‘പാദങ്ങള്‍ക്കുമില്ളേ മോഹങ്ങള്‍’ എന്ന പരസ്യവാചകം കേട്ടില്ളേ? പാദങ്ങളുടെ മോഹങ്ങള്‍ പൂവണിയിക്കുകയാണ് ഫ്ളാറ്റ് ഹീല്‍ ചെരുപ്പുകളുടെ പുതു വിപണി. ഹൈഹീല്‍ ചെരുപ്പും ധരിച്ച് ആകര്‍ഷകമാം വിധത്തില്‍ തെന്നിത്തെന്നി നീങ്ങുന്ന തരംഗം അവസാനിച്ചു എന്നു തന്നെ പറയാം. ന്യൂജനറേഷന്‍ ഇപ്പോള്‍ ഫ്ളാറ്റ് ഹീല്‍ ചെരുപ്പുകളുടെ പിറകെയാണ്.
മഴക്കാലത്ത് വസ്ത്രത്തിന്‍്റെ പുറകില്‍ നല്ല ഡിസൈനില്‍ ചെളി തെറിപ്പിച്ച വള്ളിച്ചെരുപ്പിനെ ഓര്‍മ്മയില്ളേ? ഇന്ന് ഭാവവും രൂപവും മാറ്റി അതേ വള്ളിച്ചെരുപ്പുകള്‍ ഫാഷന്‍ വിപണി കയ്യിലൊതുക്കി കഴിഞ്ഞു. പല വര്‍ണങ്ങളിലും ഡിസൈനുകളിലും ചെരുപ്പുകടകളുടെ സ്റ്റാന്‍ഡില്‍ തൂങ്ങികിടക്കുന്ന ന്യൂജനറേഷന്‍ വള്ളിച്ചെരുപ്പിന്‍്റെ പുതിയ പേര് ഫ്ളി ഫ്ളോപ്പ് എന്നാണ്. പ്ളാസ്റ്റികും റബ്ബറും തന്നെയാണ് ഫ്ളിപ്പ് ഫേപ്പിന്‍്റെ മെറ്റീരിയല്‍.
ചെരുപ്പിന്‍്റെ വാറിലെ ഡിസൈനാണ് ഫ്ളിപ്പ് ഫേപ്പിനെ ഹിറ്റാക്കുന്നത്. പൂക്കളും മൃഗങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും എസ്.എം.എസ് സിമിലികളും എന്നിങ്ങനെ സൂര്യന്‍്റെ താഴെയുള്ള എന്തും ഇതിലെ ഡിസൈനുകളായി കാണാം. പച്ചക്കറിയുടെയും പഴങ്ങളുടെയും മീനിന്‍്റെയുമെല്ലാം രൂപം സ്വീകരിച്ച ചെരിപ്പുകള്‍ പാദങ്ങളെ മോഹിപ്പിക്കുന്നവ തന്നെ. വേഷം ചുരിദാറായാലും ജീന്‍സും കുര്‍ത്തയും മറ്റ് കാഷ്വല്‍സ് ആയാലും ഫ്ളിപ്പ് ഫ്ളോപ്പ് മതിയെന്നതും വില ലോബജറ്റില്‍ ഒതുങ്ങുമെന്നതും ഇതിന്‍്റെ ഹിറ്റ് കൂട്ടുന്നു. for more click here
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
:)
മറുപടിഇല്ലാതാക്കൂ