സ്വന്തമായി ഒരു വീട് – ഭൂലോകത്തുള്ള ഓരോ മനുഷ്യരുടെയും മോഹമാണ്. എന്നിരുന്നാലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് , മലയാളികളുടെ മോഹ ലിസ്റ്റില്‍ ആദ്യസ്ഥാനങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു വീട്. ഒരു നല്ല ജോലി സമ്പാദിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള ചിന്തകളും പ്രയത്നങ്ങളും ഒരു വീട് സ്വന്തമാക്കനായിരിക്കും.
അതെ സമയം, വീട് നിര്‍മാണ രംഗത്തെ വര്‍ധിച്ചു വരുന്ന ചെലവും ബുദ്ധിമുട്ടും കാരണം വീടുപണി എന്നത് പലര്‍ക്കും ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ് . വീടിനു വേണ്ടിയുള്ള പണം സ്വരൂപിക്കുന്നതിനും അപ്പുറം, വീട് പണിയുമ്പോള്‍ സാങ്കേതികമായും ശാസ്ത്രീയമായും അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
വീടുനിര്‍മാണത്തെയും അനുബന്ധ വിഷയവുമായി ബന്ധപ്പെട്ടു നിരവധി പ്രമുഖ മാസികകള്‍ നിലവിലുണ്ട്. പക്ഷെ, എന്തിനും ഏതിനും ഇന്റെര്‍നെറ്റിനെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തില്‍, വീടുനിര്‍മാണത്തെ ആസ്പദമാക്കിയുള്ള ഒരു വെബ്‌സൈറ്റിന്റെ അഭാവമാണ് വീടുപണി.കോമിനു പ്രചോദനമായത്. അസ്ഥിവാരം തൊട്ടു മിനുക്കുപണിവരെ വ്യാപിച്ചുകിടക്കുന്ന എല്ലാ ഘട്ടങ്ങളെയും പ്രതിപാദിക്കുന്ന ഒരു ഓണ്‍ലൈന്‍ മാഗസിന്‍ ആണ് വീടുപണി.കോം. വീടുനിര്‍മാണത്തിന്റെ അതതു മേഖലകളില്‍ നിരവധി വര്‍ഷത്തെ പരിചയസമ്പത്തും പരിജ്ഞാനവുമുള്ള ഒരു പറ്റം വിദഗ്ദ്ധരാല്‍ തയ്യാറാക്കപ്പെട്ടതാണ് ഇതിലെ ലേഘനങ്ങള്‍. നിര്‍മാണ രീതികള്‍, നിര്‍മാണ സാമഗ്രഗികള്‍, ബജറ്റ് ഹോം, ഇന്റീരിയര്‍ ഡിസൈനിംഗ്, ഫര്‍ണിച്ചര്‍, തുടങ്ങി എല്ലാ മേഘലകളെയും സംഗ്രഹിക്കുന്ന ലേഘനങ്ങളിലൂടെ വീട്നിര്‍മാണത്തിലെ നവീന രീതികളെയും പുതിയ ട്രെണ്ടുകളേയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.
കൂടാതെ, വൈവിധ്യമാര്‍ന്ന ഡിസൈഗ്നുകളുടെയും ചെലവു കുറഞ്ഞ വീടിന്റെ പ്ലാനുകളുടെയും വലിയ കളക്ഷന്സ് വായനക്കാര്‍ക്ക് അങ്ങേയറ്റം ഉപകാരപ്രഥമാവും എന്ന് സംശയമില്ലാതെ പറയാം. അതേ പോലെ, വായനക്കാര്‍ക്ക് വീടുപണിയുമായി ബന്ടപ്പെട്ടുള്ള ചോദ്യങ്ങള്ക്കും സംശയങ്ങള്ക്കും ഞങ്ങളുടെ വിദഗ്ധര്‍ ഈ വെബ്‌സൈടിലൂടെ ഉത്തരം നല്കുന്നതാണ് .
വീട് വലുതോ ചെറുതോ ആകട്ടെ, പാഴ് ചെലവുകളും ദുര്‍വ്യവും കുറച്ചു വളരെ കാര്യക്ഷമമായി എങ്ങനെ നിങ്ങളുടെ സ്വപ്നഭവനം നിര്‍മിക്കാം എന്നതിന് ഒരു വഴികട്ടിയാകുവാന്‍ വീടുപണി.കോം നു സാധിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. CLICK HERE
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ