"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

ഗ്യാസ് പുതിയ കണക്ഷന്‍ വയ്കും !!


æµÞ‚ß: ÉÞºµÕÞĵ ØßÜßIùáµ{áæ¿ ÕßÄøÃJßæÜ Ä¿Ø¢ ÉøßÙøßAáKÄá Õæø ÉáÄßÏ µÃµí×ÈáµZ ÜÍßAÞX ÌáißÎáGáIÞÕáæÎKí ®HAOÈßµ{áæ¿ ÎáKùßÏßMí. ®KÞW  ÉáÄßÏ µÃµí×X ÈWµøáæÄK ´çÆcÞ·ßµ ©JøæÕÞKáÎ߈. ©ÉçÏÞµíÄÞAæ{ Äßøß‚ùßÏÞÈáU çÈÞ ÏáÕV µØíxÎV (æµèÕØß) ù¼ßØíçd¿×ÈáçÕIß ®ˆÞ ©ÉçÏÞµíÄÞA{ᢠ§çMÞZÄæK ÕßÄøÃAÞæø ØÎàÉßçAIÄßæˆKᢠÌtæMG ¥ÇßµÞøßµZ ÕcµíÄÎÞAß. ÉáÄßÏ ØßÜßIV ÌáAá 溇ÞX ®æLCßÜᢠØÞçCÄßµ Ä¿Ø¢ çÈøß¿áKÕV ¯¼XØßæÏ çËÞÃßW ÌtæMGá ÕßÕø¢ ÄßøAßÏ çÖ×¢ ¦ÕÖcæÎCßW ÎÞdÄ¢ ¯¼XØß ³ËßØßW çÈøßGí ®JßÏÞW ÎÄß.  ²KßÜÇßµ¢ µÃµí×ÈáµZ ©UÄßæa çÉøßW ÉáÄßÏ ØßÜßIùáµZ ÜÍßAÞX ÌáißÎáGí çÈøß¿áKÕøᢠæµèÕØß ù¼ßØíxV 溇ÃæÎKí ®HAOÈßµ{áæ¿ çÈøßGáU ¥ùßÏßMí çø~ÞÎâÜ¢ §Äßȵ¢ èµMxßÏÕøᢠÎÞdÄçÎ ¦ÕÖcÎÞÏ çø~µZ ØÙßÄ¢ ÉâøßMß‚ ¥çÉfµ{áÎÞÏß ¯¼XØßµæ{ ØÎàÉßçAIÄáUáæÕKí ¥ÇßµãÄV ¥ùßÏß‚á.  


courtesy: (manoramaonline)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

ആകാശത്തിന്റെ അയല്‍വാസി !!


പ്രഭാതങ്ങളില്‍ വാതില്‍തുറക്കുമ്പോള്‍ മണമുള്ള മേഘങ്ങളുടെ പൂക്കൂടയുണ്ടാകും മുറ്റത്ത്. കണ്ണുതിരുമ്മിച്ചുവന്ന സൂര്യന്‍ എഴുന്നേറ്റുവരുന്നതു കാണാം. സന്ധ്യകളില്‍ നക്ഷത്രങ്ങളുടെ ചിമ്മിനിവിളക്ക് കത്തിച്ചുവച്ചുകൊണ്ട് നിലാവ് ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുന്നുമുണ്ടാകാം. മിന്നാമിനുങ്ങുകളുടെ ഉദ്യാനത്തിലെത്തിയ അനുഭവം.
ജോസ് തോമസ് കാത്തിരിക്കുകയാണ് ആ ദിവസത്തിനുവേണ്ടി. ചൊവ്വാഴ്ച ചോയ്‌സ് പാരഡൈസ് എന്ന സ്വര്‍ഗ്ഗം തുറക്കുന്നതോടെ ജെ.ടി. എന്നുവിളിപ്പേരുള്ള വ്യവസായി തെക്കേയിന്ത്യയുടെ നിറുകയില്‍ വീടുള്ള മനുഷ്യനാകും. അക്ഷരാര്‍ഥത്തില്‍ ഏറ്റവും ഉന്നതന്‍. ചോയ്‌സ് പാരഡൈസിന്റെ നാല്‍പ്പതാംനിലയിലെ താമസക്കാരന് സൂര്യനും മേഘവും നക്ഷത്രങ്ങളും ഒരുവിരല്‍പ്പാടകലെ. ആകാശത്തിന്റെ അയല്‍വാസി.

തൃപ്പൂണിത്തുറയ്ക്കടുത്ത് ജോസ് തോമസിന്റെ ചോയ്‌സ് ഗ്രൂപ്പ് നാല്‍പ്പതുനിലകളില്‍ സൃഷ്ടിച്ച ചോയ്‌സ് പാരഡൈസ് തെന്നിന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. ഇതിന്റെ ഏറ്റവും ഉയരത്തിലെ നാല് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റ് ജെ.ടി മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല. ഭൂമിയില്‍നിന്ന് 450അടി അകലെ 7500 സ്‌ക്വയര്‍ഫീറ്റില്‍ ഒരുവീട്. വെയിലും മഴയും കാറ്റും ആദ്യമെത്തുന്ന ഇടം. ജെ.ടിയുടെ അടുത്ത സുഹൃത്ത് മോഹന്‍ലാല്‍ അതിനെ ഒറ്റവാചകത്തില്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: പറുദീസയുടെ പടിവാതില്‍. 'മേഘങ്ങള്‍ക്കൊരു മദിപ്പിക്കുന്ന മണമുണ്ട്. അത് അനുഭവിച്ചുതന്നെ അറിയണം. മഴവരുമ്പോള്‍ കാര്‍മേഘങ്ങളുടെ കൂട്ടിലകപ്പെട്ടപോലെ തോന്നും. ഇരുട്ടത്ത് ഇരിക്കുന്നതുപോലെ..ആ വീട്ടില്‍ ഒരു രാത്രി ഉറങ്ങുന്നദിവസത്തിനാണ് ഇപ്പോഴെന്റെ കാത്തിരിപ്പ്..' നാല്‍പ്പതാംനിലയിലെ വീട് ജെ.ടിയിലെ എഴുത്തുകാരനെ ഇപ്പോള്‍തന്നെ ഉന്മാദിയാക്കിക്കഴിഞ്ഞു.


'ദൈവത്തെ ഇനി അടുത്തുകാണാം. ദൈവമേ എന്ന് നിങ്ങള്‍ എട്ടുമണിക്ക് വിളിക്കുകയാണെങ്കില്‍ എനിക്ക് ഒരു എട്ടേകാലിന് വിളിച്ചാല്‍ മതി. ഇവിടെ നിന്ന് അധികം ദൂരമില്ലല്ലോ...'ജോസ് തോമസ് ചിരിക്കുന്നു. സ്വപ്‌നം കാണാന്‍ ഇഷ്ടപ്പെടുന്ന ഈ വ്യവസായി നാലുമാസത്തിനുള്ളില്‍ പൂര്‍ണ്ണമായും പാരഡൈസിലേക്ക് താമസം മാറും. പിന്നെ രാത്രികളില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കൊപ്പം നക്ഷത്രങ്ങളുടെ കാവലില്‍ അത്താഴം, പാട്ട്, എഴുത്ത്, സ്വപ്‌നം...


അഞ്ചുവര്‍ഷം കൊണ്ടാണ് ചോയ്‌സ് പാരഡൈസ് പൂര്‍ത്തിയായത്. ആകെ 132 അപ്പാര്‍ട്ട്‌മെന്റുകള്‍. ഇതില്‍ 110 എണ്ണത്തിനും ആവശ്യക്കാരായിക്കഴിഞ്ഞു. കുളിമുറികള്‍കൂടി കൂട്ടിയാല്‍ ആകെ മുറികള്‍ ആയിരം. മുപ്പത്തിയേഴാം നില വരെ ലിഫ്റ്റില്‍പ്പോകാം. ഒരു സെക്കന്റില്‍ എട്ടടിയാണ് ലിഫ്റ്റിന്റെ വേഗം. മുപ്പത്തിയേഴാമത്തെ നിലയിലെത്താന്‍ വേണ്ടത് ഒരുമിനിട്ടില്‍ താഴെ സമയം. ഏറ്റവും മുകളില്‍ ഹെലിപ്പാഡ് ഉള്ളതിനാല്‍ അവസാനത്തെ മൂന്ന് നിലകളിലേക്ക് ലിഫ്റ്റ് അനുവദനീയമല്ല. പകരം രണ്ടുചവിട്ടുപടികള്‍. ജോസ് തോമസിന്റെ അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍നിന്നു നോക്കിയാല്‍ ദൃശ്യങ്ങള്‍ പടിഞ്ഞാറ് അറബിക്കടല്‍വരെയും കിഴക്ക് മൂന്നാര്‍മലനിരകള്‍ വരെയും വിസ്തൃതമാകും. തെക്കോട്ട് ചേര്‍ത്തലവരെ കാണാം. വടക്ക് നെടുമ്പാശ്ശേരി വിമാനത്താവളമാണ് കാഴ്ചയുടെ അതിര്.


ഉയരങ്ങള്‍ ജോസ് തോമസിന് പുതുമയല്ല; ഹരമാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ നാല്‍പ്പത്തിയേഴാം നിലയില്‍ വീടുള്ളയാള്‍ എന്നും ആകാശത്തെ എത്തിപ്പിടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ചെയ്യുന്നതിലെല്ലാം വ്യത്യസ്തയുടെ കൈയൊപ്പുണ്ടാകണമെന്നും ജെ.ടിക്ക് നിര്‍ബന്ധമുണ്ട്. ആ വാശി വാനോളമുയര്‍ന്നതിന്റെ തെളിവാണ് ചോയ്‌സ് പാരഡൈസ്.


1997ല്‍ ഏഷ്യയിലെ സാമ്പത്തികപ്രതിസന്ധികാലത്ത് കെട്ടിടനിര്‍മാണ മേഖലയില്‍നിന്ന് പിന്മാറിയതാണ് ചോയ്‌സ് ഗ്രൂപ്പ്. രണ്ടാംവരവ് 2006ല്‍. തൃപ്പൂണിത്തുറയില്‍ ചോയ്‌സിന്റെ രണ്ടേക്കര്‍ സ്ഥലത്തെ ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്ലാനുമായെത്തിയ എന്‍ജിനീയര്‍ നിവര്‍ത്തിയത് അടുപ്പുകുറ്റികള്‍പോലെ മൂന്ന് കെട്ടിടങ്ങളും നടുവിലൊരു നീന്തല്‍ക്കുളവും. ഇതുചെയ്യാന്‍ ഞാന്‍ വേണോയെന്നായിരുന്നു ജെ.ടിയുടെ ചോദ്യം. ഉയരം എന്ന വികാരമായിരുന്നു അപ്പോഴും മനസ്സില്‍. ആ മൂന്നുകെട്ടിടങ്ങളും ഒന്നിനുമുകളിലൊന്നായി ചേര്‍ത്തുവച്ച് ജെടി നാല്‍പ്പതുനിലകളില്‍ ഒരു ആഗ്രഹത്തെ മെനഞ്ഞു. എന്‍.ഒ.സി കിട്ടുകയെന്നതുതന്നെ വലിയ വെല്ലുവിളിയായി. നേവിയുടെ വരെ അനുമതിപത്രം ആവശ്യം. ഹെലികോപ്റ്ററില്‍ പറന്നുപോലുമുള്ള പരിശോധന. 2007ല്‍ സ്വര്‍ഗ്ഗത്തിന്റെ ആദ്യകല്ല് ഭൂമിയില്‍ വീണു. കോഴിക്കോട് സ്വദേശിയായ ജോണി കൈനടിയുടേതായിരുന്നു രൂപകല്പന. നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബുര്‍ജ് ഖലീഫയുടെയും എമിറേറ്റ്‌സ് ടവേഴ്‌സിന്റെയും ശില്‍പ്പികളിലൊരാളായ മലയാളി അഷീന്‍ പനക്കാടിനെ എത്തിപ്പിടിക്കാന്‍പോലുമാകാത്ത തുക നല്‍കി ജെടി ദുബായിയില്‍നിന്നു കൊണ്ടുവന്നു. സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങിലെ അതികായരുടെ കരങ്ങളില്‍ പാരഡൈസ് വളര്‍ന്നുതുടങ്ങി.


തൃപ്പൂണിത്തുറയില്‍ നിര്‍മാണം പൂര്‍ത്തിയായ 40 നിലകളുള്ള ചോയ് പാരഡൈസ്‌
പന്ത്രണ്ടാംനിലവരെ പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ലെന്ന് ജോസ് തോമസ് പറയുന്നു. പത്തൊമ്പതാമത്തെ നിലയെത്തിയപ്പോള്‍ ജനങ്ങള്‍ പറഞ്ഞുതുടങ്ങി: ഏറ്റവും പൊക്കമുള്ള കെട്ടിടം...ഇരുപതുനില കഴിഞ്ഞപ്പോള്‍ താഴെ വെള്ളമുണ്ടും ഷര്‍ട്ടുമിട്ട് നടന്നുപോകുന്നവര്‍ അപ്പൂപ്പന്‍താടിപോലെ ചെറുതായി എങ്ങോട്ടോ അലിഞ്ഞുപോകുന്നത് ജെ.ടി അറിഞ്ഞുതുടങ്ങി. മുപ്പതാംനിലയെത്തിയപ്പോള്‍ മനസ്സ് പേടിയില്‍ വിറച്ചു. ഇനി ഇത് എങ്ങോട്ടാണ്...ഒരാളുടെ പോലും ജീവന്‍ ബലികൊടുക്കാതെ ചോയ്‌സ് പാരഡൈസ് പൂര്‍ത്തിയായിയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ജോസ് തോമസ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ തന്റെ ശ്രമം എത്രത്തോളം ചെറുതായിപ്പോകുമായിരുന്നുവെന്നും അദ്ദേഹത്തിനറിയാം.

നാഷണല്‍ ബില്‍ഡിങ് കോഡില്‍ പറയുന്ന സുരക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു നിര്‍മാണം. നാല്‍പ്പതു നിലകളിലെത്താന്‍ ത്രാണിയുള്ള അഗ്നിശമന ഉപകരണങ്ങളില്ലാത്തതിനാല്‍ പാരഡൈസിനകത്തുതന്നെ തീപിടുത്തം അണയ്ക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്. പുകകണ്ടാല്‍ അപ്പോള്‍തന്നെ അലാറം മുഴങ്ങും. കെട്ടിടത്തിലെ എല്ലാമുറികളിലും സ്പ്രിംഗ്ലറുകള്‍. തീയുയര്‍ന്നാല്‍ ഇവ താനെ വെള്ളംചീറ്റും. റിക്ടര്‍ സ്‌കെയിലില്‍ 7.2 വരെയുള്ള ഭൂചലനത്തെ അതിജീവിക്കാന്‍ശേഷിയുള്ള വിധത്തിലാണ് പാരഡൈസ് നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും മുകളിലായതിനാല്‍ ജെ.ടിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ സീലിങ്ങിന്റെ ഉയരം ഇരുപത് അടി. ക്രിസ്മസിന് വീടിനുമുന്നില്‍ നക്ഷത്രമിടേണ്ട ആവശ്യമില്ല ജെ.ടിക്ക്. മാനംതന്നെ തൂക്കിയിട്ടുണ്ടാകും നൂറായിരമെണ്ണം.

'ഈ ടിപ്പര്‍ലോറി എന്ന ഭീകരനുണ്ടല്ലോ..ഇതിനുമുകളില്‍നിന്നുനോക്കിയാല്‍ അവന്‍ ഒരു കളിപ്പാട്ടത്തോളം ചെറുതാണ്. മനുഷ്യര്‍ കടുകുമണികളോളം...എല്ലാത്തിന്റെയും നിസാരതയാണത് കാണിക്കുന്നത്. ഇവിടെ നിന്നാല്‍ മറ്റ് ശബ്ദങ്ങളൊന്നും കേള്‍ക്കില്ല. ശ്വസിക്കാന്‍ നഗരത്തിന്റെ മാലിന്യം കലരാത്ത ഏറ്റവും ശുദ്ധമായ വായു..'ജോസ് തോമസ് പറയുന്നു. ഏറ്റവും ഉയരത്തില്‍നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ കാല്‍ച്ചുവട്ടിലെ ഉറുമ്പുകളാണെന്ന അഹംബോധത്തിലേക്ക് മനസ്സ് കുതറിയോടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നതും അതുകൊണ്ടുതന്നെ. 'മുകളില്‍നിന്നുള്ള കാഴ്ചകളെ ഞാന്‍ ഒരു പോസിറ്റീവ് ഫീലിങ്ങിനായാണ് ഉപയോഗപ്പെടുത്തുന്നത്. വളരെ റൊമാന്റിക്കും പോയറ്റിക്കുമായ കാഴ്ചപ്പാടാണ് എനിക്ക് അതേക്കുറിച്ചുള്ളത്.'

ചങ്ങനാശ്ശേരിക്കാരന്‍ ഒ.സി.തോമസിന്റെ മകന്‍ തീയില്‍കുരുത്തവനാണ് താനെന്ന് പറയുന്നതും അഹങ്കാരത്തോടെയല്ല. ഇന്നലെകളെക്കുറിച്ചുള്ള ലളിതമായ ഓര്‍മപ്പെടുത്തല്‍. ജോസിന് ഒരുവയസ്സുള്ളപ്പോഴാണ് ഒ.സി.തോമസ് ചോയ്‌സ് ഗ്രൂപ്പ് തുടങ്ങുന്നത്. അപ്പന്‍ മരിക്കുമ്പോള്‍ ജോസിന് പ്രായം പതിനാറ്. കണ്മഷികൊണ്ട് മീശവരച്ചുനോക്കുന്ന കാലത്തിനുപകരം ജോസിന്റേത് കടലുകടന്ന കൗമാരമായി. കൊല്‍ക്കത്തവഴി ജപ്പാനിലേക്ക് യാത്ര. ജോസ് എന്ന ഇന്ത്യക്കാരനായ സമുദ്രോത്പന്ന വ്യവസായിയെ കാത്തിരുന്ന മിറ്റ്‌സുബിഷി കമ്പനിക്കാര്‍ക്ക് മുന്നിലേക്ക് വന്നത് കൊഞ്ചിനോളംപോന്ന കൊച്ചുപയ്യന്‍. പിള്ളേരുമായൊന്നും കച്ചവടത്തിനില്ല,വീട്ടില്‍പോയി ആകാവുന്ന പണിനോക്കെന്ന അധിക്ഷേപമാണ് ഉയരം എന്ന വാക്കിലേക്ക് ആദ്യമായി ജോസിനെ അടുപ്പിച്ചത്. പൗരുഷത്തിന്റെ കറുപ്പുനിറത്തിനായി ദിവസം നാലുവട്ടം നെഞ്ചിലും മുഖത്തും ഷേവിങ്. രോമങ്ങള്‍ക്കൊപ്പം വളര്‍ന്നത് ജോസ് തോമസെന്ന കട്ടിമീശയുള്ള ബിസിനസുകാരന്‍കൂടിയാണ്. പലവട്ടം ചിറകറ്റു. പിന്നെയും പറന്നുയര്‍ന്നു. വിമാനാപകടത്തില്‍ നിന്നുപോലും ജീവിതത്തിലേക്ക് തിരികെക്കയറിയ അനുഭവമുണ്ട് ജെ.ടിക്ക്. തീച്ചിറകുകളുമായി തോല്‍ക്കാതെയുള്ള യാത്ര ചോയ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളും ജെ.ടി പാക്കുമുള്‍പ്പെടെ എട്ട് സംരഭങ്ങളിലെത്തി നില്‍ക്കുന്നു. ഇപ്പോള്‍ ആ വിജയകഥ ഭൂമിയും കടന്ന് 450 അടി ഉയരത്തിലേക്ക്. സപ്തംബര്‍ 19ന് ജെടിയുടെയും ഭാര്യ കുഞ്ഞുമോളുടെയും മുപ്പതാംവിവാഹവാര്‍ഷികമായിരുന്നു. തീര്‍ത്തും സ്വകാര്യമായ ആ സദസ്സില്‍ ജെറി അമല്‍ദേവ് കീബോര്‍ഡ് മീട്ടി. അരികെയിരുന്ന് മോഹന്‍ലാല്‍ പാടി..മഞ്ഞണിക്കൊമ്പില്‍...ഒരുകിങ്ങിണിക്കൊമ്പില്‍....അവിടെ സൗഹൃദം മഞ്ഞില്‍വിരിഞ്ഞ പൂവായി. അടുത്തവര്‍ഷം ഇതേദിവസം മോഹന്‍ലാല്‍ പാടുക പറുദീസയുടെ പടിവാതിലിലിരുന്നാകും....
 Watch Video
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ചോയ്‌സ് പാരഡൈസിന്റെ വീഡിയോ

(courtesy:mathrubhumi.com)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം (Kochi) പൂര്‍ത്തിയായി


ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പണി പൂര്‍ത്തിയായി

കൊച്ചി: വിസ്മയക്കാഴ്ചയൊരുക്കി തൃപ്പൂണിത്തുറ പാരഡൈസ്റോഡില്‍ നാല്‍പതുനിലകളില്‍ ചോയ്സ് പാരഡൈസ് പാര്‍പ്പിട സമുച്ചയം നിര്‍മാണം പൂര്‍ത്തിയായി. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോയ്സ് പാരഡൈസ് ഉദ്ഘാടനം ചെയ്യുമെന്ന് ചോയ്സ് ഗ്രൂപ്പ് എം.ഡി. ജോസ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 450 അടി ഉയരത്തില്‍ ഏറ്റവും മുളകില്‍ ഹെലിപ്പാഡുമായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള അംബരചുംബി പണി പൂര്‍ത്തീകരിച്ചിരിക്കുന്നത് കൊച്ചിയിലെ ചോയ്സ് ഗ്രൂപ്പാണ്. 2.75 ഏക്കറില്‍ 2,50,000 ചതുരശ്ര അടിയില്‍ അഞ്ചു വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ 132 അപ്പാര്‍ട്ടുമെന്‍റുകളാണ് ഉളളത്. കെട്ടിടത്തിന്‍െറ മുഴുവന്‍ നിലയിലും ലിഫ്ടില്‍ എത്താം. 40-ാം നിലയില്‍ എത്താന്‍ 40 സെക്കന്‍റ് മാത്രം മതിയാകും. സ്വിസ്കമ്പനി നിര്‍മിച്ച ഏറ്റവും അത്യാധുനികമായ ലിഫ്ടാണ് സജ്ജീകരിച്ചിട്ടുള്ളത്. കോഴിക്കോട് സ്വദേശി ജോണി കൈനടിയുടേതാണ് രൂപകല്‍പന. ബുര്‍ജ് ഖലീഫയുടെയും എമിറേറ്റ്സ് ടവേഴ്സിന്‍െറയും ശില്‍പികളില്‍ ഒരാളായ മലയാളി ഹാഷിം പറക്കാടിനായിരുന്നു നിര്‍മാണത്തിന്‍െറ മേല്‍നോട്ടം. നാഷണല്‍ ബില്‍ഡിംഗ് കോഡിലെ എല്ലാ നിബന്ധനകളും പാലിച്ചാണ് നിര്‍മാണം. നാല്‍പത് നിലകളില്‍ എത്താന്‍ അഗ്നിശമന ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ പാരഡൈസിന് അകത്തു തന്നെ എല്ലാ മുറികളിലും വെള്ളം ചീറ്റിച്ച് തീ അണക്കാന്‍ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. റിക്റ്റര്‍ സ്കെയിലില്‍ 7.2 വരെയുള്ള ഭൂചലനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള തരത്തിലാണ് കെട്ടിടത്തിന്‍െറ നിര്‍മാണം. 18 മീറ്റര്‍ ആഴത്തിലാണ് കെട്ടിടത്തിന്‍െറഅടിത്തറ നിലനില്‍ക്കുന്നത്.

 (courtesy:madhyamam)
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഫാബ്രിക് ; അല്പം ചില കാര്യങ്ങള്‍ !!

§aàøßÏV Í¢·ßAí ºáAÞX Éß¿ßAáKÄí µá×X, µVGX, ¥ÉíçÙÞZØíxùß Äá¿BßÏ çØÞËíxí ËVÃß×ß¹í ÄÞøB{ÞæÃKÄßW ÄVAÎ߈. ®dÄ Í¢·ßÏÞÏß ²øáAßÏ Õà¿ßæXùÏᢠçØÞËíxí ËVÃß×ß¹í çÌÞùÞÏÞW ÏÞæÄÞøá ËÜÕáÎ߈. ËVÃß×ßBßW ¯xÕᢠdÖißçAIÄí ÄáÃß ÄßøæE¿áAáçOÞÝÞÃí. ³çøÞ ÄáÃßAᢠçÕI dÖiÏᢠÉøßÉÞÜÈÕᢠÕcÄcØíÄÎÞÃí. ÕÞBáçOÞçÝ ¥Õ ¥ùßEßøßAÞ¢.
çµÞGY: ¯xÕᢠ¼ÈdÉßÏÎÞÏ ÄáÃßJøÎÞÃí çµÞGY. ÕãJßÏÞAÞÈáU ®{áMÕᢠÕßÜÏßæÜ ØbàµÞøcÄÏáÎÞÃí §ÄßÈí µÞøâ. çµÞGY ØßWµí, çÉÞ{ß çµÞGY Äá¿BßÏ çµÞGY ÎßµíØí ÄáÃßµZAᢠ¦ÕÖcAÞçøæùÏÞÃí. §Õ Éçf, èdÁµïàX 溇áµÏÞÃí ØáøfßÄ¢.  ºßÜ çµÞGY ÈÈ‚á µÝßÏáçOÞZ ºáøáBÞX ØÞÇcÄÏáUÄßÈÞW µVGæXùÏᢠæÌÁí×àxßæXùÏᢠÈà{¢ µãÄcÎÞÏßøßAÞX dÖißAâ. ÕàGßW µÝáµáµÏÞæÃCßW ÉÖÎáAß §ØíÄßøßÏß¿ÞX ÎùAøáÄí. ®CßçÜ µÞÝíºÏíAá Í¢·ßÏáIÞµâ.ÜßÈX: ØbÞÍÞÕßµÎÞÏ Üáµí ¦Ãí ÜßÈæXù ¼ÈØNÄßAá ÉßKßW. ÜßÈÈᢠµÝáµáçOÞZ ºáøáBÞX ØÞÇcÄÏáIí. èdÁÐàX 溇ßAáµÏÞÃí ©ºßÄ¢. ¦ÇáÈßµ §XùàøßÏùáµ{ßW ÜßÈæXù ©ÉçÏÞ·¢ µâ¿ßÕøáKá.ØßWµí : µÞÝíºÏßW ¯xÕᢠÎçÈÞÙø¢. Éçf, ÉøßÉÞÜßAÞX ¯xÕᢠÌáißÎáGí. èµæµÞIí ÈÈÏíAáµçÏ ¥øáÄí. èdÁµïàÈß¹í 溇áµçÏ ¦µÞÕâ. µÝßÕÄᢠµùÏᢠæÕUÕᢠÕàÝÞæÄ ØâfßAáµ. çùÞ ØßWµí: ÉGßæXù ¯xÕᢠÖáiÎÞÏ øâÉ¢.  ¥ÄáæµÞIá ÄæK Õ{æø Øâfß‚á èµµÞøc¢ 溇â. Äàæø µÈ¢ µáùE çùÞ ØßWµí ®¿áAÞÄßøß AáµÏÞÃá ȈÄí. ®{áM¢ ºàJÏÞµÞX ØÞÇcÄÏáIí.

ØßLxßµí : ÉøßÉÞÜßAÞX ¯xÕᢠ®{áMÎáUÕÏÞÃí §Õ. µÝáµáçOÞZ ºáøáBáµÏáÎ߈. ØßLxßµí çØÞËíxí ËVÃß×ß¹í §ØíÄßøßÏß¿áçOÞZ µáùE ÄÞÉÈßÜÏßW æØxí 溇ÞX dÖißAáµ. ¥æˆCßW ©øáµßçMÞµÞX ØÞÇcÄÏáIí.



(courtesy:manorama)

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

ആദ്യമായി ഇണചേരുമ്പോള്‍... അറിയാന്‍ ചില കാര്യങ്ങളുണ്ട് ! !

ആദ്യമായി രതിയിലേര്‍പ്പെട്ടത് മരണക്കിടക്കയില്‍ പോലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് ഒരു പ്രശസ്ത എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യത്തെ സെക്സ്, അത് വിജയമായാലും അല്ലെങ്കിലും മനസില്‍ നിന്ന് ഒരിക്കലും മായാത്ത വിഷ്വലുകള്‍ സമ്മാനിക്കുന്നതായിരിക്കും. അതിന് കാരണമുണ്ട്, ഒരുപാട് ആശങ്കകളും പേടിയും നിറഞ്ഞ മനസോടെയായിരിക്കും,
അല്ലെങ്കില്‍ ഒരുപാട് ത്രില്ലടിച്ചായിരിക്കും ഓരോരുത്തരും ആദ്യ സെക്സിനെ വരവേല്‍ക്കുന്നത്. അത്രയും ആത്മാര്‍ത്ഥതയോടെയും ആകുലതയോടെയും ആവേശത്തോടെയും ഒരുകാര്യം ചെയ്താല്‍ അത് ജീവകാലം മറക്കുന്നതെങ്ങനെ?ആദ്യ സെക്സ്, അത് വിജയമായാലും ഇല്ലെങ്കിലും ഒരിക്കലും സ്മൂത്ത് ആയിരിക്കില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങള്‍ ധൃതി വര്‍ദ്ധിപ്പിക്കുമെന്നും അത് സെക്സിനെ വേദനാജനകമോ പരാജയമോ ആക്കിത്തീര്‍ക്കുമെന്നും അവര്‍ പറയുന്നു. അധികം പരിചയമില്ലാത്ത ഇണയാണെങ്കില്‍ പറയുകയും വേണ്ട. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്സ് എന്ന് പറയുന്നതില്‍ കാര്യമില്ലാതില്ല.ആദ്യമായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫെക്ടായിരിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അതിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ തയ്യാറെടുപ്പുകളൊന്നും ചിലപ്പോള്‍ ‘കളിക്കള’ത്തില്‍ പ്രാവര്‍ത്തികമാകണമെന്നില്ല. ബുദ്ധിയെക്കാള്‍ ഹൃദയം നയിക്കുന്ന ഒന്നാണല്ലോ സെക്സ്. അതുകൊണ്ടുതന്നെ മുന്‍‌ധാരണകളും മുന്നൊരുക്കങ്ങളും പൊളിഞ്ഞുവീണേക്കാം.ഏറെനേരം രതി നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹിച്ച് സെക്സ് ചെയ്യുന്ന പുരുഷന്, തുടങ്ങി അധികം കഴിയും മുമ്പേ രതിമൂ‍ര്‍ച്ഛയുണ്ടായാല്‍ എന്തുചെയ്യും? ആദ്യസെക്സില്‍ പലപ്പോഴും അങ്ങനെയാണ് സംഭവിക്കുക. സ്ത്രീയുടെ നഗ്നശരീരം ആദ്യമായി കാണുമ്പോള്‍ തന്നെ പുതുഷന്‍ രതിമൂര്‍ച്ഛയോട് അടുക്കുന്നു. എന്നാല്‍ ഇതൊന്നും ഒരു പ്രശ്നമായി കാണേണ്ട. സാവധാനം ശരിയാകേണ്ട കാര്യങ്ങളാണ് ഇവയൊക്കെ. അനുഭവം ഗുരു എന്നാണല്ലോ.
ചില പുരുഷന്‍‌മാര്‍ക്ക് പേടി കാരണം ഉദ്ധാരണം ഉണ്ടാകാന്‍ പ്രശ്നമാകും. ആകെ നാണക്കേടാ‍കുമല്ലോ എന്നുവിചാരിച്ചുപോയാല്‍ പിന്നെ ആ ദിവസം ‘കക്ഷി’ ഉറക്കം തന്നെയായിരിക്കും. പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ? ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കണം. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു മുദ്രാവാക്യം കേട്ടിട്ടില്ലേ? അത് ഇതിലും ആപ്ലിക്കബിള്‍ ആണ്. തന്‍റെ ലൈംഗികശേഷി നശിച്ചുപോയോ എന്നൊക്കെ ആലോചിച്ച് അപ്പോള്‍ കാടുകയറേണ്ടതില്ല. സ്വയംഭോഗത്തില്‍ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ പിന്നെ സെക്സ് ചെയ്യുമ്പോള്‍ താനേ അതൊക്കെ നടന്നോളും.സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. യോനിയില്‍ രക്തം പൊടിഞ്ഞെന്നും ഇല്ലെന്നും വരാം. എന്നാല്‍ വേദന തോന്നിയാലുടന്‍ സെക്സില്‍ നിന്ന് പിന്‍‌മാറാന്‍ പാടില്ല. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. നിങ്ങള്‍ക്കായി സുഖത്തിന്‍റെ ഒരു ഏഴാം സ്വര്‍ഗം പിന്നാലെ വരുന്നുണ്ട്. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് മസില്‍ പിടിച്ച് കിടന്നാല്‍ വേദന കടുത്ത വേദനയ്ക്കും അപകര്‍ഷതയ്ക്കുമൊക്കെ കാരണമാകും. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ അതൊക്കെ പതിവാണ്. കന്യാചര്‍മ്മം പൊട്ടുന്നതാണ് രക്തം വരാന്‍ കാരണം. വികാരത്തള്ളിച്ചയില്‍ യോനിയില്‍ ഈര്‍പ്പം വന്നാല്‍ രക്ഷപ്പെട്ടു. പിന്നീട് വേദനയൊന്നും തോന്നില്ല. അല്‍പ്പവേദനയുടെ ശബ്ദങ്ങളും സീല്‍ക്കാരങ്ങളുമൊക്കെ രതിയുടെ രസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ആദ്യമായി സെക്സ് ചെയ്യുമ്പോള്‍ പലരും ഭയക്കുന്നത്, ഇതെങ്ങാനും ഗര്‍ഭധാരണത്തിന് കാരണമാകുമോ എന്നാണ്. അതുകൊണ്ടുതന്നെ കോണ്ടം ധരിച്ച് സെക്സ് ചെയ്യാനാണ് ആദ്യരാത്രിയില്‍ പല ഭര്‍ത്താക്കന്‍‌മാരും ശ്രമിക്കുന്നത്. എന്നാല്‍ കോണ്ടമിട്ടാലുടനെ പരിചയക്കുറവുകൊണ്ട് ഉദ്ധാരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതും മാനസിക വിഷമത്തിന് കാരണമായേക്കാം. for more news click here



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

സൌജന്യ ഡയാലിസിസ് ബൈ ബാനെര്‍ജി ക്ലബ്‌;

തൃശൂര്‍ ഹാര്‍ട്ട്‌ ഹോസ്പിടലുംയി ചേര്‍ന്ന് പദ്ധതി 200 പേര്‍ക് Sept. ഒമ്പതിന്. സൌജനായ് സേവനം ആവശ്യമുള്ളവര്‍ നിര്‍ധനരായ രോഗികളുടെ ബന്ധുക്കള്‍ മുഖേന രേഖകള്‍ മയി  സെപ്റ്. മൂണിന് മുന്‍പ് ബന്ധപെടനം. നും. 9846592432

"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

മൊബൈല്‍ റെഡിയശന്‍ ഒഴിവാക്കാന്‍ സര്‍കാര്‍ മാര്‍ഗരേഖ !!

മൊബൈല്‍ ഓണ്‍ ആയിരിക്കുന്ന സ്ഥിതിയില്‍ ശര്ടിന്റെയോ പാന്റ്സിന്റെയോ പോക്കറ്റില്‍ സൂക്ഷിക്കരുത്‌ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഫോണില്‍ നിന്നുള്ള radiation കുറവാണെന്ന വാദം തെറ്റാണെന്നും മൊബൈല്‍ ടവറില്‍ നിന്നല്ല antenna നിന്നാണ് അകലം പാളികേണ്ട തെന്നും,   മന്ത്രാലയം വിശദീകരിച്ചു. നിര്‍ദേശിച്ച മുന്‍കരുതലുകള്‍ ഇവയാണ്.
ഹന്ട്സേറ്റ് ശരീരത്തോട് പരമാവതി അകറ്റി പിടിക്കുക. ഹെഡ് സെറ്റ് ഉപയോഗിക്കുക. ഹാന്‍ഡ്‌ സെറ്റ് തലയില്‍ ചേര്‍ത്ത് വക്കാതിരിക്കുക. മൊബൈല്‍ ഫോണിലെ സംസാരത്തിന്റെ ദൈര്‍ഖ്യം കുറയ്ക്കുക. സാധ്യമാവുന്നിടത്തോളം സംഭാഷണത്തിന് പകരം എസ എം എസ് സന്ദേശങ്ങളെ ആശ്രയിക്കുക. സ്പീകര്‍ മോഡ് പ്രയോജനപെടുത്തുക. സിഗ്നല്‍ ശക്തമയിരിക്കുമ്പോള്‍ സംസാരിക്കുക. ലോഹ ഫ്രെയിം ഉള്ള കണ്ണടകള്‍ ധരിക്കുമ്പോഴും, തലയില്‍ നനവുല്ലപ്പോഴും, മൊബൈല്‍ ഒഴിവാക്കുക.കാള്‍ കണക്ട് ആയ ശേഷം ഹന്ട്സേറ്റ് ചെവിയോടു ചേര്‍ത്ത് പിടിക്കുക, കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക. ശരീരത്തില്‍ മെഡിക്കല്‍ ഇമ്പ്ലന്റ്റ്കലുള്ളവര്‍ ഫോണ്‍ അതിനോട് കുറഞ്ഞത്‌ 15സെന്റിമിടര്‍ അകലത്തില്‍ പിടിക്കുക.   



"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

കൊതുകിനെ ഓടിയ്ക്കാന്‍ സ്വാഭാവിക രീതികള്‍ (tips)

ചെറിയൊരു മൂളിപ്പാട്ടും പാടി രാത്രി ഉറങ്ങുമ്പോള്‍ അലോസരമുണ്ടാക്കുന്ന വിരുതനാണ് കൊതുക്. ഈ ഇത്തിരിക്കുഞ്ഞന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയൊന്നുമല്ല. പനിയുടെ പലവിധ വകഭേദങ്ങളും കൊതുകുണ്ടാക്കും.കൊതുകിനെ അകറ്റാന്‍ ചില സ്വാഭാവിക വഴികളുണ്ട്. ഇവ എന്തെന്നറിയൂ.ചകിരി, ചിരട്ട എന്നിവ പുകയ്ക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കുന്ന ഒരു വഴിയാണ്. ഇവ ഏതെങ്കിലും പാത്രത്തിലിട്ട് പുകച്ചാല്‍ കൊതുകുകള്‍ പോകും.കര്‍പ്പൂരവും കൊതുകിനെ ഓടിക്കുവാനുള്ള ഒരു മാര്‍ഗമാണ്. ഇതിലെ സള്‍ഫറാണ് ഇതിന് സഹായിക്കുന്നത്. മിക്കവാറും കൊതുകുതിരികളും കൊതുകിനെ ഓടിയ്ക്കാനുള്ള മരുന്നുകളുമൊക്കെ ഉണ്ടാക്കുന്നത് സള്‍ഫര്‍ ഉപയോഗിച്ചു തന്നെയാണ്. കര്‍പ്പൂരം കത്തിക്കുന്നത് കൊതുകിനെ ഓടിക്കാനുള്ള നല്ലൊരു വഴിയാണ്.കൊതുകിനെ ഓടിച്ചു കളയാന്‍ ഗുഡ്‌നൈററ് പോലുള്ളവ ലഭിക്കും. ഇവയിലെ ലായനി തീര്‍ന്നുകഴിഞ്ഞാല്‍ മണ്ണെണ്ണയും കര്‍പ്പൂരവും കൂടി കലര്‍ത്തി ഇതിലൊഴിച്ച് പ്ലഗില്‍ കുത്തി വച്ച് ഉപയോഗിക്കാം. ഇതില്‍ നിന്നും വരുന്ന പുക മറ്റുള്ളവയുടെയത്ര അപകടവുമുണ്ടാക്കില്ല.മുകളില്‍ പറഞ്ഞത് തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളാണെന്നതാണ് ഏറ്റവും വലിയ ഗുണം. ഇവയ്ക്ക് അധികം ചെലവും വേണ്ടി വരുന്നില്ല.
"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എടിഎമ്മില്‍ പിന്‍വലിച്ച പണം ഇനി തിരിച്ചുപോകില്ല !!

ചെന്നൈ: എടിഎമ്മില്‍ നിന്നും പിന്‍വലിക്കുന്ന പണം നിശ്ചിതസമയത്ത് സ്വീകരിച്ചില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി തിരിച്ചുപോകുന്ന സംവിധാനം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജപരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം കേന്ദ്രബാങ്ക് അംഗീകരിക്കുകയായിരുന്നു.
ഈ സൗകര്യം പിന്‍വലിച്ചതായി ബാങ്കുകള്‍ വെബ്‌സൈറ്റില്‍ അറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്. എടിഎമ്മില്‍ നിന്നും പരമാവധി തുക പിന്‍വലിച്ചതിനുശേഷം അതില്‍ കുറച്ചുതുക ബാക്കി വെച്ച് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചയയ്ക്കുകയും ചെയ്യുന്ന തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണിത്.ഇതിലൂടെ പണം സ്വീകരിച്ചിട്ടില്ലെന്ന് സാങ്കേതികമായി തെളിയിക്കാന്‍ എക്കൗണ്ട് ഉടമയ്ക്ക് പറ്റും. പക്ഷേ, ബാങ്കിന്റെ എക്കൗണ്ടില്‍ നിന്നും പണം പോയിട്ടുമുണ്ടാകും. ഉദാഹരണത്തിന് 20000 രൂപ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ആള്‍ അതില്‍ നിന്നും 18000 രൂപ എടുക്കുകയും ബാക്കി 2000ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചുപോകാന്‍ അനുവദിക്കുകയും ചെയ്യും. സാങ്കേതികമായി ഈ ട്രാന്‍സാക്ഷന്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് രേഖപ്പെടുത്തുന്നതോടെ പണം നല്‍കേണ്ടത് ബാങ്കിന്റെ ബാധ്യതയായി മാറും.
ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, എടിഎമ്മില്‍ നിന്നും പണം സ്വീകരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന വാദം ചിലര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒന്നിലേറെ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന എടിഎമ്മുകളില്‍ വ്യാജ അവകാശവാദങ്ങളും അടിച്ചുമാറ്റലും വ്യാപകമാകുമെന്നാണ് പരാതി. for more finance news, bank news need to read click here


"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ ഒരു കമന്റ്‌ എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO