തിരുവനന്തപുരം: വ്യാജ പട്ടയങ്ങളെ നേരിടാന്‍ ഹോളോഗ്രാം പതിച്ച പട്ടയം നല്‍കാന്‍ റവന്യു വകുപ്പ് ആലോചിക്കുന്നു.
ഏറ്റവും കൂടുതല്‍ വ്യാജ പട്ടയങ്ങളുള്ള ഇടുക്കി ജില്ലയിലായിരിക്കും ആദ്യ ഘട്ടത്തില്‍ ഹോളോഗ്രം പതിച്ച പട്ടയങ്ങള്‍ വിതരണം ചെയ്യുക. ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യേണ്ടതും ഇവിടെയാണ്. നൂറ് കണക്കിന് കള്ള പട്ടയങ്ങള്‍ പിടികൂടിയെങ്കിലും വീണ്ടും വ്യാജന്മാര്‍ അരങ്ങ് തകര്‍ക്കുന്ന സാഹചര്യത്തിലാണ് റവന്യു വകുപ്പ് പുതിയ മാര്‍ഗം ആലോചിക്കുന്നത്.പീരുമേട് താലൂക്കില്‍ നിന്നാണ് വ്യാജ പട്ടയങ്ങളുടെ തുടക്കം. ചില റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടയ ഭൂമിക്കകത്തും എസ്റ്റേറ്റുകളിലും വന്‍തോതിലാണ് വ്യാജ പട്ടയങ്ങള്‍ വിതരണം ചെയ്തത്. പതിച്ച് കൊടുക്കാന്‍ അനുമതിയുള്ള സര്‍വേ നമ്പര്‍ ഉപയോഗിച്ചായിരുന്നു വിതരണം. 1990കളുടെ ആദ്യത്തില്‍ സര്‍വേ വകുപ്പാണ് വ്യാജന്മാരെ കണ്ടെത്തിയത്. പിന്നീട് ദേവികുളം താലൂക്കിലും വന്‍തോതില്‍ വ്യാജ പട്ടയങ്ങള്‍ നല്‍കി. അടിമാലിയിലെ വൃന്ദാവന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ഒരു സംഘം റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ഇത്. ഇവ കണ്ടെത്തി റദ്ദാക്കിയെങ്കിലും ഭൂമി തിരിച്ച് പിടിക്കാനായില്ല. ഇത് മറയാക്കിയാണ് സ്വകാര്യ പ്രസില്‍ അച്ചടിച്ച് സര്‍ക്കാര്‍ മുദ്ര വ്യാജമായി നിര്‍മിച്ച് മൂന്നാര്‍ കേന്ദ്രീകരിച്ച് പട്ടയ വിതരണം നടത്തിയത്.റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവ പോക്കുവരവ് ചെയ്യുകയും ചെയ്തു. അന്ന് ശിവകാശിയില്‍ അച്ചടിച്ച നൂറ്കണക്കിന് പട്ടയങ്ങളുമായി ചിലരെ പോലീസ് പിടികൂടിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.ഇപ്പോള്‍ മൂന്നാര്‍ മേഖലയിലുള്ള ഒട്ടേറെ റിസോര്‍ട്ടുകള്‍ സ്ഥിതി ചെയ്യുന്നത് ‘ശിവകാശി’ പട്ടയം ലഭിച്ച സ്ഥലങ്ങളിലാണ്. വൃന്ദാവന്‍, രവീന്ദ്രന്‍ പട്ടയങ്ങളുടെ മറവില്‍ ‘ശിവകാശി’പട്ടയങ്ങള്‍ ഉപയോഗിച്ച് ഇപ്പോഴും മൂന്നാര്‍ മേഖലയില്‍ ഭൂമി കൈയേറി വില്‍പന നടത്തുന്നുണ്ട്. ഒരേ നമ്പറില്‍ പല പട്ടയങ്ങളുണ്ടെങ്കിലും വ്യാജനെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഹോളോഗ്രം പതിച്ച പട്ടയം നല്‍കാനുള്ള തീരുമാനം.
(courtesy:madhyamam)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ