സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം ആറായി കേന്ദ്രസര്‍ക്കാര്‍ പരിമിതപ്പെടുത്തിയപ്പോള്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഇത് ഒമ്പതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന യു.ഡി.എഫ്. യോഗത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ഇത് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പാചകവാതകത്തിന് ഇത്തരത്തില്‍ സബ്‌സിഡി നല്‍കാന്‍ സംസ്ഥാനത്തിന് വര്‍ഷം 120 കോടിയുടെ അധിക ബാധ്യതയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വര്‍ഷം ഇനി ശേഷിക്കുന്ന മാസങ്ങളില്‍ ഇതിന് ആനുപാതികമായ എണ്ണം സിലിണ്ടറുകള്‍ ലഭിക്കും. എണ്ണക്കമ്പനി അധികൃതരുമായി ചര്‍ച്ച ചെയ്തശേഷം ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു കണക്ഷന്‍ എന്നത് നിര്‍ബന്ധമാക്കിയില്ലെങ്കില്‍ സര്‍ക്കാറിന് 163 കോടിരൂപവരെ അധികം കണ്ടെത്തേണ്ടിവരും. ഒറ്റ കണക്ഷന്‍ എന്ന നിബന്ധന പാലിക്കാന്‍ കേന്ദ്രത്തിന്റെ കര്‍ശനനിര്‍ദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിലിണ്ടറിന്റെ തൂക്കം വീടുകളില്‍ പരിശോധിക്കാം
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ തൂക്കം വീടുകളില്‍ പരിശോധിക്കുന്നതിന് സംവിധാനമൊരുക്കുമെന്ന് പെട്രോളിയം മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. വിതരണക്കാര്‍ തൂക്കം കുറഞ്ഞ സിലിണ്ടര്‍ നല്‍കി തട്ടിപ്പ് തടയാനായാണിത്. വിതരണക്കാരില്‍ നിന്ന് വീടുകളിലേക്ക് സിലിണ്ടറുകള്‍ എത്തിക്കുന്ന വ്യക്തിയുടെ കൈവശം തുലാസും കരുതാന്‍ നിര്‍ദേശം നല്‍കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. സിലിണ്ടറുകള്‍ നല്‍കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ മുന്നില്‍ വെച്ച് അവയുടെ തൂക്കം നോക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ദൂര്‍ദര്‍ശനിലും മറ്റ് വാര്‍ത്താമാധ്യമങ്ങളിലും പരസ്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തൂക്കംകുറഞ്ഞ സിലിണ്ടറുകള്‍ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില വിതരണക്കാര്‍ തട്ടിപ്പു നടത്തിവരികയായിരുന്നു. നിശ്ചിത തൂക്കമില്ലാത്ത സിലിണ്ടറുകള്‍ വിതരണം ചെയ്ത ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കോടതി പറഞ്ഞു.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ