വീട് തീരെ ചെറുതാണ്, സ്ഥലമില്ല എന്നൊക്കെ പലരും പരാതി പറയുന്ന കേട്ടിട്ടില്ലേ, അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ ചെറിയ വീടിനും വലിപ്പം തോന്നിപ്പിക്കാം. ആവശ്യത്തിന് സ്ഥലമുണ്ടാക്കാം. എല്ലാ ഫര്‍ണിച്ചറുകളും ചുവരിനോട് ചേര്‍ത്തിടുക. സ്വതന്ത്രമായി നടക്കാനുള്ള സ്ഥലം ലഭിക്കുമെന്നു മാത്രമല്ലാ, സ്ഥലം കൂടുതല്‍ തോന്നുകയും ചെയ്യും. ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ കാഴ്ചയെ തടസപ്പെടുത്തില്ല.
അധികം വലിപ്പമില്ലാത്ത ഒതുങ്ങിയ ഇനം ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുകയും വേണം.
ചെറിയ വീടാണെങ്കില്‍ മുറികള്‍ക്ക് ഒരേ തരം അധികം കടുപ്പമില്ലാത്ത പെയിന്റ് ഉപയോഗിക്കണം. കഴിവതും ഇതേ നിറത്തിലുള്ള ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുകയും വേണം. ഇത് വീട് വലുതാണെന്നു തോന്നിക്കുവാന്‍ സഹായിക്കും.
മുറികളില്‍ കണ്ണാടികള്‍ ഉപയോഗിക്കുക. ഇത് മുറി വലുതാണെന്നു തോന്നിക്കുവാന്‍ സഹായിക്കും. രണ്ടു കണ്ണാടികള്‍ ഇരുവശത്തുമുള്ള ചുവരുകളില്‍ അഭിമുഖമായി വയ്ക്കുന്നതും നല്ലതാണ്.
ഫര്‍ണിച്ചറുകളിലും വീടിന്റെ വാതിലിലും മറ്റും കഴിവതും ഗ്ലാസുകള്‍ ഉപയോഗിക്കുക. ഇത് ഗ്ലാസ് അലങ്കാരമുള്ള വാതിലാകാം, ഗ്ലാസ് ടോപ്പ് ഡൈനിംഗ് ടേബിളുമാകാം. ഇവയില്‍ വെളിച്ചം പ്രതിഫലിക്കുമ്പോള്‍ മുറിയില്‍ കൂടുതല്‍ സ്ഥലം തോന്നും. ഫ്‌ളോര്‍ ലൈറ്റനിംഗും സ്ഥലം കൂടുതല്‍ തോന്നിക്കുവാന്‍ സഹായിക്കും. തറയില്‍ ലൈറ്റുകള്‍ പിടിപ്പിക്കുന്ന രീതി നിലവിലുണ്ട്. ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ