ബെംഗളുരു: വാഹനവും വീടും ഓണ്‍ലൈന്‍ വഴി വില്പന നടത്തുന്നത് പുതുമയല്ലാതായിരിക്കുന്നു. എന്നാല്‍ രാജ്യത്ത് ഇതാദ്യമായി ആറ് കോടി വിലമതിക്കുന്ന ആഡംഭര ഫ്ളാറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴി വില്പന നടത്തിയിരിക്കുന്നു.
ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സായ മന്ത്രിയുടെ ആഡംഭര ഫ് ളാറ്റാണ് സ്‌നാപ്ഡീല്‍ഡോട്ട്‌കോം വഴി വിറ്റുപോയത്. അടുത്തയിടെയാണ് മന്ത്രി ഡവലപ്പേഴ്‌സ് സ്‌നാപ്ഡീലുമായി വില്പന കൂട്ടുകെട്ടുണ്ടാക്കിയത്.
രാജ്യത്ത് ആദ്യമായാണ് ഇത്രയും കൂടിയ തുകയുടെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം ഓണ്‍ലൈനിലൂടെ നടക്കുന്നതെന്ന് മന്ത്രി ഡവലപ്പേഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ സുഷില്‍ മന്ത്രി പറഞ്ഞു.
സ്പാനിഷ് കൊളോണിയല്‍ വാസ്തുശൈലിയിലാണ് ഫ് ളാറ്റ് നിര്‍മിച്ചിട്ടുള്ളത്. മെഡിറ്ററേനിയന്‍ ശൈലി, ടൈല്‍ പാകിയ മുറ്റം, വിലകൂടിയ വസ്തുക്കള്‍ ഉപോയഗിച്ചുനിര്‍മിച്ച ജനലുകള്‍, ചുവന്ന മേല്‍ക്കൂര തുടങ്ങിയവയും ഫ് ളാറ്റിന്റെ സവിശേഷതകളാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ