പൂന്തോട്ടം ആര്‍ക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. എന്നാല്‍ ഇവിടെ പാമ്പിനെ കണ്ടാലോ. കഴിഞ്ഞു കഥ. പിന്നെ ഇവിടെ ഒന്നിറങ്ങി നടക്കാന്‍ പോലും മടിക്കും.പാമ്പുകളെ പച്ചപ്പിനുള്ളില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റില്ലെന്നതു തന്നെ അപകടം.പൂന്തോട്ടം കാടും പടലും കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക തന്നെ പ്രധാനം. നട്ടു വളര്ത്തിയിരിക്കുന്നതൊഴികെയുള്ള പുല്ലുകള്‍ പറിച്ചു മാറ്റണം. ഉണങ്ങി വീഴുന്ന ഇലകള്‍ നീക്കം ചെയ്യണം. ഇവയ്ക്കിടയില്‍ പാമ്പുകള്‍ ഒളിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ്. തണുപ്പാണ് പാമ്പുകള്ക്കിഷ്ടം. അതുകൊണ്ട് മരസാധനങ്ങള്‍, ഇഷ്ടിക, ചാക്ക് തുടങ്ങിയവ തോട്ടത്തില്‍ വയ്ക്കരുത്. ഉയരമുള്ള മുള്ളുവേലികള്‍ വയ്ക്കുന്നത് പാമ്പുകള്‍ വരാതിരിക്കാന്‍ നല്ലതാണ്. പ്രത്യേകിച്ച് റോസ്, മുല്ല തുടങ്ങിയ ചെടികളുള്ളപ്പോള്. ഇവയുടെ മണം പാമ്പിനെ ആകര്‍ഷിക്കും. ഇത്തരം ചെടികള്‍ കാടുപിടിച്ചു വളരാതെ വെട്ടിനിര്‍ത്തണം. പ്രത്യേകിച്ചും പടര്‍ന്നു പന്തലിക്കുന്ന മുല്ല.വെളുത്തുള്ളി ചതച്ച് വെള്ളത്തില്‍ കലക്കി പൂന്തോട്ടത്തില്‍ തളിക്കാം. ഇതിന്റെ മണം പാമ്പുകളെ അകറ്റും. കര്‍പ്പൂര തുളസി, പുതിന തുടങ്ങിയവ പൂന്തോട്ടത്തില്‍ വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഇവയുടെ മണവും പാമ്പുകളെ അകറ്റും.ബേബി ഷാംപൂവും എണ്ണയും കൂട്ടിക്കലര്‍ത്തി വെള്ളത്തിലൊഴിച്ച് ചെടികള്‍ക്കു മേല്‍ തളിക്കുന്നതും നല്ലതാണ്. ഇത് ചെടികളിലെ പ്രാണികളെ അകറ്റും. ഇവയെ തിന്നാനായും പാമ്പുകള്‍ വരാറുണ്ട്. പ്രാണികളും കീടങ്ങളും തോട്ടത്തില്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
ഉപകാരപ്രദമായ പോസ്റ്റ്.
മറുപടിഇല്ലാതാക്കൂthank you !
മറുപടിഇല്ലാതാക്കൂ