ഡര്‍ബന്‍: മഹാത്മാഗാന്ധി മൂന്നു വര്‍ഷം താമസിച്ച ദക്ഷിണാഫ്രിക്കയിലെ വീട് വില്‍പനയ്‌ക്ക്. ജൊഹനാസ്‌ബര്‍ഗിലെ ഓര്‍ച്ചഡസിലുള്ള വീടാണ് വില്‍പനയ്‌ക്ക് വച്ചിരിക്കുന്നത്.
എന്നാല്‍ വീട് വാങ്ങാന്‍ ഇതേവരെ ആരും മുന്നോട്ടുവന്നിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജര്‍പോലും ഇക്കാര്യത്തില്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗാന്ധിജിയുടെ വിശ്വസ്‌തനായിരുന്ന വാസ്‌തുശില്‍പി ഹെര്‍മെന്‍ കലെന്‍ബാക്ക് ആയിരുന്നു ഈ വീട് രൂപകല്‍പന ചെയ്‌തത്. മേഞ്ഞമേല്‍ക്കൂരയോടെ വൃത്താകൃതിയില്‍ ദക്ഷിണാഫ്രിക്കന്‍ ഗോത്രശൈലിയിലാണ് വീട് പണിതിരിക്കുന്നത്.
ഈ വീട് 'ദ ക്രാല്‍' എന്നാല്‍ അനൗദ്യോഗികമായി വിളിക്കപ്പെട്ടിരിന്നത്, വേലിക്കെട്ടിനുള്ളിലെ ദക്ഷിണാഫ്രിക്കന്‍ ഗ്രാമം എന്നാണ് ദ ക്രാല്‍ എന്നാല്‍ അര്‍ത്ഥം. 1908മുതല്‍ മൂന്നുവര്‍ഷം കലെന്‍ബാക്കിനൊപ്പംതന്നെയാണ് ഗാന്ധിജി ഇവിടെ താമസിച്ചിരുന്നത്.നാന്‍സിബോള്‍ എന്ന ഒരു സ്‌ത്രീയാണ് 25വര്‍ഷമായി ഈ വീടിന്റെ ഉടമ. കേപ്‌ടൗണിലേയ്‌ക്ക് താമസം മാറ്റാനൊരുങ്ങുന്ന ഇവര്‍ വീടുവില്‍പനയ്‌ക്ക് വെച്ചിരിക്കുകയാണെന്ന് ടൈംസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.ചരിത്രസ്‌മാരകം സംരക്ഷിക്കാന്‍ താല്‍പര്യപ്പെട്ട് ആരും എത്താത്തതിനാലാണത്രേ ഇത് പൊതുവിപണിയില്‍ വില്‍പനയ്‌ക്ക് വച്ചിരിക്കുന്നത്. വീടിന് എത്ര വില പ്രതീക്ഷിക്കുന്നുവെന്ന് ഉടമസ്ഥ വെളിപ്പെടുത്തിയിട്ടില്ല.

(kadappadu: thatsmalayalam.oneindia )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ