നല്ലൊരു വീട് പണിയാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും വേണം. എന്നാല്‍ 24 മണിക്കൂര്‍ കൊണ്ട് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് അവകാശപ്പെട്ട് അമേരിക്കയിലെ ഒരു വിരുതന്‍ ഇറങ്ങിയിരിക്കുകയാണ്. സംഗതി പുളുവടിയാണെന്ന് കരുതെണ്ടാ, വര്‍ഷങ്ങളെടുത്ത് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇയാള്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
ത്രി ഡി പ്രിന്ററുകള്‍ പ്ലാസ്റ്റിക് ലെയറുകള്‍ സൃഷ്ടിക്കുന്നതുപോലെ 'കോണ്‍ടോര്‍ ക്രാഫ്റ്റിംഗ്' എന്നു പേരുള്ള ഫാബ്രിക്കേഷന്‍ ടെക്നോളജി ഉപയോഗിച്ച് വീടുകള്‍ നിര്‍മിക്കാമെന്നാണ് സൌത്തേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ എന്‍ജിനീയറായ പ്രഫ ബെഹ്‌റോഖ് ഖോന്‍നെവിഷ് പറയുന്നത്. ദൃഢ വസ്തുക്കള്‍ തമ്മില്‍ ഇണക്കിച്ചേര്‍ത്ത് കോണ്‍ടോര്‍ ക്രാഫ്റ്റിംഗിലൂടെ വളരെപ്പെട്ടെന്നാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനോടൊപ്പം ഇതിന്റെ ഇലക്ട്രിക് പ്ലംബിംഗ് ജോലികളും പൂര്‍ത്തിയാകുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 2500 അടി വിസ്തീര്‍ണമുള്ള വീടുകള്‍ ഇരുപതു മണിക്കൂറുകൊണ്ട് നിര്‍മിക്കാനാകുമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശ വാദം.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ