പഴമ ചോരാതെ അതേ പോലെ ഇന്നും കാണാം.....മാങ്കാവിലെ ശാന്തിനിലയത്തിൽ......അച്ചുവിന്റെ അമ്മ ചിത്രീകരിച്ചത് കോഴിക്കോട് മാങ്കാവിലുള്ള ശാന്തീനിലയം എന്ന ഈ വീട്ടിലാണ്. 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രധാനഭാഗമായ വീട് ഇന്നും അതേ പോലെ നില്‍ക്കുന്നു ഒട്ടും പഴമ ചോരാതെ. കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായി വിരമിച്ച ഗോപിനാഥ മേനോനും ഭാര്യ ധനലക്ഷ്മിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. 55 വര്‍ഷം മുന്‍പ് ഇരുവരും മറ്റൊരാളുടെ കയ്യില്‍ നിന്നും വാങ്ങിയതാണ് ഈ വീട്. അതുകൊണ്ട് തന്നെ ശാന്തീനിലയത്തിന്റെ പഴക്കം നിശ്ചയിക്കുക എളുപ്പമല്ല...വീടിനുള്ളില്‍ കടന്നാല്‍ ആരെയും ആകര്‍ഷിക്കുന്നത് വീടിനുള്ളിലെ തണുപ്പ് തന്നെയാണ്. വീടിന്റെ സ്വീകരണമുറി കടന്നുചെന്നാല്‍ നീളന്‍ ഇടനാഴിയും കിടപ്പുമുറികളും കാണാം. അകത്തളത്തിനോട് ചേര്‍ന്നാണ് അടുക്കളയും വര്‍ക്ക് ഏരിയയും ഉള്ളത്. രണ്ട് കിടപ്പുമുറികള്‍ അടങ്ങിയതാണ് വീട്. പണ്ട് കാലത്തുണ്ടായിരുന്ന മച്ചും നല്ല ബലമുള്ള മരത്തിന്റെ കട്ടിളയും വാതിലുകളും ഒക്കെ ഈ വീടിനും ഉണ്ട്.......
പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ