ഇത് വായിക്കൂ. ഏറ്റവും നല്ലതും feature നോക്കി നല്ല ഒരു investment ആണേൽ നമുക്ക് 5 star inverter ഏസി തന്നെ വാങ്ങണം കാരണം വൈദ്യുതി consumption വളരെ കുറവും ഇനി solar panel വെയ്ക്കുകയാണേലും നിങ്ങൾക്ക് ongrid ൽ പകൽസമയം ഡയറക്ട് കൊടുത്തു വർക്ക് ചെയ്യാനാകും. 3 star ന് ഇതിനെ അപേക്ഷിച്ച് കൺസപ്ഷൻ കൂടുതലായിരിക്കും.
ഓട്ടം കുറവുണ്ടേൽ പെട്രോൾകാറും ഓട്ടം കൂടുതലുള്ളവർക്ക് ഡീസൽ കാറും എന്നു പറയാറില്ലേ എന്നത്പോലെയാണ് ഇത് ഓട്ടം കുറവുള്ളവര് 2 ഉം 3 ലക്ഷം കൂടുതല് കൊടുത്ത് ഡീസൽ കാറ് വാങ്ങണ്ടല്ലോ.
ഇനി എന്താണ് star rating എന്നത് പറയാം ഈ വർഷം അതായത് 2023 ൽ ഇറങ്ങിയ ഒരു 5 സ്റ്റാർ ഏസി 6 amps current എടുക്കുമെന്നിരിക്കട്ടെ അത് ഈ വർഷം മാത്രമാണ് കണക്ക് കൂട്ടൽ 2024 ൽ പുതിയ technology ഇറങ്ങുംബം അതിൻറ current consumption ഈ 6 ആംബയർ 5 ആംബിലോട്ട് പോകും അപ്പോൾ അതാണ് 5 star ആയി മാറും പഴയത് 4 star ലോട്ട് പോകും പഴയ 4 star 3 star ലോട്ട് പോകും. പഴയ 3 star inverter ac അല്ല എന്നറിയണം.
സാധാരണ എയർ കണ്ടീഷണറും ഇൻവെർട്ടർ എയർ കണ്ടീഷണറും തമ്മിലുള്ള വ്യത്യാസം.
സാധാരണ എയർ കണ്ടീഷണറും ഇൻവെർട്ടർ എയർ കണ്ടീഷണറും തമ്മിലുള്ള പ്രധാന വ്യത്യാസം അവയിലുള്ള കംപ്രസ്സർ മോട്ടോറുകളുടെ വ്യത്യാസമാണ്. സാധാരണ എയർ കണ്ടീഷണറുകളിലുള്ള കംപ്രസ്സർ മോട്ടോർ മെയിൻസിൽ നിന്നുള്ള ഓൾട്ടർനേറ്റിംഗ് കറണ്ടിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ മോട്ടോറാണ് (Induction Motor). ഇത് റിമോട്ട് കൺട്രോളിൽ സെറ്റ് ചെയ്യ്തിരിക്കുന്ന ടെംപെറേച്ചറിൽ എത്തുമ്പോൾ നിൽക്കുകയും വീണ്ടും ടെംപെറേച്ചർ ഉയരുമ്പോൾ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നു. അക്കാരണം കൊണ്ട് റൂം ടെംപെറേച്ചർ സ്ഥിരമായി നിലനിൽക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു ടൺ വരെ കാപ്പാസിറ്റിയുള്ള സാധാരണ എയർ കണ്ടീഷണറുകൾ മണിക്കൂറിൽ ഏകദേശം ആയിരത്തിഇരുന്നൂറ് വാട്ട്സ് വരെ പവർ (1200W/Hour = 1.2 Unit) ഉപയോഗിക്കും.
ഇൻവെർട്ടർ എയർ കണ്ടീഷണറുകളിലെ കംപ്രസ്സർ മോട്ടോറുകൾ ഡി. സി റ്റു എ. സി ഇൻവെർട്ടറിൽ (DC. to AC. Inverter) പ്രവർത്തിക്കുന്ന ത്രീ ഫേസ് ബി.എൽ. ഡി. സി മോട്ടോറുകളാണ് (Three Phase BLDC Motors). Brushless direct current ഇവയുടെ ഇൻവെർട്ടർ ബാറ്ററിയിൽ പ്രവർത്തിക്കുന്നവയല്ല. അവ മെയിൻസിൽ നിന്നുള്ള എ. സി. വോൾട്ടേജിനെ ഡി. സി വോൾട്ടേജായി റെക്റ്റിഫയ് ചെയ്യ്താണ് പ്രവർത്തിക്കുന്നത്. അവ കംപ്രസ്സർ മോട്ടോറിനെ കറക്കുന്നതിനോടൊപ്പം മൈക്രോകോൺട്രോളറിൻ്റെ (Microcontroller) സഹായത്തോടെ റൂം റ്റെമ്പറേച്ചർ സെൻസ് ചെയ്യ്ത് കംപ്രസ്സർ മോട്ടറിൻ്റെ വേഗത നിയന്ത്രിക്കുകയും ചെയ്യുന്നു. റൂം ടെമ്പറേച്ചർ ഉയരുമ്പോൾ കംപ്രെസ്സർ മോട്ടോറിൻ്റെ വേഗത കൂടുകയും, റൂം ടെമ്പറേച്ചർ താരുമ്പോൾ കംപ്രെസ്സർ മോട്ടോറിൻ്റെ വേഗത കുറയുകയും ചെയ്യുന്നു. കംപ്രസ്സർ മോട്ടോർ ഒരിക്കലും നിൽക്കുന്നില്ല. അതുകൊണ്ട് റൂം ടെമ്പറേച്ചർ സെറ്റ് ചെയ്യ്തിരിക്കുന്നതുപോലെ നിലനിൽക്കുന്നു. അതിന് മാറ്റം വരണമേൽ ഒന്നുകിൽ temperature തണുപ്പ് കൂട്ടുകയോ അല്ലേൽ റൂമിൽ പുതിയതായി ഒന്നോ രണ്ടോ പേര് ചൂടത്ത് നിന്ന് കയറുകയോ അല്ലേൽ ഡോർ കുറേനേരം തുറന്നിടുകയോ ചെയ്യുംബഴാണ് അപ്പോൾ കംപ്രസ്സർ സ്പീഡ് കൂടും ഒരിക്കലും നില്ക്കില്ല. മാത്രമല്ല ഒരു ടൺ വരെ കപ്പാസിറ്റിയുള്ള ഇൻവെർട്ടർ എയർ കണ്ടീഷണറുകൾ മണിക്കൂറിൽ അറുന്നൂറു മുതൽ എണ്ണൂറു വരെ വാട്ട്സ് (600W to 800W) പവർ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അവ ഏകദേശം ഇരുപതുമുതൽ നാൽപ്പത് ശതമാനം വരെ പവർ സാധാരണ എയർ കണ്ടിഷണറുകളെക്കാൾ കുറച്ച് ഉപയോഗിക്കുന്നു. ഇതുപോലെ തന്നെയാണ് ഇൻവെർട്ടർ റെഫ്രിഡ്‌ജിറേറ്ററുകളും പ്രവർത്തിക്കുന്നത്.by Noushad ഇനി ഏത് ഏസി , washing machine, refrigerator,cooking range ഏതെടുക്കണം എന്ന്സംശയം ചോദിച്ചോളൂ വിത്ത് പ്രൂഫ് തരാം കറണ്ട് ഉപയോഗത്തിൻറ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ