വീടിനോട് വല്ലാത്തൊരു ആത്മബന്ധം പുലര്‍ത്തുന്നവരായതിനാല്‍ വീടു നിര്‍മാണത്തില്‍ മറ്റാരും കാണിക്കാത്ത താല്‍പര്യവും ശ്രദ്ധയും മലയാളികള്‍ കാണിക്കാറുണ്ട്.തന്റെ ആയുഷ്‌കാല സമ്പാദ്യമത്രയും വീടിനു വേണ്ടി ചിലവഴിക്കുന്ന മലയാളിക്ക് വീടെന്നത് ആഢംബരത്തിന്റെയും പ്രദര്‍ശനത്തിന്റെയും ചിഹ്നമായി മാറിയിരിക്കുന്നു.ഇതിനായി സാമ്പത്തിക സ്ഥിതിയും ആവശ്യങ്ങളും പരിഗണിക്കാതെ കിട്ടാവുന്നിടത്തോളം കടം വാങ്ങിയാണ് പലരും വീട് നിര്‍മ്മിക്കുന്നത്.
കേന്ദ്ര സംസ്ഥാന സാമഗ്രികളുടെ നികുതി കുത്തനെ വര്‍ദ്ധിപ്പിച്ചതും ബാങ്കുകളുടെ ഭവനവായ്‌പാ നിരക്കുകള്‍ ഉയര്‍ന്നതും സാധാരണക്കാരന്റെ ഭവന സ്വപ്‌നങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പിച്ചിരിക്കുന്നു. ഇവിടെയാണ് ചിലവ് ചുരുക്കിക്കൊണ്ടുള്ള വീട് നിര്‍മ്മാണം എന്ന ആശത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. 1980-കളിയാണ് ബജറ്റ് ഹോംസ് (പോക്കറ്റിണങ്ങിയ വീടുകള്‍) എന്ന ചെലവു കുറഞ്ഞ വീടു നിര്‍മ്മാണ ആശയം കേരളത്തില്‍ രൂപം കൊള്ളുന്നത്. ഇതിന് നാന്ദി കുറിച്ചത് അന്തരിച്ച ആര്‍കിടെക്‌റ്റ് ലാറി ബേക്കര്‍ ആണ്. ഗുണമേന്മക്കും സൗന്ദര്യത്തിനും കോട്ടം തട്ടാതെ ഓരോ പ്രദേശത്തിനും യോജിച്ച നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇത്തരം വീടുകള്‍ നിര്‍മ്മിക്കുന്നത്. ചെലവു കുറക്കുമ്പോള്‍ തന്നെ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ചാണ് വീട് നിര്‍മിക്കുന്നത്. ചെറിയ കുടുംബത്തിന് ചെറിയ വീട് എന്ന ആശയത്തിന്റെ പ്രചാരണം കൂടിയാണ് ചെലവ് ചുരുക്കിയുള്ള വീടുകള്‍.
ശരിയായ പ്ലാനിങ് നിര്‍മ്മാണചെലവില്‍ ഗണ്യമായ കുറവ് വരുത്തും. ആവശ്യങ്ങള്‍,സാമ്പത്തിക സ്ഥിതി എന്നിവ പ്ലാനിംഗിന്റെ മുഖ്യ ഘടകങ്ങളാണ്. മുറികളുടെ വലുപ്പം, വാതില്‍, ജനല്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ സ്ഥാനം ഇലക്ട്രിക്കല്‍, പ്ലംബിംഗ് എന്നിവയും പ്ലാനിംഗിന്റെ അവസരത്തില്‍ തന്നെ പരിഗണിക്കണം. വീടുപണി ആരംഭിച്ചശേഷം പ്ലാനിങ്ങില്‍ മാറ്റം വരുത്തുന്നത് ആദ്യം വകയിരുത്തിയ നിര്‍മ്മാണ ചിലവില്‍ വലിയ അന്തരമുണ്ടാക്കാന്‍ ഇടയാക്കും. പിന്നീടെപ്പോഴെങ്കിലും ഉണ്ടാകാന്‍ ഇടയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍മ്മാണങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം. പിന്നീട് മുറികള്‍ കൂട്ടിച്ചേര്‍ക്കാവുന്ന രീതിയിലാവണം പ്ലാന്‍. കൂടുതല്‍ സ്ഥലസ്‌ൗകര്യം ആവശ്യമുള്ള അവസരത്തില്‍ മുകളിലേക്ക് കെട്ടുകയോ മുറികള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. മണ്ണിന്റെ ഉറപ്പ് പരിഗണിച്ചശേഷമായിരിക്കണം ഫൗണ്ടേഷന്‍ ചെയ്യുന്നത്. for more information about veedu click here "ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഒരു കമന്റ് എങ്കിലും എഴുതൂ ചേട്ടന്മാരെ, വെറുതെ അങ്ങ് പോയലെങ്ങിനെ? താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"