999 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടം അനുസരിച്ച് കെട്ടിട നിര്‍മാണത്തിന് അനുവാദം നല്‍കുന്നതിന് നിയമത്തില്‍ വളരെയധികം ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന്‍െറ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ ധാരാളം പരാതികളും ലഭിക്കുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് വണ്‍ഡെ പെര്‍മിറ്റ് എന്ന ആശയം സര്‍ക്കാര്‍ നടപ്പാക്കിയത്. നിയമാനുസരണമുള്ള അപേക്ഷയും അപേക്ഷകന്‍ നല്‍കുന്ന ഉറപ്പുമായി കൗണ്ടറില്‍ എത്തുന്നവര്‍ക്ക് അപ്പോള്‍ തന്നെ അനുമതി നല്‍കുന്ന രീതിയിലാണ് ഈ പദ്ധതി.
കെട്ടിട നിര്‍മാണത്തിന് ലഭിക്കുന്ന അപേക്ഷകള്‍ പ്രോസസ് ചെയ്ത് അനുവാദം അന്നുതന്നെ നല്‍കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകന്‍ ശ്രദ്ധിക്കേണ്ട സംഗതികളും നിര്‍ദേശങ്ങളും പ്രത്യേകം തയാറാക്കി അപേക്ഷയോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. അപേക്ഷയോടൊപ്പം 50 രൂപ പത്രത്തില്‍ ഒരു എഗ്രിമെന്‍റും തയാറാക്കി ഹാജരാക്കണം. എഗ്രിമെന്‍റില്‍ അപേക്ഷകനും പ്ളാന്‍ തയാറാക്കുന്ന ഡിസൈനറും കൂട്ടുത്തരവാദിത്വത്തോടെ ഒപ്പുവെച്ച എഗ്രിമെന്‍റിന്‍െറ അടിസ്ഥാനത്തിലാണ് അനുവാദം നല്‍കുന്നത്. എഗ്രിമെന്‍റ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കെട്ടിട നിര്‍മാതാവും ഡിസൈനറും ഉത്തരവാദികളായിരിക്കും. കേരള കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ലംഘനം ഇല്ലായെന്ന് ഉറപ്പായാല്‍ ഉടന്‍ തന്നെ അനുവാദം നല്‍കുന്നതാണ്. അതിനായി ഒരു ചെക് ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. ചെക് ലിസ്റ്റ് പരിശോധിച്ച് അതേ കൗണ്ടറില്‍ നിന്നുതന്നെ ലൈസന്‍സ് ഫീസ് ഈടാക്കിയശേഷം അനുവാദപത്രവും അംഗീകൃത പ്ളാനും ഒപ്പുവെച്ച് നല്‍കുന്നതാണ്. അപേക്ഷയിന്മേല്‍ സ്ഥല പരിശോധന നിര്‍ബന്ധമല്ല. സ്ഥല പരിശോധന ഇല്ലാതെ അനുവാദം നല്‍കുമ്പോള്‍ നിര്‍മാണത്തില്‍ വ്യതിയാനം ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഉത്തരവാദിത്വം ഒഴിവാകുന്നതും മറിച്ച് അനധികൃത നിര്‍മാണം പൊളിച്ച് നീക്കുന്നതിന് അപേക്ഷകന് മേല്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. വണ്‍ഡേ പെര്‍മിറ്റിനെ സംബന്ധിച്ചുള്ള പൂര്‍ണ ഉത്തരവാദിത്വം അപേക്ഷകനില്‍ നിക്ഷിപ്തമാണ്. നിലവിലുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത് ഗ്രീന്‍ സ്ട്രിപ്പിലാണെങ്കില്‍ അതിന് മുകളില്‍ കൂടുതല്‍ നിലകള്‍ നിര്‍മിക്കുന്നതിന് സോണിങ് റഗുലഷനില്‍ നിന്നും ഒഴിവാക്കുന്നതാണ്.
സ്ഥല പരിശോധനകളൊന്നുമില്ലാതെ തത്സമയ പെര്‍മിറ്റ് നല്‍കുമ്പോള്‍ അപേക്ഷകനും പ്ളാന്‍ തയാറാക്കുന്ന ഡിസൈനറും ബോധ്യപ്പെട്ട് ഉറപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ചെക്ലിസ്റ്റ്, എഗ്രിമെന്‍റ് എന്നിവ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
ഏകദിന പെര്‍മിറ്റ് സ്കീം പ്രകാരം അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;
(1) വസ്തുവിന്‍െറ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അസല്‍ പ്രമാണവും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു ശരിപകര്‍പ്പും, വസ്തുവിന്‍െറ നടപ്പുവര്‍ഷത്തെ കരം വില്ളേജ് ഓഫിസില്‍ അടച്ചതിന്‍െറ അസല്‍ രസീതും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു ശരിപകര്‍പ്പും അപേക്ഷയോടൊപ്പം ഹാജരാക്കണം. അസല്‍ പ്രമാണം ഏതെങ്കിലും സ്ഥാപനത്തില്‍ ഈടു വച്ചിരിക്കുകയാണെങ്കില്‍ ഈടു വച്ച സ്ഥാപനത്തിന്‍െറ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും അദ്ദേഹം സാക്ഷ്യപ്പെടുത്തിയ പ്രമാണത്തിന്‍െറ ശരി പകര്‍പ്പും ഹാജരാക്കേണ്ടതാണ്.
(2) അപേക്ഷ ശരിയായും സത്യമായും പൂര്‍ണമായും പൂരിപ്പിച്ച് ഒപ്പിടണം.
(3) അപേക്ഷയോടൊപ്പം, അപേക്ഷകനും, ലൈസന്‍സിയും കൂട്ടായി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അന്‍പത് രൂപയുള്ള മുദ്ര പത്രത്തില്‍ അംഗീകൃതഫോറത്തില്‍ സമ്മത പത്രം ( അണ്ടര്‍ ടേക്കിംഗ്) എഴുതി ഒപ്പിട്ടു ഹാജരാക്കേണ്ടതാണ്. സാക്ഷികളുടെ സാന്നിധ്യത്തില്‍ ഒപ്പിടേണ്ടതും സാക്ഷികളുടെ പേരും മേല്‍വിലാസവും എഴുതി ഒപ്പിടേണ്ടതുമാണ്.
(4) അപേക്ഷയോടൊപ്പം ആവശ്യമായ ഫീസുകള്‍ അടച്ചതിന്‍െറ അസല്‍ രസീതുകള്‍ ഹാജരാക്കണം.
(5) ചട്ടപ്രകാരമുള്ള സൈറ്റ് പ്ളാന്‍, ബില്‍ഡിംഗ് പ്ളാന്‍, സെക്ഷന്‍, എലിവേഷന്‍, സര്‍വീസ് പ്ളാന്‍ എന്നിവയും ചെക്ക് ലിസ്റ്റും അപേക്ഷകനും ലൈസന്‍സിയും ഒപ്പിട്ട് അപേക്ഷയോടൊപ്പം ഹാജരാക്കണം. ബില്‍ഡിംഗ് പ്ളാന്‍ 1:100 സ്കെയിലിലും സൈറ്റ് പ്ളാന്‍ 1:400 സ്കെയിലിലും വരച്ചതായിരിക്കണം.
(6) സൈറ്റ് പ്ളാനില്‍ അപേക്ഷകന്‍െറ ഉടമസ്ഥതയിലുള്ളതും കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനോട് ചേര്‍ന്നു കിടക്കുന്നതുമായ മറ്റു വസ്തു കൂടി ഉള്‍പ്പെടുത്തി കാണിക്കേണ്ടതാണ്.
(7) സൈറ്റ് പ്ളാനില്‍ വസ്തുവിന്‍െറ വടക്കുദിക്ക് കഴിയുന്നതും വെര്‍ട്ടിക്കലായി കാണിക്കണം.
(8) കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്‍െറ എല്ലാ വശങ്ങളിലുമുള്ള വസ്തു ഉടമകളുടെ പേര് വിവരം സൈറ്റ് പ്ളാനില്‍ രേഖപ്പെടുത്തേണ്ടതാണ്.
(9) പ്ളാനുകള്‍ 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങളിലെയും, വികസന പദ്ധതികള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അതിലെയും വ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ച് കൊണ്ട് തയാറാക്കിയതാകണം.
(10) ലൈസന്‍സി പ്ളാന്‍ തയ്യാറാക്കി അതില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് എഴുതി ഒപ്പു വക്കേണ്ടതുമാണ്.
(11) ഈ സ്കീം പ്രകാരം പെര്‍മിറ്റ് നല്‍കുന്നത് ഏക കുടുംബ വാസഗൃഹമായി ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് മാത്രമായിരിക്കും.
(12) ഈ സ്കീം പ്രകാരം നല്‍കുന്ന ബില്‍ഡിംഗ് പെര്‍മിറ്റിന്‍െറ നമ്പരും തിയതിയും പണി സ്ഥലത്ത് വ്യക്തമായി ആര്‍ക്കും കാണാവുന്ന വിധത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കേണ്ടതാണ്.
(13) ഈ സ്കീം പ്രകാരം നല്‍കുന്ന ബില്‍ഡിംഗ് പെര്‍മിറ്റിന്‍െറ അടിസ്ഥാന പണി നടത്തുമ്പോള്‍ അയല്‍ക്കാര്‍ പ്രയാസമോ നഷ്ടമോ ഉണ്ടാക്കുകയോ അവരുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ ചെയ്യാന്‍ പാടില്ല.
(14) ബില്‍ഡിംഗ് പെര്‍മിറ്റിലെയോ സമ്മത പത്രത്തിലെയോ വ്യവസ്ഥകള്‍ ലംഘിക്കുകയോ അംഗീകൃത പ്ളാനിനു വിരുദ്ധമായി പണി നടത്തുകയോ ചെയ്താല്‍ ഉടന്‍ തന്നെ പെര്‍മിറ്റ് റദ്ദാക്കും.
(15) ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയത് ഏതെങ്കിലും കാര്യം മറച്ചുവെക്കപ്പെട്ടതു കൊണ്ടോ തെറ്റായി ധരിപ്പിക്കപ്പെട്ടതു കൊണ്ടോ അല്ളെങ്കില്‍ വസ്തുതാപരമോ നിയമപരമോ ആയ തെറ്റ് സംഭവിക്കാന്‍ ആണെന്നോ മുനിസിപ്പല്‍ സെക്രട്ടറിക്ക് തോന്നുന്ന പക്ഷം ഉടന്‍ തന്നെ പെര്‍മിറ്റ് റദ്ദാക്കുന്നതാണ്.
ഏകദിന പെര്‍മിറ്റ് സ്കീം പ്രകാരമുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട
ചെക്ക് ലിസ്റ്റ്
(1) പൂര്‍ണമായും ശരിയായും പൂരിപ്പിച്ചതും അപേക്ഷകന്‍ ഒപ്പുവച്ചതുമായ അപേക്ഷ
(2) കെട്ടിടം വെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച്
(എ) പ്രമാണത്തിന്‍െറ അസല്‍
(ബി) പ്രമാണത്തിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പ്
(സി) അസല്‍പ്രമാണം ഏതെങ്കിലും സ്ഥാപനത്തില്‍ ഈടു വച്ചിരിക്കുായാണെങ്കില്‍, അതു തെളിയിക്കുന്നതിന് സ്ഥാപനത്തിന്‍െറ മേധാവിയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റും മേധാവി സാക്ഷിപ്പെടുത്തിയ പ്രമാണത്തിന്‍െറ ശരിപകര്‍പ്പും
(3) (എ) കെട്ടിടം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം ഏതെങ്കിലും മേഖലാ നിയന്ത്രണത്തില്‍പ്പെടുന്നതാണോ
(ബി) സ്ഥലം മേഖലാ നിയന്ത്രണത്തില്‍ വരുന്നതും റസിഡന്‍ഷ്യല്‍ സോണില്‍പ്പെടാത്തതുമാണെങ്കില്‍ സര്‍ക്കാരില്‍ നിന്നുള്ള ഒഴിവാക്കല്‍ ഉത്തരവ് ഹാജരാക്കിയിട്ടുണ്ടോ
(4) (എ) കെട്ടിടം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം ഏതെങ്കിലും മാസ്റ്റര്‍ പ്ളാനിലെ വിശദ നഗര വികസന പദ്ധതിയിലോ റോഡു വികസന പദ്ധതിയിലെ ഉള്‍പ്പെട്ടതാണോ
(ബി) സ്ഥലം ഏതെങ്കിലും മാസ്റ്റര്‍പ്ളാനിലോ വിശദ നഗരവികസന പദ്ധതിയിലോ റോഡു വികസന പദ്ധതിയിലോ ഉള്‍പ്പെട്ടതാണെങ്കില്‍ സര്‍ക്കാരില്‍ നിന്നുള്ള ഒഴിവാക്കല്‍ ഉത്തരവ് ഹാജരാക്കിയിട്ടുണ്ടോ
5. പ്രധാന ജങ്ഷനില്‍ നിന്നുള്ള ദൂരം കാണിക്കുന്ന അളവോടു കൂടിയ സൈറ്റ് പ്ളാന്‍/ലൊക്കേഷന്‍ പ്ളാന്‍
(6) സൈറ്റും ലൊക്കേഷനും വടക്ക്ദിക്ക് മുകളിലേക്ക് കാണിച്ച് ( വെര്‍ട്ടിക്കല്‍) പൊസിഷനിലാണോ
(7) സമര്‍പ്പിച്ച പ്ളാനും അളവുകളും ശരിയും സത്യവുമാണെന്ന് അപേക്ഷകനും ലൈസന്‍സിയും സത്യപ്രസ്താവന (ഡിക്ളറേഷന്‍) എഴുതി ഒപ്പിട്ടിട്ടുണ്ടോ
(8) 1999 -ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ പ്രതിപാദിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ കെട്ടിടത്തിന്‍െറ പ്ളാന്‍, സെക്ഷന്‍, എലിവേഷന്‍, സൈറ്റ് പ്ളാന്‍, സര്‍വീസ് പ്ളാന്‍ എന്നിവ ഹാജരാക്കിയിട്ടുണ്ടോ
(9) ലൈസന്‍സിയുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ്
(10) ഹാജരാക്കിയിട്ടുള്ള എല്ലാ രേഖകളും ശരിയും സത്യവുമാണെന്ന് അപേക്ഷകനും ലൈസന്‍സിയും സത്യപ്രസ്താവന ( ഡിക്ളറേഷന്‍) എഴുതി ഒപ്പിട്ടിട്ടുണ്ടോ
(11) കെട്ടിടം വെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനോട് തൊട്ടു കിടക്കുന്നതും 12 മീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന സ്ട്രീറ്റ്, കെട്ടിടങ്ങള്‍ അവയുടെ ഉപയോഗം തറ നിരപ്പില്‍ നിന്നുള്ള ഉയര്‍ച്ചയും താഴ്ച്ചയും എന്നിവ സൈറ്റ് പ്ളാനില്‍ അതേ സ്കെയിലില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ
(12) (എ) മുനിസിപ്പാലിറ്റിയില്‍ നിന്നും കെട്ടിട നിര്‍മാണ പെര്‍മിറ്റും അംഗീകൃത പ്ളാനും ലഭിക്കുന്നതിന് മുമ്പ് പണി തുടങ്ങിയതാണെങ്കില്‍ ക്രമവത്ക്കരണം ലഭിച്ചിട്ടുണ്ടോ
(13) ചട്ടപ്രകാരം ജില്ല ടൗണ്‍ പ്ളാനറുടെയോ ചീഫ് ടൗണ്‍ പ്ളാനറുടെയോ സബ്ഡിവിഷന്‍ ലേ ഒൗട്ട് അംഗീകാരം വേണ്ടതാണെങ്കില്‍ അതു വാങ്ങിയിട്ടുണ്ടോ
(14) അപേക്ഷ സമര്‍പ്പിക്കുന്ന തിയതി:
(15) അപേക്ഷകന്‍െറ പേരും ഒപ്പും:
മേല്‍വിലാസവും
(16) ലൈസന്‍സിയുടെ പേരും ഒപ്പും രജിസ്ട്രേഷന്‍ നമ്പരും
(courtesy;
madhyamam)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"