കൊച്ചി: വിസ്മയക്കാഴ്ചയൊരുക്കി തൃപ്പൂണിത്തുറ പാരഡൈസ്റോഡില്‍ നാല്‍പതുനിലകളില്‍ ചോയ്സ് പാരഡൈസ് പാര്‍പ്പിട സമുച്ചയം നിര്‍മാണം പൂര്‍ത്തിയായി. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോയ്സ് പാരഡൈസ് ഉദ്ഘാടനം ചെയ്യുമെന്ന് ചോയ്സ് ഗ്രൂപ്പ് എം.ഡി. ജോസ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 450 അടി ഉയരത്തില്‍ ഏറ്റവും മുളകില്‍ ഹെലിപ്പാഡുമായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള അംബരചുംബി പണി പൂര്‍ത്തീകരിച്ചിരിക്കുന്നത് കൊച്ചിയിലെ ചോയ്സ് ഗ്രൂപ്പാണ്. 2.75 ഏക്കറില്‍ 2,50,000 ചതുരശ്ര അടിയില്‍ അഞ്ചു വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ 132 അപ്പാര്‍ട്ടുമെന്‍റുകളാണ് ഉളളത്. കെട്ടിടത്തിന്‍െറ മുഴുവന്‍ നിലയിലും ലിഫ്ടില്‍ എത്താം. 40-ാം നിലയില്‍ എത്താന്‍ 40 സെക്കന്‍റ് മാത്രം മതിയാകും. സ്വിസ്കമ്പനി നിര്‍മിച്ച ഏറ്റവും അത്യാധുനികമായ ലിഫ്ടാണ് സജ്ജീകരിച്ചിട്ടുള്ളത്. കോഴിക്കോട് സ്വദേശി ജോണി കൈനടിയുടേതാണ് രൂപകല്‍പന. ബുര്‍ജ് ഖലീഫയുടെയും എമിറേറ്റ്സ് ടവേഴ്സിന്‍െറയും ശില്‍പികളില്‍ ഒരാളായ മലയാളി ഹാഷിം പറക്കാടിനായിരുന്നു നിര്‍മാണത്തിന്‍െറ മേല്‍നോട്ടം. നാഷണല്‍ ബില്‍ഡിംഗ് കോഡിലെ എല്ലാ നിബന്ധനകളും പാലിച്ചാണ് നിര്‍മാണം. നാല്‍പത് നിലകളില്‍ എത്താന്‍ അഗ്നിശമന ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ പാരഡൈസിന് അകത്തു തന്നെ എല്ലാ മുറികളിലും വെള്ളം ചീറ്റിച്ച് തീ അണക്കാന്‍ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. റിക്റ്റര്‍ സ്കെയിലില്‍ 7.2 വരെയുള്ള ഭൂചലനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള തരത്തിലാണ് കെട്ടിടത്തിന്‍െറ നിര്‍മാണം. 18 മീറ്റര്‍ ആഴത്തിലാണ് കെട്ടിടത്തിന്‍െറഅടിത്തറ നിലനില്‍ക്കുന്നത്.
(courtesy:madhyamam)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
കൊള്ളാലോ
മറുപടിഇല്ലാതാക്കൂ