നമ്മുടെ നാട്ടില്‍ എവിടെയൊക്കെ ഏറ്റവും സ്വാദിഷ്ടമായ ഫുഡ്സ് കിട്ടും ( സാധാരണ ഫുഡ് അല്ല വെറൈറ്റി ആയ ഫുഡ്സ് ) കിട്ടും എന്ന്‍ നമുക്ക് പറഞ്ഞു തരുന്ന കിടു ആപ്പ് ആണു ടേസ്റ്റിസ്പോട്ട്.ആ ടേസ്റ്റിസ്പോട്ടിനു ഫേസ്ബുക്കിന്റെ ഒരു അവാര്‍ഡ് ലഭിച്ചിരിക്കുന്നു.
കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്ക് പ്രതീക്ഷയേകുന്നൊരു വാര്‍ത്തകൂടി ആണത്.സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഫെയ്‌സ്ബുക്ക് നടപ്പിലാക്കുന്ന ‘എഫ്ബി സ്റ്റാര്‍ട്ട്’ എന്ന അന്താരാഷ്ട്ര തലത്തിലുള്ള പ്രോഗ്രാമിലേക്ക് ഫേസ്ബുക്ക് TastySpots നെ തിരഞ്ഞെടുത്തിരിക്കുകയാണു. ഫെയ്‌സ്ബുക്ക് അംഗീകാരം ലഭിച്ചതോടെ 52 ലക്ഷം രൂപ വിലമതിക്കുന്ന സേവനങ്ങളും ഫേസ്ബുക്കിലെ മുതിര്‍ന്ന മാനേജ്‌മെന്റ് വിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേരിട്ടുള്ള ഉപദേശവും ടേസ്റ്റീസ്‌പോട്ടിന് സൗജന്യമായി ലഭിക്കും.
ടേസ്റ്റീസ്‌പോട്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സ്ഥലങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത നാനൂറോളം ഭക്ഷണശാലകളുടെ വിവരങ്ങളും ഹൃദ്യമായ രുചികരമായ ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളും കണ്ടെത്താന്‍ കഴിയും.ടേസ്റ്റിസ്‌പോട്‌സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹോട്ടലുകളെ കുറിച്ച് മനോഹരമായ ചെറിയ ഒരു വീഡിയോയും മികവാര്‍ന്ന ചിത്രങ്ങളും ഉണ്ടാവും. വിശദമായ വിവരണത്തിനൊപ്പം ഹോട്ടലിലെ പ്രധാനവിഭവങ്ങളെ കുറിച്ചും വിശദമാക്കും. റൂട്ട് മാപ്പും ഫോണ്‍നമ്പറും അഡ്രസും ആപില്‍ ലഭ്യമാകും.
ആന്‍ഡ്രോയ്ഡ്,ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിട്ടുള്ള ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി നാലു മാസത്തിനുള്ളില്‍ രണ്ടുലക്ഷത്തിലധികം ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഭൂരിഭാഗം ആളുകളും ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്തത് നമ്മുടെ പേജില്‍ നിന്നുമാണു. www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് നിങ്ങൾക്ക് ഈ ആപ്പ് ഡൌൺലോഡ് ചെയ്യാം
മലയാളികൾക്ക് അഭിമാനിക്കാവുന്ന ഈ വിവരം ഷെയർ ചെയ്ത് പരമാവധി പേരിലേക്ക് എത്തിക്കൂ...
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ