നഗരങ്ങളിൽ ഒന്നിലേറെ വീടുള്ളവർക്ക് അധിക നികുതി ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയെ അറിയിച്ചു. തൊഴിൽ നഷ്ടപ്പെട്ടു മടങ്ങി വരുമ്പോൾ താമസിക്കാൻ പ്രവാസികൾ വീടും ഫ്ലാറ്റും നാട്ടിൽ വാങ്ങിയിടുന്നതിൽ തെറ്റില്ല. എന്നാൽ, ഒന്നിലേറെ വീട് വാങ്ങുന്നവർക്കു മേൽ അധിക നികുതി ചുമത്തുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
പുതുതായി രൂപീകരിച്ച 28 നഗരസഭകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഓരോ കോടി രൂപ വീതം ഈ സാമ്പത്തികവർഷം അനുവദിക്കണമെന്ന നഗരകാര്യ ഡയറക്ടറുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്.
കോടതിയിൽ കേസില്ലാത്ത എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ അനധികൃത കെട്ടിടങ്ങൾ കണ്ടെത്തിയത്. ചെന്നൈയിൽ സംഭവിച്ചത് പോലുള്ള ദുരന്തങ്ങൾ ഇവിടെ ആവർത്തികാതിരിക്കാൻ എല്ലാ നഗരങ്ങൾക്കും വ്യക്തമായ മാസ്റ്റർ പ്ലാൻ ആവശ്യമാണ്. എന്നാൽ സർക്കാർ തയാറാക്കി നൽകിയ പുതിയ മാസ്റ്റർ പ്ലാൻ കോർപറേഷനുകൾ അംഗീകരിക്കുന്നില്ല. 20 വർഷത്തോളം പഴക്കമുള്ള മാസ്റ്റർ പ്ലാനാണു നിലവിൽ ഉപയോഗിക്കുന്നത്.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ