പൊങ്ങച്ചങ്ങളുടെ മഹാത്ഭുതം വാപൊളിച്ച് കാണുകയാണ് കേരളത്തിന്റെ പൗരുഷവും എന്ന് വ്യക്തമാക്കുകയാണ് മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന വെറുതെയല്ല ഭാര്യ. ഭാര്യഭര്‍ത്താക്കന്‍മാരുടെ ഐക്യം , കുടുംബബന്ധങ്ങള്‍, അച്ഛന്‍, അമ്മ, അമ്മായിഅമ്മ, കുട്ടികള്‍, ജ്യേഷ്ഠാനുജന്‍മാര്‍, ഇവര്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങളുടെ യഥാര്‍ത്ഥ കഥ പറഞ്ഞുകൊണ്ട് കുടുംബ സ്‌നേഹം വളര്‍ത്തുന്ന വെറുതേയല്ല ഭാര്യ എന്ന റിയാലിറ്റിഷോ.സത്യത്തില്‍ എന്താണ് ഈ റിയാലിറ്റി ഷോ ജനത്തിന് മുന്നില്‍ അവതരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. ഒരു കൂട്ടം സമ്പന്നരായ കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ പൊങ്ങച്ചങ്ങളുടെ കെട്ടഴിച്ചു നിരത്താനുള്ളവേദി മാത്രമാണിത്. വിശ്വസുന്ദരീ മത്സരത്തിന് പോകുന്നതിലും തയ്യാറെടുപ്പില്‍ കെട്ടിയൊരുങ്ങിയിറങ്ങി ജാഡയ്ക്ക് ഒരു ഐക്യരൂപം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആട് രാമാ, ചാട് രാമാ എന്ന കുറവന്‍ കളിയിലെ കുരങ്ങനെ പോലെ കുറേ ഭര്‍ത്താക്കന്‍മാര്‍. ഈ സമ്പത്തും ഊര്‍ജ്ജവും പൊതുസമൂഹത്തിലെ ശിഥിലീകരിക്കപ്പെട്ട കുടുംബബന്ധങ്ങളുടെ കര്‍മ്മ പദ്ധതികള്‍ക്ക് വിനിയോഗിച്ചെങ്കില്‍ എത്ര നന്നായിരുന്നു. സമ്പത്ത് കുന്നുകൂടിയാല്‍ സംസ്‌ക്കാരവും വിവേകബുദ്ധിയും നശിപ്പിക്കും എന്നത് ഒരു വസ്തുത തന്നെയാണ്. (courtesy: clickhere)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ