ലോകത്തെ ഏറ്റവും വിലകുറഞ്ഞ ആകാശ് ടാബ്ലറ്റ് ഉടന്‍ പുറത്തിറങ്ങുമെന്ന കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലിന്റെ പ്രഖ്യാപനം ശ്രീനിവാസന്റെ കഥാപാത്രത്തെയാണ് അനുസ്മരിക്കുന്നത്. നാടക ഭ്രമത്തിലകപ്പെട്ട കഥാപാത്രം 'നാട്ടുകാരെ നാടകം ഉടന്‍ തുടങ്ങുമെന്ന് ഇടക്കിടെ കര്‍ട്ടന് പിന്നില്‍ തൂക്കിയിട്ട മൈക്കിലൂടെ വിളിച്ചു പറയുന്ന രംഗം ചിരിപടര്‍ത്തുന്നതാണ്. കഥാപാത്രത്തെ പോലെ സിബല്‍ ആകാശ് ടാബ്ലറ്റ് ഇതാവരുന്നുവെന്ന് പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇത് വരെ വിപണിയിലെത്തിയിട്ടില്ല.
ആകാശിന് വെല്ലുവിളിയുയര്‍ത്തി പുതിയ മൂന്ന് ടാബ്ലറ്റുകളുമായി ് ബി.എസ്.എന്‍.എല്‍ രംഗത്തെത്തി കഴിഞ്ഞു.
ഇനി ടാബ്ലറ്റുകളെ കുറിച്ച് :
പെന്റാ ടീപാഡ് ഐ.എസ്.701 ആര്‍ = 1 ജിഗാ ഹെര്‍ട്സ് പ്രോസസര്‍, 256 എം.ബി റാം, വൈഫൈ, കാമറ എന്നിവയാണിതിന്റെ സവിശേഷത. 3499 രൂപയാണ് വില.
പെന്റാ ടീപാഡ് ഡബ്ലിയു 704 സി = 1 ജിഗാ ഹെര്‍ട്സ് പ്രോസസര്‍, 512 എം.ബി റാം, 32 ജിബി വരരെ മെമ്മറി കപ്പാസിറ്റി (മെമ്മറി കാര്‍ഡ്), വൈഫൈ, കാമറ. 9,917 രൂപയാണ് വില.
പെന്റാ ടീപാഡ് ഡബ്ലിയു. എസ്. 802 സി= 1.2 ജിഗാഹെര്‍ട്സ് പ്രോസസര്‍, 512 എം.ബി റാം, 32 ജിബി വരരെ മെമ്മറി കപ്പാസിറ്റി (മെമ്മറി കാര്‍ഡ്), കാമറ, 12,678 രൂപയാണ് വില.
മൂന്ന് ടാബ്ലറ്റുകളും ആന്‍ഡ്രോയിഡ് 2.3 യിലാണ്. ഒരു വര്‍ഷത്തെ വാറന്റിയുണ്ട്. ബി.എസ്.എന്‍.എല്‍ ടാബ്ലറ്റുകള്‍ സബ്സിഡി നിരക്കില്‍ നല്‍കുമോയെന്ന് കാത്തിരിക്കാം.
"ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക് ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"