ന്യൂദല്‍ഹി: പാചകവാതക സിലിണ്ടര്‍ വിതരണം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം വെബ്സൈറ്റ് നിലവില്‍ വന്നു.സിലിണ്ടര്‍ വിതരണത്തിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കുന്നതിനും കാര്യങ്ങള്‍ സുതാര്യമാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച പെട്രോളിയം വകുപ്പ് മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു.
അതേസമയം, പാചകവാതക സബ്സിഡി നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ വിതരണം സംബന്ധിച്ച എല്ലാ വിവരങ്ങളും പുതിയ വെബ്സൈറ്റില്‍ ലഭിക്കും. സിലിണ്ടറിന് ബുക്ക് ചെയ്ത തിയതി, സിണ്ടര്‍ ലഭിച്ച തിയതി എന്നിവക്ക് പുറമെ, വര്‍ഷത്തില്‍ എത്ര സിലിണ്ടര്‍ തങ്ങളുടെ പേരില്‍ ഏജന്‍സി നല്‍കിയിട്ടുണ്ടെന്നും അറിയാം.
ഇതുവഴഇ തങ്ങള്‍ക്ക് ലഭിക്കേണ്ട സിലിണ്ടറുകള്‍ ഏജന്‍സികള്‍ നടത്തുന്ന മറിച്ചുവില്‍പന നടത്തുന്നത് തടയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. സിലിണ്ടറുകള്‍ ഏജന്‍സികള്‍ പുറത്തുനല്‍കുന്നത് തടയുന്നതിലൂടെ സബ്സിഡി ഇനത്തിലുള്ള ചെലവ് പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സിലിണ്ടറിന്റെ എണ്ണത്തിനൊപ്പം അത്രയും സിലിണ്ടറുകള്‍ നല്‍കാന്‍ സബ്സിഡി ഇനത്തില്‍ സര്‍ക്കാറിന് ചെലവായ തുകയും രേഖപ്പെടുത്തിയിട്ടുണ്ട്. സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്തണമെന്ന നിര്‍ദേശം നേരത്തേ, എണ്ണക്കമ്പനികളും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നതാണ്. അത് നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമാണ് പുതിയ വെബ്സൈറ്റ് എന്ന സൂചനയുമുണ്ട്. www.petroleum.nic.in, www.indane.co.in, ww.ebharatgas.com www.hindustanpetroleum.com എന്നീ വെബ്സൈറ്റുകള്‍ വഴിയാണ് പുതിയ സേവനം ലഭിക്കുക.
തങ്ങളുടെ വാങ്ങിയതിനേക്കാള്‍ കൂടുതല്‍ സിലിണ്ടറുകള്‍ തങ്ങളുടെ പേരില്‍ ഏജന്‍സികള്‍ നല്‍കിയതായി കണ്ടാല്‍ ഉപഭോക്താക്കള്‍ക്ക് വെബ്സൈറ്റ് വഴി തന്നെ പരാതി നല്‍കുകയുമാകാം.ഗ്യാസ് കണക്ഷന്‍ റദ്ദാക്കാനുള്ള അപേക്ഷ ഉള്‍പ്പെടെയുള്ള മറ്റ് അപേക്ഷകളും വെബ്സൈറ്റ് വഴി നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

വെബ്സൈറ്റില്‍ ആദ്യം കുടുങ്ങിയത് മന്ത്രി!
ന്യൂദല്‍ഹി: പാചകവാതക വിതരണത്തിലെ കള്ളക്കളി പിടികൂടാന്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ ആദ്യം കുടുങ്ങിയത് പെട്രോളിയം മന്ത്രി.
വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി ജയ്പാല്‍ റെഡ്ഡി വെബ്സൈറ്റിന്റെ പ്രവര്‍ത്തനം വിവരിക്കാന്‍ തന്റെ പേരിലെ ഗ്യാസ് കണക്ഷന്റെ വിവരങ്ങള്‍ വെബ്സൈറ്റില്‍ തിരഞ്ഞു.
സ്ക്രീനില്‍ വിവരങ്ങള്‍ തെളിഞ്ഞപ്പോള്‍ മന്ത്രി വെട്ടിലായി. കാരണം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മന്ത്രിയുടെ വീട്ടിലേക്ക് അനുവദിച്ചത് 26 സിലിണ്ടറുകളാണ്.
ഒരു ഉപഭോക്താവിന് പരമാവധി 17 സിലിണ്ടറുകള്‍ മാത്രമേ ഏജന്‍സികള്‍ അനുവദിക്കാറുള്ളൂ. മന്ത്രിക്ക് കൂടുതല്‍ സിലിണ്ടറുകള്‍ നല്‍കിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ചോദ്യമുയരുകയും ചെയ്തു.
വെട്ടിലായ മന്ത്രി, ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു. ഒരാള്‍ക്ക് 17 സിലിണ്ടര്‍ എന്ന പരിധിയില്ലെന്ന് പറഞ്ഞ് മന്ത്രിക്കൊപ്പമുണ്ടായിരുന്ന ഐ.ഒ.സി ചെയര്‍മാന്‍ ആര്‍.എസ് ബട്ടോല രക്ഷക്കെത്തുകയും ചെയ്തു.

"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ