സ്വന്തം വീട്ടിലിരുന്ന് കൊണ്ട് തന്നെ നാട്ടിലെയോ മറ്റേതെങ്കിലും രാജ്യത്തിലെയോ ആളുകളുമായി വയർലസ് വഴി സൌഹൃദത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്ന ഒരു ഹോബിയാണ് ഹാം റേഡിയോ അഥവാ അമേച്വർ റേഡിയോ. വിനോദം, സന്ദേശവിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് ഹാം റേഡിയോ ഉപയോഗിച്ച് വരുന്നു.
ഹോബികളിലെ രാജാവ് (king of hobbies), അഥവാ രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ അഥവാ ഈ ഹോബിയില്‍ എര്പെട്ടിരിക്കുന്നവരെ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപതുലക്ഷത്തോളമാളുകൾ ഈ രാജകീയ ഹോബിയിലുണ്ട്. രാജീവ് ഗാന്ധി,സോണിയ ഗാന്ധി, അമിതാബ് ഭച്ചന്, മമ്മുട്ടി ജോര്‍ദാനിലെ ഹുസൈന് രാജാവ്,ഗള്‍ഫ് രാജ്യങ്ങളിലെ മിക്കവാറും എല്ലാ രാജാക്കന്മാരും തുടങ്ങി സമൂഹത്തിലെ എല്ലാ തുറയിലും പെട്ട ആളുകള്‍ ഈ ഹോബിയിലുണ്ട്. ഒരു ലോകം ഒരു ഭാഷ ONE WORLD ONE LANGUAGE ഇതാണ് ഈ ഹോബിയുടെ ആപ്തവാക്യം.for more details go here
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ