തിരുവനന്തപുരം: ദുരന്ത നിവാരണത്തിനും ലഘൂകരണത്തിനും സഹായകരമാകുന്ന രീതിയില്‍ കെട്ടിടനിര്‍മാണ ചട്ടം പരിഷ്കരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതിനായി ചീഫ് ടൗണ്‍ പ്ളാനറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സാങ്കേതികസമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് ലഭിക്കുമെന്നും മാധ്യമപ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന രീതിയില്‍ വില്ളേജ് തലത്തില്‍ ആക്ഷന്‍ പ്ളാന്‍ തയാറാക്കും. മാര്‍ച്ച് നാലു മുതല്‍ 10വരെ ദുരന്തനിവാരണവും ലഘൂകരണവും ആസ്പദമാക്കി കനകക്കുന്ന് കൊട്ടാരത്തില്‍ അന്താരാഷ്ട്ര ശില്‍പശാല സംഘടിപ്പിക്കും. ഇതിന്‍െറ ഒരുക്കങ്ങള്‍ വിശദീകരിക്കാനാണ് മാധ്യമ പ്രതിനിധികളുടെ യോഗം വിളിച്ചത്. സംസ്ഥാന റവന്യു- ദുരന്ത നിവാരണ വകുപ്പ്, എസ്.ഡി.എം. എ, ഐ.എല്‍. ഡി.എം എന്നിവര്‍ സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. 15 ഓളം അന്താരാഷ്ട്ര വിദഗ്ധരും ദേശീയ തലത്തിലുള്ള വിദഗ്ധരും ശില്‍പശാലയില്‍ പങ്കെടുക്കും. യു.എന്‍. ഡി.പിയുടെ ഗ്ളോബല്‍ ഗവേണന്‍സ് മേധാവിയും നെല്‍സണ്‍ മണ്ടേലയുടെ ഭരണസഭയില്‍ 15 വര്‍ഷം പ്രവര്‍ത്തിക്കുകയും ചെയ്ത ഡോ. ജെറാള്‍ഡിന്‍ ഫ്രെയ്സര്‍, ക്യൂബയില്‍ നിന്നുള്ള ഡോ. എന്‍റികെ കാസ്റ്റെല്ലാനോസ്, സ്പെയിനില്‍ നിന്നുള്ള ഡോ. യോര്‍ഡി കൊറോമിനാസ്, ഐ. ഐ.ടി ദല്‍ഹിയില്‍ നിന്നുള്ള ഡോ. എ.കെ. ഗോസൈന്‍, യു.എന്‍. ഇ. പിയിലുള്ള ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയ പ്രമുഖര്‍ എത്തും.
ദുരന്തനിവാരണ പദ്ധതി തയാറാക്കല്‍, ഉപഗ്രഹാധിഷ്ഠിത ദുരന്ത അപഗ്രഥനം, ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍, ഡാം സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായും ശില്‍പശാല ചര്‍ച്ച ചെയ്യും. ദുരന്ത ലഘൂകരണം സംബന്ധിച്ച് വിവിധ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് എല്‍.പി, യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.

"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"
ഏറ്റവും വലിയ ദുരന്തത്തിന്റെ ഭീതി ഉയര്‍ത്തി മുല്ലപ്പെരിയാര്‍ നില്‍ക്കുമ്പോള്‍ ഇവന്മാര്‍ എന്ന കോപ്പാ ചെയ്തത്, പുതിയ നിയമം ഫ്ലാറ്റ് നിര്‍മ്മാണത്തിനു ഇളവ് അനുവദിച്ചു കൊടുക്കാനുള്ള അടവ് തന്നെ - എത്ര കോടി കിട്ടി തിരുവഞ്ചൂര്‍ മന്ത്രീ..
മറുപടിഇല്ലാതാക്കൂ