വാഷിങ്ടണ്‍: എന്തിനെക്കുറിച്ചുമറിയാന്‍ ലോകം വിരലമര്‍ത്തുന്ന ഇന്‍റര്‍നെറ്റിലെ സൗജന്യ വിജ്ഞാനകോശം 'വിക്കിപീഡിയ' കുറേനേരം ഉപയോക്താക്കള്‍ക്ക് അപ്രാപ്യമാവും. ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ പത്തരമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണിത്. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ പരിഗണനയിലുള്ള പകര്‍പ്പാവകാശനിയന്ത്രണനിയമങ്ങള്‍ക്കെതിരായ 'വിക്കിപീഡിയ' അധികൃതരുടെ പ്രതിഷേധപ്രകടനമാണ് വെബ് ലോകത്തുനിന്നുള്ള ഈ അപൂര്‍വപിന്‍മാറ്റം.
'വിക്കിപീഡിയ'യുടെ ഇംഗ്ലീഷ് പതിപ്പാണ് വെബ്ബില്‍നിന്നു താത്കാലികമായി അപ്രത്യക്ഷമാവുക. 'വിക്കിപീഡിയ'യെ ആശ്രയിച്ച് ഗൃഹപാഠംചെയ്യുന്ന കുട്ടികള്‍ നേരത്തേ അവ ചെയ്തുവെക്കണമെന്ന് വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ ജിമ്മിവെയില്‍സ് 'ട്വിറ്റര്‍' സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു. യു.എസ്. സര്‍ക്കാറിന്റെ നിര്‍ദിഷ്ട നിയമനിര്‍മാണനീക്കങ്ങള്‍ സ്വതന്ത്രവും തുറസ്സുമായ ഇന്‍റര്‍നെറ്റിനെ അപായപ്പെടുത്തുമെന്നും വെബ്‌സൈറ്റുകളുടെ നിയന്ത്രണത്തിന് പുതിയ ഉപകരണങ്ങള്‍ സൃഷ്ടിക്കുമെന്നും 'വിക്കിപീഡിയ' വക്താവ് പറഞ്ഞു. ഫേസ്ബുക്ക്, ഗൂഗിള്‍, ലിങ്ക്ഡ്ഇന്‍ തുടങ്ങി എഴുപതോളം ഇന്‍റര്‍നെറ്റ് കമ്പനികളുടെ കൂട്ടായ്മയായ നെറ്റ് കൊലീഷനും നിയമനീക്കത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ