ഇന്ന് ഒരുപാട്പേർ സോളാറിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ പലർക്കും Solar എന്താണെന്നും എങ്ങിനെയാണ് അതിന്റെ പ്രവർത്തനം എന്നും മനസ്സിലായിട്ടില്ല. അല്ലെങ്കിൽ പണ്ടെങ്ങോ കേട്ടറിഞ്ഞ ചില ചെറിയ അറിവ് മാത്രമാണ് സോളാർ എന്നത്. സോളാർ business ചെയ്യുന്ന പലരും നിങ്ങളെ പല രീതിയിലും തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും ശ്രമിക്കും. അതിലൂടെ ഒരു ബിസിനസ് മാത്രമാണ് അവർ ലക്ഷ്യമിടുന്നത്. വൈദ്യുതി ബില്ല് കുറവുള്ളവർ സോളാർ ചെയ്യുന്നത് നന്നായി ആലോചിച്ചുവേണം. കാരണം, നിങ്ങൾ സോളാറിനായ് മുടക്കുന്ന പണം, നിങ്ങളുടെ ഇപ്പോഴത്തെ വൈദ്യുതി ബില്ല് അടിസ്ഥാനമാക്കി എത്ര വർഷം കൊണ്ട് തിരിച്ചുകിട്ടും എന്ന് കണക്കാക്കി വേണം സോളാറിലേക്ക് പണം മുടക്കാൻ. നിങ്ങൾ മുടക്കുന്ന പണത്തിനുള്ള പ്രയോജനം നിങ്ങൾക്ക് ലഭിക്കണം. ഭാവിയിൽ ഇതിലേക്ക് വീണ്ടും പണം മുടക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഏറ്റവും നല്ല ക്വാളിറ്റി ഉള്ള ഉല്പന്നങ്ങൾ മാത്രം ഉപയോഗിച്ചുള്ള വർക്ക് ചെയ്യിപ്പിക്കുക. സോളാർ സിസ്റ്റം നമുക്ക് പ്രധാനമായും മൂന്ന് തരത്തിൽ ഉപയോഗിക്കാൻ സാധിക്കും.
1. NORMAL SOLAR INVERTER
നമ്മുടെ വീടുകളിൽ സാധാരണ വെക്കാറുള്ള ഇൻവെർട്ടർ പോലെ തന്നെ ഉപയോഗിക്കുന്ന, ഒന്നോ രണ്ടോ ബാറ്ററി വെച്ചുള്ള സിസ്റ്റം ആണ് ഇത്. Normal inverter ൽ ബാറ്ററി ചാർജ് ചെയ്യാൻ വൈദ്യുതി ഉപയോഗിക്കുന്നു. എന്നാൽ അതിന് പകരം, സോളാറിൽ നിന്ന് ബാറ്ററി ചാർജ് ചെയ്യാനും ബാറ്ററി ചാർജ് full ആയാൽ സോളാറിൽ നിന്ന് നേരിട്ട് ചെറിയ ഉപയോഗങ്ങൾ മാത്രം നടത്താനും പറ്റിയ സിസ്റ്റം ആണ് ഇത്. ഈ സിസ്റ്റം ചെയ്തതുകൊണ്ട് കറണ്ട് ചാർജ് കുറയ്ക്കാൻ കഴിയുമെന്നാണ് പലരും കരുതുന്നത്. നമ്മുടെ പകൽ സമയത്തുള്ള ചെറിയ ഉപയോഗം മാത്രമാണ് ഇത്തരം സിസ്റ്റത്തിൽ ഉപയോഗിക്കാൻ കഴിയുന്നത്. ഒരുപാട് വൈദ്യുതി ഉപയോഗിക്കുന്ന ഫ്രിഡ്ജ്, മോട്ടോർ, വാഷിംഗ് മെഷീൻ, ac മുതലായവ എല്ലാം വർക്ക് ചെയ്യുന്നത് normal കറണ്ടിലുമാണ്. വൈകിട്ട് 5 മണിക്കും രാവിലെ 8 മണിക്കും ഇടയിൽ എല്ലാ സാധനങ്ങളും വർക്ക് ചെയ്യുന്നത് normal കറണ്ടിലാണ്. അതുകൊണ്ടുതന്നെ നമുക്ക് വളരെ ചെറിയ രീതിയിലുള്ള കുറവ് മാത്രമേ വൈദ്യുതി ബില്ലിൽ ഉണ്ടാകൂ.
2. OFF-GRID SOLAR INVERTER
വലിയ രീതിയിലുള്ള battery backup ചെയ്തുകൊണ്ട് സ്ഥാപിക്കുന്ന സിസ്റ്റം ആണ് ഇത്. വലിയ ശേഷിയിലുള്ള സൗരോർജ്ജ നിലയം സ്ഥാപിച്ചുകൊണ്ടാണ് ഇത്തരം സിസ്റ്റം പ്രവർത്തിക്കുന്നത്. ബാറ്ററികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രാത്രിയിലെ ഉപയോഗത്തിനുള്ള സമയം കൂടിക്കൊണ്ടിരിക്കും. എന്നാൽ വലിയ പരിപാലന ചെലവ് വരുത്തിവെക്കുന്ന ഒന്നാണ് ഇത്തരം ഇൻവെർട്ടറുകൾ. വാറന്റി കാലയളവ് കഴിഞ്ഞ് കംപ്ലയിന്റ് ആകുന്ന ബാറ്ററികൾ മാറ്റി പുതിയ ബാറ്ററികൾ സ്ഥാപിക്കേണ്ടത് ഇത്തരം സിസ്റ്റത്തിന്റെ ഒരു ന്യൂനതയാണ്. നല്ലൊരു തുക തന്നെ ഇതിനായി ചെലവാക്കേണ്ടിവരും. എല്ലാ ദിവസവും ബാറ്ററിയിൽ charging & discharging നടക്കുന്നതുകൊണ്ട് ബാറ്ററികളുടെ കാലാവധി വാറന്റി കാലയളവിനപ്പുറം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. ഇതിന്റെ ഇത്തരം പ്രശ്നങ്ങൾ ഒന്നുംതന്നെ ഇത് ചെയ്തുതരുന്നവർ ഉപഭോക്താക്കളോട് പറയില്ല. പറഞ്ഞാൽ ആ ബിസിനസ് കിട്ടില്ല. അതാണ് കാര്യം. ഉദാഹരണത്തിന് രണ്ട് കിലോവാട്ട് ഉള്ള Off-Grid ഇൻവെർട്ടറിൽ മാക്സിമം ഒന്നര കിലോവാട്ടിൽ താഴെ മാത്രമേ പാനലുകൾ connect ചെയ്യൂ. മഴക്കാലത്ത് ബാറ്ററികൾ കൃത്യമായി ചാർജ് ആകില്ല എന്നതും ഇതിന്റെ പോരായ്മയാണ്. ഇതിനെ മറികടക്കാൻ, solar പ്ലാന്റ് ന്റെ ശേഷിയുടെ ഇരട്ടി production ലഭിക്കാൻ വേണ്ടി കൂടുതൽ പാനലുകൾ ഫിറ്റ് ചെയ്യണം. അത് ചെലവ് ഭയങ്കരമായി കൂട്ടും. ഭാവിയിൽ വീണ്ടും ചെലവുകൾ വന്നുകൊണ്ടേയിരിക്കും. വൈദ്യുതി ബില്ല് പൂർണ്ണമായും ഇല്ലാതാകും എന്ന് കരുതുകയും വേണ്ട. ചെറിയ രീതിയിൽ ബില്ല് വരും. ബില്ലിൽ ലാഭിക്കുന്ന പണം ബാറ്ററി മാറാനും maintenance നും ചെലവാകുകയും ചെയ്യും. ആകെയുള്ള ലാഭം, കറണ്ട് പോയാൽ ഇതിൽനിന്ന് ഉപയോഗിക്കാം എന്നതുമാത്രമാണ്. മുടക്കിയ പണം തിരികെ ലഭിക്കില്ല.
3. ON-GRID SOLAR INVERTER
വൈദ്യുതി ബില്ല് ഇല്ലാതാക്കാനാണ് ലക്ഷ്യമെങ്കിൽ On-Grid ഇൻവെർട്ടർ install ആണ് ചെയ്യേണ്ടത്. സോളാറിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി, KSEB യുടെ വിതരണ ശൃംഖലയിലേക്ക് നേരിട്ട് നൽകുന്ന സിസ്റ്റം ആണ് On-grid inverter. ബാറ്ററികൾ ഇല്ലാത്തതിനാൽ ഭാവിയിൽ ചെലവുകളൊന്നുമില്ലാത്തതും വൈദ്യുതി ബില്ല് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുന്നതുമായ സിസ്റ്റം ആണ് ഇത്. ഇതിന് മുടക്കിയ പണം കുറച്ച് വർഷങ്ങൾ കൊണ്ടുതന്നെ തിരികെ ലഭിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുക കണക്കാക്കുന്നത് യൂണിറ്റുകളെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ യൂണിറ്റുകൾ സോളാറിൽ നിന്ന് ഉൽപ്പാദിപ്പിച്ച് KSEB ക്ക് തിരികെ കൊടുക്കുകയാണ് On-Grid inverter ചെയ്യുന്നത്. അതായത് ഈ സിസ്റ്റത്തിൽ നിന്ന് വൈദ്യുതി നമുക്ക് നേരിട്ട് ഉപയോഗിക്കാൻ മാത്രം കഴിയില്ല. കറണ്ട് പോകുമ്പോഴുള്ള പ്രശ്നങ്ങൾ Normal inverter അല്ലെങ്കിൽ ചെറിയ Solar inverter വഴി പരിഹരിക്കാം. വൈദ്യുതി ബില്ലിലെ ഒരു ദിവസത്തെ ശരാശരി unit ഉപയോഗം കണക്കാക്കിയാണ് On-Grid solar നിലയത്തിന്റെ ശേഷി(Kilowatt) കണക്കാക്കുന്നത്. 2Kw മുതൽ On-Grid system ലഭ്യമാണ്.
CALCULATE THE CAPACITY OF ON-GRID PLANT
ഇപ്പോഴുള്ള കറണ്ട് ബില്ലിലെ മൊത്തം ഉപയോഗത്തെ കണക്കാക്കിയാണ് ഓൺഗ്രിഡ് പ്ലാന്റിന്റെ കപ്പാസിറ്റി നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, രണ്ട് മാസം കൂടുമ്പോൾ വരുന്ന കറണ്ട് ബില്ലിൽ 600 യൂണിറ്റ് ഉപഭോഗം ആണെങ്കിൽ 600÷60=10 എന്ന് കിട്ടും. അതായത്, ഒരു ദിവസത്തെ ശരാശരി ഉപയോഗം 10 യൂണിറ്റ് ആണ്. അപ്പോൾ നമ്മൾ ഒരു ദിവസം പത്തോ അതിൽ കൂടുതലോ യൂണിറ്റ് പ്രൊഡക്ഷൻ കിട്ടുന്ന പ്ലാന്റ് ചെയ്യണം. വേനൽ കാലത്ത് രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത് ഒരു കിലോവാട്ട് സൗരോർജ്ജ പ്ലാന്റിൽ നിന്ന് 4 മുതൽ 5 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും. (കേരളത്തിൽ വേനലിനെ അപേക്ഷിച്ച് മഴക്കാലം കുറവായതിനാൽ മഴക്കാലത്ത് ഉണ്ടാകുന്ന low production വേനലിൽ അഡ്ജസ്റ്റ് ആകും. അതുകൊണ്ട് average 4 units production per day എന്ന് കണക്കാക്കാം) ദിവസം 10 unit വേണമെങ്കിൽ 3 കിലോവാട്ട് കപ്പാസിറ്റി ഉള്ള പ്ലാന്റ് install ചെയ്യണം. 3kw × 4unit = 12unit/day.
ഈ വൈദ്യുതി നമ്മൾ KSEB ക്ക് കൊടുക്കുന്നു. അവർ നമുക്ക് പണം തന്ന് അത് വാങ്ങുന്നു. ഇതിൽ നിന്ന് നമ്മൾ ഉപയോഗിക്കുന്ന KSEB യുടെ 10 unit കുറയുകയും നമ്മുടെ വൈദ്യുതി ബില്ല് പൂജ്യം ആകുകയും ചെയ്യും. ബാക്കി വരുന്ന യൂണിറ്റ് കറണ്ട് അടുത്ത ബില്ലിൽ കുറയും. അങ്ങനെ സെപ്റ്റംബർ മാസത്തിൽ സോളാറിൽ നിന്ന് കൊടുത്ത extra യൂണിറ്റിനെ അടിസ്ഥാനപ്പെടുത്തി ബാക്കിയുള്ള തുക ചെക്ക് ആയി KSEB ഇൽ നിന്ന് കൈപ്പറ്റാം. Single phase കണക്ഷൻ ആണെങ്കിൽ ഒരു വർഷം മിനിമം 100 യൂണിറ്റും Three phase ആണെങ്കിൽ 500 യൂണിറ്റും വൈദ്യുതി നമ്മൾ KSEB ക്ക് കൊടുത്താൽ മാത്രമേ ആ വർഷം ചെക്ക് ലഭിക്കൂ. 99/499 യൂണിറ്റ് ആയാൽ അത് അടുത്ത വർഷത്തേക്ക് കണക്കാക്കി ഒന്നിച്ച് ലഭിക്കും. ബില്ല് വരുമ്പോൾ KSEB യുടെ മിനിമം ചാർജ് മാത്രം അടച്ചാൽ മതി. അല്പം പണം അഡ്വാൻസ് ആയി അടച്ചാൽ അത് തീരുന്നതുവരെ ബില്ല് അടയ്‌ക്കേണ്ട ആവശ്യം ഇല്ല. 2Kilowatt മുതൽ On-Grid സിസ്റ്റം ലഭ്യമാണ്. Single phase കണക്ഷന് 2Kw മുതൽ 5Kw വരെയും Three phase കണക്ഷന് 6Kw മുതൽ മുകളിലേക്കുമാണ് Grid Inverter ഉള്ളത്. എന്നാൽ Single phase inverter, ഏതെങ്കിലും ഒരു phase ൽ connect ചെയ്തുകൊണ്ട് Three phase കണക്ഷനിൽ കൊടുക്കാവുന്നതാണ്.
TYPES OF SOLAR MODULES(PANELS)
1. MONO PERC
2. POLY PERC
3. MONO CRYSTALLINE
4. POLY CRYSTALLINE
*MONO PERC
ഉന്നത ഗുണനിലവാരമുള്ള പാനലുകളാണ് Mono perc. ഇതിന്റെ ഉല്പാദന ശേഷി മറ്റ് പാനലുകളെ കടത്തിവെട്ടും. മങ്ങിയ വെളിച്ചത്തിലും മഴക്കാലത്തും Mono perc പാനലുകൾക്ക് പരമാവധി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട്.
*POLY PERC
Best production ഉറപ്പുതരുന്ന High quality പാനലുകളാണ് ഇവ. മഴക്കാലത്തും വെളിച്ചം കുറവുള്ളപ്പോഴും വൈദ്യുതി ഉൽപ്പാദനത്തിൽ വലിയ കുറവ് ഉണ്ടാകില്ല. വളരെക്കാലം ഈട് നിൽക്കുന്നതുമാണ് poly perc പാനലുകൾ. വില അല്പം കൂടുതലാണ്.
*MONO CRYSTALLINE
Mono perc പാനലുകളെക്കാൾ അല്പം വില കുറവാണ് mono crystalline പാനലുകൾക്ക്. Unit ഉൽപ്പാദനവും ക്വാളിറ്റിയും mono perc നേക്കാളും അല്പം കുറവാണ്.
*POLY CRYSTALLINE
വില കുറഞ്ഞ പാനലുകളാണ് Poly crystalline. നല്ല സൂര്യപ്രകാശം ഉള്ളപ്പോൾ മാത്രമേ കൃത്യമായ വൈദ്യുതി ഉൽപ്പാദനം നടക്കൂ. ഉല്പാദന ശേഷി കുറവാണ്. മഴക്കാലത്തും വെളിച്ചം കുറവുള്ളപ്പോഴും ഇതിന്റെ വൈദ്യുതി ഉൽപ്പാദനം കുറവായിരിക്കും. കൂടുതൽ പാനലുകൾ വെച്ചാൽ മാത്രമേ കൃത്യമായ വൈദ്യുതി ഉൽപ്പാദനം നടക്കൂ. Solar പാനലുകളെപ്പറ്റി വേണ്ടത്ര അറിവില്ലാത്ത ഉപഭോക്താക്കളെ ഇത്തരം വില കുറഞ്ഞ പാനലുകൾ വെച്ച് കബളിപ്പിക്കുന്നവർ ഇന്ന് ധാരാളമാണ്. സോളാർ പാനൽ എല്ലാം ഒരേ മോഡൽ ആണെന്ന് വിചാരിക്കുന്നവരെയാണ് ഇത്തരക്കാർ പറ്റിക്കുന്നത്.
WE ARE USING MONO PERC & POLY PERC PANELS ONLY
ON-GRID INSTALLATION PRICE PER KILOWATT
Single phase model: (2Kw to 5Kw)
With Indian panel : ₹ 68,500/-
With Canadian panel : ₹ 77,000/-
Three phase model: (6Kw to 500Kw)
With Indian panel : ₹ 70,000/-
With Canadian panel : ₹ 78,000/-
(Need multiplication for actual & final amount. When kilowatt increases, the final amount will be decrease)
ON-GRID WARRANTY(EXTENDED)
10 Yrs REPLACEMENT FOR FULL SYSTEM
25+15 Yrs PERFORMANCE FOR PANELS
GRID INVERTER
Polycab, Goodwe (India)
CABLES
Polycab DC cables
INCLUDED
GST, KSEB sanction & approval fees, Inverter registration, Normal structure (optional), Full installation, KSEB paperworks, KSEB approval & Grid commissioning)
CUSTOMER'S EXPENSE
1190/- (Grid application fees) (Refundable after commissioning)
SOLAR MODULES(PANELS)
Vikram, Waaree, Sova (Indian, Mono Perc)
Canadian (Thailand/China, Poly Perc)
100% cash back guarantee.
*Note: Need minimum 2 months for installation, paperwork, sanction, approval & grid commissioning.
Whatsapp for the detailed information & installation.
Whatsapp link:
[വില കുറഞ്ഞ സാധനങ്ങൾ വെച്ച് ചെയ്യിപ്പിച്ചാൽ പിന്നീട് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ആരും ഉത്തരവാദിത്തം പറയില്ല. ചെയ്തുകഴിഞ്ഞ് പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല. നഷ്ടം നിങ്ങൾ തന്നെ സഹിക്കേണ്ടിവരും. വില കുറച്ച് കാണിച്ച് ചെയ്യുന്ന വർക്കുകളിൽ Refurbished items ഉൾപ്പെടുത്തി കബളിപ്പിക്കുന്നവരുമുണ്ട്. നിങ്ങൾ മുടക്കുന്ന പണത്തിന് പ്രയോജനം വേണമെങ്കിൽ വിലയും ക്വാളിറ്റിയും കുറഞ്ഞ വർക്ക് ചെയ്യിക്കാതിരിക്കുക. Solar പോലുള്ള വലിയ ചെലവുള്ള കാര്യങ്ങൾക്ക് വിലക്കുറവ് മാനദണ്ഡമാക്കാതിരിക്കുക. വില കുറച്ച് കാണിച്ച് വർക്ക് പിടിക്കുന്ന പരിപാടി ഞങ്ങൾക്കില്ല. വില കുറയണമെങ്കിൽ ഉപയോഗിക്കുന്ന ഓരോ ഉല്പന്നത്തിന്റെയും ക്വാളിറ്റി കുറയ്‌ക്കേണ്ടി വരും.]
വിവരണം മുഴുവനും വായിച്ച് മനസ്സിലാക്കുക.
Mobile: 9497424960 | 9961225962
WE HAVE ALL INDIA INSTALLATION LICENCE
& ISO 9001-2015 CERTIFICATION.
Courtesy: codus kerala
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ