മുഖക്കുരുവിന് പല കാരണങ്ങളും പറയും. എന്നാല്‍ അറിയാത്ത ചില കാരണങ്ങള്‍ ഈ സൗന്ദര്യംകൊല്ലിക്കു പുറകിലുണ്ട്.മൊബൈല്‍ ഫോണ്‍ മുഖക്കുരുവിന് കാരണമാകുമെന്നറിയാമോ. കുറേ സമയം ഫോണ്‍ മുഖത്തോട് അടുപ്പിച്ചു പിടിക്കുമ്പോള്‍ മുഖചര്‍മം എണ്ണ ഉല്‍പാദിപ്പിക്കും. ഇത് മൊബൈലിലുള്ള ബാക്ടീരിയയുമായി ചേര്‍ന്ന് മുഖക്കുരുവുണ്ടാക്കും.
ധാരാളം യാത്ര ചെയ്യുന്നത് മുഖക്കുരുവിനുള്ള മറ്റൊരു കാരണമാണ്. പലതരം കാലാവസ്ഥകളും ഭക്ഷണവും വെള്ളവുമെല്ലാമാകുമ്പോള്‍ ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. വിമാനയാത്രയാണെങ്കില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതും മുഖക്കുരു ഉണ്ടാക്കാന്‍ ഇട വരുത്തും.

ടൂത്ത്‌പേസ്റ്റും മുഖക്കുരുവിനു കാരണമാകും. പല്ലു തേക്കുമ്പോള്‍ ടൂത്ത്‌പേസ്റ്റ് മുഖത്തു തെറിക്കുന്നത് മുഖക്കുരുവിനു കാരണമാകും.മുഖത്ത് കൈ കൊണ്ട് എപ്പോഴും പിടിക്കുന്ന ശീലം ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് കൈകളിലെ അഴുക്ക് മുഖത്താവാന്‍ കാരണമാകും. ഇത് മുഖക്കുരുവുണ്ടാക്കുകയും ചെയ്യും.തലയില്‍ പുരട്ടുന്ന ജെല്‍ മിക്കവാറും എണ്ണമയമുള്ളതായിരിക്കും. ഇത് ഏതെങ്കിലും വിധത്തില്‍ മുഖത്തായാല്‍ മുഖക്കുരുവിന് കാരണമാകും.വെള്ളം നല്ലതല്ലാത്തതും മുഖക്കുരുവിന് കാരണമാകും. പ്രത്യേകിച്ച് കട്ടി കൂടിയ വെള്ളം.
(courtesy; http://malayalam.boldsky.com)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ