ. ഇതായിരിക്കും ഒരു പക്ഷേ, ഇവിടത്തെ ഹൈലൈറ്റ്. കൃത്രിമ ലൈറ്റുകള്‍ക്കു പുറമേ, സ്വാഭാവിക വെളിച്ചം നല്ലവണ്ണം കടന്നുവരുന്ന വിധമാണ് അറേഞ്ച്‌മെന്റ്. ഇതിനു വേണ്ടി സ്‌കൈലൈറ്റ് നല്‍കാനും പര്‍ഗോള നല്‍കാനും ശ്രദ്ധിച്ചു. വെളിച്ചത്തിനു പുറമേ, ഇവ ചൂടും കുറയ്ക്കുന്നതായി കാണാം. ഇതിനൊപ്പം മനോഹരമായ രീതിയില്‍ ഒരുക്കിയ ഒരു കോര്‍ട്ട്‌യാര്‍ഡും ഉണ്ട്. ഓപ്പണ്‍ ആയി ചെയ്ത കിച്ചണും വര്‍ക്ക് ഏരിയയും തൊട്ടടുത്തായി വരുന്ന കിച്ചണ്‍ കം ഡൈനിങ്ങുമാണ് വീട്ടുകാരന് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. വീട്ടുകാര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്ഥലവും ഇതു തന്നെ. വിട്രിഫൈഡ് ടൈലുകള്‍ കൊണ്ടുള്ളതാണ് ഫ്ലോറിങ്. വെറും നാല് സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത് എന്നതാണ് ഏറെ ആകര്‍ഷകം. വീടു കണ്ട പലരും ആര്‍കിടെക്ടിന്റെ ഫോണ്‍ നമ്പര്‍ ചോദിക്കുന്നത് പതിവാക്കിയിരുന്നു താമസം തുടങ്ങിയ ആദ്യ നാളുകളില്‍.

"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
ഏറ്റവും ചെലവ് കുറച്ചു ഒരു രണ്ടു മുറി വീട് പനിയുന്നതിനെ പറ്റി പറഞ്ഞു തരുമോ?e-mail pheonix0506@gmail.com
മറുപടിഇല്ലാതാക്കൂപത്തുലക്ഷത്തിന് രണ്ടുമുറിയുള്ള ഒരു വീട് തീര്‍ക്കാന്‍ സാധിക്കുമോ. മറുപടി പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂ