പ്രഭാതങ്ങളില്‍ വാതില്‍തുറക്കുമ്പോള്‍ മണമുള്ള മേഘങ്ങളുടെ പൂക്കൂടയുണ്ടാകും മുറ്റത്ത്. കണ്ണുതിരുമ്മിച്ചുവന്ന സൂര്യന്‍ എഴുന്നേറ്റുവരുന്നതു കാണാം. സന്ധ്യകളില്‍ നക്ഷത്രങ്ങളുടെ ചിമ്മിനിവിളക്ക് കത്തിച്ചുവച്ചുകൊണ്ട് നിലാവ് ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുന്നുമുണ്ടാകാം. മിന്നാമിനുങ്ങുകളുടെ ഉദ്യാനത്തിലെത്തിയ അനുഭവം.
ജോസ് തോമസ് കാത്തിരിക്കുകയാണ് ആ ദിവസത്തിനുവേണ്ടി. ചൊവ്വാഴ്ച ചോയ്‌സ് പാരഡൈസ് എന്ന സ്വര്‍ഗ്ഗം തുറക്കുന്നതോടെ ജെ.ടി. എന്നുവിളിപ്പേരുള്ള വ്യവസായി തെക്കേയിന്ത്യയുടെ നിറുകയില്‍ വീടുള്ള മനുഷ്യനാകും. അക്ഷരാര്‍ഥത്തില്‍ ഏറ്റവും ഉന്നതന്‍. ചോയ്‌സ് പാരഡൈസിന്റെ നാല്‍പ്പതാംനിലയിലെ താമസക്കാരന് സൂര്യനും മേഘവും നക്ഷത്രങ്ങളും ഒരുവിരല്‍പ്പാടകലെ. ആകാശത്തിന്റെ അയല്‍വാസി.തൃപ്പൂണിത്തുറയ്ക്കടുത്ത് ജോസ് തോമസിന്റെ ചോയ്‌സ് ഗ്രൂപ്പ് നാല്‍പ്പതുനിലകളില്‍ സൃഷ്ടിച്ച ചോയ്‌സ് പാരഡൈസ് തെന്നിന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. ഇതിന്റെ ഏറ്റവും ഉയരത്തിലെ നാല് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റ് ജെ.ടി മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല. ഭൂമിയില്‍നിന്ന് 450അടി അകലെ 7500 സ്‌ക്വയര്‍ഫീറ്റില്‍ ഒരുവീട്. വെയിലും മഴയും കാറ്റും ആദ്യമെത്തുന്ന ഇടം. ജെ.ടിയുടെ അടുത്ത സുഹൃത്ത് മോഹന്‍ലാല്‍ അതിനെ ഒറ്റവാചകത്തില്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: പറുദീസയുടെ പടിവാതില്‍. 'മേഘങ്ങള്‍ക്കൊരു മദിപ്പിക്കുന്ന മണമുണ്ട്. അത് അനുഭവിച്ചുതന്നെ അറിയണം. മഴവരുമ്പോള്‍ കാര്‍മേഘങ്ങളുടെ കൂട്ടിലകപ്പെട്ടപോലെ തോന്നും. ഇരുട്ടത്ത് ഇരിക്കുന്നതുപോലെ..ആ വീട്ടില്‍ ഒരു രാത്രി ഉറങ്ങുന്നദിവസത്തിനാണ് ഇപ്പോഴെന്റെ കാത്തിരിപ്പ്..' നാല്‍പ്പതാംനിലയിലെ വീട് ജെ.ടിയിലെ എഴുത്തുകാരനെ ഇപ്പോള്‍തന്നെ ഉന്മാദിയാക്കിക്കഴിഞ്ഞു.
'ദൈവത്തെ ഇനി അടുത്തുകാണാം. ദൈവമേ എന്ന് നിങ്ങള്‍ എട്ടുമണിക്ക് വിളിക്കുകയാണെങ്കില്‍ എനിക്ക് ഒരു എട്ടേകാലിന് വിളിച്ചാല്‍ മതി. ഇവിടെ നിന്ന് അധികം ദൂരമില്ലല്ലോ...'ജോസ് തോമസ് ചിരിക്കുന്നു. സ്വപ്‌നം കാണാന്‍ ഇഷ്ടപ്പെടുന്ന ഈ വ്യവസായി നാലുമാസത്തിനുള്ളില്‍ പൂര്‍ണ്ണമായും പാരഡൈസിലേക്ക് താമസം മാറും. പിന്നെ രാത്രികളില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കൊപ്പം നക്ഷത്രങ്ങളുടെ കാവലില്‍ അത്താഴം, പാട്ട്, എഴുത്ത്, സ്വപ്‌നം...
അഞ്ചുവര്‍ഷം കൊണ്ടാണ് ചോയ്‌സ് പാരഡൈസ് പൂര്‍ത്തിയായത്. ആകെ 132 അപ്പാര്‍ട്ട്‌മെന്റുകള്‍. ഇതില്‍ 110 എണ്ണത്തിനും ആവശ്യക്കാരായിക്കഴിഞ്ഞു. കുളിമുറികള്‍കൂടി കൂട്ടിയാല്‍ ആകെ മുറികള്‍ ആയിരം. മുപ്പത്തിയേഴാം നില വരെ ലിഫ്റ്റില്‍പ്പോകാം. ഒരു സെക്കന്റില്‍ എട്ടടിയാണ് ലിഫ്റ്റിന്റെ വേഗം. മുപ്പത്തിയേഴാമത്തെ നിലയിലെത്താന്‍ വേണ്ടത് ഒരുമിനിട്ടില്‍ താഴെ സമയം. ഏറ്റവും മുകളില്‍ ഹെലിപ്പാഡ് ഉള്ളതിനാല്‍ അവസാനത്തെ മൂന്ന് നിലകളിലേക്ക് ലിഫ്റ്റ് അനുവദനീയമല്ല. പകരം രണ്ടുചവിട്ടുപടികള്‍. ജോസ് തോമസിന്റെ അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍നിന്നു നോക്കിയാല്‍ ദൃശ്യങ്ങള്‍ പടിഞ്ഞാറ് അറബിക്കടല്‍വരെയും കിഴക്ക് മൂന്നാര്‍മലനിരകള്‍ വരെയും വിസ്തൃതമാകും. തെക്കോട്ട് ചേര്‍ത്തലവരെ കാണാം. വടക്ക് നെടുമ്പാശ്ശേരി വിമാനത്താവളമാണ് കാഴ്ചയുടെ അതിര്.
ഉയരങ്ങള്‍ ജോസ് തോമസിന് പുതുമയല്ല; ഹരമാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ നാല്‍പ്പത്തിയേഴാം നിലയില്‍ വീടുള്ളയാള്‍ എന്നും ആകാശത്തെ എത്തിപ്പിടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ചെയ്യുന്നതിലെല്ലാം വ്യത്യസ്തയുടെ കൈയൊപ്പുണ്ടാകണമെന്നും ജെ.ടിക്ക് നിര്‍ബന്ധമുണ്ട്. ആ വാശി വാനോളമുയര്‍ന്നതിന്റെ തെളിവാണ് ചോയ്‌സ് പാരഡൈസ്.
1997ല്‍ ഏഷ്യയിലെ സാമ്പത്തികപ്രതിസന്ധികാലത്ത് കെട്ടിടനിര്‍മാണ മേഖലയില്‍നിന്ന് പിന്മാറിയതാണ് ചോയ്‌സ് ഗ്രൂപ്പ്. രണ്ടാംവരവ് 2006ല്‍. തൃപ്പൂണിത്തുറയില്‍ ചോയ്‌സിന്റെ രണ്ടേക്കര്‍ സ്ഥലത്തെ ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്ലാനുമായെത്തിയ എന്‍ജിനീയര്‍ നിവര്‍ത്തിയത് അടുപ്പുകുറ്റികള്‍പോലെ മൂന്ന് കെട്ടിടങ്ങളും നടുവിലൊരു നീന്തല്‍ക്കുളവും. ഇതുചെയ്യാന്‍ ഞാന്‍ വേണോയെന്നായിരുന്നു ജെ.ടിയുടെ ചോദ്യം. ഉയരം എന്ന വികാരമായിരുന്നു അപ്പോഴും മനസ്സില്‍. ആ മൂന്നുകെട്ടിടങ്ങളും ഒന്നിനുമുകളിലൊന്നായി ചേര്‍ത്തുവച്ച് ജെടി നാല്‍പ്പതുനിലകളില്‍ ഒരു ആഗ്രഹത്തെ മെനഞ്ഞു. എന്‍.ഒ.സി കിട്ടുകയെന്നതുതന്നെ വലിയ വെല്ലുവിളിയായി. നേവിയുടെ വരെ അനുമതിപത്രം ആവശ്യം. ഹെലികോപ്റ്ററില്‍ പറന്നുപോലുമുള്ള പരിശോധന. 2007ല്‍ സ്വര്‍ഗ്ഗത്തിന്റെ ആദ്യകല്ല് ഭൂമിയില്‍ വീണു. കോഴിക്കോട് സ്വദേശിയായ ജോണി കൈനടിയുടേതായിരുന്നു രൂപകല്പന. നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബുര്‍ജ് ഖലീഫയുടെയും എമിറേറ്റ്‌സ് ടവേഴ്‌സിന്റെയും ശില്‍പ്പികളിലൊരാളായ മലയാളി അഷീന്‍ പനക്കാടിനെ എത്തിപ്പിടിക്കാന്‍പോലുമാകാത്ത തുക നല്‍കി ജെടി ദുബായിയില്‍നിന്നു കൊണ്ടുവന്നു. സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങിലെ അതികായരുടെ കരങ്ങളില്‍ പാരഡൈസ് വളര്‍ന്നുതുടങ്ങി.
തൃപ്പൂണിത്തുറയില്‍ നിര്‍മാണം പൂര്‍ത്തിയായ 40 നിലകളുള്ള ചോയ് പാരഡൈസ് |
പന്ത്രണ്ടാംനിലവരെ പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ലെന്ന് ജോസ് തോമസ് പറയുന്നു. പത്തൊമ്പതാമത്തെ നിലയെത്തിയപ്പോള്‍ ജനങ്ങള്‍ പറഞ്ഞുതുടങ്ങി: ഏറ്റവും പൊക്കമുള്ള കെട്ടിടം...ഇരുപതുനില കഴിഞ്ഞപ്പോള്‍ താഴെ വെള്ളമുണ്ടും ഷര്‍ട്ടുമിട്ട് നടന്നുപോകുന്നവര്‍ അപ്പൂപ്പന്‍താടിപോലെ ചെറുതായി എങ്ങോട്ടോ അലിഞ്ഞുപോകുന്നത് ജെ.ടി അറിഞ്ഞുതുടങ്ങി. മുപ്പതാംനിലയെത്തിയപ്പോള്‍ മനസ്സ് പേടിയില്‍ വിറച്ചു. ഇനി ഇത് എങ്ങോട്ടാണ്...ഒരാളുടെ പോലും ജീവന്‍ ബലികൊടുക്കാതെ ചോയ്‌സ് പാരഡൈസ് പൂര്‍ത്തിയായിയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ജോസ് തോമസ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ തന്റെ ശ്രമം എത്രത്തോളം ചെറുതായിപ്പോകുമായിരുന്നുവെന്നും അദ്ദേഹത്തിനറിയാം.
നാഷണല്‍ ബില്‍ഡിങ് കോഡില്‍ പറയുന്ന സുരക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു നിര്‍മാണം. നാല്‍പ്പതു നിലകളിലെത്താന്‍ ത്രാണിയുള്ള അഗ്നിശമന ഉപകരണങ്ങളില്ലാത്തതിനാല്‍ പാരഡൈസിനകത്തുതന്നെ തീപിടുത്തം അണയ്ക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്. പുകകണ്ടാല്‍ അപ്പോള്‍തന്നെ അലാറം മുഴങ്ങും. കെട്ടിടത്തിലെ എല്ലാമുറികളിലും സ്പ്രിംഗ്ലറുകള്‍. തീയുയര്‍ന്നാല്‍ ഇവ താനെ വെള്ളംചീറ്റും. റിക്ടര്‍ സ്‌കെയിലില്‍ 7.2 വരെയുള്ള ഭൂചലനത്തെ അതിജീവിക്കാന്‍ശേഷിയുള്ള വിധത്തിലാണ് പാരഡൈസ് നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും മുകളിലായതിനാല്‍ ജെ.ടിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ സീലിങ്ങിന്റെ ഉയരം ഇരുപത് അടി. ക്രിസ്മസിന് വീടിനുമുന്നില്‍ നക്ഷത്രമിടേണ്ട ആവശ്യമില്ല ജെ.ടിക്ക്. മാനംതന്നെ തൂക്കിയിട്ടുണ്ടാകും നൂറായിരമെണ്ണം.
'ഈ ടിപ്പര്‍ലോറി എന്ന ഭീകരനുണ്ടല്ലോ..ഇതിനുമുകളില്‍നിന്നുനോക്കിയാല്‍ അവന്‍ ഒരു കളിപ്പാട്ടത്തോളം ചെറുതാണ്. മനുഷ്യര്‍ കടുകുമണികളോളം...എല്ലാത്തിന്റെയും നിസാരതയാണത് കാണിക്കുന്നത്. ഇവിടെ നിന്നാല്‍ മറ്റ് ശബ്ദങ്ങളൊന്നും കേള്‍ക്കില്ല. ശ്വസിക്കാന്‍ നഗരത്തിന്റെ മാലിന്യം കലരാത്ത ഏറ്റവും ശുദ്ധമായ വായു..'ജോസ് തോമസ് പറയുന്നു. ഏറ്റവും ഉയരത്തില്‍നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ കാല്‍ച്ചുവട്ടിലെ ഉറുമ്പുകളാണെന്ന അഹംബോധത്തിലേക്ക് മനസ്സ് കുതറിയോടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നതും അതുകൊണ്ടുതന്നെ. 'മുകളില്‍നിന്നുള്ള കാഴ്ചകളെ ഞാന്‍ ഒരു പോസിറ്റീവ് ഫീലിങ്ങിനായാണ് ഉപയോഗപ്പെടുത്തുന്നത്. വളരെ റൊമാന്റിക്കും പോയറ്റിക്കുമായ കാഴ്ചപ്പാടാണ് എനിക്ക് അതേക്കുറിച്ചുള്ളത്.'
ചങ്ങനാശ്ശേരിക്കാരന്‍ ഒ.സി.തോമസിന്റെ മകന്‍ തീയില്‍കുരുത്തവനാണ് താനെന്ന് പറയുന്നതും അഹങ്കാരത്തോടെയല്ല. ഇന്നലെകളെക്കുറിച്ചുള്ള ലളിതമായ ഓര്‍മപ്പെടുത്തല്‍. ജോസിന് ഒരുവയസ്സുള്ളപ്പോഴാണ് ഒ.സി.തോമസ് ചോയ്‌സ് ഗ്രൂപ്പ് തുടങ്ങുന്നത്. അപ്പന്‍ മരിക്കുമ്പോള്‍ ജോസിന് പ്രായം പതിനാറ്. കണ്മഷികൊണ്ട് മീശവരച്ചുനോക്കുന്ന കാലത്തിനുപകരം ജോസിന്റേത് കടലുകടന്ന കൗമാരമായി. കൊല്‍ക്കത്തവഴി ജപ്പാനിലേക്ക് യാത്ര. ജോസ് എന്ന ഇന്ത്യക്കാരനായ സമുദ്രോത്പന്ന വ്യവസായിയെ കാത്തിരുന്ന മിറ്റ്‌സുബിഷി കമ്പനിക്കാര്‍ക്ക് മുന്നിലേക്ക് വന്നത് കൊഞ്ചിനോളംപോന്ന കൊച്ചുപയ്യന്‍. പിള്ളേരുമായൊന്നും കച്ചവടത്തിനില്ല,വീട്ടില്‍പോയി ആകാവുന്ന പണിനോക്കെന്ന അധിക്ഷേപമാണ് ഉയരം എന്ന വാക്കിലേക്ക് ആദ്യമായി ജോസിനെ അടുപ്പിച്ചത്. പൗരുഷത്തിന്റെ കറുപ്പുനിറത്തിനായി ദിവസം നാലുവട്ടം നെഞ്ചിലും മുഖത്തും ഷേവിങ്. രോമങ്ങള്‍ക്കൊപ്പം വളര്‍ന്നത് ജോസ് തോമസെന്ന കട്ടിമീശയുള്ള ബിസിനസുകാരന്‍കൂടിയാണ്. പലവട്ടം ചിറകറ്റു. പിന്നെയും പറന്നുയര്‍ന്നു. വിമാനാപകടത്തില്‍ നിന്നുപോലും ജീവിതത്തിലേക്ക് തിരികെക്കയറിയ അനുഭവമുണ്ട് ജെ.ടിക്ക്. തീച്ചിറകുകളുമായി തോല്‍ക്കാതെയുള്ള യാത്ര ചോയ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളും ജെ.ടി പാക്കുമുള്‍പ്പെടെ എട്ട് സംരഭങ്ങളിലെത്തി നില്‍ക്കുന്നു. ഇപ്പോള്‍ ആ വിജയകഥ ഭൂമിയും കടന്ന് 450 അടി ഉയരത്തിലേക്ക്. സപ്തംബര്‍ 19ന് ജെടിയുടെയും ഭാര്യ കുഞ്ഞുമോളുടെയും മുപ്പതാംവിവാഹവാര്‍ഷികമായിരുന്നു. തീര്‍ത്തും സ്വകാര്യമായ ആ സദസ്സില്‍ ജെറി അമല്‍ദേവ് കീബോര്‍ഡ് മീട്ടി. അരികെയിരുന്ന് മോഹന്‍ലാല്‍ പാടി..മഞ്ഞണിക്കൊമ്പില്‍...ഒരുകിങ്ങിണിക്കൊമ്പില്‍....അവിടെ സൗഹൃദം മഞ്ഞില്‍വിരിഞ്ഞ പൂവായി. അടുത്തവര്‍ഷം ഇതേദിവസം മോഹന്‍ലാല്‍ പാടുക പറുദീസയുടെ പടിവാതിലിലിരുന്നാകും....
Watch Videoനാഷണല്‍ ബില്‍ഡിങ് കോഡില്‍ പറയുന്ന സുരക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു നിര്‍മാണം. നാല്‍പ്പതു നിലകളിലെത്താന്‍ ത്രാണിയുള്ള അഗ്നിശമന ഉപകരണങ്ങളില്ലാത്തതിനാല്‍ പാരഡൈസിനകത്തുതന്നെ തീപിടുത്തം അണയ്ക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്. പുകകണ്ടാല്‍ അപ്പോള്‍തന്നെ അലാറം മുഴങ്ങും. കെട്ടിടത്തിലെ എല്ലാമുറികളിലും സ്പ്രിംഗ്ലറുകള്‍. തീയുയര്‍ന്നാല്‍ ഇവ താനെ വെള്ളംചീറ്റും. റിക്ടര്‍ സ്‌കെയിലില്‍ 7.2 വരെയുള്ള ഭൂചലനത്തെ അതിജീവിക്കാന്‍ശേഷിയുള്ള വിധത്തിലാണ് പാരഡൈസ് നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും മുകളിലായതിനാല്‍ ജെ.ടിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ സീലിങ്ങിന്റെ ഉയരം ഇരുപത് അടി. ക്രിസ്മസിന് വീടിനുമുന്നില്‍ നക്ഷത്രമിടേണ്ട ആവശ്യമില്ല ജെ.ടിക്ക്. മാനംതന്നെ തൂക്കിയിട്ടുണ്ടാകും നൂറായിരമെണ്ണം.
'ഈ ടിപ്പര്‍ലോറി എന്ന ഭീകരനുണ്ടല്ലോ..ഇതിനുമുകളില്‍നിന്നുനോക്കിയാല്‍ അവന്‍ ഒരു കളിപ്പാട്ടത്തോളം ചെറുതാണ്. മനുഷ്യര്‍ കടുകുമണികളോളം...എല്ലാത്തിന്റെയും നിസാരതയാണത് കാണിക്കുന്നത്. ഇവിടെ നിന്നാല്‍ മറ്റ് ശബ്ദങ്ങളൊന്നും കേള്‍ക്കില്ല. ശ്വസിക്കാന്‍ നഗരത്തിന്റെ മാലിന്യം കലരാത്ത ഏറ്റവും ശുദ്ധമായ വായു..'ജോസ് തോമസ് പറയുന്നു. ഏറ്റവും ഉയരത്തില്‍നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ കാല്‍ച്ചുവട്ടിലെ ഉറുമ്പുകളാണെന്ന അഹംബോധത്തിലേക്ക് മനസ്സ് കുതറിയോടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നതും അതുകൊണ്ടുതന്നെ. 'മുകളില്‍നിന്നുള്ള കാഴ്ചകളെ ഞാന്‍ ഒരു പോസിറ്റീവ് ഫീലിങ്ങിനായാണ് ഉപയോഗപ്പെടുത്തുന്നത്. വളരെ റൊമാന്റിക്കും പോയറ്റിക്കുമായ കാഴ്ചപ്പാടാണ് എനിക്ക് അതേക്കുറിച്ചുള്ളത്.'
ചങ്ങനാശ്ശേരിക്കാരന്‍ ഒ.സി.തോമസിന്റെ മകന്‍ തീയില്‍കുരുത്തവനാണ് താനെന്ന് പറയുന്നതും അഹങ്കാരത്തോടെയല്ല. ഇന്നലെകളെക്കുറിച്ചുള്ള ലളിതമായ ഓര്‍മപ്പെടുത്തല്‍. ജോസിന് ഒരുവയസ്സുള്ളപ്പോഴാണ് ഒ.സി.തോമസ് ചോയ്‌സ് ഗ്രൂപ്പ് തുടങ്ങുന്നത്. അപ്പന്‍ മരിക്കുമ്പോള്‍ ജോസിന് പ്രായം പതിനാറ്. കണ്മഷികൊണ്ട് മീശവരച്ചുനോക്കുന്ന കാലത്തിനുപകരം ജോസിന്റേത് കടലുകടന്ന കൗമാരമായി. കൊല്‍ക്കത്തവഴി ജപ്പാനിലേക്ക് യാത്ര. ജോസ് എന്ന ഇന്ത്യക്കാരനായ സമുദ്രോത്പന്ന വ്യവസായിയെ കാത്തിരുന്ന മിറ്റ്‌സുബിഷി കമ്പനിക്കാര്‍ക്ക് മുന്നിലേക്ക് വന്നത് കൊഞ്ചിനോളംപോന്ന കൊച്ചുപയ്യന്‍. പിള്ളേരുമായൊന്നും കച്ചവടത്തിനില്ല,വീട്ടില്‍പോയി ആകാവുന്ന പണിനോക്കെന്ന അധിക്ഷേപമാണ് ഉയരം എന്ന വാക്കിലേക്ക് ആദ്യമായി ജോസിനെ അടുപ്പിച്ചത്. പൗരുഷത്തിന്റെ കറുപ്പുനിറത്തിനായി ദിവസം നാലുവട്ടം നെഞ്ചിലും മുഖത്തും ഷേവിങ്. രോമങ്ങള്‍ക്കൊപ്പം വളര്‍ന്നത് ജോസ് തോമസെന്ന കട്ടിമീശയുള്ള ബിസിനസുകാരന്‍കൂടിയാണ്. പലവട്ടം ചിറകറ്റു. പിന്നെയും പറന്നുയര്‍ന്നു. വിമാനാപകടത്തില്‍ നിന്നുപോലും ജീവിതത്തിലേക്ക് തിരികെക്കയറിയ അനുഭവമുണ്ട് ജെ.ടിക്ക്. തീച്ചിറകുകളുമായി തോല്‍ക്കാതെയുള്ള യാത്ര ചോയ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളും ജെ.ടി പാക്കുമുള്‍പ്പെടെ എട്ട് സംരഭങ്ങളിലെത്തി നില്‍ക്കുന്നു. ഇപ്പോള്‍ ആ വിജയകഥ ഭൂമിയും കടന്ന് 450 അടി ഉയരത്തിലേക്ക്. സപ്തംബര്‍ 19ന് ജെടിയുടെയും ഭാര്യ കുഞ്ഞുമോളുടെയും മുപ്പതാംവിവാഹവാര്‍ഷികമായിരുന്നു. തീര്‍ത്തും സ്വകാര്യമായ ആ സദസ്സില്‍ ജെറി അമല്‍ദേവ് കീബോര്‍ഡ് മീട്ടി. അരികെയിരുന്ന് മോഹന്‍ലാല്‍ പാടി..മഞ്ഞണിക്കൊമ്പില്‍...ഒരുകിങ്ങിണിക്കൊമ്പില്‍....അവിടെ സൗഹൃദം മഞ്ഞില്‍വിരിഞ്ഞ പൂവായി. അടുത്തവര്‍ഷം ഇതേദിവസം മോഹന്‍ലാല്‍ പാടുക പറുദീസയുടെ പടിവാതിലിലിരുന്നാകും....
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ചോയ്‌സ് പാരഡൈസിന്റെ വീഡിയോ
(courtesy:mathrubhumi.com)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ