"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ഇങ്ങിനെയാണേല്‍ ഇനി തേപ്പു പണിക്കാര്‍ വീട്ടിലിരിക്കേണ്ടി വരുമല്ലോ ??

ഇനി തേപ്പു പണിക്കാര്‍ വീട്ടിലിരിക്കേണ്ടി വരുമല്ലോ
ഇങ്ങിനെയാണേല്‍ ഇനി തേപ്പു പണിക്കാര്‍ വീട്ടിലിരിക്കേണ്ടി വരുമല്ലോ




"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

ശ്രദ്ധിക്കുക! വീട്ടിലെ മരം മുറിച്ചാൽ പണികിട്ടും... ??


സ്വന്തം പറമ്പിൽ സ്വന്തമായി നട്ടുവളർത്തിയെടുത്ത മരം, അതുവെട്ടാൻ എന്തിന് അനുവാദം വാങ്ങണം എന്നായിരിക്കും മിക്കവരും കരുതുക. എന്നാൽ അതു തെറ്റാണ്. തേക്ക്, വീട്ടി പോലുള്ള വിലപിടിപ്പുള്ള മരങ്ങൾ സ്വന്തം പറമ്പിൽനിന്നായാൽ പോലും മുറിക്കാൻ വനംവകുപ്പിന്റെ അനുമതി വാങ്ങണം. കുറഞ്ഞത് ഒരേക്കർ വലുപ്പമുള്ള പറമ്പിൽനിന്ന് മരം വെട്ടിയെടുക്കാനാണ് അനുമതി വാങ്ങേണ്ടത്. വീടു നിർമാണം പോലുള്ള സ്വന്തം ആവശ്യത്തിന് മരം മുറിക്കാൻ മാത്രമേ ഈ രീതിയിൽ അനുമതി ലഭിക്കുകയുള്ളൂ. വിൽപനയ്ക്കു വേണ്ടി മരം മുറിക്കുമ്പോൾ ഈ രീതി അനുവദനീയമല്ല. വാറ്റ് അടച്ച് സെയിൽ ടാക്സ് അനുമതിയോടെ വേണം മരം മുറിക്കാനെന്നാണ് നിയമം പറയുന്നത്.


ഉടമസ്ഥത തെളിയിക്കണം



പുരയിടത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വാങ്ങണം. പുരയിടത്തിലുള്ള മുറിക്കാനുദ്ദേശിക്കുന്ന മരങ്ങളുടെ വിശദാംശങ്ങൾ അറിയിക്കുന്ന അപേക്ഷ വില്ലേജ് ഓഫിസർക്കു സമർപ്പിക്കുകയാണ് ആദ്യപടി. അപേക്ഷയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി വില്ലേജ് ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥർ പ്ലോട്ട് സന്ദർശിച്ചതിനുശേഷമാണ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത്.ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം സ്ഥലം നിൽക്കുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള ഫോറസ്റ്റ് ഓഫിസിൽനിന്ന് മരം മുറിക്കാനുള്ള അനുമതി വാങ്ങേണ്ടതുണ്ട്. വനം വകുപ്പിൽനിന്നു ലഭിക്കുന്ന ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇതോടൊപ്പം വച്ചിരിക്കണം. ഡിക്ലറേഷൻ ഫോമിൽ മരങ്ങളുടെ വണ്ണവും നീളവുമടക്കമുള്ള വിശദാംശങ്ങൾ എല്ലാം പ്രതിപാദിച്ചിരിക്കണം.



ഡിക്ലറേഷൻ കയ്യിൽ വേണം



ഈ ഫോം സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അക്നോളജ്മെന്റ് ഉപയോഗിച്ച് മരം മുറിക്കാവുന്നതാണ്. ആപ്ലിക്കേഷൻ സമർപ്പിച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ വനം വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തടി എടുത്തുമാറ്റാനുള്ള സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിയമം. 15 ദിവസത്തിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിട്ടില്ലെങ്കിൽ തടികൾ നിർമാണാവശ്യത്തിനുവേണ്ടി നീക്കം ചെയ്യാവുന്നതാണ്.തേക്ക്, വീട്ടി, മഹാഗണി തുടങ്ങിയ വില കൂടുതലുള്ള മരങ്ങൾക്കാണ് ഈ നിയമം ഉപയോഗിക്കാറെങ്കിലും ആഞ്ഞിലി, പ്ലാവ് തുടങ്ങി നിർമാണ ആവശ്യത്തിനുപയോഗിക്കുന്ന ഏത് മരം മുറിക്കുന്നുണ്ടെങ്കിലും അനുമതി വാങ്ങേണ്ടതാണ്. തടി അറക്കാൻ കൊണ്ടുപോകുമ്പോഴെല്ലാം ഈ സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതാണ്.



കടപ്പാട്: ജെ. കൃഷ്ണഗിരീശൻ,

ഫോറസ്റ്റ് റേഞ്ച് ഓഫിസർ, പാലക്കാട്
(courtesy:manorama)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഭവനവായ്പ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... ??


ജീവിതത്തിൽ എടുക്കുന്ന ഏറ്റവും ബുദ്ധിപരമായ തീരുമാനങ്ങളിലൊന്നാണ് ഭവനവായ്പ എടുത്തു വീടുപണിയുക എന്നത്. കാരണം, പൊതുവേ ഏറ്റവും പലിശ കുറഞ്ഞ വായ്പയാണത്. മാത്രമല്ല, ആദായനികുതിയിൽ ഇളവും നേടാം. എന്നാൽ കാര്യമായ ആലോചനയില്ലാതെ ഭവനവായ്പ എടുത്താലോ, ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനങ്ങളിൽ ഒന്നായി അതു മാറും.

വായ്പ എവിടെനിന്ന് എടുക്കണം?

പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യമേഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെ ഇന്നു ഭവനവായ്പ നൽകുന്നു. നിങ്ങൾക്ക് ഏറ്റവും പരിചയവും വിശ്വാസ്യതയും ഉള്ള സ്ഥാപനത്തെയാണ് വായ്പയ്ക്കായി സമീപിക്കേണ്ടത്. ഇരുപതോ മുപ്പതോ വർഷം വരെ നീണ്ട കാലാവധിയുള്ള വായ്പയാണ് ഭവനവായ്പ. അതുകൊണ്ടുതന്നെ ഒരു വായ്പ എടുക്കുന്നതോടെ വളരെ നീണ്ട കാലം നിലനിൽക്കുന്ന ബന്ധമാണ് ആ സ്ഥാപനവുമായി ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചും ആലോചിച്ചും വേണം സ്ഥാപനം തിര‍ഞ്ഞെടുക്കാൻ.
നിങ്ങൾ ശമ്പള വരുമാനക്കാരനാണോ? ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാണോ? എങ്കിൽ നിങ്ങളുടെ സാലറി അക്കൗണ്ടുള്ള ബാങ്കിനെ തന്നെ വായ്പയ്ക്കായി സമീപിക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം, നിങ്ങളെ ബാങ്കിനു സുപരിചിതമായിരിക്കും. നിങ്ങളുടെ ശമ്പളം ആദ്യം വരുന്നത് ബാങ്കിലായതുകൊണ്ട് നിങ്ങളുടെ സാമ്പത്തികനില ബാങ്കിനു വളരെ കൃത്യമായി അറിയാം. പണത്തിന്റെ കാര്യമായതുകൊണ്ട് ഏതെങ്കിലും തവണ മുടങ്ങിയാൽ തിരിച്ചടയ്ക്കാൻ ന്യായമായ സാവകാശം ബാങ്ക് നിങ്ങൾക്കു നൽകും. പുതിയ ഒരു ബാങ്കിൽനിന്നോ സ്ഥാപനത്തിൽനിന്നോ ആണു വായ്പ എടുക്കുന്നതെങ്കിൽ ഈ സാവകാശം ലഭിക്കണം എന്നില്ല.

എത്രയാണ് ഏറ്റവും കുറഞ്ഞ പലിശ?

ഇന്ന് ഏറ്റവും കുറഞ്ഞ പലിശയ്ക്കു ഭവനവായ്പ നൽകുന്നത് എസ്ബിഐയും ആക്സിസ് ബാങ്കും എച്ച്ഡിഎഫ്സി ബാങ്കുമാണ്. 75 ലക്ഷം രൂപവരെയുള്ള 20 വർഷക്കാലയളവിലെ വായ്പയ്ക്ക് ഈ ബാങ്കുകൾ ഈടാക്കുന്നത് 10.15 ശതമാനം പലിശയാണ്. വായ്പ എടുക്കുന്നത് സ്ത്രീയാണെങ്കിൽ എസ്ബിഐ 10.10 ശതമാനം പലിശയ്ക്കു ഭവനവായ്പ നൽകും. ബാങ്ക് ഓഫ് ഇന്ത്യയും കാനറ ബാങ്കും 10.20 ശതമാനം പലിശയാണ് ഈടാക്കുന്നത്. കേരള ഗ്രാമീൺ ബാങ്കിന്റെ പലിശ 11.75 ശതമാനമാണ്.

ബാങ്കോ ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങളോ നല്ലത്?

മികച്ച സേവനം വേണം. അപേക്ഷിച്ചാൽ ഉടൻ വായ്പയും കിട്ടണം എന്നാണെങ്കിൽ ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങളാണു നല്ലത്. എന്നാൽ വളരെ കുറഞ്ഞ പലിശയും തിരിച്ചടവിൽ വീഴ്ച വന്നാൽ സാവകാശവും വേണമെന്നുള്ളവർ ബാങ്കിൽ പോകുന്നതാണു നല്ലത്. ഭവനവായ്പ വേണം എന്നാവശ്യപ്പെട്ടാൽ ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങൾ അവരുടെ പ്രതിനിധികളെ നിങ്ങളുടെ ഓഫിസിലേക്കോ വീട്ടിലേക്കോ അയയ്ക്കും. ഓഫിസിൽ നിങ്ങൾ നേരിട്ടു പോകണം എന്നു പോലുമില്ല.

സ്ഥലം, വീട് തുടങ്ങിയവയുടെ രേഖകളുടെ ആധികാരികത പരിശോധിക്കണം എങ്കിൽ അവരുടെ വിദഗ്ധരുടെ സേവനം തന്നെ വിട്ടുതരും. ഇത്തരത്തിലുള്ള സേവനം മിക്ക ബാങ്കുകളിൽനിന്നും ലഭിക്കണമെന്നില്ല. പലിശയും ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങളിലേതിനെക്കാൾ ബാങ്കുകളിൽ അൽപ്പം കുറവായിരിക്കും.

ഹൗസിങ് ഫിനാൻസ് സ്ഥാപനമായ ഡിഎച്ച്എഫ്എൽ ഈടാക്കുന്നത് 10.25 ശതമാനം പലിശയാണ്. പലിശയിളവും മൃദു സമീപനവുമാണോ വേണ്ടത്, അതോ മികച്ച സേവനവും പെട്ടെന്നു പണവുമാണോ വേണ്ടത്? ആദ്യം പറഞ്ഞതാണ് വേണ്ടതെങ്കിൽ ബാങ്കുകളിൽ പോകുക.

എത്ര കാലയളവ് എടുക്കണം?

പരമാവധി 30 വർഷം വരെ ഇപ്പോൾ ഭവനവായ്പ കിട്ടും. പലരും വെറുതെ എന്തിനു പലിശ കൂടുതൽ കാലം നൽകണം എന്നു കരുതി കുറഞ്ഞ കാലയളവിലേ ഭവനവായ്പ എടുക്കാറുള്ളു. കാലയളവ് എത്ര കൂടുന്നുവോ പ്രതിമാസ തിരിച്ചടവ് തുക അത്രയും കുറച്ചുമതി എന്ന കാര്യം മറക്കരുത്. ദീർഘകാലയളവിൽ വായ്പ എടുത്തു എന്നു കരുതി നേരത്തേ വായ്പ തിരിച്ചടച്ച് തീർക്കുന്നതിനു തടസ്സമൊന്നുമില്ല. കയ്യിൽ കൂടുതൽ പണം വരുമ്പോൾ അതു ഭവനവായ്പയിലേക്ക് ഒരുമിച്ച് അടയ്ക്കുന്നതിനു തടസ്സമൊന്നുമില്ല എന്ന കാര്യവും മറക്കരുത്.

ആർക്കൊക്കെ ഭവനവായ്പ കിട്ടും?

സ്ഥിരവരുമാനമുള്ളവർക്കാണു ഭവനവായ്പ കിട്ടുക. ശമ്പളമുള്ള ജോലി, സ്ഥിരവരുമാനം ലഭിക്കുന്ന ബിസിനസ്, പ്രഫഷൻ, പെൻഷൻ തുടങ്ങിയവ ഉള്ളവർക്കാണ് പൊതുവേ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഭവനവായ്പ അനുവദിച്ചു നൽകാറുള്ളത്. സ്ഥിരവരുമാനമില്ലെങ്കിലും വർഷാവർഷം ആദായനികുതി റിട്ടേൺ കൃത്യമായി സമർപ്പിക്കുന്നവർക്കും അതിന്റെ അടിസ്ഥാനത്തിൽ ചില ബാങ്കുകൾ വായ്പ അനുവദിക്കാറുണ്ട്.

വായ്പ അനുവദിക്കാൻ പ്രായപരിധി ഉണ്ടോ?

60 വയസ്സാണ് പൊതുവേ പ്രായപരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും ബാങ്കുകൾക്ക് ഇക്കാര്യത്തിൽ വിവേചനാധികാരമുണ്ട്. ഭവനവായ്പയ്ക്കുള്ള അപേക്ഷ കിട്ടിയാൽ അപേക്ഷകരുടെ സാമ്പത്തിക അച്ചടക്കം മിക്ക ബാങ്കുകളും പരിശോധിക്കും. സിബിൽ റേറ്റിങ്ങാണ് ഇക്കാര്യത്തിൽ അന്തിമം. അപേക്ഷകന്റെ സിബിൽ റേറ്റിങ് മോശമാണെങ്കിൽ വായ്പ കിട്ടിയില്ല എന്നു വരാം. അല്ലെങ്കിൽ അപേക്ഷിച്ചത്രയും തുക കിട്ടിയില്ലെന്നും വരാം.
ഏറ്റവും കുറഞ്ഞ ഭവനവായ്പാ പലിശനിരക്കുകൾ
ബാങ്ക് പലിശ
എസ്ബിഐ 9.70%
എച്ച്ഡിഎഫ്സി ബാങ്ക് 9.85
ആക്സിസ് ബാങ്ക് 9.95
ബാങ്ക് ഓഫ് ബറോഡ 9.65
കാനറ ബാങ്ക് 10.10




"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഒന്നിലേറെ വീടോ? അടയ്ക്കേണ്ടി വരും അധിക നികുതി!... ??


നഗരങ്ങളിൽ ഒന്നിലേറെ വീടുള്ളവർക്ക് അധിക നികുതി ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയെ അറിയിച്ചു. തൊഴിൽ നഷ്ടപ്പെട്ടു മടങ്ങി വരുമ്പോൾ താമസിക്കാൻ പ്രവാസികൾ വീടും ഫ്ലാറ്റും നാട്ടിൽ വാങ്ങിയിടുന്നതിൽ തെറ്റില്ല. എന്നാൽ, ഒന്നിലേറെ വീട് വാങ്ങുന്നവർക്കു മേൽ അധിക നികുതി ചുമത്തുന്ന കാര്യം പരിഗണിക്കാവുന്നതാണ്.

പുതുതായി രൂപീകരിച്ച 28 നഗരസഭകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഓരോ കോടി രൂപ വീതം ഈ സാമ്പത്തികവർഷം അനുവദിക്കണമെന്ന നഗരകാര്യ ഡയറക്ടറുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്.

കോടതിയിൽ കേസില്ലാത്ത എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ അനധികൃത കെട്ടിടങ്ങൾ കണ്ടെത്തിയത്. ചെന്നൈയിൽ സംഭവിച്ചത് പോലുള്ള ദുരന്തങ്ങൾ ഇവിടെ ആവർത്തികാതിരിക്കാൻ എല്ലാ നഗരങ്ങൾക്കും വ്യക്തമായ മാസ്റ്റർ പ്ലാൻ ആവശ്യമാണ്‌. എന്നാൽ സർക്കാർ തയാറാക്കി നൽകിയ പുതിയ മാസ്റ്റർ പ്ലാൻ കോർപറേഷനുകൾ അംഗീകരിക്കുന്നില്ല. 20 വർഷത്തോളം പഴക്കമുള്ള മാസ്റ്റർ പ്ലാനാണു നിലവിൽ ഉപയോഗിക്കുന്നത്. 


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കുക്കിംഗ് ഗ്യാസ് സിലിണ്ടർ വീട്ടിലുള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് !!


കുക്കിംഗ് ഗ്യാസ് സിലിണ്ടർ വീട്ടിലുള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്.ഷെയര്‍ ചെയുക ആര്കെങ്കിലും ഉപകാരപെടട്ടെ .എന്നും ആരോഗ്യം നിറഞ്ഞ അറിവുകള്‍ മലയാളത്തില്‍ മാത്രം നിങ്ങളില്‍ എത്താന്‍ മറക്കാതെ ഈ പേജ് ലൈക്‌ ചെയുകLIKE https://www.facebook.com/arogyam001



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO