വീടുണ്ടാക്കാനോ, വാങ്ങാനോ ഒരു ലോണ്‍ തരപ്പെടുത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കുറഞ്ഞ പലിശയും പേപ്പര്‍ ജോലികളും മറ്റു ഫീസുകളുമുള്ള ഒരു നല്ല ലോണ്‍ എങ്ങനെ തരപ്പെടുത്താം നിങ്ങളെ സഹായിക്കാനായി മൂന്നുകാര്യങ്ങള്‍ പറയാം
1 എത്ര ലോണെടുക്കാന്‍ ഞാന്‍ യോഗ്യനാണ്?
ഈ തിരിച്ചറിവ് ഏത് ലോണിന്റെ കാര്യത്തിലും അത്യാവശ്യമാണ്. ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഇതിനായി ഒരു സ്ഥിരം സംവിധാനം ഉണ്ടാവും. ഏതായാലും ഒരുകാര്യം ഉറപ്പാണ് എടുക്കാന്‍ പോവുന്ന വീടിന്റെ 85 ശതമാനം തുക മാത്രമേ പരമാവധി ബാങ്ക് നല്‍കുകയുള്ളൂ. ബാക്കി തുക നമ്മള്‍ കണ്ടെത്തണം. ആദ്യം വീടിനായി ഒരു ബജറ്റ് തയ്യാറാക്കുകയും അതിലേക്ക് പരമാവധി തുക സ്വരൂപിച്ചെടുത്തതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് ലോണിനു പോവുന്നതാണ് നല്ലത്.
2 എന്തൊക്കെ രേഖകളാണ് എനിക്കു വേണ്ടി വരിക?
ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാന്‍കാര്‍ഡ് കോപ്പി, അഡ്രസ് പ്രൂഫ്, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ് മെന്റ്, പ്രൊപ്പര്‍ട്ടി ടൈറ്റില്‍ ഡീഡ് കോപ്പി, കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഫോം 16, കഴിഞ്ഞ ആറുമാസത്തെ സാലറി സ്ലിപ്, നികുതി അടച്ചതിനുള്ള രേഖകള്‍, ബിസിനസ്സുകാരാണെങ്കില്‍ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് എന്നിവയാണ് നല്‍കേണ്ടി വരിക.
3 ലോണിന് അനുമതി ലഭിച്ചതിനുശേഷം ശ്രദ്ധിക്കേണ്ട കാര്യം?
ബാങ്കിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ ഒറിജിനല്‍ രേഖകളും സമര്‍പ്പിക്കണം. ബാങ്കിലെ നിയമവിദഗ്ധര്‍ ഇത് സൂക്ഷ്മമായി പരിശോധിക്കും. നിങ്ങളുടെ തിരിച്ചടവ് പൂര്‍ത്തിയാവുന്നതുവരെ ഈ രേഖകള്‍ ബാങ്ക് വശം ആവുമെന്നതിനാല്‍ വേണ്ടത്ര ഫോട്ടോകോപ്പികള്‍ എടുത്തതിനുശേഷം വേണം ഈ രേഖകള്‍ നല്‍കാന്‍. അറ്റസ്റ്റ് ചെയ്യേണ്ടത് അറ്റസ്റ്റ് ചെയ്ത് സൂക്ഷിക്കുന്നതും നല്ലതാണ്.

(courtesy: thatsmalayalam)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ