ദുബൈ: എമിറേറ്റിലെ പ്രധാന വിനോദ കേന്ദ്രമായ ഗ്ളോബല്‍ വില്ളേജില്‍ ഇത്തവണയെത്തിയത് റെക്കോര്‍ഡ് ജനക്കൂട്ടം. നവംബര്‍ ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറന്നത് മുതല്‍ ഡിസംബര്‍ 31 വരെ രണ്ട് മില്യന്‍ സന്ദര്‍ശകരാണ് ആഗോള ഗ്രാമത്തിലെത്തിയത്. ഗ്ളോബല്‍ വില്ളേജിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലുള്ള സര്‍വകാല റെക്കോര്‍ഡാണിത്.
ഗ്ളോബല്‍ വില്ളേജിന്‍െറ 16 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടിയ സന്ദര്‍ശകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഫെസ്റ്റിവെലിന്‍െറ ആദ്യ രണ്ട് ദിവസം ഇവിടെയെത്തിയ വാഹനങ്ങളുടെ നിര പത്ത് കി.മീറ്ററോളമാണ് നീണ്ടത്. വില്ളേജിലെ കാര്‍ പാര്‍ക്കിങില്‍ 16,000 വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമാണുള്ളത്. മിക്ക ദിവസങ്ങളിലും വൈകീട്ട് ആറു മണിയോടെ തന്നെ ഇവിടെ വാഹനങ്ങള്‍ നിറയും. ഇതു കാരണം ഗ്ളോബല്‍ വില്ളേജിന്‍െറ ഗേറ്റില്‍ നിന്ന് ദൂരെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്കായി അധികൃതര്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബസുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഗ്ളോബല്‍ വില്ളേജിലെ വേദിയില്‍ അരങ്ങേറുന്ന വിവിധ രാജ്യങ്ങളുടെ കലാ സാംസ്കാരിക പരിപാടികളും ആയിരങ്ങളെ ആകര്‍ഷിക്കുകയാണ്. കേരളത്തില്‍ നിന്നടക്കമുള്ള സാംസ്കാരിക പരിപാടികള്‍ ഈ വേദിയില്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ വിവിധ രാജ്യങ്ങളുടെ പവലിയനുകളും ഗ്ളോബല്‍ വില്ളേജില്‍ ഒരുക്കിയിട്ടുണ്ട്. 45 രാജ്യങ്ങളുടെ പവലിയനുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഓരോ രാജ്യത്തെയും ഉല്‍പന്നങ്ങള്‍ പരിചയപ്പെടാനും വാങ്ങാനും ഇത് സൗകര്യമൊരുക്കും. ഇത്തവണ കേരള തീമിലാണ് ഇന്ത്യന്‍ പവലിയന്‍ തയാറാക്കിയിരിക്കുന്നത്.

"ഈ പോസ്റ്റ് ഇസ്ടംയെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ