സംപ്രേഷണം : ശനി \ 11.00 പി.എം ഐ.എസ്.റ്റി
മണലാരണ്യങ്ങളിലൂടെ രുചിവൈവിധ്യം തേടി ഒരു യാത്ര ....... പ്രവാസജീവിതത്തിലെ പാചകപരീക്ഷണങ്ങള്‍ ഈന്തപ്പനകളുടെ നാട്ടില്‍ നിന്ന് കൊതിയൂറും രുചികളുമായി "ടേസ്റ്റ് ഓഫ് അറേബ്യ' .... കേരളത്തിന്‍റെ തനത് രുചിയോട് അറബ്നാടുകളുടെ സ്വാദ് കൂടിച്ചേര്‍ന്ന് പുതിയ രസതന്ത്രം ഒരുക്കുന്ന അടുക്കളകളില്‍ നിന്ന് ആകര്‍ഷകമായ രുചിക്കൂട്ടുകള്‍ ഭക്ഷണപ്രിയരിലേക്ക് എത്തിക്കുകയാണ് "ടേസ്റ്റ് ഓഫ് അറേബ്യ' .കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നവരില്‍ രണ്ട് തരം ആളുകളാണ് ഉള്ളത് . ചിലര്‍ പരമ്പരാഗത നാടന്‍ രുചിക്കൂട്ടുകളെ തന്നെ പിന്തുടരുമ്പോള്‍ മറ്റു ചിലരാകട്ടെ വിദേശത്ത് സ്വന്തം പാചകപരീക്ഷണങ്ങളിലൂടെ പുതിയ രുചികള്‍ കൂടി കണ്ടെത്തുന്നു. മജ്ബൂസ് , ഹമൂസ് പോലുള്ള അറബ് സ്പെഷല്‍ വിഭവങ്ങള്‍ക്കൊപ്പം കോഴിക്കിളി കൂട്, തിക്കിടി, നെയ്പ്പത്തല്‍ പോലുള്ള നാടന്‍ വിഭവങ്ങളെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് "ടേസ്റ്റ് ഓഫ് അറേബ്യ'യിലൂടെ അമൃത ടി വി . 45 വര്‍ഷങ്ങളുടെ പാചകപരിചയവുമായി എത്തുന്ന ജര്‍മ്മന്‍ ഷെഫ് "ടേസ്റ്റ് ഓഫ് അറേബ്യ'യുടെ രുചി മാറ്റ് കൂട്ടുന്നു . ഓരോ എപ്പിസോഡിലും ആരോഗ്യകരമായ പാചകനുറുങ്ങുകളുമായി എത്തുന്ന ഇദ്ദേഹം ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായി മാറിയ വിദേശരുചിക്കൂട്ടുകളായ മയോണൈസ് , ചില്ലി സോസ് , ടുമാറ്റോ സോസ് തുടങ്ങിയവ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാമെന്ന് പ്രേക്ഷകന് പരിചയപ്പെടുത്തുന്നു. പുതിയ രുചികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് , പാചക പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, മാറ്റം ഇഷ്ടപ്പെടുന്നവര്‍ക്ക്.....ഒരു സമ്മാനമായി "ടേസ്റ്റ് ഓഫ് അറേബ്യ' . Taste of arabia more epiosode video need to see click here
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ