"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2020, ഏപ്രിൽ 11, ശനിയാഴ്‌ച

ബജറ്റ് ഹോം എന്നാലെന്ത്?

ഇന്നത്തെ കാലത്ത് വീട് നിർമിക്കാൻ ആഗ്രഹമുള്ളവർ ആദ്യം തന്നെ ചെയ്യുന്ന ഒരു കാര്യമാണ് യൂട്യൂബിലോ അല്ലെങ്കിൽ ഗൂഗിളിലോ പോയി വീടിൻറെ വീഡിയോകളും പ്ലാനുകളും  മറ്റും തിരയുക  എന്നുള്ളത്.  സോഷ്യൽ മീഡിയയിൽ കയറി നല്ലൊരു വീടിൻറെ പ്ലാനുകൾ തിരയുമ്പോൾ അല്ലെങ്കിൽ നല്ലൊരു വീടിന്റെ കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മൾ നിരന്തരം കാണുന്ന ഒരു വാക്കാണ് ബഡ്ജറ്റ് ഹോം എന്നതും കുറഞ്ഞ ചിലവിൽ വീട് നിർമാണം എന്നുള്ളതും 

 എന്താണ്  ബഡ്ജറ്റ് ഹോം എന്നുള്ളത്   മിക്കവാറും ആളുകൾക്കും അറിയില്ല. നമ്മുടെ വേണ്ടപ്പെട്ട ആളുകളോട് ചോദിച്ചാൽ ചിലർ പറയും ചുരുങ്ങിയ ചിലവിൽ നല്ല രീതിയിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പുതിയ സിസ്റ്റം ആണ് ബഡ്ജറ്റ് ഹോം എന്നത്,മറ്റു ചിലർ പറയും വെറുതെ അതിൻറെ പിന്നാലെ പോയി സമയം കളയണ്ട എന്ന്  എന്നാൽ യഥാർത്ഥത്തിൽ എന്താണ് ബഡ്ജറ്റ് ഹോം എന്ന് നാം മനസ്സിലാക്കണം.ഇന്ന് സാധാരണക്കാരായ ആളുകൾ പലരും വീടുകൾ പണി പൂർത്തിയാക്കുന്നതിന് മുൻപ്  തന്നെ  വീട്  താമസം തുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്.
അല്ലങ്കിൽ  പൂർത്തിയായ വീടിൻറെ കടം വീട്ടുവാൻ വേണ്ടി ഒരു ആയുഷ്ക്കാലം മുഴുവനും പണിയെടുക്കുകയും അവസാനം തൻറെ വീട് തന്നെ വിൽക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥയും കുറവല്ല .

ഇങ്ങനെയുള്ള ഒരു അവസ്ഥയിൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം എങ്ങനെ അവരുടെ കയ്യിലുള്ള പണത്തിന് ഗുണനിലവാരത്തോടെ  വീട് പൂർത്തീകരിക്കാനുള്ള ഒരു  മികച്ച അവസരമാണ് ബജറ്റ് ഹോം എന്നത്.നിർമിതിക്കുപയോഗിക്കുന്ന മെറ്റിരിയൽസുകൾക്ക്  കൂടുതൽ ശ്രദ്ധകൊടുത്തും ,ഗുണനിലവാരമുള്ളത് മാത്രം തിരഞ്ഞെടുത്തും, പുറമേയുള്ള മോഡലിനും ശ്രദ്ധ  കൊടുത്ത് എന്നാൽ അകത്തെ ഇന്റീരിയർ വർക്കുകളും   വീടിന്റെ ഉള്ളിലെ അനാവശ്യ മോഡലുകളും പരമാവധി കുറച്ചും ചിലവ് കുറഞ്ഞ രീതിയിൽ വീട് എന്ന ആഗ്രഹം നിറവേറ്റി കൊടുക്കുകയാണ്  ബജറ്റ്‌ ഹോം കമ്പനികൾ ചെയ്യുന്നത്.
സ്വന്തം സാമ്പത്തിക അവസ്ഥ പരിഗണിക്കാതെ  അയൽക്കാരുടെ വീട് നോക്കി അതനുസരിച്ച് സ്വന്തം വീട് നിർമ്മിക്കണമെന്ന ദുരാഗ്രഹമുള്ള  ആളുകൾക്കാണ് ഇന്ന് പലപ്പോഴും മുകളിൽ പറഞ്ഞ അവസ്ഥ വരാറുള്ളത്. അതേപോലെ തന്നെ നമ്മുടെ സ്ഥലത്തിൻറെ ആകൃതിയോ നമ്മുടെ ആവശ്യമോ നോക്കാതെ നെറ്റിൽ നിന്നോ അല്ലെങ്കിൽ മറ്റുള്ളവർ ചെയ്തു വച്ച പ്ലാൻ നോക്കിയോ ഒരു വീട് വെക്കാൻ ശ്രമിച്ചാലും പിന്നീട് നമുക്ക് ഖേദിക്കേണ്ടി വരും.

വീട് എന്ന  ആഗ്രഹം നമ്മുടെ എല്ലാവരുടെയും വലിയ ഒരു സ്വപ്നം ആണല്ലോ യഥാർത്ഥത്തിൽ ഒരു വീടിൻറെ പ്ലാൻ വരയ്ക്കുന്നതു മുതൽ തന്നെ കൃത്യമായ ഐഡിയയും കൃത്യമായ പ്ലാനിങ്ങും വീട് നിർമിക്കുന്ന ആൾക്ക് വേണം അത് നമ്മുടെ വീട് ഡിസൈൻ ചെയ്യുന്ന ഡിസൈനറോട് പയുകയും വേണം എന്നാൽ മാത്രമേ നമുക്ക് മനസ്സിനിണങ്ങിയതും പിന്നീട് ഖേദിക്കേണ്ടി വരാത്തതുമായ രീതിയിലുള്ള ഒരു സ്വപ്നഭവനം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ . വീടിൻറെ റൂമുകളെ കുറിച്ചും അവയുടെ ഏകദേശം  വലിപ്പവും പ്ലാൻ ചെയ്യുന്ന  സമയത്ത് തന്നെ നമുക്ക് ധാരണവേണം , നമ്മുടെ വീട്ടിലെ അംഗങ്ങളുടെ എണ്ണം  വളരെ പ്രാധാന്യത്തോടെ നാം കാണണം, ആൺകുട്ടികൾ ഉള്ള വീടാണെങ്കിൽ അവർക്ക് അവരുടെ എണ്ണത്തിനനുസരിച്ച് ഓരോ റൂമുകൾ ഉണ്ടാകുന്നത് നന്നാവും, അതേ പോലെ വയസ്സായ മാതാപിതാക്കൾ ഉള്ള വീടാണെങ്കിൽ താഴത്തെ നിലയിലെ റൂം ആയിരിക്കും അവർക്ക് നന്നാവുക പരമാവധി അതിൽ അറ്റാച്ച്ഡ് ബാത്റൂം വെക്കുന്നതും നന്നാവും. അടുത്തുതന്നെ മറ്റൊരു ചെറിയ റൂം അവരെ ശുശ്രൂഷിക്കാൻ നിൽക്കുന്നവർക്കും കാണണം .𝓑𝓲𝓼𝓶𝓪𝔁 𝓓𝓮𝓿𝓮𝓵𝓸𝓹𝓮𝓻𝓼 𝓛𝓛𝓟.
 ഇനി ബജറ്റ് ഹോം എന്താണെന്ന്  നോക്കാം.
 മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം നോക്കി കൃത്യമായ പ്ലാനിംഗിൽ പരമാവധി ചുരുങ്ങിയ ചിലവിൽ വീടുകൾ വച്ചു കൊടുക്കുന്ന ഒരു സിസ്റ്റമാണ് ബജറ്റ് ഹോം . Bismax Developers LLP
  ചെയ്തുകൊടുക്കുന്ന വീടുകളെ കുറിച്ചു അറിയാനും വീട് നിർമാണവുമായി ബന്ധപ്പെട്ടും.ലോൺ എടുക്കുന്നതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ അറിയാനും കമ്പനിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാവുന്നതാണ്

Face book പേജ് സന്ദർശിച്ചു like അടിക്കാനും മറക്കരുത്
𝓑𝓲𝓼𝓶𝓪𝔁 𝓓𝓮𝓿𝓮𝓵𝓸𝓹𝓮𝓻𝓼 𝓛𝓛𝓟.
  
കൂണുകൾ മുളച്ചു പൊന്തുന്നത് പോലെ ഇന്ന് നമ്മുടെ നാട്ടിൽ ബജറ്റ് ഹോം നിർമ്മിക്കുന്ന ആളുകൾ ഉയർന്നുവരുന്നുണ്ട്.  പിന്നീട് ഖേദിക്കാതിരിക്കാൻ  വേണ്ടി നമ്മൾ താഴെ പറയുന്ന കാര്യങ്ങൾ നമ്മൾ ഏൽപ്പിക്കുന്ന ബജറ്റ് ഹോം നിർമ്മിക്കുന്ന ടീമുകൾ ക്ക്  ഉണ്ടോ എന്ന് നാം ശ്രദ്ധിക്കേണ്ടതുണ്ട്. 
 പ്രധാനപ്പെട്ട ഒരു കാര്യം കമ്പനിക്ക് ലൈസൻസ് ഉണ്ടോ എന്ന് അന്വേഷിക്കണം.പണമിടപാടുകൾ നടത്തുന്നകാര്യമായതിനാലും , ലോൺ ശരിയാക്കാനും മറ്റും ലൈസൻസ് പ്രധാന ഘടകമായതിനാലും അതിന്റെ കാര്യത്തിൽ പ്രത്യേകശ്രദ്ധ വേണം.  അതേപോലെ തന്നെ സ്വന്തമായി എൻജിനീയർമാർ ഉള്ള കമ്പനി ആണോ എന്ന് നോക്കണം മിക്ക കമ്പനികളും മറ്റുള്ള എന്ജിനീയർമാരെ കൊണ്ട്  വീടുകൾ നിർമ്മിച്ചു കൊടുക്കുന്ന ഒരു സിസ്റ്റമാണ് ഉള്ളത് അത് നമുക്ക് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം  കമ്പനിക്ക് സ്വന്തമായി ഡിസൈനർ ഉണ്ടോ എന്നും.നമ്മുടെ ആഗ്രഹത്തിനു  അനുസരിച്ചു അവർക്ക്  വരയ്ക്കാൻ കഴിയുന്നുണ്ടോ എന്നുമാണ് കാരണം സ്വന്തം ആളുകൾ വരച്ച  ഡിസൈനുകളിൽ സ്വന്തം പണിക്കാർക്ക് പെർഫെക്റ്റ് ആയി ചെയ്യുവാൻ സാധിക്കും .പണിക്കാർക്ക് ഡിസൈനർമാരോട് ആശയവിനിമയം നടത്താനും തടസ്സമുണ്ടാകില്ല മറ്റുള്ളവരുടെ പ്ലാനിൽ മറ്റുള്ളവരുടെ ഐഡിയക്കും മറ്റും വർക്ക് ചെയ്യുമ്പോൾ അതിൻറെതായ പരിമിതികൾ ഉണ്ടായേക്കാം
 പിന്നീട്  ശ്രദ്ധിക്കേണ്ടത് ഏൽപ്പിക്കുന്ന കമ്പനികൾക്ക് നമ്മുടെ വർക്ക് സൂപ്പർ വിഷൻ ചെയ്യാൻ യോഗ്യരായ ആളുകൾ ഉണ്ടോ എന്നാണ് സൂപ്പർ വിഷൻ ഇല്ലാതെയാണ് വീട് നിർമിക്കുന്നതെങ്കിൽ ഭാവിയിൽ നിർമിതിലെ പല കുറവുകൾക്കും ഭീമമായ വിലനല്കേണ്ടി വരും. സൂപ്പർവിഷനു  വേണ്ടി പുറമേനിന്നും വേറെ ആളെ ഏൽപ്പിച്ചാൽ അത് ഭീമമായ സാമ്പത്തിക നഷ്ടത്തിനും കാരണമാകും .ഒരു നല്ല കമ്പനി ആണെങ്കിൽ അതിൻറെ തുടക്കത്തിൽ തന്നെ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വീടിന്റെ പ്ലാനും വീടിന്റെ ചിത്രവും വരച്ചു തരാൻ സാധിക്കും.
 പൊതുവേ  എല്ലാ ബജറ്റ് ഹോം നിർമ്മിക്കുന്ന കമ്പനികളും നിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചു തന്നെയാണ്  കെട്ടിടങ്ങൾ നിർമ്മിക്കുന്നത് എങ്കിലും നമ്മുടെ കമ്പനി ഉപയോഗിക്കുന്ന  വസ്തുക്കൾ ഏതൊക്കെയാണ് എന്ന് കൃത്യമായി ചോദിച്ചറിയുകയും നിലവാരമുള്ള തന്നെയാണോ എന്ന് ഉറപ്പുവരുത്തുകയും വേണം.ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവൻറെ കയ്യിലുള്ള പൈസയ്ക്ക് അവൻറെ  സ്ഥലത്തിന്റെ ആകൃതിക്കും മറ്റും ഒതുങ്ങിയ അവൻറെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ഒരു വീട് പണിയാൻ ബജറ്റ് ഹോം ടീമികളെ ഏൽപ്പിക്കുന്നത് തന്നെയാണ് നല്ലത്..

എന്തു കൊണ്ട് വില കുറവ്

ബജറ്റ് ഹോം നിർമാക്കൾക്ക് എന്തുകൊണ്ടാണ് ചുരുങ്ങിയ നിരക്കിൽ ചെയ്യാൻ കഴിയുന്നത് എന്നത് പൊതുവെ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്.നിലവാരം കുറഞ്ഞ സാധങ്ങൾ ഉപഗോയിച്ചു ആയിരിക്കും നിർമാണം ചെയ്യുന്നത് എന്ന് സ്വയം മറുപടി കണ്ടെത്തി അതിൽ ആളുകൾ ആത്മനിർവൃതി കൊള്ളുകയും. ചെയ്യുന്നു അത് വെറും തെറ്റിദ്ധാരണ മാത്രമാണ്.. കാരണം ഒരു വീടുനിർമാണത്തിന്റെ ചിലവിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ ആണ് പണിക്കൂലിയും, സാധങ്ങളുടെ പർച്ചേയ്സും.ബജറ്റ് ഹോം കമ്പനികൾക്ക് സ്ഥിരമായുള്ള പരിചയസമ്പന്നരായ ലേബർമാർ ഉള്ളതിനാൽ നാം സാധാരണ കൊടുക്കുന്ന കൂലിയേക്കാൾ കുറവ് കൂലി മാത്രമാണ് സ്ഥിരം പണിക്കാർക്ക് നൽകാറുള്ളത്.സാധനങ്ങളുടെ വിലയും അതുപോലെതന്നെയാണ്  കസ്റ്റമർ വാങ്ങുന്ന വിലയേക്കാൾ എത്രയോ കുറവ് വിലക്കാണ് ബജറ്റ് ഹോം കമ്പനികൾക്ക് സാധനം ലഭിക്കുക. സ്ഥിരമായും , കൂടിയഅളവിലും സാധനം എടുക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ കാരണം. ഒരു പക്ഷേ വീട് പണിയുന്നആൾക്ക് സ്വന്തമായി കടയുണ്ട് എങ്കിലും അദ്ദേഹത്തിനു കടയിലേക്ക് സാധനം ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ ആണ് ബജറ്റ് ഹോം കമ്പനികൾക്ക് സാധനം ലഭിക്കുന്നത്.ഒരു കടക്കാരൻ ഒരുമാസം വാങ്ങുന്ന സാധനത്തേക്കാൾ കൂടുതൽ തുകക്ക് ബജറ്റ് ഹോം കമ്പനികൾ സാധനം വാങ്ങുന്നു എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം.അതുകൊണ്ടുമാത്രമാണ് ബജറ്റ് ഹോം കമ്പനികൾക്ക് ഇത്ര കുറഞ്ഞ നിരക്കിൽ വർക് ഏറ്റെടുത്ത് ചെയ്യാൻ സാധിക്കുന്നത്എന്നാൽ വീടുനിർമാണത്തിൽ സാമ്പത്തികം ഒരു ഘടകം ആയി ചിന്തിക്കാത്ത  ആഡംബര വീടുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വലിയ സമ്പന്നർക്ക് ബജറ്റ് ഹോം കമ്പനികളെ വർക് ഏല്പിക്കുന്നതിൽ  പ്രവൃത്തി പരിചയമുള്ള തൊഴിലാളികളെ ലഭിക്കും എന്നല്ലാതെ മറ്റു ഗുണങ്ങൾ ഒന്നുമില്ല. ഇന്ന് കേരളത്തിൽ ഗുണനിലവാരത്തോടുകൂടി എല്ലാ ജില്ലകളിലും ബജറ്റ് ഹോമുകൾ നിർമ്മിച്ചു കൊടുക്കുന്നതിൽ അറിയപ്പെടുന്ന ഒരു കമ്പനിയാണ് ബിസ്മാക്‌സ് ഡെവലപ്പേഴ്‌സ് എൽ. എൽ.പി  വീടുകൾ നിർമ്മിച്ചു നൽകിയ സംതൃപ്തരായ കസ്റ്റമറുകളുടെ  വാമൊഴിയാണ്   Bismax Developers LLPന്റെ പ്രധാന പ്രചാരണം,ഒരു കസ്റ്റമർക്ക് ഒരു വീട് നിർമ്മിച്ചു നൽകിയാൽ തുടർന്ന് അദ്ദേഹത്തിൻറെ റിലേഷനിലും അദ്ദേഹത്തിൻറെ പരിചയത്തിൽ വരുന്ന എല്ലാ വീട് നിർമാണങ്ങളും Bismax Developers LLP കമ്പനിയെ തന്നെ ഏൽപ്പിക്കുന്നു എന്നുള്ളത് ടീം Bismax Developers LLP ഒരു വൻ അംഗീകാരമായി കാണുന്നു.
അല്ലങ്കിൽ കമ്പനിയുടെ   9207111153 ഈ  whtasapp നമ്പറിൽ പേർസണൽ മെസ്സേജ് അയച്ചു ബന്ധപ്പെടാവുന്നതാണ്കൂടുതൽ അറിയാൻ ഈ നമ്പറിൽ നേരിട്ട് വിളിക്കാവുന്നതുമാണ്
9207111156

Bismax Developers LLP.
Door No: 1314, 3rd Floor, 
Hilite Business Park.
Hilite City.
Thondayad Bypass.
Calicut-14
9207111156

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO