തിരുവനന്തപുരം: പുതിയ കണക്ഷന്‍ ലഭിക്കുന്നതിനും മറ്റ് അനുബന്ധ ജോലികള്‍ക്കുമുള്ള നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മിക്ക ഇനങ്ങള്‍ക്കും ഇരട്ടിയിലേറെയാണ് വര്‍ധന.
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് നേരത്തെ വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമീഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ കമീഷന്‍ തെളിവെടുപ്പിന് ശേഷമാണ് നിരക്ക് വര്‍ധിപ്പിച്ചത്. 69 വിഭാഗം ജോലികളില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.
പ്രധാന ഇനങ്ങള്‍ക്കുള്ള പുതിയ നിരക്ക് ഇങ്ങനെ: പോസ്റ്റ് വേണ്ടാത്ത സിംഗിള്‍ ഫേസ് കണക്ഷന്‍ (അഞ്ച് കിലോവാട്ട് വരെ) 2150 രൂപ, പോസ്റ്റ് വേണ്ടാത്ത ത്രീ ഫേസ് കണക്ഷന്‍ (പത്ത് കിലോ വാട്ട് വരെ) 4350 രൂപ, പോസ്റ്റ് വേണ്ടാത്ത ത്രീ ഫേസ് കണക്ഷന്‍ (പത്ത് കിലോവാട്ടിനു മുകളില്‍ 25 കിലോവാട്ട് വരെ) 10750 രൂപ, ഒരു പോസ്റ്റ് വേണ്ടിവരുന്ന സിംഗിള്‍ ഫേസ് ഓവര്‍ഹെഡ് കണക്ഷന്‍ 11500 രൂപ, രണ്ട് പോസ്റ്റ് വേണ്ടിവരുന്ന സിംഗിള്‍ ഫേസ് ഓവര്‍ഹെഡ് കണക്ഷന്‍ 18900 രൂപ, മൂന്ന് പോസ്റ്റ് വേണ്ടിവരുന്ന സിംഗിള്‍ ഫേസ് ഓവര്‍ഹെഡ് കണക്ഷന്‍ 26100 രൂപ, നാല് പോസ്റ്റ് വേണ്ടിവരുന്ന സിംഗിള്‍ ഫേസ് ഓവര്‍ഹെഡ് കണക്ഷന്‍ 33700 രൂപയുമാണ് നല്‍കേണ്ടത്.

സിംഗിള്‍ ഫേസ് മീറ്റര്‍ മാറ്റി വെക്കുന്നതിന് 433 രൂപയും ത്രീ ഫേസ് മീറ്റര്‍ മാറ്റി വെക്കുന്നതിന് 570 രൂപയുമാണ് അടയ്ക്കേണ്ടത്. നേരത്തെ മീറ്റര്‍ മാറ്റിവെക്കാന്‍ ബോര്‍ഡ് പണം ഈടാക്കിയിരുന്നില്ല. കണക്റ്റഡ് ലോഡ് ഉയര്‍ത്തുന്നതിനും സിംഗിള്‍ ഫേസ് ത്രീ ഫേസാക്കുന്നതിനും ലൈന്‍ മാറ്റാനും സ്ഥാപിക്കാനും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനും അടക്കം നിരക്കില്‍ വന്‍ വര്‍ധന വരുത്തിയിട്ടുണ്ട്. പ്രത്യേകമായി വൈദ്യുതി ലൈനുകള്‍ നിര്‍മിക്കേണ്ടിവരുകയോ ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടിവരുകയോ ചെയ്താല്‍ വേണ്ടി വരുന്ന ചെലവ് അപേക്ഷകരില്‍ നിന്ന് ഈടാക്കാന്‍ 2003ലെ വൈദ്യുതി നിയമത്തില്‍ 46ാം വകുപ്പ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ഇത് പ്രകാരമാണ് വര്‍ധനയെന്നും റഗുലേറ്ററി കമീഷന്‍ വ്യക്തമാക്കി.
ഓരോ ഇനത്തില്‍പെടുന്ന പ്രവൃത്തിക്കും ഈടാക്കാവുന്ന മൊത്തം തുകയും വിശദാംശങ്ങളടങ്ങിയ പട്ടികയും കമീഷന്‍െറ വെബ് സൈറ്റില്‍ (www.erckerala.org) ലഭ്യമാണ്.
(courtesy:madhyamam)
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"