സ്ഥല പരിമിതിയും വീട് നിര്‍മാണത്തിലെ തലവേദനയും ഒഴിവാക്കി സൗകര്യപ്രദമായി വീട് വാങ്ങാമെന്നതാണ് ഫ്‌ളാറ്റിനെ മികച്ച ആശയമാക്കുന്നത്. ഇന്ന് പതിനഞ്ച് ലക്ഷംരൂപ മുതല്‍ മുകളിലേക്ക് ഫ്‌ളാറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരം ഇടപാടുകളില്‍ പറ്റിക്കപ്പെടാനുള്ള സാധ്യതകളും ഏറെയാണെന്നതാണ് സത്യം. ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ വളരെ സൂക്ഷ്മമായി പരിശോധിക്കണം.പൂര്‍ത്തിയായ കെട്ടിടമാണോ നിര്‍മാണം നടക്കുന്ന കെട്ടിടമാണോയെന്ന് ഉറപ്പാക്കണം. നിര്‍മാണം നടക്കുന്നതാണെങ്കില്‍ എത്ര കാലം കൊണ്ട് പൂര്‍ത്തിയാവും എന്നത് കരാറില്‍ വ്യക്തമാക്കിയിരിക്കണം. കരാര്‍ ലംഘനമുണ്ടായാല്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള സാധ്യതകള്‍ ആരായണം. മിക്ക ഫ്‌ളാറ്റ് സമുച്ചയങ്ങളും ചതുപ്പ് നിലങ്ങളിലാണെന്നതിനാല്‍ തറ നല്ല ഉറപ്പോടെ നിര്‍മിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പണിതീര്‍ന്നവയില്‍ താമസിക്കുന്നവരുടെ അഭിപ്രായം തേടുന്നത് ഉചിതമാവും.കെട്ടിട നിര്‍മാണത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട അനുമതി പത്രങ്ങളെല്ലാം ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ വാങ്ങിയിട്ടുണ്ടോയെന്ന് അറിയണം. നിര്‍മാണം പൂര്‍ത്തിയായവയ്ക്ക് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്നും അറിഞ്ഞിരിക്കണം.ഫ്‌ളാറ്റുകള്‍ക്ക് ഇപ്പോഴുള്ള വിപണി വിലയും നിങ്ങള്‍ നല്‍കുന്ന വിലയും സൗകര്യങ്ങളും സംബന്ധിച്ച് വ്യക്തമായ ധാരണ വേണം. ഇത് സംബന്ധിച്ച് വിദഗ്ദ്ധാഭിപ്രായം തേടാവുന്നതാണ്.നിര്‍മാണ കമ്പനി, ആര്‍ക്കിടെക്റ്റ്, രൂപകല്‍പ്പന ചെയ്ത എന്‍ജിനീയര്‍, കെട്ടിടം പണിത കരാറുകാരന്‍ എന്നിവരെ കുറിച്ച് ആരായണം. ഇവര്‍ നിര്‍മിച്ച മറ്റ് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടണം.നല്‍കുന്ന പണത്തിന് തിരിച്ചുകിട്ടുന്നതെന്തൊക്കെ എന്നത് വ്യക്തമായി അറിഞ്ഞിരിക്കണം. ഫ്‌ളാറ്റ് ഏതു നിലയ്ക്കാണ് നമ്മുടേതാകുന്നത്, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക ഫീസ് ഈടാക്കുമോ തുടങ്ങിയ കാര്യങ്ങള്‍ ആദ്യമേ തന്നെ അറിഞ്ഞിരിക്കണം.നികുതികള്‍, ഇലക്ട്രിസിറ്റി - വാട്ടര്‍ ബില്ലുകള്‍, മറ്റ് ചാര്‍ജുകള്‍ എന്നിവ പ്രത്യേകം ചോദിച്ച് മനസ്സിലാക്കണം.
കായലോരത്തോ, കടല്‍ത്തീരത്തോ, പുഴയോട് ചേര്‍ന്നോ ഉള്ളവയ്ക്ക് വില കൂടുതല്‍ ഈടാക്കാറുണ്ട്. ഇത്തരം കാഴ്ചകള്‍ സ്വന്തം ഫഌറ്റില്‍ നിന്ന് ആവശ്യത്തിന് ലഭ്യമാകുമോയെന്നത് പരിശോധിക്കണം. ഫഌറ്റിന് പുറത്തെ പൊതു ഇടങ്ങള്‍ക്ക് (കോണിപ്പടി, ലിഫ്റ്റ്, തുടങ്ങിയവ) നിങ്ങളുടെ പക്കല്‍ നിന്ന് ഫഌറ്റ് വിലയുടെ 20 ശതമാനത്തില്‍ കൂടുതല്‍ ഈടാക്കുന്നുണ്ടോയെന്നത് പ്രത്യേകം ശ്രദ്ധിക്കണം.കെട്ടിടത്തിനകത്ത് ഫ്‌ളാറ്റിന്റ സ്ഥാനം, എത്തിച്ചേരാനുള്ള വഴി എന്നിവ സൗകര്യപ്രദമാണെന്ന് ഉറപ്പാക്കണം.
(courtesy:mathrubhumi)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ