കാസര്‍കോട്: കെട്ടിടനമ്പര്‍ ലഭിക്കാന്‍ ഇനി ആദ്യം ചെല്ലേണ്ടത് വില്ലേജ് ഓഫീസുകളിലേക്ക്. അവിടെനിന്ന് ലഭിക്കുന്ന രസീതി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ ഹാജരാക്കിയാല്‍മാത്രമേ അധികൃതര്‍ കെട്ടിടനമ്പര്‍ നല്കുകയും വസ്തുനികുതി സ്വീകരിക്കുകയും ചെയ്യൂ. തദ്ദേശ സ്വയംഭരണവകുപ്പില്‍ കെട്ടിടനമ്പറും വസ്തുനികുതിയും ഈടാക്കുന്നത് സംബന്ധിച്ച പുതുക്കിയ ഉത്തരവിലാണ് ഈ തീരുമാനം. പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് ഉത്തരവ് ബാധകമാവുക. പുതിയ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുമ്പോഴും നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുമ്പോഴും വില്ലേജ് ഓഫീസുകളില്‍ അടയ്ക്കുന്ന ഒറ്റത്തവണ കെട്ടിടനികുതിയുടെ ആദ്യഗഡു അടച്ചതിന്റെ രസീതിയുടെ പകര്‍പ്പ് ഇനി തദ്ദേശസ്ഥാപനങ്ങളില്‍ ഹാജരാക്കണം. അല്ലെങ്കില്‍ വകുപ്പ്-ഏഴ് പ്രകാരമുള്ള റിട്ടേണ്‍ ഫയല്‍ചെയ്തതിന്റെ ആധികാരികമായ രേഖ ഹാജരാക്കണം. വില്ലേജുകളില്‍നിന്ന് ലഭിക്കുന്ന ഈ രശീതി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍ ഹാജരാക്കിയാല്‍മാത്രമെ ഇനി കെട്ടിടനമ്പര്‍ ലഭിക്കൂ. പഞ്ചായത്തുകളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിക്കും ഈ രേഖകള്‍ നിര്‍ബന്ധമാണ്.
നിലവില്‍ 100 സ്‌ക്വയര്‍ഫീറ്റ് തറ വിസ്തീര്‍ണം (പ്ലിന്‍ത് ഏരിയ) ഉള്ള താമസ(റസിഡന്‍ഷ്യല്‍) കെട്ടിടങ്ങള്‍ക്ക് കെട്ടിടനികുതി ഇളവുണ്ട്. നിലവില്‍ കെട്ടിടനമ്പര്‍ ലഭിക്കാന്‍ കെട്ടിടം പൂര്‍ത്തിയായതിന്റെ രേഖയും അപേക്ഷയും ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ നല്കണം. പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന രേഖകള്‍ പ്രകാരം വില്ലേജ് അധികൃതര്‍ തറവിസ്തീര്‍ണം കണക്കാക്കി ഒറ്റത്തവണ കെട്ടിടനികുതി രേഖപ്പെടുത്തുകയാണ് പതിവ്. ഇതിലാണ് മാറ്റം.
(courtesy;mathrubhumi)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
നിലവില്‍ 100 സ്‌ക്വയര്‍ഫീറ്റ് തറ വിസ്തീര്‍ണം (പ്ലിന്‍ത് ഏരിയ) ഉള്ള താമസ(റസിഡന്‍ഷ്യല്‍) കെട്ടിടങ്ങള്‍ക്ക് കെട്ടിടനികുതി ഇളവുണ്ട്.>>>>>>>>>>> 1000 സ്ക്വയര്‍ ഫീറ്റ് അല്ലേ ഇളവിപരിധി?
മറുപടിഇല്ലാതാക്കൂThanks
മറുപടിഇല്ലാതാക്കൂ