"The blog content is Home / Builders, Utilities, Real Estate co's, The top Property, Villas, Apartment co's websites, Home appliances leading sites, Electrical,Electronics, Sanitary, other home/building materials product/service sites & links and information's available. So anybody need to buy/build/maintenance a home he must be visit here always, u will get useful information about home/office/company sites. Weekly updating 95% inside of kerala available co/services listed here" !
[
ഹോം, ബിൽഡിംഗ് മെട്ടിരിഅൽസ് ഉം ആയി ബന്ധപെട്ട പുതിയ വെബ്‌ സൈറ്റ് നിങ്ങക്ക് ഇവിടെ പരിചയ പെടുത്തുന്നു. ഹോം, ഫർനിശിംഗ്, കിച്ചൺ ടൂള്സ്, കൂടാതെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട ലേഖനങ്ങളും നിങ്ങള്ക്ക് ഇവിടെ വായിക്കാം. !! കേരളത്തിലെ വീടും, ബില്ടിങ്ങുമായി ബന്ധപെട്ട എല്ലാ വെബ്‌ സൈറ്റ്കളും ലഭിക്കുന്ന ഒരേ ഒരു ബ്ലോഗ്‌ സൈറ്റ് ഒരു പക്ഷെ ഇതായിരിക്കും. !!
സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ പോലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, [1091 ] പെന്കുട്ടികല്കെതിരെയുള്ള പീടനങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍; [1098 ]അലൂമിനിയം പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തലച്ചോറിലെ കലകളില്‍ ഇതിന്റെ അംശം അടിയും. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഒരു കാരണമായിത്തീരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.[ ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in,Tollഫ്രീ : 1800 1804 566 , helpline ; 1800 11 4000. സ്ത്രീ സുരക്ഷ്ക്കയുള്ള ടോല്ൽ ഫ്രീ നമ്പര് 1091, ഒപ്രേശൻ സുരക്ഷ; 1090, ഒപ്രേശൻ കുബെരയുമയി ബന്ധപെട്ടു പോലിസിനെ സമീപിക്കാൻ; 85847 54660, ക്ലീൻ ക്യാമ്പസ്‌, സേഫ് ക്യാമ്പസ്‌ ; 9497936171, എന്നീ നമ്പരുകളിൽ ബന്ധപെടാം ! .

പേജുകള്‍‌

CAN'T READ THIS BLOG ?

ഈ ബ്ലോഗ്‌ വായിക്കാന്‍ പറ്റുന്നില്ലേ എങ്കില്‍ താഴെ കാണുന്ന Green ലിങ്കില്‍ ക്ലിക്കി ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യൂ; ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം, പെശ്യൻസ് കാണിക്കുക.
Please download the font manually by clicking on the below link and copy to your Fonts directory.

Download this & Below link, Install Y'r comptr[Start.Controlpanel> Font folder>save it.]

Download manorama font for PC & Download Manorama font for MAC

2025, മാർച്ച് 31, തിങ്കളാഴ്‌ച

ലൈസന്‍സ് വേണോ?, ഇരുചക്ര വാഹന ലൈസന്‍സിന് രണ്ടാഴ്ചത്തെ ക്ലാസ് നിര്‍ബന്ധം; വിജ്ഞാപനമിറക്കി ?

 ന്യൂഡല്‍ഹി: ഇരുചക്ര വാഹന ലൈസന്‍സിനായി തിയറി, പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. 20 സെഷനുകളിലായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന തിയറി, പ്രായോഗിക പരിശീലനത്തില്‍ റോഡ് മര്യാദയും ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ് ഉള്‍പ്പെടെയാണ് പഠിക്കേണ്ടത്.

അംഗീകൃത ഡ്രൈവിങ് സെന്ററുകളില്‍ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയ്‌ക്കൊപ്പം നല്‍കിയാലേ ഇനി ലൈസന്‍സ് ലഭിക്കുകയുള്ളൂ. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ലൈസന്‍സിന് നാലാഴ്ച നീളുന്ന പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു. അതിന്റെ തുടച്ചയാണിത്. 

5. ഡ്രൈവിങ് ബാലപാഠങ്ങള്‍, ട്രാഫിക് വിദ്യാഭ്യാസം, അപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രഥമശുശ്രൂഷ തുടങ്ങിയ കാര്യങ്ങളാണ് ഏഴു സെഷനുകളിലായി തിയറി ക്ലാസില്‍ പഠിപ്പിക്കുക. ഡ്രൈവിങ്ങിന്റെ വിവിധ ഘട്ടം, രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് 13 സെഷനുകളിലായുള്ള പ്രായോഗിക പരിശീലന ക്ലാസില്‍ ഉള്‍peduthiyittullathu.

2025, മാർച്ച് 22, ശനിയാഴ്‌ച

Kitchen & Dining ! Save up to 40% off buy Amazon !!










"ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ താഴെ കാണുന്ന ലൈക്‌ ബട്ടനിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ക്കും സജ്ജെസ്റ്റ് ചെയ്യൂ !!"

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാം ?

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാം;അവസാന തീയതി ............................. വരെ നീട്ടി

 മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള “ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ" ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്ളോറിംങ്/ ഫിനിഷിംങ്/ പ്ലംബിംങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്ക്കോ, അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2024-25 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം 1200 സ്ക്വ.ഫീറ്റിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ആഫീസർ/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ/ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റഷൻ ആഫീസർ/ പഞ്ചായത്ത് സെക്രട്ടറി/ എന്നിവരിൽ ആരുടെയെങ്കിലും പക്കൽ നിന്നുള്ളത് മതിയാകുന്നതാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേയ്ക്ക്  തപാൽ മുഖാന്തിരമോ, അയക്കാം. അപേക്ഷാ ഫാറം  www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‍സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന  തീയതി.  ഒക്ടോബർ 

ഭൂമി വില കുറച്ച് കാണിച്ചുള്ള ആധാരം രജിസ്ട്രേഷന്‍: അദാലത്ത് 25 March

ഭൂമിയുടെ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനായി കോമ്പൗണ്ടിങ് സ്‌കീം പ്രകാരം രജിസ്ട്രേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്ത് മാര്‍ച്ച് 25 ന് ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കും. പാലക്കാട് ജില്ലയിലെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 2017 ഏപ്രില്‍ ഒന്നുമുതല്‍  മുതല്‍ 2023 മാര്‍ച്ച് 31  വരെയുള്ള കാലയളവില്‍  രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ച് നോട്ടീസ് ലഭിച്ച കേസുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം. സബ് രജിസ്ട്രാര്‍ നിശ്ചയിച്ച കുറവ് മുദ്രയുടെ 50 ശതമാനം മാത്രം അടച്ചാല്‍മതിയാകും. ഉത്തരവ് പ്രകാരം മാര്‍ച്ച് 31 നകം കുറവ് തുക ഒടുക്കി റവന്യു റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകാം. ആധാരം അണ്ടര്‍വാല്യുവേഷന്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്ക് www.pearl.registration.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ സബ് രജിസ്ട്രാര്‍ ഓഫീസുമായോ (ഫോണ്‍ 0491 2505201) ബന്ധപ്പെടാം.

2025, മാർച്ച് 3, തിങ്കളാഴ്‌ച

മാർച്ചിൽ വൈദ്യുതി ബിൽ വീണ്ടും കുറയും; ഉപഭോക്താക്കൾക്ക് ആശ്വാസ അറിയിപ്പുമായി.

 മാർച്ച് മാസം വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇന്ധന സർചാർജിന്‍റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്തകൾക്ക് ബില്ലിൽ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പ്രതിമാസം ബിൽ ലഭിക്കുന്ന ഉപഭോക്തകൾക്ക് ഓരോ യൂണിറ്റിനും ഇന്ധന സർചാർജ് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്തകൾക്ക് എട്ട് പൈസയുമായിരിക്കും മാർച്ചിലെ ഇന്ധന സർചാർജ്.

ദീർഘാകാലമായി 19 പൈസയായിരുന്നു ഇന്ധന സർചാർജ്. ഫെബ്രുവരിയിൽ ഒൻപത് പൈസ കുറഞ്ഞ് പത്ത് പൈസയിൽ 


2025, ഫെബ്രുവരി 13, വ്യാഴാഴ്‌ച

നമ്മുടെ നബി (സ) തങ്ങളുടെ ഉപദേശങ്ങൾ

 നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്ന

വസിയ്യത്തോടെ...

അഡ്മിൻ

*ലോകത്തിന്റെ നായകൻ*

*നമ്മുടെ നബി (സ) തങ്ങളുടെ ഉപദേശങ്ങൾ*

*ഭാഗം :01*

ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ തന്റെ പ്രിയപ്പെട്ട മരുകനും ഇസ്ലാമിലെ നാലാമത്ത ഖലീഫയുമായ അലിയ്യുബ്നു അബീ ത്വാലിബ്‌ (റ)

വിന്ന് നൽകിയ ചില ഉപദേശങ്ങൾ ലോകത്തുള്ള വിഭാഗങ്ങൾക്കാകമാനം അനുഗ്രഹമായ അശ്‌റഫുൽ ഖൽഖ് (സ) യുടെ ഉമ്മത്തികൾക്കെല്ലാം മാർഗ്ഗദർശനവും എക്കാലവും ജീവിതത്തിൽ പകർത്താൻ ബാധ്യതപ്പെട്ടതുമാണ്.

ഈ തത്വാപദേശങ്ങൾ ആണാകട്ടെ പെണ്ണാകട്ടെ ,ഏതൊരു മനുഷ്യനും തന്റെ ജീവിതത്തിൽ ദൈനം ദിനം പകർത്തുകയും അവ എല്ലാ സമയങ്ങളിലും ഓർമ്മിക്കുകയും ചെയ്യുന്നുവെങ്കിൽ അവർക്ക് ഒരുപാട് നിഹ്മത്തുകളും ബറക്കത്തുകളും ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.

നബി(സ)യുടെ ഈ നസീഹത്തുകൾക്കനുസരിച്ച് ജീവിതം നയിക്കുന്നവർക്ക് എല്ലാവിധ ബലാലുകളും മുസീത്തുകളും തട്ടിനീങ്ങിപ്പോകുന്നതാണ്. അവരുടെ ദുന്യവിയും ഉഖ്റവിയുമായ എല്ലാവിധ മുറാദുകളും ഹാസിലാകുന്നതും അന്നപാനാദികളിൽ മുടക്കം വരാതെ ഇഷ്ടാനുസരണം ലഭിക്കുന്നതുമാണ്.

ഈ ഉപദേശങ്ങൾ ഹൃദിസ്ഥമാക്കുകയും അറിവില്ലാത്തവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യണമെന്ന് ബഹുമാനപ്പെട്ട റസൂലുല്ലാഹി(സ) തന്റെ അനുയായികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നു.

ലോകഗുരുവായ മുഹമ്മദ് നബി(സ) അലിയാർ തങ്ങളോ ടെന്നുള്ള നിലയിൽ നിർദ്ദേശിച്ച ഈ സദുപദേശങ്ങൾ അഖില ജനവിഭാഗങ്ങൾക്കും തങ്ങളുടെ ഐഹികവും പാരത്രികവുമായ ജീവിതം സുഖസംതൃപ്തമാക്കുവാൻ ഉതകുന്നവയാണ് 

പ്രസ്തുത ഉപദേശങ്ങളാണ് താഴെ ചേർക്കുന്നത്.

സുബ്ഹിയിലെ ദിക്ർ

എന്റെ പ്രിയം നിറഞ്ഞ അലി,

എതെങ്കിലും ഒരു മനുഷ്യൻ സുബ്ഹി നിസ്കരിച്ചതിനു ശേഷം സൂര്യോദയം വരെ ദിക്റ് ദുആഅ്, തസ്ബീഹ്, തഹ്ലീല് മുതലായ കാര്യങ്ങളിൽ ഇടതടവില്ലാതെ മുഴുകിക്കൊണ്ട് അല്ലാഹുവിന്റെ ഓർമ്മയുമായി ഇരിക്കുകയാണെങ്കിൽ തീർച്ചയായും അവൻ മലികുൽ ജബ്ബാറായ അല്ലാഹുവിനോട് അഭിമുഖ സംഭാഷണം

നടത്തിയതിന് തുല്യമാവുകയും കാഠിന്യമേറിയ നരകശിക്ഷയെ തൊട്ട് അവൻ ദൂരത്താവുകയും ചെയ്യുന്നതാണ്.

ലോകമെല്ലാം ഗാഢനിദ്രയിൽ വലയം പ്രാപിച്ച് സമയം

സുഷുപ്തിയിൽ നിന്ന് തലപൊന്തിക്കാൻ ആരും മടിച്ചു പോകുന്ന സമയം, ഇളം തണുപ്പിൽ മൂടിപ്പുതച്ച് സകലം മറന്നുറങ്ങുന്ന സമയം ആ സമയത്തായിരിക്കും: “അസ്സലാത്തു ഖൈറും മിനനൗമ്

(നിസ്കാരം ഉറക്കത്തിനെക്കാൾ ഗുണകരമാണ്) എന്നുള്ള ദിവ്യമധുരസ്വരം കാതുകളിൽ അലയടിക്കുന്നത്. നിങ്ങൾ സുഖകരമെന്ന് കരുതുന്ന

ഈ അന്ത്യയാമങ്ങളിലെ ഉറക്കത്തെക്കാൾ നിങ്ങളെ സൃഷ്ടിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന റബ്ബുൽ ഇസ്സത്തായ അല്ലാഹുവിന് ഏറ്റവുമധികം പ്രിയങ്കരമായതും, നിങ്ങൾക്ക് പരലോകത്തിൽ വളരെയധികം ഗുണങ്ങൾ ലഭിക്കുന്നതും മാനസിക : സംതൃപ്തി പ്രദാനം ചെയ്യുന്നതും ആത്മാവിനെ സംസ്കരിക്കു ന്നതും നിസ്കാരം' ഒന്നുമാത്രമാണ്. സുഖകരമായ നിദ്രക്ക് ഭംഗം

വരുത്തി കോച്ചിവലിക്കുന്ന തണുപ്പിൽ എഴുന്നേറ്റ് അംഗശുദ്ധി വരുത്തി ഇലാഹിനെ അഭിമുഖീകരിക്കേണ്ട നിസ്കാരമായതു കൊണ്ട് സുബ്ഹി നിസ്കാരത്തിന് മറ്റു നിസ്കാരങ്ങളെക്കാൾ

വളരെയധികം പ്രാധാന്യം കൽപിക്കപ്പെട്ടിട്ടുണ്ട്.

ശരിക്കും അല്ലാഹുവിനെ ഭയപ്പെടുന്നവരെ വേർതിരിച്ചറിയാനുള്ള

ഒരു സംവിധാനം കൂടിയാണ് സൂര്യോദയത്തിനു മുമ്പുള്ള

ഈ നിസ്കാരം.

നിസ്കാരം ഉറക്കിനെക്കാൾ പ്രാധാന്യമർഹിക്കുന്നതാണെന്നുള്ള ആഹ്വാനം കേട്ട ഉടനെ: “സദഖ് വബരിർത (താങ്കൾ സത്യം പറഞ്ഞു. ഗുണവാനായി)

 എന്നുള്ള പ്രതിവചനത്തോടെ 

എഴുന്നേൽക്കുകയും വുളുവെടുത്ത് നിസ്കരിക്കുകയും തുടർന്ന് ദിക്‌റും ദുആളുകളുമായി അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തന്റെ പ്രിയപ്പെട്ട അടിമയെക്കൊണ്ടു അല്ലാഹു  ഊറ്റം കൊള്ളുകയും മലക്കുകളോട് അവന്റെ ഗുണങ്ങൾ പറയുകയും, അതുകേട്ട് മലക്കുകൾ അല്ലാഹുവിനോട് ആ അടിമ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്.

സുബ്ഹി നിസ്കരിച്ചു കഴിഞ്ഞതിനു ശേഷം ആ വുളുവോടു കൂടെ സൂര്യൻ ഉദിക്കുന്നതുവരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന് അല്ലാഹുവുമായി മുനാജാത്ത് നടത്തിയത് പോലെയുള്ള പ്രതിഫലം ലഭിക്കുമെന്ന് ഈ ഉപദേശം സൂചിപ്പിക്കുന്നു

കൂടാതെ ഭയാനകമായ നരകശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതും, സുഖലോക സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ കാരണമായിത്തീരുന്നതുമാണ്.

സുബ്ഹി യഥാസമയത്ത് നിസ്കരിക്കുവാൻ ശ്രദ്ധിക്കണമെന്ന്

ഈ ഉപദേശം സൂചിപ്പിക്കുന്നു. മുഅ്മിനായ മനുഷ്യന്റെ നഹ്സ് , സുബ്ഹി നിസ്കാരം ഖളാഅ് ആക്കുന്നതിലാണെന്ന് ഇമാം ശാഫി(റ) പ്രസ്താവിച്ചത് ഇവിടെ ശ്രദ്ധേയമാണ്.

ഇൻശാ അല്ലാഹ്.... തുടരും

2025, ഫെബ്രുവരി 12, ബുധനാഴ്‌ച

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമിയിലെ വീട് നിര്‍മാണത്തിന് തരംമാറ്റ അനുമതി !

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമിയിലെ വീട് നിര്‍മാണത്തിന് തരംമാറ്റ അനുമതി വേണ്ട. വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമിയിലെ വീട് നിര്‍മ്മാണത്തിന് തരംമാറ്റ അനുമതി വേണ്ട. അപേക്ഷകരോട് തരംമാറ്റ അനുമതി ആവശ്യപ്പെടാന്‍ പാടില്ലെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.

പരാമാവധി 4. 046 വിസ്തൃതിയുള്ള ഭൂമിയില്‍ 120 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കാനാണ് ഈ ഇളവുകള്‍ ബാധകമാകുക. തദ്ദേശസ്വയംഭരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട അപേക്ഷകള്‍ ഈ മാസം 28ന് മുന്‍പ് തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തീര്‍പ്പാക്കിയ വിവരങ്ങള്‍ കൃത്യമായി അപേക്ഷകനെ അറിയിക്കണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഉള്‍പ്പെടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അപേക്ഷകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും .

Error loading feed.

എന്റെ സ്വന്തം ബ്ലോഗ് പട്ടിക

Palavaka

Tech. ബ്ലോഗ് പട്ടിക

Old Traditional Home VDO